Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Sthreedhanam |


കർട്ടൻ വിസ്മയം
അവധിക്കാലം തങ്ങളോടൊപ്പം ചെലവഴിക്കാനെത്തുന്നുവെന്ന് സുധീഷിന്‍റെ അച്ഛന്‍റെ ഫോൺ വന്നപ്പോൾ തുടങ്ങിയതാണ് പ്രിയയുടെ ടെൻഷൻ. ‘ഫ്ളാറ്റെടുത്തു മാറിയതിനുശേഷം ആദ്യമായാണ് അച്ഛനും അമ്മയും വരുന്നത്’ പ്രിയ സുഹൃത്ത് ദീപയോട് പറഞ്ഞു. കാരണം മനസിലാകാതെ ദീപ അതിശയിച്ചിരുന്നു.

‘വീടൊക്കെ അമ്മയ്ക്ക് ഇഷ്‌ടമാകുമോയെന്നൊരു പേടി. എന്തെങ്കിലുമൊക്കെ ഫർണിഷ് ചെയ്യാമെന്നു വച്ചാൽ അതിനു കാശു വേറെ കണ്ടെത്തണം.’ പ്രിയ താടിക്കു കൈയും കൊടുത്തിരുന്നു.

പ്രിയയുടെ ടെൻഷെൻറ കാരണം മനസിലായ ദീപ ചെലവധികം വരാത്തതും എന്നാൽ വീടിനു ഭംഗി കൂട്ടുന്നതുമായ ഒരു മാർഗം ഉപദേശിച്ചു.

മുറിയിലെ ഇരുണ്ട പൂക്കളുള്ള കർട്ടനിലേക്കു നോക്കി ദീപ പറഞ്ഞു, ‘നീയൊരു കാര്യം ചെയ്യ്. ഈ കർട്ടനുകളൊക്കെ ഒന്ന് മാറ്റൂ, വലിയ ചെലവും ഇല്ല, എന്നാൽ അതിഥികൾക്ക് സന്തോഷമാകുകയും ചെയ്യും.’ കർട്ടൻ മാറ്റിയാൽ എങ്ങനെ ലുക്ക് മാറും എന്നു മനസിലാകാതെ ഇരുന്ന പ്രിയയ്ക്ക് ദീപ കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു.

വീടിനു ഭംഗി കൂട്ടാൻ പെയിൻറടിക്കണമെന്നോ ഫർണിഷ് ചെയ്യണമെന്നോ ഇല്ല. ഇതിനായി വലിയ തുകകൾ മാറ്റിയും വയ്ക്കണ്ട. കർട്ടനുകൾ തെരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.

കർട്ടൻ തെരഞ്ഞെടുക്കുമ്പോൾ അവ മനസിനിണങ്ങിയതാകണം. ഒപ്പം ബജറ്റ് കൃത്യമാകുകയും വേണം. കർട്ടനുകൾ വാങ്ങുമ്പോൾ ഭംഗി മാത്രമല്ല നോക്കേണ്ടത്. മറിച്ച് അവയുടെ ഗുണനിലവാരവും ഈടും ശ്രദ്ധിക്കണം. ഇതിനായി ഇവയെക്കുറിച്ചറിയുന്ന ഒരാളുടെ അഭിപ്രായം തേടാവുന്നതാണ്.

ഇളം നിറങ്ങൾ

മുറിയിലെ പെയിൻറ് തെരഞ്ഞെടുക്കുമ്പോൾ കാണിക്കുന്ന അതേ ശ്രദ്ധ കർട്ടനുകളുടെ കാര്യത്തിലും വേണം. ഇളം നിറത്തിലുള്ള കർട്ടനുകളാണ് എപ്പോഴും നല്ലത്. ഇത് മുറിയിലേക്ക് കൂടുതൽ വെളിച്ചം കടത്തിവിടും. ഇരുണ്ട കർനുകളാണെങ്കിൽ മുറിയിൽ വെളിച്ചം കുറയും.

കടുംനിറങ്ങളോടു താത്പര്യമുള്ളവരാണെങ്കിൽ ബ്രൗൺ, ഗ്രേ, നീല തുടങ്ങിയവ തെരഞ്ഞെടുക്കാം. പക്ഷേ അവയിൽ ഇളം നിറങ്ങൾകൂടി ഉൾപ്പെടുത്താൻ ശ്രമിക്കണം. മുറിക്കുള്ളിലേക്കു കടക്കുന്ന വെളിച്ചം ക്രമീകരിക്കാനാകുന്ന തരത്തിലുള്ള കർട്ടനുകളും വിപണിയിൽ ലഭ്യമാണ്. ഭിത്തിയുടെ നിറത്തിനു യോജിക്കുന്നതോ കോൺട്രാസ്റ്റായതോ ആയ കർട്ടനുകളാണ് എപ്പോഴും ഭംഗി.

കർട്ടൻ തുണി തെരഞ്ഞെടുക്കുമ്പോൾ

കൃത്യമായ നീളവും വീതിയുമുള്ള കർട്ടനുകളാണ് കാണാൻ ഭംഗി. സീലിംഗിനൊപ്പം പിടിച്ച് കർനിാൽ ചെറിയ മുറികൾക്ക് കൂടുതൽ ഉയരം തോന്നും. ഉയരമുള്ള മുറികൾക്ക് ഇതാവശ്യമില്ല.

വിപണിയിലെ താരങ്ങൾ

പെട്ടെന്നു പോയൊരു കർട്ടൻ വാങ്ങി മടങ്ങാം എന്നു കരുതിയാൽ തെറ്റി. അത്രമാത്രം ഡിസൈനുകളും മെറ്റീരിയലുകളുമാണ് ഇപ്പോൾ ട്രെൻഡായി നിൽക്കുന്നത്. നമ്മുടെ ബജറ്റിലൊതുങ്ങുന്ന കർട്ടനുകൾ മാർക്കറ്റിൽ ലഭ്യമാണ്. വീടിന് അനുയോജ്യവും ട്രെൻഡിയുമായ കർട്ടനുകൾ തെരഞ്ഞെടുക്കണമെന്നു മാത്രം. ലെതർ, മൂന്നാർ സിൽക്ക്, തഞ്ചാവൂർ സിൽക്ക്, ഖാദി, ക്രഷ്, മുള തുടങ്ങി പല തരത്തിലുള്ള കർട്ടനുകളാണ് ഇന്ന് വിപണിയിൽ താരങ്ങളായി നിൽക്കുന്നത്.

ജൂട്ട് കർട്ടനുകൾ

വസ്ത്രങ്ങളിൽ മാത്രമല്ല കർട്ടനുകളിലും ജൂട്ടിന് ആരാധകർ ഏറെയാണ്. പക്ഷേ ജൂട്ട് കർട്ടനുകൾക്ക് പൊതുവേ ഭാരം കൂടുതലായിരിക്കും. എങ്കിലും ഇതിെൻറ പ്രൗഢിയും പകിട്ടും കണക്കിലെടുത്ത് ഇതിനാവശ്യക്കാർ കൂടുതലാണ്. മീറ്ററിനു 150 മുതൽ 4000 വരെയാണ് വില.

സ്റ്റൈലായി സാറ്റിനുംപോളിസ്റ്ററും

കർനുകളിൽ പണ്ടുമുതൽ തന്നെ പോളിസ്റ്ററിനു സ്‌ഥാനമുണ്ട്. പോളിസ്റ്റർ ഒറ്റയ്ക്കും മറ്റു മെറ്റീരിയലുകളുമായി കലർന്നതിനും ആവശ്യക്കാരുണ്ട്. ഭാരക്കുറവും കഴുകാനും ഞൊറിയാനുമുള്ള എളുപ്പവുമാണ് പോളിസ്റ്ററിനെ ജനപ്രിയനാക്കുന്നത്. മറ്റു മെറ്റീരിയലുകളെ അപേക്ഷിച്ച് പോളിസ്റ്ററിനു വിലക്കുറവുമുണ്ട്. സാറ്റിൻ തുണിക്ക് മീറ്ററിന് 115 രൂപയും പോളിസ്റ്ററിനു 50 രൂപ മുതൽ മുകളിലേക്കുമാണ് വില.

ബ്യൂട്ടിഫുൾ ബീഡ്സ്

നൂലുകളിൽ കോർത്ത മുത്തുകൾ മഴത്തുള്ളികൾ പോലെ കിടക്കുകമാത്രമല്ല അതു മുറിയുടെ മുഖഛായ തന്നെ മാറ്റും. കർട്ടനുകളുടെ പ്രധാന ജോലിയായ സ്വകാര്യത ഇവ ഉറപ്പു വരുത്തുന്നില്ലെങ്കിലും ഒരു സ്റ്റൈൽ ഫാക്ടറായി സ്വീകരണ മുറിയിൽ ഉപയോഗിക്കാം. 300 മുതൽ മുകളിലോട്ട് വില വരുന്ന ബീഡ് കർട്ടനുകൾ മാർക്കറ്റിൽ ലഭ്യമാണ്.

കോട്ടൺ പ്രേമികൾക്കായി

പെട്ടെന്നു ചുളിവുകൾ വീഴുക, കഴുകാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവ നിലനിൽക്കുമ്പോഴും കോട്ടൺ പ്രേമികൾ കോട്ടൺ തെരഞ്ഞെടുക്കാൻ മടിക്കില്ല. കോട്ടണുകൾക്കുള്ള അതേ സ്വീകാര്യത പോളിക്കോട്ടൺ കർട്ടനുകൾക്കും ലഭിക്കുന്നുണ്ട്. ശുദ്ധമായ കോട്ടൺ കർട്ടനുകൾക്ക് മീറ്ററിന് 280 രൂപ മുതലാണ് വില. എന്നാൽ പോളിക്കോൺ കർട്ടൻ തുണികൾ 120 രൂപ മുതൽ കിട്ടും.

വെൽവെറ്റ് കർട്ടനുകൾ

മുറികൾക്ക് രാജകീയ പ്രൗഢി നൽകാൻ മറ്റൊന്നും ചിന്തിക്കാതെ തന്നെ വെൽവെറ്റ് തെരഞ്ഞെടുക്കാവുന്നതാണ്. വെൽവെറ്റിൽ തന്നെ പല ഡിസൈനുകളിലും നിറങ്ങളിലും കർട്ടൻ തുണികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മീറ്ററിനു 125 രൂപ മുതൽ വെൽവെറ്റ് കർട്ടൻ തുണികൾ കിട്ടും.

സിൽക്കും ലിനനും പിന്നെ പ്രിന്റുകളും

സിൽക്ക്, ലിനൻ തുടങ്ങിയവയ്ക്ക് പണ്ടു മുതൽ തന്നെ ആവശ്യക്കാരുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവയിൽ പ്രിൻറഡ് ഡിസൈനുകൾ കൂടെ വന്നതോടെ ട്രെൻഡായി മാറി. വിലക്കുറവും മികവും ഒത്തുചേർന്നപ്പോൾ ഇവയ്ക്ക് ആവശ്യക്കാരും ഏറെ. സിൽക്കിെൻറ ഗുണനിലവാരമനുസരിച്ച് 500 രൂപ മുതൽ 4000 രൂപ വരെ വിലയുണ്ട് ഇവയ്ക്ക്.

മിഴിവേകി മുളകൾ

മുളകൊണ്ടുള്ള കർട്ടനുകൾ വിപണിയിലെത്തിയി് കുറച്ചു നാളായെങ്കിലും ഇന്നും ആവശ്യക്കാരുടെ എണ്ണത്തിൽ കുറവൊന്നും സംഭവിച്ചിട്ടില്ല.

ബ്ലൈൻഡുകൾ

നേർത്ത പാളികൾപോലുള്ള ബ്ലൈൻഡുകൾക്ക് സ്‌ഥാനം ഓഫീസുകളിലും ഹോട്ടലുകളിലുമൊക്കെയാണ്. മുള, തുണി, വാഴനാര് തുടങ്ങിയ പ്രകൃതിദത്തമായ വസ്തുക്കളിൽ നിന്നുണ്ടാക്കുന്ന ബ്ലൈൻഡുകൾക്ക് ഡിമാൻഡ് കൂടുതലാണ്. ഹണികോംബ് ബ്ലൈൻഡ്, റോളിംഗ് ബ്ലൈൻഡ് തുടങ്ങി വിവിധ തരം ബ്ലൈൻഡുകൾ ലഭ്യമാണ്.

കുട്ടിക്കുറുമ്പുകൾക്കു കളർഫുൾ കർട്ടൻസ്

കുട്ടികൾക്കു വേണ്ടി എന്ത് തെരഞ്ഞെടുക്കുമ്പോഴും നമ്മൾ ഒരുപാട് ശ്രദ്ധിക്കും. അതുപോലെ തന്നെയാകണം അവർക്കായി മുറികൾ ഒരുക്കുമ്പോഴും. അധികം കടുത്ത നിറങ്ങൾ വേണ്ട. പെൺകുട്ടികൾക്ക് ബാർബിയും കിറ്റിയും ഡോറയുമൊക്കെയാണെങ്കിൽ ആൺകുട്ടികൾക്കു അവരുടെ സൂപ്പർ ഹീറോസിെൻറ പടമുള്ള കർട്ടനുകളാകാം.

കർട്ടനുകളും സോഫാ സെറ്റും

കർട്ടനുകൾക്കു ചേരുന്ന തരത്തിൽ സോഫാ സെറ്റ് ഒരുക്കുന്നതാണ് ഇപ്പോൾ കണ്ടു വരുന്ന ഒരു രീതി. ഇതിനായി കർട്ടനുകളുടെ അതേ തുണി തന്നെ സോഫാ സെറ്റിനും കുഷൻ കവറുകൾക്കും വാങ്ങാം.

മനോജ്
ഗ്രീൻവുഡ്സ് ഇൻറീരിയർ * ലാൻഡ്സ്കേപ് ഡിസൈനർ, തിരുവനന്തപുരം.

തയാറാക്കിയത്: അഞ്ജലി അനിൽകുമാർ

ഇലക്കറികൾ പോഷകങ്ങളുടെ കലവറ
ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം...
മേഘല ഡബിൾ ബെൽ അടിക്കുന്നു; ശുഭപ്രതീക്ഷയോടെ
സമയം രാവിലെ 10.15. കോട്ടയം ചേർത്തല റൂട്ടിൽ ഓടുന്ന വേന്പനാട് ബസ് കോട്ടയം നാഗന്പടം ബസ് സ്റ്റാൻഡിൽ എത്തി
പെയ്തിറങ്ങുന്ന രോഗങ്ങൾ
ഇപ്പോൾ ജൂണ്‍മാസമെത്തുന്നതു രോഗങ്ങളുമായാണ്. ഓരോ മഴക്കാലത്തും പുതിയ പുതിയ രോഗങ്ങൾ.
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെച്ചെണ്ണയുടെ സുഗന്ധമുള്ള തുന്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ
കുട്ടിഭക്ഷണം സ്വാദോടെ
ഭക്ഷണം കഴിക്കാൻ കുട്ടികൾ പൊതുവേ വാശികാണിക്കും. പ്രത്യേകിച്ച് അഞ്ചു വയസിനു താഴെയുള്ള കുട്ടികൾ
സ്ത്രീ സുരക്ഷാ പാഠങ്ങൾ
അഞ്ചു വയസുകാരിയെ മധ്യവയസ്കൻ പീഡിപ്പിച്ചു, ബസ് യാത്രക്കാരിയെ ശല്യം ചെയ്തയാൾ
സ്വപ്ന സുരഭിലം
സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന സമയം. അച്ഛെൻറ മരണശേഷം സാന്പത്തികമായി
എന്‍റെ കരളേ...
കരൾ രോഗങ്ങൾ പലതരത്തിലുണ്ട്. ഫാറ്റി ലിവർ, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, കരളിനുണ്ടാകുന്ന കാൻസർ ഇങ്ങനെ പോകുന്നു കരൾ രോഗങ്ങൾ..
ബ്രസൽസ് നീ എത്ര മനോഹരീ...
തണുത്തകാലാവസ്ഥ, പച്ചപ്പാണ് എവിടെയും. മാനെകിൻ പിസ് പ്രതിമ (Manneken pis statue) സെൻറ് മൈക്കിൾസ് പള്ളി
കാക്കാം കുരുന്നുകളെ; സൈബർ വലയിൽ കുരുങ്ങാതെ
വിരൽത്തുന്പിൽ വിരിയുന്ന സൗകര്യങ്ങളുടെ നീണ്ടനിരയാണ് വിവരസാങ്കേതികവിദ്യ സാധ്യമാക്കിയത്.
നടുവേദനയെ പേടിക്കേണ്ട?
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് നടുവേദന അഥവാ ലോ ബാക്ക് പെയ്ൻ.
നിർമല വിജയം
ജീവിതത്തെ നാലു ദിശകളിൽ നിന്നും നോക്കിക്കാണുന്ന എഴുത്തുകാരി, വർണങ്ങൾ കൊണ്ടൊരു മായാപ്രപഞ്ചം
കരൾ സംരക്ഷണം ആയുർവേദത്തിൽ
ശരീരത്തിന് ഉൗർജവും സ്വസ്ഥതയും ലഭിക്കുന്നതിന് കരളിെൻറ ആരോഗ്യം അനിവാര്യമാണ്
ഈ പെണ്‍കുട്ടികൾ എങ്ങോട്ടു പോകുന്നു ?
രണ്ടാഴ്ച മുന്പാണ് പതിനാലുകാരിയുമായി മാതാപിതാക്കൾ മനോരോഗവിദഗ്ധെൻറ അടുത്തെത്തിയത്.
കരളിനെ കാക്കാം
കരൾ നമ്മുടെ ശരീരത്തിൽ ഒരുപാടു പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നു. അവയിൽ പ്രധാനപ്രവർത്തനങ്ങൾ
മാറ്റിവച്ച കരൾ പിണങ്ങാതിരിക്കാൻ
ജീവിതം ദുരിതപൂർണമാക്കുന്ന ശാരീരികബുദ്ധിമുട്ടുകളിൽ നിന്നുള്ള സ്ഥായിയായ മോചനമാണ് കരൾമാറ്റ
ബേത് ലഹേമിലെ മാലാഖ
എപ്പോഴും നിർത്താതെ ചിലക്കുന്ന എെൻറ ഫോണ്‍ അന്നും പതിവു പോലെ ചിലച്ചു. ന്ധമേരിയമ്മെ ഞങ്ങൾ
ഈസ്റ്റർ വിരുന്നൊരുക്കാം
ഏറെ നാളത്തെ നോന്പിനുശേഷമാണ് ക്രൈസ്തവരുടെ പ്രധാന ആഘോഷമായ ഈസ്റ്റർ അഥവാ ഉയിർപ്പു പെരുന്നാൾ
വേനൽക്കാല ഭക്ഷണം
വർഷത്തിൽ ഏറ്റവുമധികം ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയാണ് വേനൽക്കാലം. വേനൽക്കാലത്ത്
സബർമതി ഒഴുകുകയാണ്...
മനസിന് ഉണർവു നൽകാൻ യാത്രകൾക്കു കഴിയും. പുതിയ കാഴ്ചകൾകണ്ട് കുടുംബാംഗങ്ങൾ
കുന്പളങ്ങ വിഭവങ്ങൾ
കുന്പളങ്ങ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണത്തെ രുചിക്കൂട്ടിലുള്ളത്.
പഠിച്ചുരസിക്കാൻ അവധിക്കാലം
പഠനത്തിെൻറ കർശനചിട്ടകളിൽ നിന്നു മാറി മനസും ശരീരവും സ്വതന്ത്രമാകുന്ന ഒരു അവധിക്കാലം കൂടി.
ബജറ്റിലും കമ്മി
രാജ്യത്തെ ജനസംഖ്യയിൽ പകുതിയോളം സ്ത്രീകളാണ്. പക്ഷേ, പലപ്പോഴും ബജറ്റ് അവതരിപ്പിക്കുന്പോൾ
ചില ഡിജിറ്റൽ ബാങ്കിംഗ് അനുഭവങ്ങൾ
കേന്ദ്രസർക്കാരിെൻറ കറൻസി റദ്ദാക്കൽ പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ വർധിച്ചിരിക്കുകയാണ്.
സ്കൂൾ പ്രോജക്ടുകൾ എളുപ്പത്തിൽ തയാറാക്കാം
കുട്ടികളെ അന്വേഷണങ്ങൾക്കു പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതും അതിലൂടെ
ജിലുമോൾ കാലുകളിൽ മെനഞ്ഞത് ജീവിതവിജയം
രണ്ടു കൈകളുമില്ലാതെ ജനിച്ച ജിലുമോൾ മരിയറ്റ് തോമസ് ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കുകയാണ്.
ഡോ. സിംഗർ
ആതുരസേവനരംഗത്തും സംഗീതലോകത്തും ഒരുപോലെ തിളങ്ങുന്ന വ്യക്തിയാണ് ഡോ.(മേജർ)
60+ ഭക്ഷണം
അറുപതു വയസിനു ശേഷം വാർധക്യത്തിെൻറ ആലസ്യം ബാധിച്ചു തുടങ്ങും. ഈ പ്രായത്തിൽ സ്ത്രീകളിൽ
ക്ഷയരോഗികളിലെ പ്രമേഹ സാധ്യതകൾ
ക്ഷയരോഗവും പ്രമേഹവും രണ്ടു വ്യത്യസ്ത രോഗങ്ങളാണിവ. ക്ഷയരോഗം പകരും എന്നാൽ പ്രമേഹം പകരില്ല.
ഹരീഷിന്‍റെ നടനവഴികൾ
"എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണമനസോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാകാൻ പ്രപഞ്ചം മുഴുവൻ അവനൊപ്പം നിൽക്കും’
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.