Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Cinema |


സച്ചിയുടെ സിനിമായാത്രകൾ....
ഹൈക്കോടതിയി ലെ പേരെടുത്ത അഭിഭാഷകനായിരുന്നപ്പോഴും സച്ചിയുടെ മനസു നിറയെ സിനിമയായിരുന്നു. ഒരുപിടി പ്രമുഖ കേസുകളിൽ വിജയിച്ച് കരിയറിൽ തിളങ്ങി നിന്ന സമയത്താണ് വക്കീൽ കുപ്പായം ഉപേക്ഷിച്ച് തന്റെ സ്വപ്നമായ സിനിമയിലേക്കു സച്ചി എത്തിയത്. കേസും കാര്യങ്ങളുമെല്ലാം ജൂനിയേഴ്സിനെ ഏൽപിച്ചു കൊടുത്ത് തിരക്കഥാകൃത്തായി സിനിമയിൽ രംഗപ്രവേശം. ഹൈക്കോടതിയിൽ നിന്നു തന്നെ പരിചയപ്പെട്ട സേതുവുമൊത്ത് ഒരുപറ്റം ഹിറ്റു സിനിമകൾക്ക് തിരക്കഥയൊരുക്കി. പിന്നീട് അനാർക്കലി എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും താൻ പിന്നിലല്ല എന്നു തെളിയിച്ചു. ഇപ്പോൾ സച്ചി ഏറെ തിരക്കിലാണ്. ഈ വർഷം മൂന്നു സിനിമകൾക്കാണ് സച്ചി തിരക്കഥയെഴുതുന്നത്. ഒപ്പം സംവിധാനം ചെയ്യാനുള്ള ഒട്ടേറെ പ്രോജക്ടുകൾ. ഒരു തിരക്കഥ പൂർത്തിയായതിനുശേഷം മാത്രം അടുത്തതിലേക്ക് കടക്കുന്ന എഴുത്തുകാരൻ, സെറ്റിലിരുന്ന് അപ്പപ്പോൾ തിരക്കഥയെഴുതി സംവിധായകനു കൊടുക്കാൻ ഇഷ്ടപ്പെടാത്തയാൾ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകൾ ഈ കൊടുങ്ങല്ലൂരുകാരനുണ്ട്. മലയാളസിനിമ ഏറെ പ്രതീക്ഷയോടെ നോക്കുന്ന സച്ചി തന്റെ സിനിമായാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു....

ആദ്യം അഭിഭാഷകൻ പിന്നീട് സിനിമയിലേക്ക്... സിനിമയായിരുന്നോ ലക്ഷ്യം?

സ്കൂളിലും കോളജിലും സജീവ നാടക പ്രവർത്തനത്തിലുണ്ടായിരുന്നു. ഫിലിംസൊസൈറ്റിയിലും പ്രവർത്തിച്ചിരുന്നു. മുപ്പതോളം അമച്വർ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നൂറോളം സ്റ്റേജിൽ അഭിനയിച്ചിട്ടുണ്ട്. ഫിലിം സൊസൈറ്റിയിലെ പ്രവർത്തനം ഒട്ടേറെ ലോക ക്ലാസിക്കുകൾ കാണാൻ അവസരം നൽകി. അന്നേ തുടങ്ങിയതാണ് സിനിമാ കമ്പം. അത്യാവശ്യം എഴുത്തുണ്ടായിരുന്നു. സിനിമാ സംവിധാനമായിരുന്നു താൽപര്യം. പൂനാഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനായിരുന്നു മോഹം. പക്ഷേ ചേട്ടൻ വിട്ടില്ല. അച്ഛൻ മരിച്ചതിനാൽ ചേട്ടനാണ് ഞങ്ങളുടെ ഗാർഡിയനായത്. സിനിമ എന്നാൽ കള്ളും കഞ്ചാവും എന്നൊരു ധാരണയായിരുന്നു ചേട്ടന്. ബാങ്കിൽ ജോലി കിട്ടാനായി ചേട്ടന്റെ നിർബന്ധത്തിന് വഴങ്ങി സി.എ.യ്ക്ക് പഠിക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് എൽ.എൽ.ബിക്കു ചേർന്നത്. എൽ.എൽ.ബി കഴിഞ്ഞപ്പോഴേക്കും ചേട്ടന്റെ ബിസിനസ് തകർന്നു പ്രശ്നങ്ങളായി. പ്രാക്ടീസ് ചെയ്യേണ്ടത് അത്യാവശ്യമായി. അങ്ങനെയാണ് ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങിയത്. മൂന്നുകൊല്ലമായപ്പോഴേക്കും സ്വന്തമായി ഓഫീസ് ഇട്ടു. അതിനിടയിലാണ് സേതുവിനെ പരിചയപ്പെട്ടത്. എന്റെ ഓഫീസ് മാറേണ്ടി വന്നപ്പോൾ സേതുവിന്റെ ബിൽഡിംഗാണ് ഒരു സുഹൃത്തു വഴി ലഭിച്ചത്. സേതു ആക്ടീവ് പ്രാക്ടീസ് ചെയ്യുന്നില്ലായിരുന്നു. വൈകുന്നേരങ്ങളിൽ തുടങ്ങിയ സിനിമാ ചർച്ച പിന്നീട് കഥാ ചർച്ചയിലേയ്ക്ക് വഴിമാറി. അങ്ങനെയാണ് റോ ബിൻഹുഡ് എന്ന സ്ക്രിപ്റ്റ് എഴുതിയതും അത് സംവിധാനം ചെയ്യാൻ തീരുമാനിച്ചതും. അരുണിനേയും അതുൽ കുൽക്കർണിയേയും പ്രധാന അഭിനേതാക്കളാക്കി. പടത്തിന്റെ പൂജയും നടന്നു. പക്ഷേ വിതരണക്കാരുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ചിത്രം നടന്നില്ല. അങ്ങനെ സംവിധാനം തൽക്കാലം മാറ്റിവച്ചു.

എഡിറ്റർ രഞ്ജൻ എബ്രഹാം എന്റെ സുഹൃത്താണ്. രഞ്ജനാണ് പറഞ്ഞത് തിരക്കഥാകൃത്തുക്കളെ ഇൻഡസ്ട്രിക്ക് ഏറെ ആവശ്യമുണ്ട്. തിരക്കഥാകൃത്തായി ഒരു എൻട്രി ലഭിച്ചതിനുശേഷം സംവിധാനത്തിലേക്കു തിരിയുന്നതായിരിക്കും നല്ലതെന്ന്. അങ്ങനെ രഞ്ജനാണ് ജോഷിസാറുമായി പരിചയപ്പെടുത്തിയത്. ജോഷിസാറിന് റോബിൻഹുഡിന്റെ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടു. പൃഥ്വിരാജിനെ വച്ച് ആലോചിക്കാം എന്നു പറഞ്ഞു. അന്ന് ജോഷി സാർ ജന്മം എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതു കഴിഞ്ഞതിനുശേഷം ഈ ചിത്രം ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ കുറച്ചു സമയം കിട്ടി.

ആയിടയ്ക്കാണ് ഷാ ഫിയെ പരിചയപ്പെട്ടത്. ഷാഫിയുമായുള്ള സംസാരത്തിനിടയിലാണ് ചോക്ലേറ്റിന്റെ ഒരു എലമെന്റ് കടന്നു വന്നത്. അതു ഷാഫിക്ക് ഏറെ ഇഷ്ടപ്പെടുകയും എന്താണെങ്കിലും ഇതു ചെയ്യണമെന്നും പറഞ്ഞത്. അങ്ങനെയാണ് ചോക്ലേറ്റ് ആദ്യ സിനിമയായത്. പിന്നാലെ റോബിൻഹുഡ് എത്തി. അതിനുശേഷം മേക്കപ്മാൻ. പിന്നെ വൈശാഖിനൊപ്പം സീനിയേഴ്സ്. സീനിയേഴ്സ് ജോഷിസാർ ചെയ്യേണ്ട സിനിമയായിരുന്നു. പോക്കിരിരാജ കഴിഞ്ഞ് ബഡ്ജറ്റ് കൂടി എന്നൊക്കെ പറഞ്ഞ് വൈശാഖിനെതിരേ ആരോപണം വന്ന കാലമായിരുന്നു അത്. പെട്ടെന്ന് ഒരു പടം അനൗൺസ് ചെയ്യേണ്ടത് വൈശാഖിന്റെ ആവശ്യമായിരുന്നു. അങ്ങനെ ജോഷിസാറിനോടു ചോദിച്ചിട്ടാണ് വൈശാഖ് സീനിയേഴ്സ് ഏറ്റെടുത്തത്.

സച്ചി–സേതു ഇത്രയും ഹിറ്റുകൾ സമ്മാനിച്ചതിനുശേഷം പിരിയാനുണ്ടായ കാരണം?

മമ്മൂട്ടി നായകനായ ഡബിൾസ് മുതലാണ് ഞങ്ങൾ പിരിയാൻ തീരുമാനിച്ചത്. തുടക്കം മുതൽ രണ്ടുപേരുടേതും രണ്ടു രീതിയിലുള്ള ചിന്തയായിരുന്നു. സേതുവിന് കോൺഫിഡൻസ് തോന്നുന്ന സബ്ജക്ട് എനിക്ക് ചിലപ്പോൾ താൽപര്യം തോന്നില്ല. മറിച്ചും അങ്ങനെ തന്നെ. തുടക്കത്തിലേ ഒരു എൻട്രിക്കു ശേഷം പിരിയാം എന്ന തീരുമാനമുണ്ടായിരുന്നു. ഡബിൾസിന്റെ സമയത്ത് വിയോജിപ്പ് കുറച്ചു കൂടി. അങ്ങനെയാണ് തനിയെ സിനിമ ചെയ്യാൻ രണ്ടുപേരും തീരുമാനിച്ചത്.

നിങ്ങളുടെ കരിയർ എടുത്താൽ വളരെ സാവധാനം കൃത്യമായ ഗ്യാപ്പുകളിട്ടാണ് സിനിമ ചെയ്തിട്ടുള്ളത്?

സ്ക്രിപ്റ്റ് എഴുതുമ്പോൾ ഒരു സീനാണെങ്കിൽ പോലും എനിക്കു തൃപ്തിയായില്ലെങ്കിൽ ഡയറക്ടറെ വായിച്ചു കേൾപ്പിക്കാനൊന്നും നിൽക്കില്ല. അതു ഞാൻ തന്നെ കീറിക്കളഞ്ഞ് ഒന്നു കൂടി എഴുതും. ഇത്രാം തിയതി ഷൂട്ടിംഗ് അതിനുള്ളിൽ സ്ക്രിപ്റ്റ് വേണം എന്നൊക്കെ പറഞ്ഞു വന്നാൽ ഞാൻ പറയും നടക്കില്ല എന്ന്. ആദ്യം സ്ക്രിപറ്റ് കംപ്ലീറ്റ് ആവണം. സെറ്റിലിരുന്ന് എഴുതാനൊന്നും പറ്റില്ല. ഷൂട്ടിംഗ് നടക്കുന്നതിനൊപ്പം എഴുതുക എന്നത് പേടിയുള്ള കാര്യമാണ്. അനാർക്കലിയൊക്കെ ഫുൾ സ്ക്രിപ്റ്റാണ് പൃഥ്വിരാജിനെ വായിച്ചു കേൾപ്പിച്ചത്.


സച്ചി–സേതു കൂട്ടുകെട്ട് പിരിഞ്ഞതിനുശേഷമാണോ സംവിധായകനാകാനുള്ള ശ്രമങ്ങൾ തുടങ്ങിയത്?

സംവിധായകനാകുക എന്നതായിരുന്നു ലക്ഷ്യം എന്നു മുമ്പു പറഞ്ഞിരുന്നല്ലോ. കൂട്ടുകെട്ടു പിരിഞ്ഞതിനുശേഷമാണ് അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ഗൗരവമായി തുടങ്ങിയത്. ആദ്യമായി സ്വന്തമായി സ്ക്രിപ്റ്റ് എഴുതിയത് ജോഷിസാറിന്റെ റൺബേബി റണ്ണിനായിരുന്നു. ആ പടം ഡയറക്ട് ചെയ്താലോ എന്നു തോന്നിയിരുന്നു. സിദ്ധിഖ് ലാലിലെ ലാലേട്ടൻ ഈ പടം നീ ചെയ്താലോ എന്നു ചോദിക്കുകയും ചെയ്തു. എനിക്ക് ആദ്യമായി ഡയറക്ഷന് അഡ്വാൻസ് തന്നത് ലാലേട്ടനായിരുന്നു. അമ്മ ഷോയുടെ റിഹേഴ്സലിലുള്ള പരിചയമാണ് അതിനു വഴിതെളിച്ചത്. അതിനിടയിൽ ലാൽക്രിയേഷൻസ് നിർമാണരംഗത്തു നിന്ന് കുറേനാൾ വിട്ടു നിന്നു. അതുകൊണ്ടു തന്നെ എന്റെ ആദ്യ സംവിധാന സംരംഭം രാജീവ് നായർ നിർമിച്ച അനാർക്കലിയായി.

അനാർക്കലിക്കുശേഷം സംവിധാനത്തിൽ വീണ്ടും ഗ്യാപ്?

അനാർക്കലി ചെയ്യുന്ന സമയത്തു തന്നെ മൂന്നു സ്ക്രിപ്റ്റ് കമ്മിറ്റ് ചെയ്തിരുന്നു. സാധാരണ തിരക്കഥാകൃത്തുക്കൾ ഡയറക്ട് ചെയ്ത് ചീത്തപ്പേരു കേൾപ്പിക്കാറുണ്ട്. സംവിധാനം കഴിഞ്ഞിട്ട് വേറൊരാൾക്ക് സ്ക്രിപ്റ്റ് കൊടുക്കുമ്പോഴുള്ള മാനസികാവസ്‌ഥയും പ്രശ്നങ്ങളും ഒഴിവാക്കാൻ നേരത്തേ തന്നെ ഞാൻ മൂന്നു സിനിമകൾക്ക് തിരക്കഥ കമ്മിറ്റ് ചെയ്തു. ഒരെണ്ണം ജീൻപോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം. ഡ്രൈവിംഗ് ലൈസൻസ് അവാർഡ് എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജും ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ വരും. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന ദിലീപ് ചിത്രം രാമലീല, ഷാഫി സംവിധാനം ചെയ്യുന്ന ബിജുമേനോൻ ചിത്രം എന്നിവയാണ് മറ്റു പ്രോജക്ടുകൾ. ബിജുമേനോൻ ചിത്രത്തിന്റെ എഴുത്തിലാണ് ഇപ്പോൾ. ഏപ്രിലിൽ ഷൂട്ടിംഗ് തുടങ്ങാനാണ് പ്ലാൻ. ഈ കമ്മിറ്റ്മെന്റുകൾ തീർത്തിട്ടുവേണം സംവിധാനത്തിലേക്കു തിരിയാൻ.

ഒരു സംവിധായകനോടു കഥ പറയുമ്പോൾ അയാൾക്ക് ഇഷ്ടപ്പെടുന്ന നോട്ടേ പറയാൻ കഴിയൂ. ജോഷിസാറിന് ഇഷ്ടപ്പെടുന്ന ആക്ഷൻ മൂഡുള്ള ഒരു കഥ ഷാഫിക്ക് ഇഷ്ടപ്പെടണമെന്നില്ല. ഷാഫിയുടെ ലൈനിലുള്ള ഒരു ഹ്യൂമർ കഥ ചിലപ്പോൾ ജോഷിസാറിന് ഇഷ്ടപ്പെടണമെന്നില്ല. എനിക്ക് ഇഷ്ടപ്പെടുന്ന ചില കഥകളുണ്ട്. അത് ഇവർക്കു രണ്ടുപേർക്കും ഇഷ്ടപ്പെടണമെന്നില്ല. അങ്ങനെയുള്ള നോട്ടുകളാണ് ഞാൻ സംവിധാനം ചെയ്യാൻ ഇഷ്ടപ്പെടുക. മൂന്നുനാലു പ്രോജക്ടുകൾ സംവിധാനത്തിനായി ആലോചനയിലുണ്ട്. ദുൽക്കറിനെ വച്ച് ആലോചിക്കുന്ന പടമുണ്ട്. മമ്മൂട്ടിയേയും പൃഥ്വിരാജിനേയും വച്ചൊരു പ്രോജക്ടുണ്ട്. എന്റെ സുഹൃത്തുക്കൾ എനിക്കുവേണ്ടി സ്ക്രിപ്റ്റു ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അടിയന്തരാവസ്‌ഥ ക്കാലം പശ്ചാത്തലമാക്കിയ നോട്ടാണത്. ഇങ്ങനെ പല പ്രോജക്ടുകളുമുണ്ട്. കഴിയുന്നതും നവംബറിൽ അടുത്ത സംവിധാനം എന്ന രീതിയിലാണ് പോകുന്നത്.

ദിലീപിന്റെ രാമലീലയാണല്ലോ ഈ വർഷം സ്ക്രിപ്റ്റ് ചെയ്യുന്ന ആദ്യ ചിത്രം. പക്കാ കോമഡി സിനിമയാണോ?

ഇതൊരു കോമഡി പടം അല്ല. ഇത് സീരിയസാണ്. കുറച്ചു രാഷ്ട്രീയമുണ്ട്. സറ്റയറുണ്ട്. ഒരു ത്രില്ലറാണ്. റൺ ബേബി റണ്ണിന്റെയൊക്കെ കുറച്ചുകൂടി അഡ്വാൻസ്ഡ് ആയ ഒരു വേർഷൻ. റൺബേബി റൺ ഇറങ്ങിക്കഴിഞ്ഞപ്പോൾ ദിലീപ് എന്നോട് പറഞ്ഞു. ഇതുപോലത്തെ ഒരു പടം ചെയ്യണമെന്ന്. ദിലീപ് പടങ്ങൾ ഞാൻ ചെയ്തിട്ടില്ല. അത്തരം സ്ക്രിപ്റ്റുകൾ എനിക്കു വഴങ്ങില്ല. കോമഡിയില്ലാതെ ഇത്തരമൊരു സബ്ജക്ട് എന്നു പറഞ്ഞപ്പോൾ നോക്കാം എന്നു ഞാനും കരുതി. സ്ക്രിപ്റ്റിൽ ഒരു രീതിയിലും ഇടപെടുകയേയില്ല എന്നു വാക്കും തന്നു. അങ്ങനെയാണ് രാമലീലയിലേക്ക് എത്തുന്നത്. ഒരു എംഎൽഎയാണ് ദിലീപ് ചിത്രത്തിൽ. പക്കാ റിയലിസ്റ്റിക്കായ ചിത്രമാണ്.

വക്കീൽ ഉദ്യോഗം പൂർണമായും ഉപേക്ഷിച്ചോ?

എന്റെ ജൂനിയേഴ്സിന് ഏൽപിച്ചുകൊടുത്തു. എട്ടര വർഷത്തോളം വക്കീലായുണ്ടായിരുന്നു. തൃശൂരിലെ ഒരു മർഡർ കേസിന്റെ വക്കാലത്തിന് ചെല്ലാൻ എന്നെ നിർബന്ധിക്കുന്നുണ്ട്. ഒരു ചെയ്ഞ്ചിനായി ഒന്നു പോയാലോ എന്നുണ്ട്. ക്രിമിനൽ വക്കീലായി ഒരുപാട് പ്രാക്ടീസുണ്ടായിരുന്ന സമയത്താണ് ഞാൻ നിറുത്തിയത്.ഒരു പ്രമുഖ കേസിൽ ഞാൻ വാദിച്ച പ്രതിയുടെ ഇരട്ട ജീവപര്യന്തം വെറും ജീവപര്യന്തമായി കുറച്ച വിധി വന്ന ദിവസമാണ് വക്കീൽ പണി നിറുത്തി സിനിമയിലേക്കു കടന്നത്. ഒരു വക്കീൽ എന്ന നിലയിൽ കരിയറിൽ വലിയ പുഷ് നൽകുന്ന വിധിയായിരുന്നു അത്. പക്ഷേ സിനിമ തന്നെയായിരുന്നു ആത്യന്തിക ലക്ഷ്യം.

വക്കീൽ പ്രൊഫഷൻ സിനിമയിലെ സ്ക്രിപ്റ്റിംഗിൽ ഗുണം ചെയ്തിട്ടുണ്ടാവുമല്ലോ?

ഒരു കേസ് കൈകാര്യം ചെയ്യുമ്പോൾ നല്ല അനലിറ്റിക്കൽ മൈൻഡ് വേണം. എല്ലാ പഴുതുകളും അടച്ചു വേണം ഓരോ കേസും വാദിക്കാൻ. ഈ രീതി സിനിമയുടെ സ്ക്രിപ്റ്റ് എഴുതുമ്പോഴും ഗുണം ചെയ്യും. ഒരു പാടു പേർ പറഞ്ഞു വക്കീലന്മാരുടേയും കോടതിയുടേയും പശ്ചാത്തലത്തിൽ ഒരു സിനിമ ആയിക്കൂടേ എന്ന്. ഞാനതു മനപൂർവം ചെയ്യാത്തതാണ്. ഇന്നു നമ്മൾ സിനിമയിൽ കണ്ടു കൊണ്ടിരിക്കുന്ന കോടതിയേ അല്ല കോടതി. ഞാൻ ചെയ്യുമ്പോൾ യഥാർത്ഥ കോടതി കാണിക്കേണ്ടിവരും. സ്‌ഥിരം കാണുന്ന ശൈലിയിൽ നിന്ന് വിഭിന്നമായ ആ കോടതി പ്രേക്ഷകനു രജിസ്റ്റർ ചെയ്യാൻ വലിയ താമസമെടുക്കും.പല ഹിറ്റു സിനിമകളിലും നമ്മൾ കാണുന്ന വിചാരണ രംഗങ്ങൾക്ക് യഥാർത്ഥ കോടതിയുമായ് വലിയ ബന്ധമൊന്നുമില്ല.

–ബിജോ ജോ തോമസ്

പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു പരിചയപ്പെടുത്തിയ താരമാണ് പ്രഭാസ്. മഹേന്ദ്ര ബാഹുബലിയായി ഒന്നാം ഭാഗത്തിലും അമരേന്ദ്ര ബാഹുബലിയായി രണ്ടാം ഭാഗത്തിലും വിസ്മയ നടനം കാ...
സുഖമാണോ ദാവീദേ....
അച്ഛന്‍റെ മരണത്തോടെ കുടുംബത്തിന്‍റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്‍റെ ചുമലിലായി. അച്ഛൻ തയ്യൽക്കാരനായിരുന്നെങ്കിലും അത്രയ്ക്കു അംഗീകരിക്കപ്പെട്ടിരുന്നില്ല. അമ്മയും മൂന്നു സഹോദരങ്ങളുമടങ്ങിയ കുടുംബത്തിനെ രക്ഷപ്പെടുത്...
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ ആദാമിന്‍റേയും ഹവ്വയുടേയും ഏദൻതോട്ടം. സ്വാതന്ത്ര്യത്തിന്‍റെ വിളംബരത്തിൽ അവർ ഏദനിൽ നിന്നും പുറത്താക്കപ്പെടുന്പോൾ പുതിയ കാലത്തിന്‍റ...
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി വെഡ്ഡിംഗ് എന്ന ചെറിയ ചിത്രത്തിലൂടെ വൻ വിജയം നേടിയ ഒമർ ഒരുക്കുന്ന ചിത്രമെന്ന നിലയിലാണ് ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടി...
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധികാരി ബൈജു. അതിൽ മലയാളിത്തമുള്ള അസലൊരു വീട്ടമ്മയായിരുന്നു രക്ഷാധികാരി ബൈജുവിന്‍റെ ഭാര്യ അജിത. അമ്മയായി, ...
പെണ്‍സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്. അതിന് അപവാദമായി പല ഭാഷകളിലും സിനിമകളെത്തുകയും വിജയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പൊതുവേ പുരുഷ കേന്ദ്രീകൃതമാണ് സിനിമാ വ്യവസായം. സ്ത...
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായി തമിഴ്നാട്ടിലെ ഒരു ആയോധന കലയായ സിലന്പാട്ടം വശമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് സാമന്ത. ചിത്രത്തിൽ സാമന്തയെ കൂടാതെ കാജൽ...
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്‍റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ വേറിട്ടൊരു പാതയിലാണ് ബിജു മേനോൻ ചിത്രങ്ങളോരോന്നും. വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റിനു ശേഷം യാഥാർഥ്യവും ന·യും ഇടകലർത്തി നാട്ടിൻപുറത്തിന്‍റെയും ന·യു...
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ മേയിൽ തിയറ്ററുകളിലെത്തുകയാണ്. രസകരവും ആവേശഭരിതവുമായ ഗുസ്തിയുടെയും ഗുസ്തിക്കാരുടെയും വീരകഥകൾ പറയുന്ന ഗോദയിൽ ഗുസ്തിയോടുള്ള യുവതലമുറയുടെ കാഴ്ച...
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു ദീപക്കിന്‍റേത്. തട്ടത്തിൻ മറയത്തിലെ ഉശിരൻ യുവ രാഷ്ട്രീയക്കാരനിൽ നിന്നും സൂപ്പർ താര ചിത്രങ്ങളിൽ വരെ സാന്നിധ്യമായി മാറാൻ ഈ ചെറിയ കാല...
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്‍പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കാമറാമാനാണ് ഹേമചന്ദ്രൻ. ശ്രീകുമാരൻ തന്പി, രാജീവ് നാഥ്, ബാലചന്ദ്രമേനോൻ, കെ.പി. കുമാരൻ, മോഹൻ, പി.എ. ബക്കർ തുടങ്ങിയ പ്രശസ്ത സംവി...
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഈ നടി പക്ഷേ കരിയറിൽ വാരിവലിച്ച് സിനിമകൾ ചെയ്ത് തിരക്കുള്ള നടിയെന്നു പേരു നേടാൻ ആഗ്രഹിക്കുന്നില്ല...
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പുതിയ നായികയാണ് അതിഥി രവി. സിനിമയിൽ പുതുമുഖമെങ്കിലും മലയാളികൾക്കു ഏറെ പരിചിതമാണ് അതിഥിയെ. "തുണിയും കോട്...
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല. "മിസ്റ്റർ ഡേവിഡ് കണ്ടിട്ട് സിഗരറ്റ് വലിക്കുന്ന ആളാണെന്നു തോന്നുന്നില്ല.’’ എന്നുള്ള ഈ പോലീസ് ഉദ്യോഗസ്ഥന്‍റെ ...
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കലാ വൈഭവം കൊണ്ടും നായകനോളം തുല്യം നിന്ന പൽവാൽദേവൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ റാണാ എത്തിയത്. അക്ഷയ്കുമ...
പോക്കിരി സൈമണ്‍
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്‍റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍ ഒരു കടുത്ത ആരാധകൻ. ഡാർവിന്‍റെ പരിണാമത്തിനു ശേഷം ജിജു ആന്‍റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ സൈമണായി എത്തുന്ന...
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ. ജി.വി പ്രകാശാണ് ചിത്രത്തിൽ നായകനാകുന്നത്. നടനും സംവിധായകനുമായ പാർത്ഥിപനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൂനം...
വിഷ്ണു നാരായണ്‍ (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിക്കാൻ അതിവിദഗ്ധരായ ഛായാഗ്രാഹകരും ഉണ്ടായിരുന്നു. കാലം കടന്നുപോയപ്പോൾ പു...
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പിച്ചിട്ടുള്ളത്. അതിൽ നിന്നെല്ലാം മാറി മാന്ത്രികവിദ്യയുടേയും മന്ത്രവാദത്തിന്േ‍റയും മായാപ്രപഞ്ചത്തിൽ വിരാചിക...
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്‍റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ.

നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്യാപ്റ്...
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കിലും സൂപ്പർ താരങ്ങളുടെ നായികയെങ്കിലും തമന്നയെ മലയാളികൾ നെഞ്ചിലേറ്റുന്നത് ബ്രഹ്മണ്ഡ ചിത്രം ബാഹുബലിയിലെ അവന്ത...
തെന്നിന്ത്യന്‍ സൗന്ദര്യം
ഓ​ല​ഞ്ഞാ​ലി​ക്കു​രു​വി​യാ​യി മ​ല​യാ​ളി മ​ന​സി​ലേ​ക്ക് പ​റ​ന്നെ​ത്തി​യ തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി നി​ക്കി ഗ​ൽ​റാ​ണി തി​ക​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ്. വി​ര​ലി​ൽ എ​ണ്ണാ​വു​ന്ന മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ മാ​ത്രം അ​ഭി​ന​യി​ച്ചി​ട്ടു​ള്...
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ് പ്രൊഫസർ ഡിങ്കനായി എത്തുന്ന ത്രിഡി ചിത്രം ഛായാഗ്രഹണം നിർവഹിച്ച് സംവിധാനം ചെയ്യുന്നത് രാമചന്ദ്രബാബുവാണ്. പ്...
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്‍റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്പ് ലാൽ നായകനായ അയാളിലെ കഥാപാത്രത്തിലൂടെ നടിയെന്ന നിലയിൽ തന്‍റെ റേഞ്ച് വെളിപ്പെടുത്താൻ ഇനിയയ്ക്കു കഴിഞ്ഞിരുന്നു. മലയാളിയാണെങ്കിലും ഇനിയ ആദ്യമായി അഭി...
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവിധാനംചെയ്തിരുന്നു.

വർണചിത്രാ ബിഗ്സ്ക്രീൻ സ്റ്റുഡിയോസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മഹാസ...
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ മനസിൽ ഇടംനേടിയത്. ചെറുതും വലുതുമായ പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുന്നതിൽ സന്തോഷ് വിജയിച്ചു. വിക്രമാദിത്യനിലെ കള്ളൻ കുഞ്ഞുണ്...
അന്നും ഇന്നും സെറീന
എണ്‍പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയിൽ ഏറെ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. പക്ഷേ സിനിമയോടുള്ള അഭിനിവേശത്തിൽ മാത്രം ...
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ്.

കഥകളുടെ രാജകുമാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് കമൽ ഈ ചിത്രം അവതരിപ്പിക്കുന...
ഹരി നായർ (കാമറ സ്ലോട്ട്)
ഷാജി എൻ. കരുണിന്‍റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയിലെത്തിയ ഹരി നായർ, കരിയറിൽ ഉടനീളം സിനിമയുടെ എണ്ണത്തേക്കാൾ ഉപരി കലാമൂല്യമുള്ള ചിത്രങ്ങളിൽ പ്രവർത്തിക്കുന്നതിനാണ് താൽപര്യം കാട്ടിയത്. സ്വം എന്ന ഷാജി ...
സഖാവ്
നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ തിരക്കഥ രചിച്ച് സംവിധാനംചെയ്ത സഖാവ് തീയേറ്ററുകളിലെത്തി. യൂണിവേഴ്സൽ സിനിമാസിന്‍റെ ബാനറിൽ ബി. രാഗേഷ് നിർമിക്കുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ യുവജന സംഘടനയുടെ സജീവപ്രവർത്തകനായ കൃഷ്ണകുമാർ എന്ന ക...
LATEST NEWS
ഡെ​ൻ​മാ​ർ​ക്ക് ഓ​പ്പ​ണ്‍: എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ
ഹാ​ഫി​സ് സ​യീ​ദി​ന്‍റെ വീ​ട്ടു​ത​ട​ങ്ക​ൽ 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി
ബോ​ഡോ പെ​ണ്‍​കു​ട്ടി​ക​ൾ ജീ​ൻ​സ് ധ​രി​ക്കു​ന്ന​തു വി​ല​ക്കി പോ​സ്റ്റ​റു​ക​ൾ
ആ​സാ​മി​ൽ സി​നി​മ ഷൂ​ട്ട് ചെ​യ്താ​ൽ സ​ർ​ക്കാ​ർ വ​ക ഒ​രു കോ​ടി !
മും​ബൈ-​ഡ​ൽ​ഹി വി​മാ​ന​ത്തി​ൽ ബോംബുണ്ടെന്നു വ്യാ​ജ​ഭീ​ഷ​ണി
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.