Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Karshakan |


പാഷൻ ഫ്രൂട്ട് ജ്യൂസാക്കി വിൽപ്പനയ്ക്ക്
ജ്യൂസ് കുടിക്കണമെങ്കിൽ ആരോഗ്യകരമായ ജ്യൂസ് തന്നെ കുടിക്കണം. രക്തത്തിലെ കൗണ്ട് വർധിപ്പിക്കുവാൻ സഹായിക്കുന്ന പാനീയമെന്ന് പേരു വീണതോടെ പാഷൻ ഫ്രൂട്ടിന്‍റെ ജ്യൂസിന് ഡിമാൻഡ് കൂടി. ക്ഷീണവും തളർച്ചയും മാറ്റാൻ പ്രത്യേക കഴിവുള്ള ഈ ജ്യൂസിന് ആവശ്യക്കാർ ഏറെ. റോഡരികിൽ പാഷൻഫ്രൂട്ട് കൃഷിയും തോട്ടത്തിനോടു ചേർന്ന് പാഷൻ ഫ്രൂട്ട് ജ്യൂസ് വില്പനയും ആരംഭിച്ചിരിക്കുകയാണ് മുണ്ടക്കയം പറത്താനത്തെ വള്ളിയിൽ വീട്ടിൽ ലീന ജോണി.

പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് ജോണി ജോസഫിനോടൊപ്പം ചങ്ങനാശേരിയിൽ കഴിയുന്ന കാലത്താണ് ലീന പാഷൻ ഫ്രൂട്ട് കൃഷി ആരംഭിക്കുന്നത്. ക്വാർട്ടേഴ്സിലെ പാഷൻ ഫ്രൂട്ട് കൃഷി വിജയിച്ചതോടെ കൃഷി പരിചരണത്തിന് ജോണിയും സമയം കണ്ടെത്തി. സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥയായ ലീന ജോലിക്കു പോകുന്നതിനു മുന്പും വന്നുകഴിഞ്ഞും പാഷൻ ഫ്രൂട്ടിനെ പരിചരിച്ചിരുന്നു. ഇതിനിടയിൽ കാഞ്ഞിരപ്പള്ളിയിലേക്ക് സ്ഥലംമാറ്റം കിട്ടി. വീട്ടുമുറ്റത്ത് സ്വന്തം ആവശ്യത്തിനായി ഒരു പാഷൻ ഫ്രൂട്ട് ചെടി.

ബാങ്ക് ജോലി രാജിവയ്ക്കുന്പോൾ നല്ലൊരു കർഷക ആകണമെന്ന ചിന്തയായിരുന്നു ലീനയുടെ മനസിൽ. ഭർത്താവ് ജോണിജോസഫ് ഒഴിവുദിവസങ്ങളിൽ പുരയിടക്കൃഷിയിൽ സജീവമായി. പൂർണമായും ജൈവകൃഷിയാണ് പിന്തുടരുന്നത്. പാഷൻ ഫ്രൂട്ടിനും ജ്യൂസിനും ആവശ്യക്കാർ കൂടിവന്നപ്പോൾ, പാലാ രൂപതയുടെ കീഴിലുള്ള അഞ്ചേക്കർ സ്ഥലം പാട്ടത്തിനെടുത്ത് പറത്താനത്ത് ഒരു പാഷൻ ഫ്രൂട്ട് തോട്ടം ഒരുക്കി.
കേരളത്തിൽ പ്രചാരത്തിലുള്ള മഞ്ഞ, ചുവപ്പ് ഇനങ്ങളുടെ തൈകൾ നട്ട് വ്യാവസായിക കൃഷി ആരംഭിക്കുന്നത് 2015 ൽ ആണ്. ജലക്ഷാമം കൂടുതലായ പ്രദേശമായതിനാൽ പൊതയിടുന്ന രീതിയാണ് പിന്തുടരുന്നത്. വീട്ടിലെ പശുക്കളുടെ ചാണകവും കോഴിക്കാഷ്ഠവും അടിസ്ഥാനവളമായി നൽകിയാണ് തൈകൾ നട്ടത്. വളർന്ന് പന്തലിൽ കയറുന്നതുവരെ മാസത്തിൽ ഒരു തവണ ചാണകം പുളിപ്പിച്ച ലായനി ഒഴിച്ചുകൊടുത്തു. വേനൽക്കാലത്ത് ജലക്ഷാമം പരിഹരിക്കാനായി ഒരു ലിറ്ററിന്‍റെ വെള്ളക്കുപ്പികൾ ശേഖരിച്ച് ചെറിയ ദ്വാരം ഇട്ട് ചെടികളുടെ ചുവട്ടിൽ സ്ഥാപിച്ചു. കുപ്പികളിൽ വെള്ളം തീരുന്നതനുസരിച്ച് വെള്ളം നിറച്ചുകൊടുക്കും. തൈകൾ വളർന്ന് എട്ടു മാസം കഴിയുന്പോൾ തണ്ടിനു മൂപ്പാകും. തണ്ടുകൾ മൂത്തുകഴിയുന്പോഴാണ് പുഷ്പിച്ചുതുടങ്ങുന്നത്.

ചെലവും അധ്വാനവും വളരെ കുറവുള്ള ഒരു കൃഷിരീതിയാണ് പാഷൻ ഫ്രൂട്ടിന്േ‍റത്. നല്ല തൈകൾ നട്ടാൽ എട്ടു വർഷം വരെ മികച്ച വിളവു ലഭിക്കും. വിളവെടുപ്പ് കഴിയുന്പോൾ പ്രൂണിംഗ്(കൊന്പുകോതൽ)നടത്തണം. ഇത് കൂടുതൽ ശിഖരങ്ങൾ ഉണ്ടാകാനും ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുന്നു. ചുറ്റുപാടുുള്ള റബർ തോട്ടങ്ങളിൽ തേനീച്ചപ്പെട്ടികൾ ഉള്ളതിനാൽ പരാഗണത്തിലൂടെ ഉത്പാദനവർധനവ് ഉണ്ടാകുന്നുണ്ട്. ചെടികളുടെ വളർച്ചയ്ക്കും ഉത്പാദന വർധനവിനും തേനീച്ചകളുടെ സഹായം ഉണ്ടെന്ന് ലീന പറയുന്നു.

ചരലിന്‍റെയും പാറയുടെയും അംശംകൂടുതലുള്ള മലയുടെ ചെരിവിലാണ് വിശാലമായ കൃഷിയിടം. പൂഞ്ഞാർഎരുമേലി റോഡിനോട് ചേർന്നു കിടക്കുന്ന സ്ഥലത്തെ പാഷൻ ഫ്രൂട്ട് തോട്ടം യാത്രക്കാർക്ക് കൗതുകമാണ്. വിനോദസഞ്ചാരികൾ ജ്യൂസ് കുടിക്കാനും തോട്ടം കാണാനും ഇതുവഴിയുള്ള യാത്രയ്ക്കിടയിൽ എത്തുന്നു. സഞ്ചാരികളുടെ ആവശ്യം കണക്കിലെടുത്ത് ലീനയും ജോണിയും ചേർന്ന് പാഷൻ ഫ്രൂട്ടിന്‍റെ തൈകൾ ഉത്പാദിപ്പിച്ച് വില്പന നടത്തുന്നുണ്ട്. മാതാപിതാക്കകളെ സഹായിക്കാൻ മക്കളായ അലീനയും ഇവാനും റോഷനും ഒഴിവുദിവസങ്ങളിലുണ്ടാവും. സ്കൂൾ വിട്ടുവന്നാൽ ഒരു ജ്യൂസ് കുടിച്ച്, അമ്മയെ സഹായിക്കാനായി ഇവർ കൂടെ കൂടും.

കാര്യമായ രോഗകീടബാധകൾ ഇല്ലാത്ത പാഷൻ ഫ്രൂട്ടിന് തുടക്കത്തിലുള്ള ചെലവാണ് പ്രധാനം. മനസിന് സുഖം നൽകുന്ന ഈ ചെടിയിൽ മികച്ച ഉത്പാദനം ഉറപ്പാണ്. ആരംഭകാലഘട്ടത്തിൽ ഒരു കിലോയ്ക്ക് 30 രൂപ ലഭിച്ചിരുന്നു. വിറ്റാമിൻ സിയും പൊട്ടാസ്യവും അടങ്ങിയ പോഷക പഴവർഗമായിരുന്ന പാഷൻ ഫ്രൂട്ടിന് പെട്ടെന്നാണ് ഡിമാൻഡ് കൂടിയത്. നാരുകൾ ഉള്ള ഈ പഴം നാഡീസംബന്ധമായ രോഗങ്ങൾക്കും ഉറക്കക്കുറവിനും ഹൈപ്പർ ടെൻഷനും നല്ലതാണെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ പാഷൻ ഫ്രൂട്ടിന് ആവശ്യക്കാർ കൂടി. ഇതോടെ കിലോയ്ക്ക് 150 രൂപ മുതൽ 200 രൂപ വരെ വില ഉയർന്നു. വിത്തുകൾ പാകി മുളപ്പിച്ചെടുക്കുന്ന തൈകൾക്ക് ആയുസ് കൂടുതലുണ്ട്. സ്വന്തമായി ചിട്ടപ്പെടുത്തിയ രീതിയിലൂടെ മുളപ്പിച്ചെടുക്കുന്ന തൈകളാണ് തോട്ടത്തിൽ നട്ടിരിക്കുന്നത്. കൃഷിയിലും വിപണിയിലും തൈകളുടെ ഉത്പാദനത്തിലും ലീനയോടൊപ്പം ജോണി യുമുണ്ട്. ഇന്ന് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലും ചെറിയൊരു പാഷൻ ഫ്രൂട്ട് തോട്ടം ഒരുക്കിയിട്ടുണ്ട്.

കാർഷിക അറിവുകളെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി പാഷൻ ഫ്രൂട്ട് കൃഷിയിലൂടെ മികച്ച നേട്ടം കൈവരിക്കുന്ന കുടുംബിനിയാണ് ലീന ജോണി. പാഷൻ ഫ്രൂട്ടിന്‍റെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാക്കിയ വീട്ടമ്മ. തൊണ്ട് അച്ചാറിടാം. മൂക്കുന്നതിനുമുന്പായി പറിച്ചെടുത്താൽ പുളിക്ക് പകരമായി കറികളിൽ ഉപയോഗിക്കാം. സിറപ്പുണ്ടാക്കിയ ശേഷം സോഡ ചേർത്ത് പാനീയം ഉണ്ടാക്കി വിരുന്നുകാർക്ക് നൽകാം. ഇങ്ങനെ എത്രയെത്ര രുചിക്കൂട്ടുകൾ. ഒന്നു മനസു വച്ചാൽ നേട്ടങ്ങൾ കൈവരിക്കാൻ ഒരു കുടുംബിനിക്ക് കഴിയുമെന്നതിന് തെളിവാണ് ലീന ജോണി. ഫോണ്‍ 99470 45550.

നെല്ലി ചെങ്ങമനാട്

തിരിച്ചറിയാം, നട്ടുവളർത്താം കുടംപുളി
കേരളത്തിലെ കാലാവസ്ഥയിൽ തീരപ്രദേശം മുതൽ സമു ദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരമുളള പ്രദേശങ്ങളിൽ വരെ
കർഷകനാകുമോ ഈ വിശുദ്ധ പശുക്കളെ പോറ്റാൻ
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ 38ാം വകുപ്പിലെ ഒന്നും രണ്ടും വകുപ്പുകൾ നൽകുന്ന അധികാരം
പ്രശ്നങ്ങൾക്കു നടുവിലും പ്രത്യാശയായി നെൽകൃഷി
കാർഷിക സംസ്കാരത്തിന്‍റെ നെടുംതൂണായ നെൽകൃഷി പാലക്കാട്, കുട്ടനാട്, കോൾ നിലങ്ങളിലൊഴികെ
കാർഷികമേഖല കര കയറാൻ
മധ്യപ്രദേശിലെ മൻസോറിൽ വിലയിടിവിൽ പ്രതിഷേധിച്ച് തെരുവിൽ സമരത്തിനിറങ്ങിയ കർഷകർ വെടിയേറ്റു
ഉച്ചാരത്തിനു ഭൂമി കിളയ്ക്കരുത്
ഉച്ചാറൽ സമയത്ത് (പകൽ ഒരുമണി) കൃഷിപ്പണി അരുതെന്നാണ് പ്രമാണം. ഈ സമയത്ത് മണ്ണ് കിളച്ചുമറിച്ചിട്ടാൽ
സകുടുംബം കൃഷി
സകുടുംബം കൃഷി’ ഇന്ന് കൃഷിയിൽ വേണ്ടതും ഇതുതന്നെയാണ്. ഭക്ഷണം ഒൗഷധമാകേണ്ടതാണ്. ഒൗഷധം പോട്ടെ
തൊടിയിൽ കളയാനുള്ളതല്ല ജാതിത്തോട്
സുഗന്ധവിളകളിലെ ഒരു പ്രധാന വിളയാണ് ജാതി. ജാതിക്കയും ജാതിപത്രിയും ആയുർവേദത്തിലും
വരുമാനവും വിനോദവും നൽകി പ്രദീപ്കുമാറിന്‍റെ അലങ്കാരക്കോഴികൾ
ആദായത്തിലുപരി സ്വന്തം വീട്ടിലെ ഉപയോഗത്തിന് വ്യത്യസ്ത മുട്ടകൾ തരികയും, ഒഴിവുസമയങ്ങളിൽ
അത്യുത്പാദനശേഷിയുള്ള കശുമാവിനങ്ങൾ
ഇന്ത്യയിൽ കശുമാവ് കൃഷിയിൽ മുൻപന്തിയിലായിരുന്ന കേരളം ഇന്ന് വിസ്തൃതിയിലും ഉത്പാദനത്തലും
രാജപ്രൗഢിയോടെ രാജമല്ലി
ഇടക്കാലത്ത് മലയാളികളുടെ വീട്ടുമുറ്റങ്ങളിൽ നിന്നും പൂന്തോ ട്ടങ്ങളിൽ നിന്നും അപ്രത്യക്ഷമായ
മാങ്ങയുടെ വലിപ്പമുള്ള ജാതി
കണ്ടാൽ മാങ്ങയാണോ എന്നു തെറ്റിധരിക്കും. അത്രയ്ക്കു വലിപ്പം. 70 / 73 ജാതിക്ക ഒരുകിലോ തൂങ്ങും.
വീണ്ടുമൊരു ഞാറ്റുവേലക്കാലം; നട്ടുവളർത്താം ശാസ്ത്രീയമായി
മലയാളക്കരയിൽ കാർ ഷികവർഷത്തിന് തിരശീല ഉയരുന്നത് മേടമാസം ഒന്നാം തീയതി. മേടത്തിൽ ആരംഭിച്ച്
മഴക്കാലത്തും മത്സ്യസമൃദ്ധിക്ക് അടുക്കളക്കുളങ്ങൾ
ജലത്തിന്‍റെ പിഎച്ചിലുണ്ടാകുന്ന മാറ്റങ്ങൾ, വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചിൽ...മത്സ്യം വളർത്തുന്ന കർഷകർ
വർഷകാല കൃഷിക്ക് കാന്താരി
നമ്മുടെ മണ്ണിൽ എല്ലാ കാലാവസ്ഥയിലും വളരുന്ന മുളകിനത്തിലെ സൂപ്പർ താരമാണ് കാന്താരി മുളക്.
കൃഷിയെ പ്രണയിക്കുന്ന യുവത്വം
കൃഷിയെ സ്നേഹിക്കുന്ന ഒരുകൂട്ടം കോളജ് കുമാര·ാരുടെയും കുമാരിമാരുടെയും കൂട്ടായ്മ കാണണമെങ്കിൽ
ബൈജുവിന്‍റേത് കാടകൾ നൽകിയ ജീവിതം
ആയിരം കോഴിക്ക് അരകാട മുട്ടയുടെയും ഗുണമേ·യുള്ള ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ ഇതിനകം
അറിയാം, പ്രയോജനപ്പെടുത്താം, അധിനിവേശ സസ്യങ്ങളെ
വളരെ വേഗത്തിൽ വളരുന്നതും തദേശീയ സസ്യങ്ങളുമായി ഈർപ്പം, പ്രകാശം, പോഷകവസ്തുക്കൾ
മണം തരും മുല്ല പണവും തരും
ടിവി. ചാനലുകൾ ആ വീട്ടമ്മയെ അന്വേഷിച്ച് പോയപ്പോഴാണ് നാട്ടുകാർ അവരെക്കുറിച്ച് അറിഞ്ഞത്.
ഒരുങ്ങാം, മഴക്കാല പച്ചക്കറികൃഷിക്കായി
വേനൽക്കാലം തീരാറായി. അധികം താമസിയാതെ മണ്‍സൂണ്‍ ആരംഭിക്കും. മഴയ്ക്കു മുന്പേ പച്ചക്കറികൾ
രാസവളം വാങ്ങാനും തിരിച്ചറിയൽ കാർഡ്; നയംമാറ്റം കർഷകരെ തുണക്കുമോ ?
സഹകരണ സ്റ്റോറിലോ വളക്കടയിലോ പോയി കുറഞ്ഞ വിലക്ക് വളം വാങ്ങി തിരിച്ചു പൊന്നിരുന്ന നല്ലകാലം
ആരോഗ്യ സംരക്ഷണത്തിന് വെസ്റ്റിന്ത്യൻ ചെറി
കേരളത്തിന്‍റെ കാലാവ സ്ഥയിൽ നന്നായി വളരു ന്നതും ഏറെ പോഷകസന്പു ഷ്ഠവുമായ ഒരു ഫലവൃ ക്ഷമാ ണ് വെസ്റ്റിന്ത്യൻ ചെറി.
കാന്പസുകൾക്ക് ഒരു കൃഷി മോഡൽ
പ്രതീക്ഷയുടെ ഇളം പച്ചപ്പ് വിരിയുന്ന കാന്പസുകൾ. കാലഘട്ടത്തിന്‍റെ മാറ്റങ്ങളെയും നൂതനമായ അറിവുകളെയും
വീട്ടുവളപ്പിൽ അരുമപ്പക്ഷികളുടെ വർണപ്രപഞ്ചം
കുട്ടിക്കാനത്ത് പ്ലാന്‍ററായി ജോലി ചെയ്തിരുന്ന കുര്യൻ ജോണിന് നേട്ടങ്ങളുടെ കഥയാണ് പറയാനുള്ളത്.
മണ്ണറിഞ്ഞുവേണം തെങ്ങിൻതൈ നടാൻ
മണ്ണിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ എത്രയുണ്ടെന്നറിഞ്ഞെങ്കിൽ മാത്രമെ ആ മണ്ണ് തെങ്ങു കൃഷിക്ക്
അനന്തപുരിയിലെ എള്ളുകൃഷി
എള്ള് പൂത്തുകായ്ച്ചു കിടക്കുന്ന പാടങ്ങളും എള്ളിൻ തോട്ടവും പണ്ട് കേരളത്തിൽ ധാരാളമുണ്ടായിരുന്നു
കക്കയിൽ നിന്ന് മുത്ത്, മുത്താണ് മാത്തച്ചൻ
കാൽനൂറ്റാണ്ടായി വേറിട്ടൊരു ലാഭകൃഷിയിലാണ് കാസർഗോഡ് മാലക്കല്ലിലെ കടുതോടിൽ കെ.ജെ. മാത്തച്ചൻ.
ബയോ ഡീസൽ വ്യവസായ സാധ്യതയുമായി പുന്നമരം
കാലാവസ്ഥാവ്യതിയാനം യാഥാ ർഥ്യമാകുന്ന കാലമാണിത്. ഇതിനു കാരണം ഹരിതഗൃഹവാതകങ്ങളാണ്.
കാൻസറിനേയും ഹൃദ്രോഗത്തേയും ചെറുക്കാൻ കാബേജ്
വളരെ രുചികരവും ഗുണസന്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി കാൻസർ,
നാളികേരം: മൂല്യവർധനയ്ക്കു യന്ത്രസഹായം
ഇന്ന് വിപണിയിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന ഒരു ഉത്പന്നമാണ് നീര. തെങ്ങിന്‍റെ മുകൾഭാഗത്ത് തന്നെ
മനംമയക്കും മോഹിനിച്ചീര
ഇത് മോഹിനി. പച്ചനിറത്തിൽ നല്ല ഉയരത്തിൽ നില്ക്കുന്ന പച്ചച്ചീര. പ്രകൃതിയിലെ മികച്ച പച്ചചീരകളിൽ
LATEST NEWS
സൂര്യനെല്ലി കേസ്: പ്രതികൾക്കു ജാമ്യമില്ല
മെഡിക്കൽ കോഴ: റിപ്പോർട്ട് ചോർന്നത് തന്‍റെ പക്കൽ നിന്നല്ലെന്നു നസീർ
വെനസ്വേലയിൽ പ്രതിഷേധ റാലിക്കിടെ സംഘർഷം: രണ്ടു പേർ കൊല്ലപ്പെട്ടു
ആ​റു വ​ർ​ഷം മു​ൻ​പു ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സ്; വാ​ഹ​നം ക​ണ്ടെ​ത്തി​യെന്ന് സൂ​ച​ന;
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.