ഗ്രാൻഡ്മാസ് @ ഗ്രാൻഡ് സക്സസ്
ഗ്രാൻഡ്മാസ് @ ഗ്രാൻഡ് സക്സസ്
Tuesday, March 21, 2017 4:20 AM IST
മാതൃമനസിന്‍റെ മഹത്വമറിയുന്നവരെല്ലാം ഗ്രാൻഡ്മാസ് എന്ന നാമത്തോടു വിശുദ്ധമായൊരു ബന്ധം ഹൃദയത്തിൽ സൂക്ഷിക്കുന്നവരാണ്. മുത്തശിമാരോടും മുത്തശി സങ്കല്പത്തോടു തന്നെയും വൈകാരിക ഇഴയടുപ്പം മനുഷ്യനുണ്ട്. രണ്ടു പതിറ്റാണ്ടു മുന്പു പുതുരുചിയുടെ ലോകത്തേക്കു സ്നേഹപൂർവം മലയാളിയെയും മറുനാുകാരെയും മാടിവിളിച്ച ’ഗ്രാൻഡ്മാസ്’ എന്ന ഭക്ഷ്യോല്പന്നശൃംഖലയ്ക്കു കാലം കരുതിവച്ചതു വിശ്വസ്തതയുടെ വിജയസോപാനം. നാവിൻതുന്പിൽ കൊതിയൂറുന്ന വിസ്മയരുചികൾ പകർന്നു നൽകിയ അച്ചാർ മുതൽ ജസ്റ്റ് ആഡ് ഇൻസ്റ്റൻറ് കറി മിക്സ് വരെയെത്തിനിൽക്കുന്ന ഗ്രാൻഡ്മാസ് ഫുഡ് പ്രൊഡക്ട്സ് കന്പനിയുടെ കുതിപ്പ്, ഒരു വനിതാസംരംഭകയുടെ അതുല്യവിജയത്തിെൻറ നേർക്കാഴ്ച കൂടിയാവുന്നു.

ഗ്രാൻഡ്മാസ് ഫുഡ് പ്രൊഡക്ട്സ് കന്പനിയുടെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമാണു ജിമി രാജു. കോതമംഗലത്തെ പ്രമുഖമായ കെ.പി. ചാക്കോ ആൻഡ് സണ്‍സ് സ്വർണവ്യാപാരശാലയുടെ ഉടമ രാജു ജേക്കബിെൻറ പത്നി. മാനേജിംഗ് ഡയറക്ടറുടെ കസേരത്തിളക്കത്തിനപ്പുറം, ഗ്രാൻഡ്മാസിെൻറ പേരിൽ വിപണിയിലിറങ്ങുന്ന എല്ലാ ഭക്ഷ്യോല്പന്നങ്ങളുടെയും രുചിയും ഗുണമേ·യും ഉറപ്പാക്കുന്നതിലുള്ള അതീവശ്രദ്ധയും രണ്ടു പതിറ്റാണ്ടപ്പുറം നീളുന്ന അനുഭവസന്പത്തുമാണു ജിമി രാജുവെന്ന വനിതാ ബിസിനസ് പ്രതിഭയുടെ മികവിൽ പ്രധാനം.

മൂവാറ്റുപുഴയ്ക്കടുത്തു പെരിങ്ങഴ കേന്ദ്രമാക്കി 1994ലാണു ഗ്രാൻഡ്മാസിെൻറ തുടക്കം. ഹോംസയൻസിൽ ഉപരിപഠനം നടത്തിയതിെൻറയും അമ്മ പകർന്നുനൽകിയ വേറിട്ട അടുക്കളരുചിയുടെയും പാഠങ്ങളായിരുന്നു ഭക്ഷ്യോല്പന്നമേഖലയിൽ പരീക്ഷണം നടത്താൻ പ്രചോദനമായത്. അയോടൊപ്പം സ്വന്തം വീട്ടിലുണ്ടാക്കുന്ന അച്ചാർ ഭർതൃഗൃഹത്തിലെത്തിച്ച് എല്ലാവർക്കും നൽകി അഭിപ്രായമാരായുന്ന ശീലം വിവാഹം കഴിഞ്ഞ നാൾ മുതലുണ്ടായിരുന്നു. അതു രുചിക്കുന്നവരുടെ നിറഞ്ഞ മനസും ഹൃദ്യമായ പ്രോത്സാഹനവും കരുത്തായി.

ഹോട്ട് ആൻഡ് സ്വീറ്റ് ലിക്കിൾ ആദ്യതാരം

അമ്മ പൊന്നമ്മയുടെ രുചിക്കൂട്ടുകളുടെ കൈപ്പുണ്യം അതേപടി പകർന്നുകിിട്ടയ ജിമി, വിപണി ലക്ഷ്യമാക്കി ആദ്യം കൈവച്ചത്, അമ്മയ്ക്കും തനിക്കും പ്രിയപ്പെട്ട അച്ചാറിൽ. നാരങ്ങയിൽ ഒരുക്കിയ ഹോട്ട് ആൻഡ് സ്വീറ്റ് ലിക്കിൾ എന്ന അച്ചാറിെൻറ രുചിപ്പെരുമ നാടും നഗരവും കടന്ന് അങ്ങ് അമേരിക്ക വരെയെത്താൻ ഏറെക്കാലമെടുത്തില്ല. തുടർന്നങ്ങോട്ടു ഗ്രാൻഡ്മാസ് എന്നത് മലയാളത്തിെൻറ പൈതൃക രുചിമഹിമയുടെ പര്യായം കൂടിയാവുകയായിരുന്നു.

ഗുണമേ·യുള്ള നാരങ്ങ പ്രത്യേകം തെരഞ്ഞെടുത്തു പ്രിസർവേറ്റീവുകൾ ഒഴിവാക്കി തനതായ രുചിക്കൂട്ടൊരുക്കി അതീവസൂക്ഷ്മതയോടെ തയാറാക്കുന്ന ഗ്രാൻഡ്മാസിെൻറ ഹോട്ട് ആൻഡ് സ്വീറ്റ് ലിക്കിൾ, അച്ചാർ വിപണിയിലെ താരമാണ്. ഇന്നു 450ഓളം വൈവിധ്യമാർന്ന വിഭവങ്ങളുമായി ഭക്ഷ്യോല്പന്നവിപണിയിൽ തനതായ ഇടം സ്വന്തമാക്കിയ ഹോട്ട് ആൻഡ് സ്വീറ്റ് ലിക്കിളിെൻറ സ്വീകാര്യതയ്ക്കു രാജകീയപരിവേഷമുണ്ടെന്നു പറയണം.

വിജയങ്ങൾ വെട്ടിപ്പിടിച്ച പ്രമുഖ സ്വർണവ്യാപാരിയുടെ പത്നി അച്ചാർ ഉൾപ്പടെയുള്ള ഭക്ഷ്യവിഭവങ്ങളുടെ രംഗത്തു ശ്രദ്ധ പതിപ്പിച്ചപ്പോൾ, പലരും നെറ്റിചുളിച്ചതാണ്. സ്വർണവ്യാപാരവും അച്ചാർ വില്പനയും എങ്ങനെ ഒത്തുപോകുമെന്നായി പലരുടെയും ആശങ്ക! തനതായ രുചിയും ഗുണമേ·യും വിശ്വസ്തസേവനവും വിപണിസാധ്യതകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൈമുതലായുണ്ടായിരുന്ന ജിമി രാജു, അവരുടെ പ്രതികരണങ്ങളെ ചെറുപുഞ്ചിരിയോടെയാണു സമീപിച്ചത്. വിജയിക്കാൻ സാധിക്കുമെന്നു മനസു പറഞ്ഞിടത്തുനിന്ന്് ആവിശ്വാസത്തോടെ മുന്നേറിയപ്പോൾ ഭർത്താവ് രാജുവും കുടുംബാംഗങ്ങളും പൂർണപിന്തുണയുമായി ജിമിയ്ക്കൊപ്പം നിന്നു. അനന്തരം ഗ്രാൻഡ്മാസിനു വിജയപർവം.

പേരിന്‍റെ പെരുമ

അച്ചാർ വിപണിയിലെത്തുന്പോൾ ആകർഷകമായ പേരിലാവണമെന്നു ജിമി തുടക്കത്തിലേ കൊതിച്ചിരുന്നു. പേരു തെരഞ്ഞെടുക്കാൻ പരസ്യം നൽകി മത്സരവും നടത്തി. നൂറുകണക്കിനു പേരുകളിൽ നിന്നാണു ഗ്രാൻഡ്മാസ് തെരഞ്ഞെടുത്തത്. ബ്രാൻഡ് നെയിം വേഗത്തിൽ ശ്രദ്ധനേടി; രുചിയും. 1996ൽ കോയത്തു പാചകവിദഗ്ധ മിസിസ് കെ.എം. മാത്യുവാണ് ഗ്രാൻഡ്മാസ് ഉല്പന്നങ്ങളുടെ ഒൗദ്യോഗികമായ അവതരണം നടത്തിയത്.

പ്രാദേശികമായി ഏതാനും കടകളിലൂടെയാണ് ഉല്പന്നങ്ങൾ ആദ്യം വിറ്റഴിച്ചത്. വാങ്ങിയവരെല്ലാം സംതൃപ്തിയോടെ വീണ്ടും തേടിയെത്തി. 1997ൽ പാറയിൽ ഗ്രൂപ്പിെൻറ സഹകരണത്തോടെ പത്തു ബോക്സുകളിലായി ഗ്രാൻഡ്മാസിെൻറ അച്ചാർ അമേരിക്കയിലേക്കു കയറ്റിയയച്ചു. ഗ്രാൻഡ്മാസ് ബ്രാൻഡിെൻറ ആദ്യത്തെ കയറ്റുമതി. അമേരിക്കയിലെ മലയാളികളുടെ നാവുകളെ കീഴടക്കി. ഗ്രാൻഡ്മാസിനു വിദേശത്തു വീണ്ടും ആവശ്യക്കാരേറി. കുവൈറ്റിലേക്ക് രണ്ടു കണ്ടെയ്നർ ഭക്ഷ്യവിഭവങ്ങൾ കയറ്റിയയച്ചു. ജിമി രാജു നേരിാണു വിദേശവിപണിയിലെ ഇടപാടുകളേറെയും അന്നും ഇന്നും നടത്തുന്നത്. വിതരണക്കാരും ഉപഭോക്താക്കളുമായും നല്ല ബന്ധം സൂക്ഷിക്കാൻ ജിമി പ്രത്യേകം ശ്രദ്ധിക്കുന്നു. അവരിൽ നിന്നു പ്രതികരണങ്ങൾ അറിയാനും അതിനനുസരിച്ചു ഉല്പന്നങ്ങളുടെ മികവും സേവനങ്ങളും ക്രമീകരിക്കാനും സാധിക്കുന്നുണ്ടെന്നു ജിമി പറഞ്ഞു. ഫോണിലൂടെയും ഓണ്‍ലൈനിലൂടെയുമാണു ഗ്രാൻഡ്മാസിനായുള്ള പർച്ചേസ്, വിതരണം ഉൾപ്പടെയുള്ള കാര്യങ്ങളേറെയും ജിമി ക്രമീകരിക്കുന്നത്.

അച്ചാറുകൾ, ജാമുകൾ, കറി പൗഡറുകൾ, പ്രഭാതഭക്ഷണത്തിനായുള്ള വിഭവങ്ങൾ, സോസുകൾ, മിഠായികൾ, കറികൾ, ചിപ്സുകൾ, ആ, മൈദ, സ്വ്കാഷ്, ജസ്റ്റ് ആഡ് ഉല്പന്നങ്ങൾ, ചട്ണി പൗഡറുകൾ, ശർക്കര, ഇളനീർ പൗഡർ, ടീ പൗഡർ, വെർജിൻ കോക്കന് ഓയിൽ തുടങ്ങി 450ഓളം ഇനങ്ങളാണു ഗ്രാൻഡ്മാസ് വിപണിയിലെത്തിക്കുന്നത്.

അച്ചാറുകൾ 40 രുചികളിൽ

ഹോട്ട് ആൻഡ് സ്വീറ്റ് ലിക്കിൾ ഇനം ഉൾപ്പടെ നാൽപത് രുചിഭേദങ്ങളുള്ള അച്ചാറുകൾ ഗ്രാൻഡ്മാസിൽ നിന്നു മലയാളിയുടെ നാവിൻതുന്പുകളിലെത്തുന്നുണ്ട്. നാരങ്ങ, മാങ്ങ തുടങ്ങിയ പൊതു ഇനങ്ങളിൽ നിന്നുള്ള വ്യത്യസ്ത അച്ചാറുകൾക്കു പുറമേ, പരന്പരാഗത നാടൻ വിഭവങ്ങളുടെയും അച്ചാറുകൾ ഗ്രാൻഡ്മാസിെൻറ ബ്രാൻഡിലുണ്ട്. ലോലോലിക്ക (ലൂബിക്ക), ഇരുന്പൻപുളി, ഇഞ്ചിമാങ്ങ, വടുകപ്പുളി, അന്പഴങ്ങ, എണ്ണമാങ്ങ തുടങ്ങിയവ അതിൽ ചിലതാണ്. എൻഷ്യൻറ് കേരള മാംഗോ പിക്കിൾ എന്ന പേരിലുള്ള അച്ചാർവിഭവം ഏറെ ജനപ്രിയം നേടിയിുണ്ട്. ഇരുന്പൻപുളി, ഇഞ്ചിമാങ്ങ, വടുകപ്പുളി, ലോലോലിക്ക തുടങ്ങി ഏതാനും ഇനങ്ങൾ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്നതിലൂടെ അച്ചാറിെൻറ ഗുണമേ· ഉറപ്പാക്കാൻ ഗ്രാൻഡ്മാസിനു സാധിക്കുന്നു.

ഹോട്ട്ലൈം പിക്കിൾ, ഗാർലിക് പിക്കിൾ, ടെൻഡർ മാംഗോ പിക്കിൾ, കട്ട് മാംഗോ പിക്കിൾ, കടുക്മാങ്ങ റെഡ് പിക്കിൾ, നെല്ലിക്ക പിക്കിൾ, മിക്സഡ് വെജിറ്റബിൾ റെഡ് പിക്കിൾ, ഡേറ്റ്സ് പിക്കിൾ, ജാതിക്ക പിക്കിൾ, കാരറ്റ് പിക്കിൾ, പച്ചമുളക് പിക്കിൾ തുടങ്ങി വൈവിധ്യമാർന്ന അച്ചാറുകൾ തനതായ രുചിവൈവിധ്യങ്ങളോടെ ഇവിടെ ഉല്പാദിപ്പിക്കുന്നു. രാസഘടകങ്ങൾ പൂർണമായും ഒഴിവാക്കി സ്വാഭാവികമായ ഭക്ഷ്യവസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് അച്ചാറുകൾ ഒരുക്കുന്നത്. 100, 150, 300, 400, 500, ഗ്രാമുകളിലും ഒന്ന്, അഞ്ച്, കിലോഗ്രാമുകളിലും അചചാറുകൾ തയാറാക്കി വിപണിയിലെത്തിക്കുന്നുണ്ട്.


നാട്ടിലും മറുനാട്ടിലും

ഗ്രാൻഡ്മാസ് ബ്രാൻഡിലുള്ള 450 ഓളം ഉല്പന്നങ്ങൾ കേരളത്തിലെന്ന പോലെ വിദേശത്തും പ്രിയങ്കരമായിക്കഴിഞ്ഞു. അമേരിക്ക, യുകെ, ജർമനി, അയർലൻഡ്, ന്യൂസിലൻഡ്, ഓസ്ട്രിയ, കുവൈറ്റ്, ഖത്തർ, ദുബായ്, മസ്കറ്റ്, ബഹ്റിൻ, സൗത്ത് ആഫ്രിക്കയിലെ ബോട്സ്വാന തുടങ്ങി നിരവധി രാജ്യങ്ങളിലേക്കു സ്ഥിരമായി ഗ്രാൻഡ്മാസ് ഉല്പന്നങ്ങൾ കയറ്റിയയയ്ക്കുന്നുണ്ട്. മറുനാട്ടിലെ മലയാളികളാണ് ഗ്രാൻഡ്മാസിെൻറ ഭക്ഷ്യവിഭവങ്ങളുടെ പ്രധാന ഉപഭോക്താക്കളെങ്കിലും കേരളത്തനിമയുള്ള ഗ്രാൻഡ്മാസ് രുചിഭേദങ്ങൾ വിദേശികൾക്കും ഇപ്പോൾ പ്രിയങ്കരമാണെന്നു ജിമി രാജു പറയുന്നു.

സൗത്ത് ആഫ്രിക്കയിലെ ബോട്സ്വാനയിലേക്കു മാത്രമായി കപ്പ പുഴുങ്ങി കണ്ടെയ്നറുകളിലാക്കി എത്തിക്കുന്നുണ്ട്. ബിസിനസിെൻറ 70 ശതമാനവും വിദേശ വിപണിയിലാണ്. 30 ശതമാനം ഇന്ത്യയിലും നടക്കുന്നു.

ശുചിത്വം, ഗുണമേ·

പൂർണമായും ശുചിത്വവും ഗുണമേ·യും ഉറപ്പാക്കിയാണ് ഗ്രാൻഡ്മാസിെൻറ ഉല്പാദന യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. വിദേശത്തേക്കു കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളുടെ ഗുണമേ· ഉറപ്പാക്കാൻ അവിടുന്നുതന്നെയുള്ള പരിശോധന ഏജൻസികളുടെ സർിഫിക്കേഷൻ ആവശ്യമുണ്ട്. അമേരിക്കയിൽ നിന്നുള്ള എഫ്ഡിഎ സർട്ടിഫിക്കേഷനായി അവിടുന്നുള്ള പ്രതിനിധികൾ പലവം ഗ്രാൻഡ്മാസ് സന്ദർശിച്ചിട്ടുണ്ട്. ഐഎസ്ഒ സർട്ടിഫിക്കേഷനും സ്പൈസസ് ബോർഡിെൻറ അംഗീകാരവും ഗ്രാൻഡ്മാസ് ഉല്പന്നങ്ങൾക്കുണ്ട്. നാിലും വിദേശത്തും നടക്കുന്ന ഭക്ഷ്യ എക്സിബിഷനുകളിലും ഗ്രാൻഡ്മാസ് വിഭവങ്ങൾ കൈയടി നേടിയിട്ടുണ്ട്.

കറിക്കൂട്ടിൽ തീരില്ല, കറിയുമുണ്ട്

കറിക്കൂുകൾ ഗുണമേ·യോടെ പാക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുന്നതിനു പുറമേ കേരളത്തിെൻറ അടുക്കളത്തനിമയിൽ നിന്നുള്ള വിവിധ ഇനം കറികളും ഗ്രാൻഡ്മാസ് വിദേശങ്ങളിലേക്കെത്തിക്കുന്നുണ്ട്. കാളൻ, പുളിശേരി, ഇഞ്ചിക്കറി, പാവയ്ക്ക തീയൽ, നാരങ്ങാക്കറി എന്നിവ യുകെയിലും യുഎസ്എയിലും എത്തിക്കുന്നു. ഗ്രാൻഡ്മാസിെൻറ പുഴുങ്ങിയ കപ്പയ്ക്കു സൗത്ത് ആഫ്രിക്കയിലെ ബോട്സ്വാനയിൽ ആവശ്യക്കാരേറെ. മീൻകറി വയ്ക്കാൻ വിദേശത്തു ചിക്കലം കിട്ടാനില്ലെന്നു പരിഭവിക്കുന്നവർക്കായി, നാട്ടിൽ നിന്നു മണ്‍കലങ്ങൾ കയറ്റിയയ്ക്കുന്നതിനും ഗ്രാൻഡ്മാസിനു സംവിധാനമുണ്ട്. വർഷത്തിൽ രണ്ടുതവണ മണ്‍കലങ്ങൾ വിദേശത്തേക്കെത്തിക്കുന്നുണ്ട്.

ജസ്റ്റ് ആഡ് കറി റെഡി

പേരു സൂചിപ്പിക്കുംപോലെ കറിയാക്കാൻ വെറുതെ പാക്കറ്റു തുറന്നു ചേർത്താൽ മതിയാവും; സിംപിൾ... കറി റെഡി...! കോഴി, ഇറച്ചി, മീൻ എന്നിവയിൽ ചേർക്കാനുള്ള ചേരുവകൾ വിവിധ അളവുകളിൽ ചേർത്ത് തയാറാക്കിയ ജസ്റ്റ് ആഡ് പാക്കറ്റുകൾ അമാർ ഇരുകൈയും നീട്ടിയാണു സ്വീകരിച്ചത്. വേഗത്തിൽ കറി തയാറാക്കുന്നതിനു സഹായിക്കുന്ന ജസ്റ്റ് ആഡ് ഉല്പന്നങ്ങൾക്കു വിദേശത്തും ആവശ്യക്കാരേറെയാണ്.

45000 രൂപയിൽ നിന്ന് അന്പതു കോടിയിലേക്ക്

ഗ്രാൻഡ്മാസ് വിപണിയിലേക്കു കാലൂന്നിയ വർഷത്തിൽ 45000 രൂപയുടെ ബിസിനസാണു നടന്നത്. 22 വർഷങ്ങൾ പിന്നിടുന്പോൾ കന്പനിയുടെ ടേണ്‍ ഓവർ 35 കോടിയിലെത്തി. നടപ്പുവർഷം വാർഷിക ടേണ്‍ ഓവർ 50 കോടിയിലെത്തുമെന്ന പ്രതീക്ഷയിലാണു ജിമി രാജു.

വിജയവഴികളിൽ

ദൈവാനുഗ്രഹത്തിെൻറ നിറവാണു തെൻറ വിജയവഴികളിൽ കൈപിടിക്കുന്നതെന്നു ഗ്രാൻഡ്മാസ് സാരഥി ജിമി രാജു പറയുന്നു. ബിസിനസ് മേഖലയിലുള്ള ഭർത്താവ് രാജുവിെൻറ പൂർണപിന്തുണയും തനിക്കൊപ്പമുണ്ട്. ബിസിനസിെൻറ എല്ലാ കാര്യങ്ങളിലും പൂർണസ്വതന്ത്ര്യം ഉപയോഗിക്കുന്പോഴും രാജുവിെൻറ പിന്തുണ വലിയ കരുത്താണ്. അമ്മ ബ്രിജിറ്റ് ചാക്കോയുടെ പ്രാർഥനകളും അവയുടെ നിറവുള്ള കുടുംബാന്തരീക്ഷവും ശക്തിപകരുന്നു.

സമർപ്പണമനോഭാവത്തോടെ ജോലി ചെയ്യുന്ന 150 ഓളം ജീവനക്കാരണു ഗ്രാൻഡ്മാസിലുള്ളത്. കൂടാതെ മൂന്നു കുടുംബശ്രീ യൂണിറ്റുകളും ഗ്രാൻഡ്മാസിനോടു കൈകോർക്കുന്നു. വനിതാസംരംഭകയുടെ നേതൃത്വത്തിലുള്ള ഗ്രാൻഡ്മാസിൽ വനിതകൾ തന്നെയാണു ജീവനക്കാരേറെയും. ഏവരും നിറഞ്ഞ സംതൃപ്തിയോടെ ജോലി ചെയ്യുന്നു.

ഗുണമേ·യുടെ കാര്യത്തിൽ അല്പം പോലും വിട്ടുവീഴ്ചയ്ക്കു തയാറല്ല. ഗർഭിണികൾക്കും കുട്ടികൾക്കും ഉപയോഗിക്കാവുന്നതാണെന്നു ഹോട്ട് ആൻഡ് സ്വീറ്റ് ലിക്കിളിെൻറ പരസ്യവാചകത്തിൽ സൂചിപ്പിക്കുന്നുണ്ട്. വിശ്വസ്തയോടെ ഗ്രാൻഡ്മാസ് വിഭവങ്ങൾ ഉപയോഗിക്കുന്ന സംതൃപ്തരായ ഉപഭോക്താക്കൾ തന്നെയാണു കന്പനിയുടെ ഉൗർജം.

അതീവശ്രദ്ധ വേണ്ട മേഖലയാണ് ഭക്ഷ്യവിഭവങ്ങളുടെ ഉല്പാദന വിപണന രംഗം. അതുകൊണ്ടുതന്നെ ഉല്പന്നങ്ങൾ ശേഖരിക്കുന്നതു മുതൽ ഉപഭോക്താവിെൻറ കൈകളിലേക്കെത്തുന്നതുവരെയുള്ള ഓരോ ഘട്ടവും തനിക്കു പ്രധാനപ്പെതാണ്. ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും പ്രതികരണങ്ങൾ അറിയാൻ ശ്രമിക്കുന്നതു ഗുണം ചെയ്തിട്ടുണ്ട്. അതിെൻറ അടിസ്ഥാനത്തിൽ ഓരോ വർഷവും അഞ്ച് ഇനങ്ങളെങ്കിലും പുതുതായി വിപണിയിലെത്തിക്കുന്നുണ്ട്. ജിമി രാജു പറയുന്നു.

സംരംഭകരോട്

ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിൽ പൂർണമായും സമർപ്പണ മനോഭാവത്തോടെ സമീപിക്കുന്പോൾ വിജയം സംഭവിക്കുക തന്നെ ചെയ്യുമെന്നു പുതിയ സംരഭകരോടു ജിമി രാജുവിെൻറ ഓർമപ്പെടുത്തൽ. ഭർത്താവും മക്കളും രുചിയും ഗുണമേ·യുമുള്ള ഭക്ഷണം വിശ്വസ്തതയോടെ കഴിക്കണമെന്ന അയുടെ മനസ് ഭക്ഷ്യവിപണിയിൽ വ്യാപരിക്കുന്പോഴും നുടെ മനസിലുണ്ടാവുന്നത് നല്ലതാണ്. അവരെപ്പോലെ ഉപഭോക്താക്കളെയും കാണാൻ പരിശ്രമിക്കണം. മറ്റുള്ളവരുടെ പ്രതികരണങ്ങളും പ്രോത്സാഹനങ്ങളും ബിസിനസിൽ പ്രധാനമാണ്. കഠിനാധ്വാനം അനിവാര്യമാണ്. റിസ്കുകൾ ഏറ്റെടുക്കാനുള്ള മനസും പ്രധാനം. ജിമി രാജു പറയുന്നു.

മൂവാറ്റുപുഴ പെരിങ്ങഴ കാക്കനാ് വീട്ടിൽ കെ.പി. ചാക്കോയുടെയും ബ്രിജിറ്റ് ചാക്കോയുടെയും മകൻ രാജു, സ്വർണവ്യാപാരത്തിൽ അതിശയിപ്പിക്കുന്ന വിജയങ്ങൾ സ്വന്തമാക്കുന്പോഴും ജിമിയുടെ ബിസിനസ് വഴികളിൽ പ്രോത്സാഹനവുമായി കൂടെയുണ്ട്. രാജു -ജിമി ദന്പതികൾക്കു അന്നു, ആൻറണി എന്നീ രണ്ടു മക്കളുണ്ട്. പാലാ വാണിയപ്ലാക്കൽ കുടുംബാംഗം തോമസാണു അന്നുവിെൻറ ഭർത്താവ്. എംബിഎ ബിരുദധാരിയായ അന്നു അങ്കമാലിയിൽ ഗോൾഡ് മാനുഫാക്ചറിംഗ് ആൻഡ് ഡിസൈനിംഗ് കന്പനി നടത്തുന്നു. ഗ്ലോബൽ പബ്ലിക് സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയാണ് ആൻറണി. ചെങ്ങനാശേരി കരിമറ്റം കുടുംബാംഗം ജോർജും പൊന്നയുമാണു മാതാപിതാക്കൾ. ജിജിയും ഡോ. ജിജോയും സഹോദരങ്ങൾ.
കുടുംബാംഗങ്ങളുടെ പൂർണപിന്തുണയിൽ വിജയവഴികൾ സ്വന്തമാക്കിയ ജിമി രാജുവും ഗ്രാൻഡ്മാസും രുചിപ്പകർച്ചയുടെ വിസ്മയങ്ങളൊരുക്കി പുതിയ ഉയരങ്ങളിലേക്ക്.

സിജോ പൈനാടത്ത്