ഇനി മാപ്പിലൂടെ ഒപ്പം കൂടാം
ഇനി മാപ്പിലൂടെ  ഒപ്പം കൂടാം
Thursday, March 30, 2017 11:40 PM IST
ലൊ​ക്കേ​ഷ​ൻ ഷെ​യ​റിങ്- ഗൂ​ഗി​ൾ മാ​പ്സ് അ​വ​ത​രി​പ്പി​ച്ച പു​തി​യ ഫീ​ച്ച​റാ​ണ് ടെ​ക് ലോ​ക​ത്തെ പുതിയ ച​ർ​ച്ചാ വി​ഷ​യം. സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​ർ​ക്കു​ള്ള ഗൂ​ഗി​ളി​ന്‍റെ ഉ​ത്ത​ര​മാ​ണ് മാ​പ്സി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത ലൊ​ക്കേ​ഷ​ൻ ഷെ​യ​റിങ് എ​ന്ന സം​വി​ധാ​നം.

മാ​പ്സി​ലെ ഷെ​യ​ർ ലൊ​ക്കേ​ഷ​ൻ എ​ന്ന ഒാ​പ്ഷ​ൻ സെ​ല​ക്‌​ട് ചെ​യ്താ​ൽ അ​പ്പോ​ൾ മു​ത​ലു​ള്ള നി​ങ്ങ​ളു​ടെ ലൊ​ക്കേ​ഷ​ൻ ബ​ന്ധു​ക്ക​ൾ​ക്കോ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ ഷെ​യ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും. എ​ത്ര​സ​മ​യ​ത്തേ​ക്കാ​ണ് ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ചെ​യ്യേ​ണ്ട​തെ​ന്നും ഇ​തി​ൽ സെ​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കും. നി​ശ്ചി​ത സ​മ​യ​ത്തേ​ക്കോ അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് ഇ​ഷ്‌​ട​മു​ള്ള സ​മ​യം​വ​രെ​യോ ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന വ്യ​ക്തി​ക്ക് നി​ങ്ങ​ൾ പോ​കു​ന്ന സ്ഥ​ലം ഗൂ​ഗി​ൾ മാ​പ്സി​ൽ കാ​ണാം.

ഗൂ​ഗി​ൾ കോ​ൺ‌​ടാ​ക്റ്റി​ൽ ഉ​ള്ള​വ​ർ​ക്ക് നേ​രി​ട്ടും അ​ല്ലാ​ത്ത​വ​ർ​ക്ക് മെ​സേ​ജി​ങ് ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് ലി​ങ്കും അ​യ​ച്ചു കൊ​ടു​ക്കാ​ൻ ക​ഴി​യും. ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന കാ​ര്യം മാ​പ്സി​ലെ കോ​ന്പ​സി​നു സ​മീ​പ​ത്തെ ഐ​ക്ക​ണി​ലൂ​ടെ മ​ന​സി​ലാ​ക്കാം. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പു​തി​യ ഫീ​ച്ച​ർ വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. മാ​പ്സി​ന്‍റെ പു​തി​യ അ​പ്ഡേ​റ്റി​ൽ ആ​ൻഡ്രോ​യ്ഡ് - ഐ​ഒ​എ​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പു​തി​യ സേ​വ​നം ല​ഭി​ക്കും.

എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

ഫോണിലെ ആപ് ലിസ്റ്റിൽനിന്ന് മാപ്സ് ഒാപ്പൺ ചെയ്യുക. ആപ്പിന്‍റെ ഇടതു വശത്തുള്ള മെനുവിൽ ഷെയർ ലൊക്കേഷൻ എന്ന ഒാപ്ഷൻ കാണാം. ഇത് സെലക്ട് ചെയ്താൽ തുടർന്നു വരുന്ന വിൻഡോയിൽ എത്രസമയം ഷെയർ ചെയ്യണം, കോൺടാക്ട് ലിസ്റ്റ്, ഷെയർ ചെയ്യാനുള്ള മെസേജിങ് ആപ്പുകൾ തുടങ്ങിയവ കാണാം.


ഷെയർ ചെയ്യാനുള്ള സമയം സെറ്റ് ചെയ്ത ശേഷം കോൺടാക്ട് ലിസ്റ്റിലുള്ളവർക്കോ, മെസേജിംഗ് ആപ് വഴിയോ ഗൂഗിൾ മാപ്സിന്‍റെ ലിങ്ക് ഷെയർ ചെയ്തു നൽകാം. മൊബൈൽ ആപ് ഉപയോഗിച്ചോ, കംപ്യൂട്ടറിലോ ലിങ്ക് ഉപയോഗിച്ച് ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ കഴിയും.

ലൊക്കേഷൻ ഷെയർ ചെയ്തിരിക്കുന്ന കാര്യം ഇ-മെയിൽ വഴി അറിയിക്കുകയും ചെയ്യും. ഒരിക്കൽ ഷെയർ ചെയ്താൽ മൂന്നുദിവസം മാത്രമെ ലിങ്ക് ലഭികക്കൂ. ജിപിഎസ് ഉപയോഗിച്ചാണ് ലൊക്കേഷൻ കണ്ടുപിടിക്കുന്നത്. അതിനാൽ നെറ്റ് ഒാഫാണെങ്കിലും ട്രാക്ക് ചെയ്യാൻ സാധിക്കും.

ഉ​പ​കാ​ര​മോ, ഉ​പ​ദ്ര​വ​മോ?

പു​തി​യ ഫീ​ച്ച​ർ വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യ​മി​ല്ല. എ​ന്നാ​ൽ ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ സം​ബ​ന്ധി​ച്ച് ടെ​ക് ലോ​ക​ത്തു​നി​ന്ന് ചി​ല സം​ശ​യ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്. ന​മ്മ​ളെ എ​പ്പോ​ഴും ഒ​രാ​ൾ പി​ന്തു​ട​ർന്നാ​ൽ എ​ന്താ​വും സ്ഥി​തി. ഇ​താ​ണ് മാ​പ്സി​ലെ പു​തി​യ പ്ര​ത്യേ​ക​ത​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യ്ക്കും അ​ടി​സ്ഥാ​നം.

നി​ർ​ബ​ന്ധി​ച്ച് ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ചെ​യ്യി​പ്പി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം, ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ഒാ​പ്ഷ​ൻ ഒാ​ഫ് ചെ​യ്യാ​തി​രു​ന്നാ​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളോ​ട് ലൊ​ക്കേ​ഷ​ൻ ഷെ​യ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ൽ തെ​റ്റി​ല്ല. അ​വ​രു​ടെ സു​ര​ക്ഷ​യ്ക്കും ഭാ​വി​ക്കും അ​ത് ന​ല്ല​താ​ണ്.

എ​ന്നാ​ൽ ഒ​രാ​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ന്ന രീ​തി​യി​ൽ ലൊ​ക്കേ​ഷ​ൻ ഷെ​യ​റിങ് എ​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​തകളും ആശങ്ക ഉയർത്തുന്നുണ്ട്.

സോനു തോമസ്