കുന്പളങ്ങ വിഭവങ്ങൾ
കുന്പളങ്ങ വിഭവങ്ങൾ
Monday, April 3, 2017 4:57 AM IST
കുന്പളങ്ങ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണത്തെ രുചിക്കൂട്ടിലുള്ളത്.

കുന്പളങ്ങ സ്റ്റൂ

ചേരുവകൾ
കുന്പളങ്ങ (കഷണങ്ങൾ ആക്കിയത്)- രണ്ടു കപ്പ്
വെളിച്ചെണ്ണ -മൂന്നു ടേബിൾ സ്പൂണ്‍
കടുക് -അര ടീ സ്പൂണ്‍
പട്ട -രണ്ടുകഷണം
ഏലയ്ക്കാ - അഞ്ചെണ്ണം
ഗ്രാന്പു - അഞ്ചെണ്ണം
സവാള(അരിഞ്ഞത്)- ഒരു ടേബിൾ സ്പൂണ്‍
ചെറിയ ഉള്ളി (അരിഞ്ഞത്) -ഒരു ടേബിൾ സ്പൂണ്‍
വെളുത്തുള്ളി,ഇഞ്ചി പേസ്റ്റ് -അര ടീസ്പൂണ്‍
പച്ചമുളക് (നീളത്തിൽ മുറിച്ചത്) -അഞ്ചെണ്ണം
കറിവേപ്പില -ആവശ്യത്തിന്
കുരുമുളകുപൊടി- അര ടീ സ്പൂണ്‍
തേങ്ങയുടെ രണ്ടാം പാൽ - രണ്ട് കപ്പ്
ഒന്നാം പാൽ - ഒരു കപ്പ്

കുന്പളങ്ങ മോരു കറി

ചേരുവകൾ
കുന്പളങ്ങ കഷണങ്ങൾ - 100 ഗ്രാം
തൈര് -ഒരു കപ്പ്
പച്ചമുളക് (നീളത്തിൽ കീറിയത്) -നാലെണ്ണം
മഞ്ഞൾപ്പൊടി -അര ടീസ്പൂണ്‍
ഉപ്പ് , എണ്ണ, കടുക് -അര ടീസ്പൂണ്‍
കറിവേപ്പില -ആവശ്യത്തിന്
ഉലുവ -അര ടീസ്പൂണ്‍
ഉണക്കമുളക് -രണ്ടെണ്ണം.

തയാറാക്കുന്നവിധം
കുന്പളങ്ങ പച്ചമുളക്, മഞ്ഞൾ, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. വെള്ളം വേവാനുള്ളത് മാത്രം മതി. തീ കുറച്ച് തൈരു ചേർത്ത് ഇളക്കി ഇറക്കിവയ്ക്കുക. എണ്ണ രണ്ടു ടേബിൾ സ്പൂണ്‍ ചൂടാക്കി കടുക്, ഉലുവ, ഉണക്കമുളക്, കറിവേപ്പിലയും ചേർത്ത് താളിച്ച്, ഇതിലേക്ക് ചേർത്തിളക്കുക.

||

കശുവണ്ടിയും കുന്പളങ്ങയും

ചേരുവകൾ
1. കുന്പള അരിഞ്ഞത് - മൂന്നു കപ്പ്
കശുവണ്ടിപ്പരിപ്പ് കുതിർത്തിയത് - ഒരു കപ്പ്
ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾ സ്പൂണ്‍
ചെറിയ ഉള്ളി രണ്ടായി പിളർന്നത് -അര കപ്പ്
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്
2. തേങ്ങ ചുരണ്ടിയത് - മുക്കാൽ കപ്പ്
മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂണ്‍
മുളകുപൊടി -ഒരു ടേബിൾ സ്പൂണ്‍
മഞ്ഞൾപ്പൊടി -അര ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത്- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി - മൂന്ന് അല്ലി
ജീരകം - ഒരു ടേബിൾ സ്പൂണ്‍.

തയാറാക്കുന്നവിധം
ആദ്യം പറഞ്ഞ ചേരുവയെല്ലാം കൂടി അൽപം വെള്ളത്തിൽ വേവിക്കുക. പിന്നീട് തേങ്ങ ചുരണ്ടിയത് ഒരു പാനിൽ ഇട്ട് ഇളക്കി ഒന്നു വാടിയതിനുശേഷം ബാക്കിയെല്ലാം കൂട്ടിയിട്ട് മൂപ്പിച്ചെടുക്കുക. ഈ കൂട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഇതു വേവിച്ചുവച്ച കൂട്ടിലേക്ക് ചേർത്ത് ഇളക്കി ഒരു തിളവന്നാൽ ഇറക്കിവയ്ക്കാം. ഒരു ചീനച്ചട്ടിയിൽ മൂന്നു സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് താളിച്ച് ഇതിലേക്ക് ചേർത്തിളക്കുക.

കുന്പളങ്ങ ഓലൻ

ചേരുവകൾ
കുന്പളങ്ങ കഷണങ്ങൾ -രണ്ടു കപ്പ്
മത്തങ്ങ കഷണം -ഒരു കപ്പ്
വേവിച്ച വൻപയർ - അര കപ്പ്
പച്ചമുളക് കീറിയത് - നാലെണ്ണം
തേങ്ങയുടെ രണ്ടാം പാൽ - ഒന്നരകപ്പ്
ഒന്നാംപാൽ -ഒരു കപ്പ്

ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്.

തയാറാക്കുന്നവിധം
അരിഞ്ഞു വച്ചിരിക്കുന്ന കുന്പളങ്ങയും മത്തങ്ങയും പച്ചമുളകും ഇതിലേക്ക് വെന്ത പയർ, ഉപ്പ് എന്നിവ ചേർത്തിളക്കി ഒന്നു തിളച്ചാൽ ഒന്നാം പാൽ ചേർത്ത് ഇളക്കി വയ്ക്കുക. പിന്നീട് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വിളന്പാം.

||

ചെമ്മീനും കുന്പളങ്ങയും

ചേരുവകൾ
1. ചെറിയ ഉണക്ക ചെമ്മീൻ - അരക്കപ്പ്
കുന്പളങ്ങ കഷണമാക്കിയത്- 300 ഗ്രാം
2. തേങ്ങ അരച്ചത് - അരക്കപ്പ്
ചെറിയ ഉള്ളി അരിഞ്ഞത് -ഒരു ടേബിൾ സ്പൂണ്‍
മുളകുപൊടി -ഒരു ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾ സ്പൂണ്‍
ഉപ്പ്, കടുക് - ആവശ്യത്തിന്
വെള്ളം -ഒന്നരക്കപ്പ്

താളിക്കാൻ
എണ്ണ -ഒരു ടേബിൾ സ്പൂണ്‍
കറിവേപ്പില -ആവശ്യത്തിന്
ഒരു ചെറിയ ഉള്ളി - അരിഞ്ഞത്
ഉണക്കമുളക് -ഒന്ന്

തയാറാക്കുന്നവിധം
ചെമ്മീനും കുന്പളങ്ങയും രണ്ടാമത്തെ ചേരുവകളും ഒന്നരക്കപ്പ് വെള്ളത്തിൽ വേവിച്ചെടുക്കുക. ഒരു ചീനച്ചിയിൽ എണ്ണ ചൂടാക്കി കടുകും ഉണക്കമുളകും ഇട്ട് പൊട്ടിയാൽ ഉള്ളി മൂപ്പിച്ച് കറിവേപ്പില ഇട്ട് കറിയിലേക്ക് ഇടുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കറി വിളന്പാം.

കുന്പള പേഠ (ആഗ്ര പേഠ)

വടക്കേ ഇന്ത്യക്കാരുടെ ഒരു ഇഷ്ട വിഭവമാണിത്. ആഗ്രക്കാർ ഇതിനെ ആഗ്ര പേഠ എന്നാണ്
പറയാറ് .

ചേരുവകൾ
കുന്പളങ്ങ (രണ്ടിഞ്ച് വലിപ്പത്തിൽ) - ഒരു കിലോ
പഞ്ചസാര - 750 ഗ്രാം
ചുണ്ണാന്പ് -ഒരു ടീസ്പൂണ്‍
ചെറുനാരങ്ങാ നീര് - ഒരു ടേബിൾ സ്പൂണ്‍

തയാറാക്കുന്നവിധം
കുന്പളങ്ങ മുറിച്ച് കഷണങ്ങൾ ഓരോന്നും ഒരു ഫോർക്ക് ഉപയോഗിച്ച് കുത്തിയെടുക്കുക. നാലു വശവും തുളയിടണം(ഇതു പഞ്ചസാര നീര് കയറാൻ വേണ്ടിയാണ്). ഇതു ചുണ്ണാന്പു വെള്ളത്തിൽ ഇട്ട് ഒന്നു തിളപ്പിച്ച് മാറ്റിവയ്ക്കുക. അതിനുശേഷം കഴുകി വെള്ളം വലിയാൻ വയ്ക്കുക. പഞ്ചസാരയിൽ ഒരു കപ്പ് വെള്ളം ചേർത്ത് സ്റ്റൗവിൽ വച്ച് ചൂടാക്കുക. ഇടയ്ക്ക് ഇളക്കണം. പഞ്ചസാര അലിഞ്ഞതിനുശേഷം ഇതിൽ നാരങ്ങാ നീര് ഒഴിക്കുക.

പഞ്ചസാര ലായനിയിലെ കറുത്ത പാട മാറ്റിയിടുക. അതിനുശേഷം വെന്ത കുന്പളങ്ങ കഷണങ്ങൾ ഇതിലേക്ക് ഇടുക.

തീ കുറച്ച് നല്ലതുപോലെ പഞ്ചസാര ഓരോ കുന്പളങ്ങ കഷണത്തിലും പിടിക്കുന്നതുവരെ അടുപ്പത്തു വയ്ക്കണം. പഞ്ചസാര നല്ലതുപോലെ വറ്റിക്കഴിഞ്ഞാൽ പാത്രം അടുപ്പിൽ നിന്നും മാറ്റാം. ഓരോ കഷണത്തിേ·ലും പഞ്ചസാര നല്ലതുപോലെ കയറിക്കാണും.

പിന്നീട് ഇത് ഓരോന്നും എടുത്തു വേറിട്ട് നിരത്തിവയ്ക്കുക. ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടിയാണ് ഇതു ചെയ്യുന്നത്. തണുത്തതിനുശേഷം ഇതു കുപ്പിയിലോ ടിന്നിലോ സൂക്ഷിച്ചുവയ്ക്കാം. കുറേ നാൾ കേടാകാതെ ഇരിക്കും.

ഓമന ജേക്കബ്
ചങ്ങനാശ്ശേരി