Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Karshakan |


പകൽവീട്ടിലും പച്ചക്കറി സമൃദ്ധി
ആതുര ശുശ്രൂഷാ സേവനരംഗത്ത്് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കേരളത്തിന് മാതൃകയായി മാറുകയാണ് പയ്യന്നൂർ മുത്തത്തിയിലെ പകൽവീട്. മാനസിക– ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ സംരക്ഷണത്തിനായി രൂപം കൊടുത്ത സ്‌ഥാപനമാണെങ്കിലും ആത്മാർത്ഥതയും അർപ്പണബോധവുമുണ്ടെങ്കിൽ സർക്കാർ സ്‌ഥാപനമെന്ന പരിമിതിക്കുള്ളിലും പലതും ചെയ്യാൻ കഴിയുമെന്നുകൂടി തെളിയിച്ചിരിക്കുകയാണ് ഈ സ്‌ഥാപനം.

പയ്യന്നൂർ നഗരസഭയുടെ മുപ്പതു സെന്റ് സ്‌ഥലത്താണ് പകൽവീട് പ്രവർത്തിക്കുന്നത്. പകൽവീടിന്റെ വളപ്പിൽ സ്‌ഥലസൗകര്യം കുറവായതിനാൽ ഇവർക്ക് പച്ചക്കറികൃഷി നടത്തുവാനായി സ്‌ഥലം വിട്ടുകൊടുത്തത് മുത്തത്തി യുവജന വായനശാലയുടെ പ്രവർത്തകരാണ്. കണ്ടങ്കാളി ഷേണായി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ, തായിനേരി എസ്എബിടിഎം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റംഗങ്ങളാണ് നിലമൊരുക്കി പച്ചക്കറി തൈകൾ നട്ടത്.

പിന്നീട് ദിവസവും വെള്ളമൊഴിക്കലും ജൈവവളമിടലും ജൈവകർഷകനായ കെബിആർ കണ്ണന്റെ നിർദ്ദേശപ്രകാരം പകൽവീട്ടിലെ അംഗങ്ങളാണ് നിർവഹിച്ചിരുന്നത്.

പർപ്പിൾ പാഷൻ ഫ്രൂട്ട്, വഴുതിന, വെണ്ട, കാന്താരി മുളക്, കൂവ, പയർ, കോവൽ, ചേമ്പ്, തക്കാളി, പത്തോളം ഇലച്ചെടികൾ, പപ്പായ, കരിൻകാലി, ശീമനെല്ലി, ഇലുമ്പിപ്പുളി എന്നിവയ്ക്ക് പുറമേ മലേഷ്യൻ ചാമ്പ, മിലിട്ടറി സപ്പോട്ട,വിവിധതരം മാവുകൾ എന്നിങ്ങനെ അൻപതോളം മരങ്ങളും ഇവർ വച്ചുപിടിപ്പിച്ചിട്ടുണ്ട്്.

പച്ചക്കറിത്തോട്ടത്തിന്റെ താഴെയായി മൈസൂർ ഞാലി, നെയ്പൂവൻ, നേന്ത്രൻ എന്നീ ഇനങ്ങളിലായി അഞ്ഞൂറോളം വാഴകളും കൃഷി ചെയ്തിട്ടുണ്ട്.വാഴത്തോട്ടത്തിനിടയിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ ഇവർ നിർമിച്ച നാലായിരം ലിറ്ററോളം വ്യാസമുള്ള ഫെറോ സിമന്റ് ടാങ്കിൽ രോഹു, കട്ട്ല, ഗ്രാസ്കാർപ് എന്നീ ഇനം മത്സ്യങ്ങളേയും വളർത്തുന്നുണ്ട്.

ഉറ്റവരും ഉടയവരുമില്ലാതെ ജീവിതതുരുത്തിൽ ഒറ്റപ്പെട്ടുപോയതിന്റെ വിങ്ങലുകളും വീർപ്പുമുട്ടലുകളും ഒഴിവാക്കി സാധാരണ ജീവിതത്തിലേക്ക് ഇവരെ കൈപിടിച്ചുയർത്തുന്നതിന്റെ ഭാഗമായാണ് പച്ചക്കറി കൃഷിയും മത്സ്യംവളർത്തലും ആരംഭിച്ചതെന്ന് സൂപ്പർവൈസർ ജാക്സൺ പറഞ്ഞു.
ഇങ്ങനെയുള്ളവർകകുള്ള മാനസിക സമീപനത്തോടെയുള്ള ചികിത്സാരീതിയായാണ് പച്ചക്കറികൃഷിയും വാഴകൃഷിയും മത്സ്യം വളർത്തലും ആരംഭിച്ചത്. ഇത് നൂറുശതമാനവും വിജയമാണെന്നാണ് പകൽവീട്ടിലെത്തുന്നവർ സാക്ഷ്യപ്പെടുത്തുന്നത്.

പച്ചക്കറികളും മറ്റു ചെടികളും വളർന്നതോടൊപ്പം അന്തേവാസികളിൽ ഭൂരിഭാഗം പേരും സാധാരണ ജീവിതത്തിലേക്ക് ഉണർന്നു വരികയാണെന്നും മാസത്തിലൊരിക്കൽ ഇവരെ പരിശോധിക്കാനെത്തുന്ന ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധൻ സാക്ഷ്യപ്പെടുത്തുന്നു.

മൂന്നു മാസം മുമ്പ് ഇവിടെയെത്തിയ ആരോഗ്യമന്ത്രി കെ. കെ. ശൈലജ പകൽവീടിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന പയ്യന്നൂർ നഗരസഭയെയും ഇവിടത്തെ ജീവനക്കാരേയും പ്രത്യേകം അഭിനന്ദിച്ചിരുന്നു.
ജീവിത ദുരിതങ്ങളുടെ കയ്പേറിയ കദനകഥകൾ നിറഞ്ഞതാണ് ഇവിടെയുള്ള പലരുടേയും ഭൂതകാലം.
മാതാവിന്റെ മരണം മനസിനേൽപ്പിച്ച ഷോക്കിൽ ഓർമകൾ പോലുമില്ലാതെ 12 വർഷത്തോളം കഴിഞ്ഞിരുന്ന മുംതാസിന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്് വൈദ്യശാസ്ത്രംപോലും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.

കിഴക്കേ കണ്ടങ്കാളിയിലെ കല്യാണിയമ്മയ്ക്കും മുതിയലത്തെ യശോദാമ്മയ്ക്കും കാറമേലിലെ തമ്പായിക്കും ഒറ്റപ്പെടലിന്റെ വേദന ഇന്നില്ല.ആത്മഹത്യയുടെ മുനമ്പിൽനിന്നും ഇവിടെ എത്തിയവരുമുണ്ട്.
പാട്ടും കഥകളും ആംഗ്യപ്പാട്ടുകളുമായി പതിനെട്ട് വയസുള്ള എട്ടിക്കുളത്തെ മുംതാസ് മുതൽ തൊണ്ണൂറ്റിമൂന്നുകാരിയായ മുത്തത്തിയിലെ പാർവതിയമ്മ വരെ ജീവിത ഏടുകളിലെ ദു:ഖങ്ങളോട് വിടപറഞ്ഞ്് ഇവിടെ സന്തോഷത്തിന്റെ ലോകമാണ് പടുത്തുയർത്തിയിരിക്കുന്നത്.

ജാതി–മത–പ്രായ വേലിക്കെട്ടുകൾക്കപ്പുറത്ത് ഇവരെല്ലാം ചേർന്നുണ്ടാക്കിയ സ്നേഹത്തിന്റെ അദൃശ്യമായ നൂലിഴകളാൽ ബന്ധിക്കപ്പെട്ട ഒരു പുതിയ ലോകത്താണിവർ.

സ്്നേഹിക്കാനും സ്നേഹിക്കപ്പെടാനും സുഖദുഖങ്ങൾ പങ്കുവയ്ക്കാനും പരിചരിക്കാനും ആരൊക്കെയോ ഉണ്ടെന്നുള്ള ബോധ്യമാണ് ഇവരിൽ മാറ്റങ്ങളുണ്ടാക്കിയത്. ഇതിനിടയാക്കിയത്് ചികിത്സകളേക്കാളുപരി ഇവിടെ തുടങ്ങിയ കൃഷിയാണെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഫോൺ : സൂപ്പർവൈസർ
ജാക്സൺ ഫോൺ: 8943341416

പീറ്റർ ഏഴിമല

തിരിച്ചറിയാം, നട്ടുവളർത്താം കുടംപുളി
കേരളത്തിലെ കാലാവസ്ഥയിൽ തീരപ്രദേശം മുതൽ സമു ദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരമുളള പ്രദേശങ്ങളിൽ വരെ
കർഷകനാകുമോ ഈ വിശുദ്ധ പശുക്കളെ പോറ്റാൻ
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ 38ാം വകുപ്പിലെ ഒന്നും രണ്ടും വകുപ്പുകൾ നൽകുന്ന അധികാരം
പ്രശ്നങ്ങൾക്കു നടുവിലും പ്രത്യാശയായി നെൽകൃഷി
കാർഷിക സംസ്കാരത്തിന്‍റെ നെടുംതൂണായ നെൽകൃഷി പാലക്കാട്, കുട്ടനാട്, കോൾ നിലങ്ങളിലൊഴികെ
കാർഷികമേഖല കര കയറാൻ
മധ്യപ്രദേശിലെ മൻസോറിൽ വിലയിടിവിൽ പ്രതിഷേധിച്ച് തെരുവിൽ സമരത്തിനിറങ്ങിയ കർഷകർ വെടിയേറ്റു
ഉച്ചാരത്തിനു ഭൂമി കിളയ്ക്കരുത്
ഉച്ചാറൽ സമയത്ത് (പകൽ ഒരുമണി) കൃഷിപ്പണി അരുതെന്നാണ് പ്രമാണം. ഈ സമയത്ത് മണ്ണ് കിളച്ചുമറിച്ചിട്ടാൽ
സകുടുംബം കൃഷി
സകുടുംബം കൃഷി’ ഇന്ന് കൃഷിയിൽ വേണ്ടതും ഇതുതന്നെയാണ്. ഭക്ഷണം ഒൗഷധമാകേണ്ടതാണ്. ഒൗഷധം പോട്ടെ
തൊടിയിൽ കളയാനുള്ളതല്ല ജാതിത്തോട്
സുഗന്ധവിളകളിലെ ഒരു പ്രധാന വിളയാണ് ജാതി. ജാതിക്കയും ജാതിപത്രിയും ആയുർവേദത്തിലും
വരുമാനവും വിനോദവും നൽകി പ്രദീപ്കുമാറിന്‍റെ അലങ്കാരക്കോഴികൾ
ആദായത്തിലുപരി സ്വന്തം വീട്ടിലെ ഉപയോഗത്തിന് വ്യത്യസ്ത മുട്ടകൾ തരികയും, ഒഴിവുസമയങ്ങളിൽ
അത്യുത്പാദനശേഷിയുള്ള കശുമാവിനങ്ങൾ
ഇന്ത്യയിൽ കശുമാവ് കൃഷിയിൽ മുൻപന്തിയിലായിരുന്ന കേരളം ഇന്ന് വിസ്തൃതിയിലും ഉത്പാദനത്തലും
രാജപ്രൗഢിയോടെ രാജമല്ലി
ഇടക്കാലത്ത് മലയാളികളുടെ വീട്ടുമുറ്റങ്ങളിൽ നിന്നും പൂന്തോ ട്ടങ്ങളിൽ നിന്നും അപ്രത്യക്ഷമായ
മാങ്ങയുടെ വലിപ്പമുള്ള ജാതി
കണ്ടാൽ മാങ്ങയാണോ എന്നു തെറ്റിധരിക്കും. അത്രയ്ക്കു വലിപ്പം. 70 / 73 ജാതിക്ക ഒരുകിലോ തൂങ്ങും.
വീണ്ടുമൊരു ഞാറ്റുവേലക്കാലം; നട്ടുവളർത്താം ശാസ്ത്രീയമായി
മലയാളക്കരയിൽ കാർ ഷികവർഷത്തിന് തിരശീല ഉയരുന്നത് മേടമാസം ഒന്നാം തീയതി. മേടത്തിൽ ആരംഭിച്ച്
മഴക്കാലത്തും മത്സ്യസമൃദ്ധിക്ക് അടുക്കളക്കുളങ്ങൾ
ജലത്തിന്‍റെ പിഎച്ചിലുണ്ടാകുന്ന മാറ്റങ്ങൾ, വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചിൽ...മത്സ്യം വളർത്തുന്ന കർഷകർ
വർഷകാല കൃഷിക്ക് കാന്താരി
നമ്മുടെ മണ്ണിൽ എല്ലാ കാലാവസ്ഥയിലും വളരുന്ന മുളകിനത്തിലെ സൂപ്പർ താരമാണ് കാന്താരി മുളക്.
കൃഷിയെ പ്രണയിക്കുന്ന യുവത്വം
കൃഷിയെ സ്നേഹിക്കുന്ന ഒരുകൂട്ടം കോളജ് കുമാര·ാരുടെയും കുമാരിമാരുടെയും കൂട്ടായ്മ കാണണമെങ്കിൽ
ബൈജുവിന്‍റേത് കാടകൾ നൽകിയ ജീവിതം
ആയിരം കോഴിക്ക് അരകാട മുട്ടയുടെയും ഗുണമേ·യുള്ള ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ ഇതിനകം
അറിയാം, പ്രയോജനപ്പെടുത്താം, അധിനിവേശ സസ്യങ്ങളെ
വളരെ വേഗത്തിൽ വളരുന്നതും തദേശീയ സസ്യങ്ങളുമായി ഈർപ്പം, പ്രകാശം, പോഷകവസ്തുക്കൾ
മണം തരും മുല്ല പണവും തരും
ടിവി. ചാനലുകൾ ആ വീട്ടമ്മയെ അന്വേഷിച്ച് പോയപ്പോഴാണ് നാട്ടുകാർ അവരെക്കുറിച്ച് അറിഞ്ഞത്.
ഒരുങ്ങാം, മഴക്കാല പച്ചക്കറികൃഷിക്കായി
വേനൽക്കാലം തീരാറായി. അധികം താമസിയാതെ മണ്‍സൂണ്‍ ആരംഭിക്കും. മഴയ്ക്കു മുന്പേ പച്ചക്കറികൾ
രാസവളം വാങ്ങാനും തിരിച്ചറിയൽ കാർഡ്; നയംമാറ്റം കർഷകരെ തുണക്കുമോ ?
സഹകരണ സ്റ്റോറിലോ വളക്കടയിലോ പോയി കുറഞ്ഞ വിലക്ക് വളം വാങ്ങി തിരിച്ചു പൊന്നിരുന്ന നല്ലകാലം
ആരോഗ്യ സംരക്ഷണത്തിന് വെസ്റ്റിന്ത്യൻ ചെറി
കേരളത്തിന്‍റെ കാലാവ സ്ഥയിൽ നന്നായി വളരു ന്നതും ഏറെ പോഷകസന്പു ഷ്ഠവുമായ ഒരു ഫലവൃ ക്ഷമാ ണ് വെസ്റ്റിന്ത്യൻ ചെറി.
കാന്പസുകൾക്ക് ഒരു കൃഷി മോഡൽ
പ്രതീക്ഷയുടെ ഇളം പച്ചപ്പ് വിരിയുന്ന കാന്പസുകൾ. കാലഘട്ടത്തിന്‍റെ മാറ്റങ്ങളെയും നൂതനമായ അറിവുകളെയും
വീട്ടുവളപ്പിൽ അരുമപ്പക്ഷികളുടെ വർണപ്രപഞ്ചം
കുട്ടിക്കാനത്ത് പ്ലാന്‍ററായി ജോലി ചെയ്തിരുന്ന കുര്യൻ ജോണിന് നേട്ടങ്ങളുടെ കഥയാണ് പറയാനുള്ളത്.
മണ്ണറിഞ്ഞുവേണം തെങ്ങിൻതൈ നടാൻ
മണ്ണിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ എത്രയുണ്ടെന്നറിഞ്ഞെങ്കിൽ മാത്രമെ ആ മണ്ണ് തെങ്ങു കൃഷിക്ക്
അനന്തപുരിയിലെ എള്ളുകൃഷി
എള്ള് പൂത്തുകായ്ച്ചു കിടക്കുന്ന പാടങ്ങളും എള്ളിൻ തോട്ടവും പണ്ട് കേരളത്തിൽ ധാരാളമുണ്ടായിരുന്നു
കക്കയിൽ നിന്ന് മുത്ത്, മുത്താണ് മാത്തച്ചൻ
കാൽനൂറ്റാണ്ടായി വേറിട്ടൊരു ലാഭകൃഷിയിലാണ് കാസർഗോഡ് മാലക്കല്ലിലെ കടുതോടിൽ കെ.ജെ. മാത്തച്ചൻ.
ബയോ ഡീസൽ വ്യവസായ സാധ്യതയുമായി പുന്നമരം
കാലാവസ്ഥാവ്യതിയാനം യാഥാ ർഥ്യമാകുന്ന കാലമാണിത്. ഇതിനു കാരണം ഹരിതഗൃഹവാതകങ്ങളാണ്.
കാൻസറിനേയും ഹൃദ്രോഗത്തേയും ചെറുക്കാൻ കാബേജ്
വളരെ രുചികരവും ഗുണസന്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി കാൻസർ,
നാളികേരം: മൂല്യവർധനയ്ക്കു യന്ത്രസഹായം
ഇന്ന് വിപണിയിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു ഉത്പന്നമാണ് നീര. തെങ്ങിന്‍റെ മുകൾഭാഗത്ത് തന്നെ
മനംമയക്കും മോഹിനിച്ചീര
ഇത് മോഹിനി. പച്ചനിറത്തിൽ നല്ല ഉയരത്തിൽ നില്ക്കുന്ന പച്ചച്ചീര. പ്രകൃതിയിലെ മികച്ച പച്ചചീരകളിൽ
LATEST NEWS
ത്രിപുരയിൽ സിപിഎം-ബിജെപി സംഘർഷം; ആറു പേർക്ക് പരിക്ക്
സു​നി​യു​ടെ അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തി​യ​തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി
റ​ൺ​മ​ലക‍​യ​റ്റം ക​ഠി​ന​മെ​ൻ..! ഓ​സീ​സ് പ​ത​റു​ന്നു, ഇ​ന്ത്യ ഫൈ​ന​ലി​ലേ​ക്ക്
ബി​എ​സ്എ​ഫ് ജ​വാ​ൻ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.