ടാറ്റയുടെ ലോ കോസ്റ്റ് സെഡാൻ ടിഗോർ വിപണിയിൽ
ടാറ്റയുടെ ലോ കോസ്റ്റ് സെഡാൻ ടിഗോർ വിപണിയിൽ
Thursday, March 30, 2017 11:45 PM IST
മും​ബൈ: തി​യാ​ഗോ, ബോ​ൾ​ട്ട്, സെ​സ്റ്റ് തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളി​ൽനി​ന്നു നേ​ടി​യ വി​ജ​യം തു​ട​രാ​ൻ ടാ​റ്റ​യു​ടെ ഏ​റ്റ​വും പു​തി​യ സെ​ഡാ​ൻ ടിഗോ​ർ നി​ര​ത്തി​ലി​റ​ക്കി.
സ്വി​ഫ്റ്റ് ഡി​സ​യ​ർ, ഹ്യുണ്ടാ​യി എ​ക്സെ​ന്‍റ് എ​ന്നി​വ​യാ​ണ് സെ​ഡാ​ൻ ശ്രേ​ണി​യി​ലെ ടിഗോ​റി​ന്‍റെ മു​ഖ്യ എ​തി​രാ​ളി​ക​ൾ. എ​ന്നാൽ, ഇ​വ​യേ​ക്കാ​ൾ കു​റ​ഞ്ഞ വി​ല​യാ​ണ് ടിഗോറിനെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത.

എ​ക്സ്ഇ, എ​ക്സ്ടി, എ​ക്സ്ഇ​സ​ഡ്, എ​ക്സ്ഇ​സ​ഡ് ഒാ​പ്ഷ​ണ​ൽ എ​ന്നി​ങ്ങ​നെ നാ​ല് വേ​രി​യ​ന്‍റു​ക​ളാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്. ടോ​പ്പ് എ​ൻ​ഡ് മോ​ഡ​ലാ​യ എ​ക്സ്ഇ​സ​ഡ് ഒാ​പ്ഷ​ണ​ലി​ൽ ഏ​ഴ് ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യി​ൻ​മെ​ന്‍റ് സി​സ്റ്റം ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്നു​ണ്ട്. സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യി ബേ​സ് മോ​ഡ​ൽ മു​ത​ൽ ത​ന്നെ എ​ബി​എ​സ് ബ്രേ​ക്കിം​ഗ് സം​വി​ധാ​ന​വുമുണ്ട്.


1.05 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നിലും 1.2 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നി​ലു​മാ​ണ് ടിഗോ​ർ എ​ത്തു​ന്ന​ത്. ഡീ​സ​ൽ എ​ൻ​ജി​ൻ 69 ബി​എ​ച്ച്പി പ​വ​റും 140 എ​ൻ​എം ടോ​ർ​ക്കും, പെ​ട്രോ​ൾ എ​ൻ​ജി​ൻ 84 ബി​എ​ച്ച്പി പ​വ​റും 114 എ​ൻ​എം ടോ​ർ​ക്കു​മാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

ആ​റ് വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലെ​ത്തു​ന്ന ടിഗോ​റി​ന്‍റെ പെ​ട്രോ​ൾ മോ​ഡ​ൽ 4.7 ല​ക്ഷം രൂ​പ​യി​ലും ഡീ​സ​ൽ മോ​ഡ​ൽ 5.6 ല​ക്ഷം രൂ​പ​യി​ലു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.