ടാറ്റാ തിയാഗോ ഓട്ടോമാറ്റിക് വേരിയൻറ് പുറത്തിറക്കി
മുംബൈ: ടാറ്റാ മോട്ടോഴ്സിൻറെ ഹാച്ച് ബാക്ക് മോഡലായ തിയാഗോയുടെ ഓട്ടോമാറ്റിക് പതിപ്പ് കമ്പനി അവതരിപ്പിച്ചു. ഒറ്റ വേരിയൻറിൽ മാത്രം വിപണിയിലെത്തുന്ന പെട്രോൾ എഎംടി മോഡലിൻറെ വില 5.39 ലക്ഷം രൂപയാണ് (എക്സ്–ഷോറൂം ഡൽഹി).

സെസ്റ്റിലും നാനോയിലും ടാറ്റാ നല്കിയിട്ടുള്ള അതേ ഓട്ടോമേറ്റഡ് മാന്വൽ യൂണിറ്റാണ് തിയാഗോയിലുമുള്ളത്. ടാറ്റായുടെ എല്ലാ ഔട്ട്ലെറ്റുകളിലും പുതിയ തിയാഗോ വിതരണം ചെയ്തുതുടങ്ങി.