ഫോർഡ് എൻഡവർ ഇൻ–കാർ സാങ്കേതിക വിദ്യ
ഫോർഡ് എൻഡവർ  ഇൻ–കാർ സാങ്കേതിക വിദ്യ
Saturday, March 4, 2017 4:05 AM IST
ഫോർഡ് കമ്പനി വോയ്സ് ആക്ടിവേറ്റഡ് ഇൻകാർ സാങ്കേതികവിദ്യ സിങ്ക് 3 ഇന്ത്യയിലെത്തിച്ചു. ഫോർഡിെൻറ പ്രീമിയം എസ്യുവി ആയ ഫോർഡ് എൻഡവറിലാണ് പുതിയ ആശയ വിനിമയ, വിനോദ സംവിധാനം അവതരിപ്പിച്ചിട്ടുള്ളത്.

അപകടസമയത്ത് ജീവൻ രക്ഷാ എമർജൻസി അസിസ്റ്റൻസ് ഫീച്ചറായും പ്രവർത്തിക്കുമെന്നതാണ് ഫോർഡിെൻറ ഇൻകാർ സാങ്കേതികവിദ്യയുടെ ഏറ്റവും ആധുനിക പതിപ്പിെൻറ പ്രത്യേകത. അപകടമുണ്ടാകുകയും എയർ ബാഗുകൾ വിന്യസിക്കപ്പെടുകയും ചെയ്യുമ്പോൾ പെയർ ചെയ്തിട്ടുള്ള ഫോണിൽ നിന്ന് എമർജൻസി സർവീസുകളിലേക്ക് ഓോമാറ്റിക്കായി കോൾ പോകും.

ഫോർഡ് എൻഡേവറിെൻറ മുൻനിര മോഡലായ ടൈറ്റാനിയം ട്രിിനൊപ്പം ലഭ്യമാകുന്ന സിങ്ക് 3ൽ ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ആൻഡ്രോയ്ഡ്, ഐഒസ് ഉപയോക്‌താക്കൾക്ക് അനായാസവും സുരക്ഷിതവുമായി മെസേജുകൾ, ഫോൺ, മ്യൂസിക് എന്നിവ ഉപയോഗിക്കാം. സ്മാർട്ട്ഫോൺ ആപ്പുകൾ എളുപ്പത്തിൽ നിയന്ത്രിക്കാനായി മികച്ച രീതിയിൽ ഏകീകരിച്ചിുള്ള ആപ്പ്ലിങ്ക്, ആപ്പിൾ ഐഫോണുകൾക്കായി സിരിഐസ് ഫ്രീ കേപബിലിറ്റി, വൈഫൈ വഴിയുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റ്സ് എന്നിവയാണ് മറ്റു സവിശേഷതകൾ.


ഡ്രൈവിംഗിനിടയിലും റോഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടു തന്നെ സുരക്ഷിതമായി കണക്ടഡ് ആയിരിക്കാൻ ഉപഭോക്‌താക്കൾക്ക് വഴിയൊരുക്കുകയാണ് സിങ്ക് 3എന്ന് ഫോർഡ് ഇന്ത്യ മാർക്കറ്റിംഗ്, സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂീവ് ഡയറക്ടർ അനുരാഗ് മെഹ്റോത്ര പറഞ്ഞു.

ഏഴു സീറ്റുകൾ. മികച്ച ഫോർ വീൽ ഡ്രൈവ് സിസ്റ്റം, ആക്ടീവ് ട്രാൻസ്ഫർ കേസ് വിത്ത് ടോർക്ക് ഓൺ ഡിമാൻഡ്, ടെറയ്ൻ മാനേജ്മെൻറ് സിംസ്റ്റം, 800 എംഎം വാർ വേഡിംഗ് കപ്പാസിറ്റി, 225 എംഎം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് പുതിയ എൻഡേവറിെൻറ പ്രത്യേകതകൾ.