മാരുതി ബലേനോ ആർഎസ്
ഉയർന്ന കരുത്ത് നൽകുന്ന ചെറിയ എൻജിനാണ് ബലേനോ ആർഎസിന്. ഇക്കോസ്പോർടിൽ ഫോർഡ് അവതരിപ്പിച്ച ഇക്കോബൂസ്റ്റ് എൻജിന് സമാനമാണ് സുസൂക്കിയുടെ ബൂസ്റ്റർ ജെറ്റ് എൻജിൻ. ടർബോ ചാർജറുള്ള ഒരു ലിറ്റർ, മൂന്ന് സിലിണ്ടർ, പെട്രോൾ എൻജിന് 112 ബിഎച്ച്പി 175 എൻഎം ആണ് കരുത്ത്. ഫോക്സ്വാഗെൻറ പോളോ ജിടി ടിഎസ്ഐയേക്കാൾ കൂടുതലാണിത്.

ഹണികോംപ് ക്രോം ഗ്രിൽ, പ്രത്യേക തരം അലോയി, പിന്നിലെ ലൈസൻസ് പ്ലേറ്റിനു കറുപ്പ് നിറത്തിലുള്ള ചുറ്റുഭാഗം, പുതിയ ബമ്പർ എന്നിവ ആർഎസ് വകഭേദത്തിന് സാധാരണ ബലേനോയിൽ നിന്ന് വ്യത്യസ്തത സാനിക്കുന്നു. ഇൻറീരിയർ പൂർണ്ണമായും കറുപ്പ് നിറത്തിലാണ്.


ഫിയറ്റ് അബാർത്ത് പുേൻറാ, ഫോക്സ് വാഗൻ ജിടി, ഫോർഡ് ഫിഗോ 1.5 എന്നിവയാണ് ബലേനോ ആർഎസിെൻറ എതിരാളികൾ. വില 8–10 ലക്ഷം രൂപ