കേരളം വരൾച്ചയുടെ പിടിയിൽ
കേരളം വരൾച്ചയുടെ പിടിയിൽ
Wednesday, February 22, 2017 7:15 AM IST
കാലവർഷം മൂന്നിലൊന്നായി കുറയുകയും തുലാമഴ കനി യാതിരിക്കുകയും ചെയ്തതോടെ കാർഷിക കേരളം ചുട്ടുപൊള്ളുന്ന വേനലിലേക്കു കടക്കുകയാണ്. പെയ്യുന്ന മഴയുടെ 80 ശതമാനവും 24 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ പതിക്കുന്നതി*ാൽ കേരളം മഴ വെള്ള സംഭരണത്തിൽ എക്കാലവും പിന്നോക്കമാണ്. നീർക്കുഴികളും കനാലുകളും ഏറെ തീർത്തെങ്കിലും മണ്ണിൽ വെള്ളത്തെ സംഭരിക്കാനുള്ള ശ്രമം പരിമിതമാണ്. ശരാശരി മഴ എക്കാലവും കിട്ടിയിരുന്ന കേരളത്തിൽ മഴയുടെ ലഭ്യതയിൽ ഒരിക്കലും കർഷകർ ആശങ്കയുള്ളവരല്ലതാനും. കാലവർഷം ചതിച്ചാൽ വേനൽമഴ, അതല്ലെങ്കിൽ ഇടമഴ എന്നതാണ് നാട്ടിലെ കർഷകരുടെ പ്രതീക്ഷ. സംസ്‌ഥാനത്തെ എല്ലാ ജില്ലകളെയും വരൾച്ച ബാധിച്ചുകഴിഞ്ഞു. പഴം, പച്ചക്കറി എന്നിവയിൽ സംസ്‌ഥാനം സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന വർഷമാണ് കഠിന ജലക്ഷാമമുണ്ടായിരിക്കുന്നത്.

ഇക്കൊല്ലം പഴം, പച്ചക്കറി ഉത്പാദനത്തിൽ 40 ശതമാനം കുറവുണ്ടാകുമെന്നാണ് സൂചന. പച്ചപ്പുല്ലും തീറ്റയും കരിഞ്ഞുണങ്ങിയത് ക്ഷീരകർഷക മേഖലയുടെ നടുവൊടിച്ചു. വേനലിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ പാൽ ഉത്പാദനത്തിൽ 25 ശതമാനം കുറവുണ്ടായി, പാലിന് അയൽസംസ്‌ഥാനങ്ങളെ അധികമായി ആശ്രയിക്കുകയാണ്.

ഇക്കൊല്ലം മഴ അപ്പാടെ പിൻവലിഞ്ഞതോടെ കർഷകരുടെ നെഞ്ച് പിടയുകയാണ്. മുൻപൊക്കെ നെല്ലും വാഴയും പച്ചക്കറിയും പോലുള്ള ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്നവർക്കായിരുന്നു വെള്ളത്തിന്റെ കാര്യത്തിൽ ആധിയും ശ്രദ്ധയും കൂടുതലുണ്ടായിരുന്നത്. റബർ, നാളികേരം, കാപ്പി, തേയില തുടങ്ങിയ തോട്ടംമേഖലയിൽ മഴ അൽപം കുറഞ്ഞാലും കർഷകർക്ക് വലിയ ആശങ്കകൾ ഉണ്ടായിരുന്നില്ല. ഇക്കൊല്ലം അതൊന്നുമല്ല സ്‌ഥിതി. തെക്കു മുതൽ വടക്കുവരെ കേരളം മലനാടെന്നോ ഇടനാടെന്നോ തീരപ്രദേശമെന്നോ വ്യത്യാസമില്ലാതെ വരണ്ടുണങ്ങി ദാഹിക്കുകയാണ്. കാർഷിക മേഖലയിലെ വരൾച്ച കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതിനൊപ്പം ഭക്ഷ്യക്ഷാമത്തിനും കാരണമാകും.

മഴമേഘങ്ങൾ നാടുവിട്ട കേരളത്തിൽ മേൽമണ്ണിൽ ഈർപ്പം വലിഞ്ഞ് സസ്യങ്ങൾ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പക്കവേരുകൾ ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. പാടശേഖരങ്ങളിൽ മേൽമണ്ണ് വരണ്ടുകീറി നെൽവയലുകളും തണ്ണീർത്തടങ്ങളും ഉണങ്ങിക്കരിയുന്നു. പ്രതിവർഷം ശരാശരി 310 സെന്റിമീറ്റർ മഴ ലഭിക്കേണ്ട കേരളത്തിൽ 2016ൽ ലഭിച്ചത് 186 സെന്റിമീറ്റർ മാത്രം. അതായത് 42 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ വർഷം നാലു മഴസീസണുകളും കേരളത്തെ കൈവിട്ടതോടെ കണക്കുകൂട്ടലുകെളെല്ലാം തെറ്റി. സംസ്‌ഥാന ത്തിന്റെ അവസാനപ്രതീക്ഷയും തകർത്തതു തുലാമഴയാണ്. 47 സെന്റിമീറ്റർ മഴ ലഭിക്കേണ്ട ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ആകെ പെയ്തത് 18 സെന്റിമീറ്റർ മാത്രം. അതായത് 61 ശതമാനത്തിന്റെ കുറവ്.കോഴിക്കോട്ടും തിരുവനന്ത പുരത്തും 80 ശതമാനത്തിലേറെ യാണ് മഴക്കുറവ്. വേനലിനെ മറികടക്കാൻ കാർഷിക കേരള ത്തെ പ്രാപ്തമാക്കിയി രുന്നതു തുലാവർഷമായിരുന്നു. വാർഷികമഴയിൽ 70 ശതമാന ത്തോളം ലഭിക്കുന്ന ഇടവപ്പാ തിയിൽ 34 ശതമാനം മഴ കുറവാണ്. വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ 60 ശതമാനത്തോളം മഴ കുറവാണുണ്ടായിരിക്കുന്നത്.


സംസ്‌ഥാനത്ത് 17,128 ഹെക്ടറിൽ കൃഷി വരൾച്ചാഭീഷണി നേരിടുന്ന സാഹചര്യത്തിൽ 100 കോടിയിലേറെ രൂപയുടെ കാർഷിക നഷ്‌ടമാണ് ഈ വർഷം കണക്കുകൂട്ടുന്നത്. 13,200 ഹെക്ടറി ലധികം നെൽക്കൃഷി വരൾച്ചഭീഷണിയെ നേരിടുന്നു. നെൽ ക്കൃഷിയുടെ രണ്ടാംവിളയായ മുണ്ടകനിൽ 235 ഹെക്ടർ ഞാറ് നശിച്ചു. വിളവിറക്കിയതിൽ 12,935 ഹെക്ടറിൽ കതിരിടാറായ നെൽ ച്ചെടികൾ കരിഞ്ഞുണങ്ങി.

ഇതിൽ കേരളത്തിന്റെ നെല്ലറയായ പാലക്കാട് മാത്രം 7001 ഹെക്ടർ ഉണങ്ങിനശിച്ചു. വയനാട് 480 ഹെക്ടറും കാസർഗോഡ് 1415 ഹെക്ടറും മലപ്പുറത്ത് 289 ഹെക്ടറും ഉണങ്ങി. നെല്ല് കഴി ഞ്ഞാൽ കൂടുതൽ നാശമുണ്ടാ യിരിക്കുന്നത് പച്ചക്കറി കൃഷി ക്കാണ്. 3757 ഹെക്ടർ പച്ചക്കറി കൃഷിയെ വരൾച്ച ബാധിച്ചു. 187 ഹെക്ടറിലെ വാഴകൃഷിയും ഉണങ്ങിക്കഴിഞ്ഞു. ഇടുക്കി, വയനാട് ജില്ലകളിൽ കുരുമുളകിനും കാപ്പിക്കും ഏലത്തിനും ഇഞ്ചി ക്കും വരൾച്ച ബാധിച്ചുതുടങ്ങിയിയിരിക്കുന്നു.

പച്ചക്കറിയിൽ മാത്രം 7.92 കോടിരൂപയുടെ നഷ്‌ടമുണ്ടാ കുമെന്നാണ് കണക്കാക്കുന്നത്. ശീതപച്ചക്കറിയുടെ നാടായ വട്ടവട, കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങളെയും വരൾച്ച ബാധിച്ചുകഴിഞ്ഞു.

നാളികേര മേഖലയിൽ 435 ഹെക്ടറോളമാണ് വരൾച്ചയെ ത്തുടർന്ന് നാശത്തിലേക്ക് നീങ്ങു ന്നത്. 13 കോടിയോളം രൂപയാണ് വാഴക്കൃഷി നശിക്കുന്നതിലൂടെ നഷ്‌ടം വരിക. കേരളത്തിൽ ഭൂഗർഭ ജലവിതാനം മൂന്നു മുതൽ അഞ്ചുമീറ്റർ വരെ താണു എന്നതാണ് മറ്റൊരു വസ്തുത. കുഴൽക്കിണറുകൾ കുഴിച്ചാൽ വെള്ളമില്ല. കാലങ്ങളായി വെള്ളം കിട്ടിയിരുന്ന കുഴൽക്കിണറുകൾ പ്രവർത്തനരഹിതമാവുകയും ചെയ്യുന്നു.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വരൾച്ച രൂക്ഷമാകുന്നതോടെ തെങ്ങിനും തോട്ടവിളകൾക്കും കൂടുതൽ നാശം സംഭവിക്കും. കാർഷികമേഖലയായ പാലക്കാട്, തൃശൂർ, ആലപ്പുഴ, വയനാട് ജില്ലകളിലായിരിക്കും വേനൽ ക്കെടുതിയുടെ രൂക്ഷത കൂടുത ലായി അനുഭവിക്കേണ്ടിവരിക. അണക്കെട്ടുകളിൽ നിന്നുള്ള ജലവിതരണം പരിമിതടുത്തിയതോടെ കാർഷിക മേഖല കൂടുതൽ ക്ഷാമത്തിലേക്കു കടക്കുകയാണ്. വൈദ്യുതി ഉത്പാദനം കുറയ്ക്കുന്നത് പമ്പിംഗ് ഉൾപ്പെടെയുള്ള കാർഷിക വൃത്തികളെയും സാരമായി ബാധിക്കും.

മഴയുടെ കുറവ് നെൽകൃഷിയെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുക. നെൽപ്പാടം ഏറ്റവും വലിയ ജലസംഭരണ കേന്ദ്രമാണ്. ഒരു ഹെക്ടർ നിലം ഒമ്പതുമാസം സംഭരിക്കുന്നത് അഞ്ചുലക്ഷം കിലോ ലിറ്റർ വെള്ളമാണ്. കർഷകർക്ക് നൽകിയിരുന്ന സബ്സിഡികൾ ഓരോന്നോരോന്നായി ഇല്ലാതാ ക്കുന്നു. രാസവളങ്ങളുടെ വില ഗണ്യമായി വർധിപ്പിക്കുന്നു. വൈദ്യുതി, ജലസേചനം എന്നിവ യ്ക്കുള്ള ചെലവും റോക്കറ്റ് വേഗത്തിലാണ് കുതിക്കുന്നത്.

ഒട്ടുമിക്ക കാർഷികോത്പന്നങ്ങൾക്കും വില കുത്തനെ ഇടിഞ്ഞതിനൊപ്പമാണ് ഇക്കൊല്ലം വേനൽ കൃഷിയിടങ്ങളെ ഉണക്കിക്കീറുന്നത്. റബറിനും കാപ്പിക്കും വിലയില്ല. കർഷകർ വിറ്റ നാളികേരത്തിനും നെല്ലിനും വില സർക്കാർ സംഭരണ ഏജൻസികൾ നൽകിയിട്ടില്ല. ഇത്തരത്തിൽ കാർഷിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കേരളം മറ്റൊരു വരൾച്ചയെ നേരിടുന്നത്.

റെജി ജോസഫ്