Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Auto Spot |


ടാറ്റ പ്രീമിയം എസ്യുവി ഹെക്സ
വലുപ്പം കൂടിയ യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കുന്നത് ടാറ്റയ്ക്ക് പുതുമയല്ല. തൊണ്ണൂറുകളിൽ പുറത്തിറക്കിയ സിയറയിൽ തുടങ്ങുന്നു ആ പാരന്പര്യം. എസ്റ്റേറ്റ് , സഫാരി, ആരിയ എന്നീ മോഡലുകളും കന്പനി പുറത്തിറക്കി. ഇതിൽ ഏറ്റവും വിജയം നേടിയത് സഫാരി ആയിരുന്നു. വൻ പരാജയമായത് ആരിയയും. ഒടുവിൽ സംഭവിച്ച ആ തോൽവിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പുതിയൊരു എസ്യുവി പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ. പേര് ഹെക്സ.

രൂപകൽപ്പന

ടാറ്റ മോോഴ്സ് പുതുതായി സ്വീകരിച്ച ഇംപാക്ട് ഡിസൈൻ ശൈലിയാണ് ഹെക്സയ്ക്ക് ഉപയോഗിക്കുന്നത്. ഇതേ ശൈലിയിൽ രൂപപ്പെടുത്തിയ ആദ്യ മോഡൽ ഹാച്ച്ബാക്ക് തിയാഗോയാണ്. ടാറ്റ നിർമിച്ചതിൽ വച്ചേറ്റവും നവീനമായ രൂപകൽപ്പനയുള്ള കാറായിരുന്നല്ലോ തിയാഗോ. ആരിയയ്ക്ക് എംപിവി ലുക്ക് ആയിരുന്നെങ്കിൽ ഹെക്സ തനി എസ്യുവി സ്റ്റൈലിലാണ്. വഴി മാറിക്കൊടുക്കാൻ മറ്റുള്ളവർക്ക് തോന്നിക്കും വിധമുള്ള ഗാംഭീര്യം നിറഞ്ഞ മുൻഭാഗം. പരന്ന ബോണറ്റ്, വലിയ മെഷ് ഗ്രിൽ, പ്രൊജക്ടർ ഹെഡ്ലാംപുകൾ എന്നിവയെല്ലാം ഹെക്സയ്ക്ക് നല്ല റോഡ് പ്രസൻസ് സാനിക്കുന്നു. ഈടുറ്റ നിർമിതിയാണ് ബോഡിയുടേത്. ഡബിൾ ബാരൽ ഹെഡ്ലാംപ് കാണാൻ നല്ല ഭംഗിയുണ്ട്.

ആരിയയ്ക്കും സഫാരി സ്റ്റോമിനും ഉപയോഗിച്ച എക്സ് 2 പ്ലാറ്റ്ഫോമിലാണ് ഹെക്സയും നിർമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരിയയ്ക്ക് സമാനമാണ് വീൽബേസും (2850 മില്ലിമീറ്റർ) ഗ്രൗണ്ട് ക്ലിയറൻസും (200മില്ലി മീറ്റർ). എന്നാൽ നീളവും വീതിയും ഉയരവും ഹെക്സയ്ക്ക് അധികമുണ്ട്. എക്സ്യുവി 500, ഇന്നോവ ക്രിസ്റ്റ മോഡലുകളുമായി താരതമ്യപ്പെടുത്തുന്പോഴും നീളവും വീതിയും വീൽബേസും കൂടുതലാണ്.

വശങ്ങളിൽ നിന്നുള്ള കാഴ്ചയിൽ ആരിയയുടെ ഛായ നിലനിൽക്കുന്നു. ഡോറുകളും റൂഫുമെല്ലാം ആരിയയുടെ പോലെ തന്നെ. ആരിയയ്ക്ക് 18 ഇഞ്ച് വീലുകളാണെങ്കിൽ ഹെക്സയ്ക്ക് 19 ഇഞ്ച് വീലുകളാണ്. ബോഡി ക്ലാഡിംഗും വലുപ്പം കൂടിയ വീലുകളും വാഹനത്തിന് അധിക ഗാംഭീര്യം നൽകുന്നു. പിന്നിൽ നിന്ന് നോക്കുന്പോൾ ഫോഡ് എൻഡേവറിനോട് സാമ്യം തോന്നും. ടെയിൽലാംപുകളുടെ ആകൃതിയും അവ ഉറപ്പിച്ചിരിക്കുന്ന രീതിയുമെല്ലാമാണ് ആ സാദൃശ്യത്തിനു പിന്നിൽ. തിളക്കത്തോട് പ്രത്യേക ഇഷ്ടമുള്ള ഇന്ത്യക്കാരെ തൃപ്തിപ്പെടുത്താൻ ക്രോം കൊണ്ടുള്ള അലങ്കാരങ്ങൾ ഡിക്കി ഡോറിലും ഡ്യുവൽ എക്സോസ്റ്റ് പൈപ്പിലും റിയർ ബന്പറിെൻറ മേൽഭാഗത്തുമെല്ലാം നൽകിയിട്ടുണ്ട്. എന്തൊക്കെയായാലും പിൻഭാഗം ഏറെ ആകർഷകം തന്നെ. സ്റ്റെപ്പിനിയും അലോയ് വീലാണ്. ഇത് ബോഡിയുടെ അടിയിൽ ഉറപ്പിച്ചിരിക്കുന്നു.

വളരെ വിശാലമാണ് ഇൻറീരിയർ. പരമാവധി സ്ഥലം ലാഭിച്ചുകൊണ്ടുള്ള രൂപകൽപ്പനയാണ് ഡാഷ്ബോർഡിന്. കറുപ്പ് നിറത്തിലായതിനാൽ പെന്നെു മുഷിയില്ലെന്ന മെച്ചമുണ്ട്. ടാറ്റ ബ്രാൻഡിലിറങ്ങുന്ന ഏതൊരു മോഡലിനെക്കാളും മെച്ചമാണ് ഡാഷ്ബോർഡിെൻറ പ്ലാസ്റ്റിക് നിലവാരം. സമാനവിലയുള്ള വാഹനങ്ങൾക്കൊപ്പം നിൽക്കും ഇത്. ചെറു സ്പർശം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന നിലവാരമുള്ള ബട്ടനും സ്വിച്ചുകളുമൊക്കെ അനായാസം കൈകാര്യം ചെയ്യാവുന്ന വിധം ഡാഷ്ബോർഡിൽ ക്രമീകരിച്ചിരിക്കുന്നു. സ്പീഡോ, ടാക്കോ മീറ്ററുകൾക്കിടയിലെ മൂന്നര ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയിൽ ഫ്യുവൽ ഗേജ്, ടെംപറേച്ചർ ഗേജ്, രണ്ട് ട്രിപ്പ് മീറ്ററുകൾ , ശരാശരി തത്സമയ ഇന്ധനക്ഷമത, ടാങ്കിൽ അവശേഷിക്കുന്ന ഇന്ധനം ഉപയോഗിച്ച് ഓടാവുന്ന ദൂരം, അന്തരീക്ഷ താപനില, ഡോർ തുറന്നുകിടക്കുന്നതിെൻറ മുന്നറിയിപ്പ്, ക്ലോക്ക് എന്നിവ തെളിയും. ക്ലൈമറ്റ് കണ്‍ട്രോൾ നോബുകൾ ഉറപ്പിച്ചിരിക്കുന്നത് വളരെ താഴ്ത്തിയാണ്. ഉപയോഗിച്ച് ശീലമാകും വരെ ഇത് വേഗത്തിൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുാണ്. ഡ്രൈവർ സീറ്റിലിരുന്ന് എസി ഡിസ്പ്ലേ ശരിയായി കാണാനും കഴിയില്ല. ഉചിതമായ ഉയരമുള്ള സീറ്റുകളും വിശാലമായി തുറക്കുന്ന ഡോറുകളും വണ്ടിയിലേയ്ക്ക് കയറുന്നതും ഇറങ്ങുന്നതും എളുപ്പമാക്കുന്നു.

20 ലക്ഷം രൂപയിൽ താഴെ വിലയുള്ള മറ്റൊരു വാഹനത്തിനും അവകാശപ്പെടാനാകാത്ത മികവുള്ള സൗണ്ട് സിസ്റ്റമാണ് ഹെക്സയുടേത്. പത്തു സ്പീക്കറുകളുള്ള ജെബിഎൽ സിസ്റ്റം യാത്രകളെ ഉല്ലാസപൂർണ്ണമാക്കും. സ്മാർ്ഫോണ്‍ കണക്ടിവിറ്റിയുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിൽ നാവിഗേഷൻ കൂടാതെ ഡിജിറ്റൽ വെഹിക്കിൾ മാന്വൽ, സർവീസ് ആപ്പ് എന്നിവയുമുണ്ട്. വാഹനത്തിെൻറ സർവീസ് ഇടവേള, സർവീസ് ചെലവ്, വർക്ക്ഷോപ്പ് എന്നിവയെപ്പറ്റിയെല്ലാം സർവീസ് ആപ്പിലൂടെ അറിയാം. ഓക്സിലറി ഇൻപുട്ട്, യുഎസ്ബി പോർ്, എസ്ഡി കാർഡ് സ്ലോട്ട് എന്നിവ ഇതിനുണ്ട്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓോ ഫീച്ചറുകളില്ലെന്നത് ന്യൂനത.

ആകെ മൂന്ന് 12 വോൾ് ഒൗട്ട്ലെറ്റുകളും രണ്ട് യുഎസ്ബി പോർട്ടുകളും നൽകിയിുട്ടണ്ട്. ഡിക്കി സ്പേസിൽ ഉറപ്പിച്ച 12 വോൾ് ഒൗ്ലെറ്റ് മൂന്നാം നിര സീറ്റിലുള്ളവർക്ക് ഉപയോഗിക്കാം.

ആറ്, ഏഴ് സീറ്റ് ഓപ്ഷനുകളിൽ ഹെക്സ ലഭ്യമാണ്. രണ്ടാം നിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളാണ് ആറ് സീറ്റർ വകഭേദത്തിന്. ഏഴ് സീറ്ററിന് ആ സ്ഥാനത്ത് 60: 40 അനുപാതത്തിൽ വേർതിരിവുള്ള ബഞ്ച് സീറ്റാണ്. രണ്ടു തരം സീറ്റുകൾക്കും മുന്നിലേയ്ക്കും പിന്നിലേയ്ക്കും നീക്കി ലെഗ് സ്പേസ് ക്രമീകരിക്കാനുള്ള സംവിധാനമുണ്ട്. ബാക്ക് റെസ്റ്റ് പിന്നിലേയ്ക്ക് ചെരിക്കാനുമാകും. ആറ് സീറ്ററാണ് കൂടുതൽ നല്ലത്. രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾക്കിടയിലൂടെ അനായാസം പിന്നിലെ സീറ്റിലേയ്ക്ക് കയറിപ്പററാം. ഏഴ് സീറ്ററിൽ രണ്ടാം നിരയിലെ സീറ്റ് മടക്കി വേണം മൂന്നാം നിരയിലേയ്ക്ക് കയറാൻ .

വണ്ണം കൂടിയ യാത്രക്കാരെയും തൃപ്തിപ്പെടുത്താനും മാത്രം വലുപ്പമുണ്ട് സീറ്റുകൾക്ക്. മുൻസീറ്റുകൾക്കിടയിൽ ഉറപ്പിച്ച എസി വെൻറുകൾ കൂടാതെ ബി, സി പില്ലറുകളിലും എസി വെൻറ് നൽകിയിരിക്കുന്നു. വലുപ്പമേറിയ ഇൻറീരിയർ വേഗത്തിൽ തണുപ്പള്ളതാക്കാൻ ഇവയ്ക്ക് കഴിയുന്നു. സണ്‍ഫിലിമിന് നിരോധനമുള്ള സാഹചര്യത്തിൽ പിന്നിലെ വിൻഡോകൾക്ക് ഉയർത്തി വയ്ക്കാവുന്ന സണ്‍ ബ്ലൈൻഡുകൾ നൽകിയിരിക്കുന്നത് നല്ല കാര്യം.

ഉപയോഗപ്രദമാണ് മൂന്നാം നിര സീറ്റും

ആറടിയിൽ താഴെ ഉയരമുള്ളവർക്ക് മൂന്നാം നിരസീറ്റിൽ സുഖമായി ഇരിക്കാം. വിശാലമായ ഗ്ലാസ് ഏരിയ ഇള്ളതിനാൽ മൂന്നാം നിരയിൽ ഇരിക്കുന്പോൾ വീർപ്പുമുൽ ഉണ്ടാകില്ല. ആരിയയിലേതുപോലെ റൂഫിൽ അനാവശ്യമായ സ്റ്റോറേജ് ബോക്സുകൾ നൽകാത്തത് ഭാഗ്യം. ആകെയുള്ള സണ്‍ ഗ്ലാസ് ഹോൾഡർ ഡ്രൈവർ സീറ്റിനു മുകളിൽ വലതുവശത്തായാണ്.

മൂന്നു നിര സീറ്റുള്ള മറ്റു വാഹനങ്ങളെപ്പോലെതന്നെ ലഗേജ് സ്പേസ് കാര്യമായില്ല. എല്ലാ സീറ്റുകളും നിവർത്തി വച്ചിരിക്കുന്പോൾ 128 ലീറ്ററാണ് ലഗേജ് സ്പേസ്. എക്സ്യുവി 500 യുമായി താരതമ്യം ചെയ്യുന്പോൾ ഇതു വലിയ കാര്യം തന്നെ.

രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നിവ സ്റ്റാൻഡേർഡ് ഫിറ്റിംഗാണ്. ആറ് എയർബാഗുകൾ, ഇഎസ്പി ട്രാക്ഷൻ കണ്‍ട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്. ഹിൽ ഡിസൻറ് കണ്‍ട്രോൾ എന്നിങ്ങനെയുള്ള സുരക്ഷാസംവിധാനങ്ങൾ മുന്തിയ വകഭേദത്തിലുണ്ട്. സണ്‍ റൂഫ്, പുഷ് ബട്ടൻ സ്റ്റാർട്ട് എന്നീ ഫീച്ചറുകൾ കൂടി നൽകേണ്ടതായിരുന്നു.

എൻജിൻ ഡ്രൈവ്

സഫാരി സ്റ്റോമിലേതുപോലെ 2.2 ലിറ്റർ, നാല് സിലിണ്ടർ, ടർബോ ചാർജ്ഡ്, കോമണ്‍ റയിൽ ഡീസൽ എൻജിനാണ് ഹെക്സയ്ക്കും. 154 ബിഎച്ച്പി 400 എൻഎം ആണ് എൻജിൻ ശേഷി. മാന്വൽ ഗീയർബോക്സ് റിയർ വീൽ ്രെഡെവിലും ഫോർ വീൽ ഡ്രൈവിലും ലഭിക്കും. എന്നാൽ ഓട്ടോമാറ്റിക് റിയർ വീൽ ്രെഡെവ് ഹെക്സയിൽ മാത്രമാണ് ലഭ്യം. ഫോർ വീൽ ്രെഡെവിനൊപ്പം ഓോമാറ്റിക് ഗീയർബോക്സ് നൽകുന്നത് വാഹനത്തിെൻറ ഭാരം വർധിപ്പിക്കും. വിലയേറിയതുമാക്കും.

ഉയരത്തിലുള്ള ഡ്രൈവിംഗ് സീറ്റ് മുന്നിലെ റോഡിെൻറ വിശാലമായ കാഴ്ചയാണ് നൽകുന്നത്. ഹാച്ച്ബാക്കുകളും സെഡാനുകളുമൊക്കെ ചെറുതെന്നു തോന്നും. ്രെഡെവർ സീറ്റും സ്റ്റിയറ്റിംഗ് വീലും തമ്മിലുള്ള അകലം കൂടുതലാണെന്നത് പോരായ്മയാണ്.

പാസഞ്ചർ കാബിനിലേയ്ക്ക് എൻജിൻ ശബ്ദം കടന്നുവരാത്തവിധം മെച്ചപ്പെ ഇൻസുലേഷൻ നൽകിയിട്ടുണ്ട്. അൽപ്പം നീട്ടി തള്ളി ഇടേണ്ട ഗീയറുകളാണ് ഹെക്സയുടേത്. ക്ലച്ചിന് വലിയ കട്ടി കുറവായതിനാൽ ഗീയർ മാറ്റം ആയാസകരമല്ല. മടുപ്പിക്കുന്ന ടർബോ ലാഗില്ല. എൻജിൻ ആർപിഎം 1700 കടക്കുന്പോൾ മികച്ച പെർഫോമൻസ് ലഭിച്ചുതുടങ്ങും. മൂന്നാം ഗീയറിൽ 40 കിലോമീറ്റർ വേഗത്തിൽ ഓടിച്ചുപോകാം. സിറ്റി ഡ്രൈവിംഗിൽ ഇത് ഗുണം ചെയ്യും.

ഹെക്സയുടെ 2280 കിലോ ഗ്രാം ഭാരം പരിഗണിക്കുന്പോൾ എൻജിൻ പിക്ക് അപ്പ് മോശമല്ല. ടാറ്റയുടെ കാറുകളിൽ യാത്രാസുഖം കുറവാണെന്ന് ആരും പരാതി പറയാനിടയില്ല. ഹെക്സയുടെ കാര്യത്തിലും അങ്ങനെ തന്നെ. ലോംഗ് ട്രിപ്പിൽ പോലും വിരസതയോ ക്ഷീണമോ ഉണ്ടാക്കുന്നില്ല ഹെക്സയിലെ യാത്ര. റോഡിലെ കുഴികളുടെ ആഘാതം ഉള്ളിലിരിക്കുന്നവരെ അറിയാതെ നോക്കാൻ സസ്പെൻഷനു കഴിയുന്നു. നാല് ചക്രങ്ങൾക്കും ഡിസ്ക് ബ്രേക്ക് ഉപയോഗിക്കുന്ന ഹെക്സ, ബ്രേക്ക് അമർത്തുന്പോൾ ഏറെ അനുസരണയോടെ പെരുമാറുന്നു.ഹൈവേയിൽ ലിറ്ററിന് 14 കിലോ മീറ്റർ മൈലേജ് പ്രതീക്ഷിക്കാം.

മാന്വൽ ഗീയർബോക്സുള്ള ഫോർ വീൽ ഡ്രൈവ് ഹെക്സയ്ക്ക് സൂപ്പർ ്രെഡെവ് മോഡുകൾ ( ഓട്ടോ, കംഫർട്ട്, ഡൈനാമിക്, റഫ്) നൽകിയിട്ടുണ്ട്. റോഡ് , ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് സെൻറർ കണ്‍സോളിലെ പ്രത്യേക ഡയൽ തിരിച്ച് ഇഷ്ടാനുസരണം മോഡ് തിരഞ്ഞെടുക്കാം. ഓോ മോഡിൽ സാഹചര്യങ്ങൾക്കനുസരിച്ച് വാഹനം സ്വയം എൻജിൻ , ട്രാൻസ്മിഷൻ പ്രവർത്തനങ്ങൾ ക്രമീകരിക്കും. ആവശ്യം വന്നാൽ ഫോർ വീൽ ഡ്രൈവിലേയ്ക്ക് സ്വയം മാറും. കംഫർട്ട് മോഡിൽ റിയർ വീൽ ഡ്രൈവാണ്. സാധാരണ റോഡുകളിലൂടെയുള്ള യാത്രയിൽ പരമാവധി ഇന്ധനക്ഷമതയോടെ ഓടിക്കാനുള്ളതാണ് ഈ മോഡ്. ഡൈനാമിക് മോഡിലും റിയർ വീൽ ഡ്രൈവാണ്. പക്ഷേ, പരമാവധി എൻജിൻ കരുത്ത് ലഭ്യമാക്കി പെന്നെുള്ള വേഗമെടുക്കൽ സാധ്യമാക്കും. ഹൈവേ റൈഡിംഗിന് ഇത് കൊള്ളാം. പക്ഷേ, മൈലേജ് കുറവായിരിക്കും.

200 മില്ലി മീറ്റർ ഗ്രൗണ്ട് ക്ലിയറൻസും ഫോർ വീൽ ഡ്രൈവും ഓഫ് റോഡ് യാത്രകൾക്ക് ഹെക്സ യോജിച്ചതാക്കുന്നു. ഹിൽ ഡിസൻറ് കണ്‍ട്രോളും ഇതിനു അനുഗുണമാണ്. ചെങ്കുത്തായ ഇറക്കങ്ങളിൽ ഇത് പ്രവർത്തിപ്പിച്ചാൽ വാഹനത്തിെൻറ വേഗം മണിക്കൂറിൽ എ് കിലോമീറ്ററായി പരിമിതപ്പെടും. ്രെഡെവർ സ്റ്റിയറിംഗ് മാത്രം കൈകാര്യം ചെയ്താൽ മതി. ഇന്നോവ ക്രിസ്റ്റ, എക്സ്യുവി 500 മോഡലുകളെക്കാൾ ടേണിംഗ് റേഡിയസ് കൂടുതലാണെന്നതാണ് ഹെക്സയുടെ പ്രധാന പോരായ്മ. 5.75 മീറ്റർ ടേണിംഗ് റേഡിയസ് ഇടുങ്ങിയ സ്ഥലത്തെ പാർക്കിങ്ങും യൂടേണുമൊക്കെ ആയാസകരമാക്കുന്നു.

കൊച്ചിയിലെ എക്സ്ഷോറൂം വില

എക്സ്ഇ 12.29 ലക്ഷം രൂപ
എക്സ്എം 14.04 ലക്ഷം രൂപ
എക്സ്എംഎ 14.99 ലക്ഷം രൂപ
എക്സ്ടി 16.58 ലക്ഷം രൂപ
എക്സ്ടി ഫോർ വീൽ ഡ്രൈവ് 17.88 ലക്ഷം രൂപ
എക്സ്ടി ഓട്ടോമാറ്റിക് 17.79 ലക്ഷം രൂപ

ഐപ്പ് കുര്യൻ

റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക്ലാ​സി​ക് 350നു ​വി​ല കു​റ​യും
മും​ബൈ: ജൂ​ലൈ ഒ​ന്നി​ന് ജി​എ​സ്ടി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ ക്ലാ​സി​ക് 350ന് ​വി​ല കു​റ​യും. 3000 രൂ​പ വ​രെ വി​ല കു​റ​യു​മെ​ന്നാ​ണ് റി​പ...
ജീ​പ്പി​ന്‍റെ പു​തി​യ മു​ഖ​മാ​കാ​ൻ കോമ്പസ്
വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ജീ​പ്പ് ഇ​ന്ത്യ​യി​ൽ ചു​വ​ടു​റ​പ്പി​ക്കാ​നെ​ത്തി​യ​ത്. ഗ്രാ​ൻ​ഡ് ചെ​റോ​ക്കി, ചെ​റോ​ക്കി, റാംഗ്‌ല​ർ എ​ന്നീ ക​രു​ത്തു​റ്റ വാ​ഹ​ന...
കുന്നും മലയും താണ്ടാൻ താർ
ഇ​ന്നു കാ​ണു​ന്ന പ​കി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളെ കീ​ഴ​ട​ക്കി​യി​ട്ടി​ല്ലാ​ത്ത ഒ​രു കാ​ലം. അ​ന്ന് വ​ഴി​യി​ല്ലാ​ത്ത​യി​ട​ങ്ങ​ളും കീ​ഴ​ട​ക്കി​യ​ിരു​ന്ന
ജി​എ​സ്ടി ജാ​ഗ്വ​ർ ലാ​ൻ​ഡ് റോ​വ​റി​ന് 12% വ​രെ വി​ല കു​റ​വ്
ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) അ​ടി​സ്ഥാ​ന​ത്തി​ൽ പു​തി​യ നി​കു​തി നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി
സ്കൂ​ട്ട​ർ വി​പ​ണി​യി​ൽ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കാ​ൻ ടി​വി​എ​സ് ജൂ​പ്പി​റ്റ​ർ
ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര ഇ​രു​ച​ക്ര വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടി​വി​എ​സ് മോ​ട്ടോ​ർ ക​ന്പ​നി, വി​പ​ണി​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കും.
ഇ​ന്ത്യ​ൻ നി​ർ​മി​ത ജീ​പ്പ് "കോ​മ്പ​സ്' വി​പ​ണി​യി​ലേക്ക്
തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന ജീ​​​പ്പ് "കോ​​​മ്പ​​സ്’ വാ​​ഹ​​ന​​ത്തി​​ന്‍റെ ഡി​​​സ്പ്ലേ ഇ​​​ന്നു വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു ഹൈ...
പുതിയ ഭാവത്തിൽ നിസാൻ മൈക്ര
ഇ​ന്ത്യ​ൻ നി​ര​ത്തു​ക​ളി​ൽ വ​ള​രെ വൈ​കി​യാ​ണ് ജാ​പ്പ​നീ​സ് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ നി​സാ​ൻ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​ത്.
ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി മാ​രു​തിയുടെ പു​തി​യ എ​സ് ക്രോ​സ്
എ​സ്‌യു​വി കാ​റി​ന്‍റെ രൂ​പ​ഭാ​വ​വും രാ​ജ​കീ​യ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​ര​നി​ലേ​ക്ക് എ​ത്തി​ച്ച മാ​രു​തി സു​സു​ക്കി എ​സ് ക്രോ​സി​ന്‍റെ പ​രി​ഷ്കരി​ച...
പിയാജിയോ പോർട്ടർ 700 വിപണിയിൽ
മുംബൈ: ലൈ​റ്റ് കൊ​മേ​ഴ്സ​ൽ വാ​ഹ​ന വി​പ​ണി​യി​ലേ​ക്ക് പോ​ർ​ട്ട​ർ 700 എ​ന്ന മോ​ഡ​ൽ പി​യാ​ജി​യോ ഇ​ന്ത്യ ലി​മി​റ്റ​ഡ് അ​വ​ത​രി​പ്പി​ച്ചു.
മഹീന്ദ്ര ബൊലറോ പവർ പ്ലസ്
മഹീന്ദ്ര ബൊലേറോയുടെ ചെറിയ പതിപ്പ്. നീളം നാലുമീറ്ററിൽ ഒതുക്കിയ ബൊലേറോ പവർ പ്ലസ്
പേരുപോലെ കുതിക്കുന്ന റാപ്പിഡ്
കാ​ർ എ​ന്ന സ്വ​പ്നം സാ​ധാ​ര​ണ​ക്കാ​ർ കാ​ണാ​ൻ തു​ട​ങ്ങു​ന്ന​തി​നും പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പുത​ന്നെ ആ​ളു​ക​ൾ
സ്കോ​ർ​പി​യോ ഓ​ട്ടോ​മാ​റ്റി​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചു
എ​സ്‌യു​വി വാ​ഹ​ന​ങ്ങ​ളി​ലെ രാ​ജാ​ക്കന്മാരാ​യ മ​ഹീ​ന്ദ്ര ​സ്കോ​ർ​പി​യോ​​യു​ടെ ഓ​ട്ടോ​മാ​റ്റി​ക്ക് കാ​റു​ക​ൾ ഇ​ന്ത്യ​യി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചു.
യാത്രാവാഹനങ്ങളുടെ വില്പന ഉയർന്നു
ന്യൂ​ഡ​ൽ​ഹി: യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ കു​തി​പ്പി​ന്‍റെ പി​ൻ​ബ​ല​ത്തോ​ടെ മേ​യി​ൽ രാ​ജ്യ​ത്ത് യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പ​ന ഉ​യ​ർ​ന്നു.
ഹോണ്ട ഡബ്ല്യുആർവി
ഹോണ്ട ജാസിന്‍റെ പ്ലാറ്റ്ഫോമിൽ നിർമിച്ച ഡബ്ല്യുആർവിയാണ് ഈ വിഭാഗത്തിൽ അവസാനമായി എത്തിയ മോഡൽ.
മു​ഖം മി​നു​ക്കി പു​തി​യ നി​സാ​ൻ മൈ​ക്ര എ​ത്തി
നി​സാ​ന്‍റെ ജ​ന​പ്രി​യ മോ​ഡ​ലാ​യ മൈ​ക്ര​യു​ടെ പ​രി​ഷ്കരി​ച്ച മോ​ഡ​ൽ വി​പ​ണി​യി​ലെ​ത്തി. പ​ഴ​യ മോ​ഡ​ലി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​...
ഇരുചക്ര വാഹന വിപണിയിൽ ഉണർവ്
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് റ​ദ്ദാ​ക്ക​ലും ബി​എ​സ്3 വാ​ഹ​ന​ങ്ങ​ളു​ടെ നി​രോ​ധ​ന​വും എ​ല്പി​ച്ച ആ​ഘാ​ത​ത്തി​ൽനി​ന്ന്
കാർ + ഓട്ടോറിക്ഷ = മൾട്ടിക്സ്
ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൽ ഇ​​​രു​​​ച​​​ക്ര​​​വും മു​​​ച്ച​​​ക്ര​​​വും നാ​​​ലുച​​​ക്ര​​​ വാ​​​ഹ​​​ന​​​ങ്ങ​​​ളും സ​​​ജീ​​​വ​​​മാ​​​ണെ​​​ങ്കി​​​ലും അ​​​ടു​​​ത്ത​...
ഫോഡ് എൻഡേവർ
ഇന്ത്യയിലെ ആദ്യകാല പ്രീമിയം എസ്യുവികളിലൊന്നാണ് ഫോഡ് എൻഡേവർ. 2003 ൽ വിപണിയിലെത്തിയ എൻഡേവർ മികച്ച വിൽപ്പനയാണ് നേടിയത്. 2009 ൽ ടൊയോട്ട ഫോർച്യൂണർ
ഫോര്‍ഡ് കാറുകൾക്കു‍ വില കുറയും
ന്യൂ​ഡ​ല്‍ഹി: ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ്ര​മു​ഖ വാ​ഹ​നനി​ര്‍​മാ​താ​ക്ക​ളാ​യ ഫോ​ര്‍​ഡ് ഇ​ന്ത്യ
കോരിത്തരിപ്പിക്കുന്ന മാറ്റങ്ങളൊരുക്കി പുതിയ സ്വിഫ്റ്റ് ഡിസയർ
പേ​രുപോ​ലെത​ന്നെ ഏവ​രും ആ​ഗ്ര​ഹി​ക്കു​ന്ന വാ​ഹ​ന​മാ​ണ് സ്വി​ഫ്റ്റ് ഡി​സ​യ​ർ. എ​ന്നാ​ൽ, സ്വി​ഫ്റ്റ് ഡി​സ​യ​റാ​യി
ഹോണ്ടയുടെ ചെറിയ എസ്യുവി ഡബ്ല്യുആർവി
എസ്യുവിയുടെ രൂപഗാംഭീര്യം. ഉയരത്തിലുള്ള സീറ്റുകൾ നൽകുന്ന യാത്രാസുഖം. ഹാച്ച്ബാക്ക് പോലെ
ജിഎസ്ടി : എസ് യു വികള്‍ക്കു ഗണ്യമായ നികുതിലാഭം
ന്യൂഡൽഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നിലവിൽ വരുന്നതോടെ വാഹനങ്ങൾക്കു വിലയിൽ കുറവുണ്ടാകും.
മഹീന്ദ്ര ടിയുവി 300
പരന്പരാഗത എസ്യുവി സങ്കൽപ്പങ്ങൾക്കിണങ്ങും വിധമാണ് ടിയുവി 300 െൻറ രൂപകൽപ്പന. യുദ്ധ ടാങ്കിെൻറ
എലാൻട്രയല്ല, ഇത് എക്സെന്‍റ്
എ​വി​ടെ​യും തോ​റ്റു പി​ൻ​വാ​ങ്ങാ​ൻ ത​യാ​റാ​കാ​ത്ത, കു​റ്റം പ​റ​ഞ്ഞ​വ​രെക്കൊ​ണ്ടു ന​ല്ല​തു പ​റ​യിച്ച പാ​ര​ന്പ​ര്യ​മു​ള്ള
തദ്ദേശീയ വാഹനനിർമാണത്തിനു വോൾവോ
ബം​ഗ​ളൂ​രു: സ്വീ​ഡി​ഷ് ആ​ഡം​ബ​ര വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ വോ​ൾ​വോ ഇ​ന്ത്യ​യി​ൽ ത​ദ്ദേ​ശീ​യ​മാ​യി കാ​റു​ക​ൾ
മാരുതിയുടെ പുതിയ ഡിസയർ നിരത്തിൽ
ന്യൂ​ഡ​ൽ​ഹി: മാ​രു​തി​യു​ടെ ടോ​പ് സെ​ല്ലിം​ഗ് സെ​ഡാ​നാ​യ ഡി​സ​യ​റി​ന്‍റെ ഏ​റ്റ​വും പു​തി​യ മോ​ഡ​ൽ നി​ര​ത്തി​ലെ​ത്തി.
കുന്നും മലയും താണ്ടാൻ ഹിമാലയൻ
ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ളി​ൽ നാ​ടു​കാ​ണാ​നി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം അടുത്തകാലത്ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​യ്ക്കു പ​റ്റി​യ ഒ​രു കൂ​ട്ടു​കൂ​ടി​യു​ണ്ടെ​ങ്കി​ല...
മാ​രു​തി ആ​ള്‍​ട്ടോ ഇ​ന്ത്യ​യു​ടെ പ്രി​യ​പ്പെ​ട്ട കാ​ര്‍
കൊ​​​ച്ചി: മാ​​​രു​​​തി സു​​​സു​​​കി ആ​​​ള്‍​ട്ടോ തു​​​ട​​​ര്‍​ച്ച​​​യാ​​​യ പ​​തി​​മൂ​​ന്നാം വ​​​ര്‍​ഷ​​​വും ഇ​​​ന്ത്യ​​​യു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട കാ​​​ര്‍ ...
റോയൽ എൻഫീൽഡ് ഡുക്കാറ്റിയെ വാങ്ങാനൊരുങ്ങുന്നു
മും​ബൈ: രാ​ജ്യ​ത്തെ ഇ​രു​ച​ക്ര വാ​ഹ​ന​വ​ിപണി​യി​ൽ മു​ൻ​നി​ര​യി​ലു​ള്ള റോ​യ​ൽ എ​ന്‍ഫീ​ൽ​ഡ് ഇ​റ്റാ​ലി​യ​ൻ
എസ്‌യുവിയുടെ തലയെടുപ്പുള്ള ഇന്നോവ ടൂറിംഗ് സ്പോർട്ട്
കാ​ണാ​ൻ അ​തി​ഗം​ഭീ​രം, ക​രു​ത്തി​ലും ബ​ഹു​കേ​മം ഇ​താ​യി​രു​ന്നു ടൊ​യോ​ട്ട ഇ​ന്നോ​വ ക്രി​സ്റ്റ​യ്ക്കി​ണ​ങ്ങു​ന്ന വി​ശേ​ഷ​ണം
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.