റീട്ടെയിലിംഗിന് ഊന്നൽ നൽകി പിഎൻബി ബാങ്ക്
ശാഖാ വികസനം

തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ടു ജില്ലകളിലായി 77 ശാഖകളും 92 എടിഎുകളുമാണ് എറണാകുളം സർക്കിളിെൻറ കീഴിലുള്ളത്. നടപ്പുവർഷം 810 ശാഖകൾ തുറക്കുവാൻ ഉദ്ദേശിക്കുന്നതായി സൂസി ജോർജ് പറഞ്ഞു. അർധനഗരങ്ങളിലാണ് ശാഖകൾ കൂടുതൽ. വെറുതെ ശാഖകൾ തുറക്കുന്നതിനേക്കാൾ സാധ്യത നോക്കിയാണ് ശാഖ തുറക്കുന്നത്. ബാങ്കിെൻറ സാന്നിധ്യം കുറവുള്ള ഇടുക്കി ജില്ലയിലും മറ്റും സാധ്യതകൾ ആരാഞ്ഞുവരികയാണെന്നും സൂസി ജോർജ് പറഞ്ഞു.

ഡിപ്പോസിറ്റ് മാത്രമല്ല വായ്പാ സാധ്യതകളും ബാങ്ക് തുടങ്ങുന്നതിനുള്ള മുൻഗണനകളിൽ ഉൾപ്പെടുന്നതായി അവർ പറഞ്ഞു.

റീട്ടെയിൽ ബാങ്കിംഗിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിുള്ളത്. വൈവിധ്യമാർന്ന റീട്ടെയിൽ വായ്പ പദ്ധതികളാണ് ബാങ്ക് ഇടപാടുകാർക്കു മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയ്ക്ക് ഊന്നൽ നൽകുന്നു. ഇവയിൽ കഴിഞ്ഞ രണ്ടു ക്വാർട്ടറുകളിലും ലക്ഷ്യമിട്ടിരുന്ന ടാർജറ്റ് നേടുവാൻ സാധിച്ചുവെന്നും അവർ അറിയിച്ചു. കാർ വായ്പയെടുക്കുന്ന സ്ത്രീകൾക്കു പലിശ നിരക്കിലും നേരിയ കുറവു നൽകുന്നു. വളരെ ആകർഷകനിരക്കിലുള്ള ടൂ വീലർ വായ്പയാണ് ( പിഎൻബി പവർ റൈഡ്) മറ്റൊരു സ്ത്രീ ശാക്‌തീകരണ ഉത്പന്നം.

ഗവൺമെൻറിെൻറ മുൻഗണനാ പദ്ധതികൾ, സ്റ്റാർട്ട് അപ് ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ പദ്ധതികളിൽ ബാങ്ക് വളരെ സജീവമാണ്.

സ്ത്രീ ശാക്‌തീകരണത്തിനു ഊന്നൽ

സ്ത്രീ ശാക്‌തീകരണത്തിനു പ്രത്യേക ഊന്നൽ നൽകുന്ന ബാങ്ക് സ്ത്രീകൾക്കായി നിരവധി വായ്പാ പദ്ധതികൾ ലഭ്യമാക്കിയിട്ടുണ്ട്. ഷീ ഫാർമസി, ഷീ ടാക്സി,കയർ മാട്രസ്, ബ്യൂട്ടി പാർലർ, ഡൻറൽ ക്ലിനിക്കുകൾ തുടങ്ങിയ നിരവധി പ്രോജക്ടുകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

‘‘ നല്ല പ്രോജക്ടുകൾ വന്നാൽ ഏറ്റവും എളുപ്പത്തിൽ, ഏറ്റവും വേഗത്തിൽ വായ്പ നൽകുവാനുള്ള സംവിധാനമാണ് ബാങ്കിേൻറത്. ’’ സൂസി ജോർജ് പറഞ്ഞു.

വായ്പ മാത്രമല്ല, സ്ത്രീകൾക്കായി പ്രത്യേക സേവിംഗ്സ് അക്കൗണ്ട് ‘ പിഎൻബി പവർ സേവിംഗ്സ്’ എന്ന പേരിൽ ലഭ്യമാക്കിയിട്ടുണ്ട്. സൗജന്യമായ പ്ലാറ്റിനം ഡെബിറ്റ് കാർഡ്, ഓരോ ആറു മാസത്തിലും 40 ചെക്ക് ലീഫുകൾ എന്നിവ ലഭി്കും. മാത്രവുമല്ല, ഭവന വായ്പ, വാഹന വായ്പ, വ്യക്‌തിഗത വായ്പ തുടങ്ങിയവയ്ക്കൊന്നും ഡോക്കുമെേൻറഷൻ ചാർജും ഈടാക്കില്ല. നിബന്ധനകൾക്കു വിധേയമായി 5 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് കവറേജും ലഭിക്കുന്നു.


പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പിഎൻബി സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാം. ഒരു വർഷം 1000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ ഈ അക്കൗണ്ടിൽ നിക്ഷേപം നടത്താം. പെൺകുട്ടികളുടെ പേരിലാണ് അക്കൗണ്ട് തുറക്കേണ്ടത്.

ഫ്ളെക്സി റെക്കറിംഗ് ഡെപ്പോസിറ്റാണ് ബാങ്കിെൻറ മറ്റൊരു ആകർഷക സേവിംഗ്സ് പദ്ധതി. ഡിപ്പോസിറ്റർക്ക്, സൗകര്യപ്രദമായ വിധത്തിൽ നിക്ഷേപം അനുവദിക്കുന്നുവെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നൂറു രൂപ മുതൽ അതിെൻറ ഗുണിതങ്ങളായി എത്ര തുക വേണമെങ്കിലും പ്രതിമാസം നിക്ഷേപിക്കാം.

‘‘ ഒരു മാസം കൂടുതൽ തുക കൈവശം വന്നുവെന്നിരിക്കട്ടെ. പ്രതിമാസം അടയ്ക്കുന്ന തുകയ്ക്കു പുറമേ അധിക തുക അടയ്ക്കാൻ അനുവദിക്കുന്നു ഈ പദ്ധതിയിൽ.’’ സൂസി ജോർജ് ചൂണ്ടിക്കാട്ടി. പ്രതിമാസം അടയ്ക്കുന്ന തുകയുടെ പത്തിരിവരെയാണ് ഇത്തരത്തിൽ അടയ്ക്കുവാൻ സാധിക്കുക.
ആറു മുതൽ 120 മാസം കാലാവധിയാണ് റെക്കറിംഗ് ഡിപ്പോസിറ്റ് പദ്ധതിയുടേത്. തവണ മുടക്കുകയോ താമസിക്കുകയോ ചെയ്യുന്നതിനു പെനാൽറ്റിയുമില്ല. ഓൺലൈനായി റെക്കറിംഗ് ഡിപ്പോസിറ്റ് തുറക്കാനും സാധിക്കും.

ചെറിയ പ്രീമിയത്തിൽ അക്കൗണ്ട് ഉടമകൾക്കായി മെഡി ക്ലെയിം പോളിസിയും ലഭ്യമാക്കിയിട്ടുണ്ട്. ഒറിയൻറർ ഇൻഷുറൻസുമായി ചേർന്നാണ് ഈ പോളിസി ലഭ്യമാക്കിയിട്ടുള്ളത്. 3–79 പ്രായപരിധിയിലുള്ളവർക്ക് ഈ പോളിസിയിൽ ചേരാമെന്ന് സൂസി ജോർജ് പറഞ്ഞു. ഒരു ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ കവറേജ് ലഭിക്കും. മെഡിക്കൽ ചെക്കപ്പും വേണ്ട. ഇതിെൻറ പ്രീമിയത്തിന് ആദായനികുതി ഇളവും ലഭിക്കും. കുടുംബത്തിലെ നാലംഗങ്ങൾക്കു കവറേജ് കിട്ടുകയും ചെയ്യും. ഒരു ലക്ഷം രൂപയ്ക്ക് 1,791 രൂപയാണ് പ്രീമിയം. അഞ്ചു ലക്ഷം രൂപയ്ക്ക് 6990 രൂപയും.