വാ​രി​ക്കോ​രി ഡാ​റ്റാ ഓ​ഫ​റു​ക​ൾ
വാ​രി​ക്കോ​രി ഡാ​റ്റാ ഓ​ഫ​റു​ക​ൾ
Tuesday, April 4, 2017 3:01 AM IST
ജി​യോ​യു​ടെ കാ​ര്യം അ​ങ്ങ​നാ​ണ്, ഇ​ന്നു പോ​കും നാ​ളെ പോ​കും എ​ന്നൊ​ക്കെ പ​റ​ഞ്ഞ് പേ​ടി​പ്പി​ച്ചെ​ങ്കി​ലും ഓ​രോ​രോ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് പി​ന്നെ​യും കാ​ലാ​വ​ധി നീ​ട്ടി ന​ല്കി നി​ൽ​ക്കു​ക​യാ​ണ്. ജി​യോ​യു​ടെ ഈ ​വാ​രി​ക്കോ​രി​യു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ കാ​ര​ണം മ​റ്റു ക​മ്പ​നി​ക​ളും പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കു കു​റ​വൊ​ന്നും വ​രു​ത്തു​ന്നി​ല്ല. ടെ​ലി​കോം മേ​ഖ​ല​യി​ൽ പി​ടി​ച്ചു​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഈ ​പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​കൊ​ണ്ടും ഓ​ഫ​റു​ക​ൾ​കൊ​ണ്ടും മാ​ത്ര​മേ സാ​ധി​ക്കൂ എ​ന്ന സ്ഥി​തി​യി​ലെ​ത്തി​യി​രി​ക്കു​ന്നു കാ​ര്യ​ങ്ങ​ൾ.

രാ​ജ്യ​ത്ത് മു​ൻ​നി​ര​യി​ലു​ള്ള വോ​ഡ​ഫോ​ൺ, ഐ​ഡി​യ, എ​യ​ർ​ടെ​ൽ, ജി​യോ, ബി​എ​സ്എ​ൻ​എ​ൽ എ​ന്നീ ക​മ്പ​നി​ക​ൾ വ​ച്ചു​നീ​ട്ടു​ന്ന ഓ​ഫ​റു​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​കു​ന്ന​ത് ഉ​പ​യോ​ക്താ​ക്ക​ളാ​ണ്. എ​ല്ലാ ക​മ്പ​നി​ക​ളു​ടെ​യും ഓ​ഫ​റു​ക​ൾ ഒ​ന്നി​നൊ​ന്നു മെ​ച്ചം. തു​ക​യും ഏ​റെ​ക്കു​റെ സ​മാ​സ​മം. ജി​യോ​യു​ടെ ക​ട​ന്നു​വ​ര​വോ​ടെ കോ​ൾ​നി​ര​ക്കു​ക​ൾ​ക്കു​ള്ള പ്രാ​ധാ​ന്യം രാ​ജ്യ​ത്തു കു​റ​ഞ്ഞു. ഏ​വ​രും ഡാ​റ്റാ ഉ​പ​യോ​ഗ​ത്തി​ലേ​ക്കു തി​രി​ഞ്ഞു. ഡാ​റ്റാ​യ്ക്കൊ​പ്പം സൗ​ജ​ന്യ മി​നി​റ്റു​ക​ൾ വ​ച്ചുനീ​ട്ടി​യ​പ്പോ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ ജി​യോ​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ആ​റു​മാ​സം​കൊ​ണ്ട് പ​ത്തു കോ​ടി വ​രി​ക്കാ​രെ നേ​ടു​മെ​ന്ന് ജി​യോ​യു​ടെ അ​വ​ത​ര​ണ​വേ​ള​യി​ൽ മു​കേ​ഷ് അം​ബാ​നി പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ആ ​സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ജി​യോ​യ്ക്ക് ആ​റു പോ​ലും വേ​ണ്ടി​വ​ന്നി​ല്ല.

മാ​ർ​ച്ച് 31ന് ​മു​ന്പ് പ്രൈം ​മെം​ബ​ർ​ഷി​പ്പ് എ​ടു​ക്ക​ണ​മെ​ന്ന് ജി​യോ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​നനി​മി​ഷം 15 ദി​വ​സം​കൂ​ടി ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു നീ​ട്ടി ന​ല്കി. ഒ​പ്പം പു​തി​യൊ​രു ഓ​ഫ​ർ​കൂ​ടി, ഈ ​മാ​സം 15നു ​മു​ന്പ് 303 രൂ​പ​യ്ക്ക് റീ ​ചാ​ർ​ജ് ചെ​യ്താ​ൽ ജൂ​ലൈ വ​രെ സൗ​ജ​ന്യ ഡാ​റ്റ. 99 രൂ​പ അ​ട​ച്ച് ജി​യോ പ്രൈം ​മെം​ബ​ർ​ഷി​പ്പ് എ​ടു​ത്ത ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം 7.2 കോ​ടി ക​വി​ഞ്ഞു. ജി​യോ​യു​ടെ സ​മ്മ​ർ സ​ർ​പ്രൈ​സ് ഓ​ഫ​ർ ശ​രി​ക്കും സ​ർ​പ്രൈ​സ് ആ​യ​ത് മ​റ്റു ക​മ്പ​നി​ക​ൾ​ക്കാ​ണ്. വ​ലി​യൊ​രു തി​രി​ച്ച​ടി​യെ​ന്നു​ത​ന്നെ പ​റ​യാം. എ​യ​ർ​ടെ​ൽ, വോ​ഡ​ഫോ​ൺ, ഐ​ഡി​യ, ബി​എ​സ്എ​ൻ​എ​ൽ എ​ന്നി​വ അ​വ​രു​ടെ പ്ലാ​നു​ക​ളു​മാ​യി വ​രു​മ്പോ​ൾ ഏ​താ​ണ് നി​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ക‍?

റി​ല​യ​ൻ​സ് ജി​യോ

99 രൂ​പ​യു​ടെ പ്രൈം ​മെം​ബ​ർ​ഷി​പ്പും 303 രൂ​പ​യു​ടെ പ്ര​തി​മാ​സ വ​രി​സം​ഖ്യ​യു​മാ​ണ് ജി​യോ​യു​ടെ പ്ലാ​ൻ. സ​മ്മ​ർ സ​ർ​പ്രൈ​സ് ഓ​ഫ​റി​ലൂ​ടെ 303 രൂ​പ​യ്ക്ക് റീ​ചാ​ർ​ജ് ചെ​യ്‌​താ​ൽ പ്ര​തി​ദി​നം ഒ​രു ജി​ബി ഡാ​റ്റാ വ​ച്ച് മൂ​ന്നു മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യി​രിക്കും. ഒ​പ്പം രാ​ജ്യ​ത്തെ​വി​ടെ​യും സൗ​ജ​ന്യ​മാ​യി വി​ളി​ക്കാ​നും മെ​സേ​ജു​ക​ൾ അ​യ​യ്ക്കാ​നും ക​ഴി​യും. സ​മ്മ​ർ സ​ർ​പ്രൈ​സ് ഓ​ഫ​ർ മാ​റ്റിനി​ർ​ത്തി​യാ​ൽ പ്ര​തി​ദി​നം ഒ​രു ജി​ബി ഡാ​റ്റ ഉ​പ​യോ​ഗി​ക്കാ​ൻ 10 രൂ​പ മാ​ത്ര​മേ ചെ​ല​വാ​കു​ന്നു​ള്ളൂ.

വോ​ഡ​ഫോ​ൺ

346 രൂ​പ​യു​ടെ റീചാ​ർ​ജി​ൽ 28 ദി​വ​സം കാ​ലാ​വ​ധി​യി​ൽ 28 ജി​ബി ഡാ​റ്റ​യാ​ണ് വോ​ഡ​ഫോ​ൺ വ​ച്ചു​നീ​ട്ടു​ന്ന​ത്. ഇ​തി​ന്‍റെ ഉ​പ​യോ​ഗ​പ​രി​ധി പ്ര​തി​ദി​നം ഒ​രു ജി​ബി​യാ​ക്കി നി​ജ​പ്പെ​ടു​ത്താ​നും വോ​ഡ​ഫോ​ണി​നു പ​ദ്ധ​തി​യു​ണ്ട്. പ്ര​തി​ദി​ന ഉ​പ​യോ​ഗം ഒ​രു ജി​ബി​യി​ൽ ക​വി​ഞ്ഞാ​ൽ ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് ചാ​ർ​ജ് ഈ​ടാ​ക്കും.


പോ​സ്റ്റ് പെ​യ്ഡ് വ​രി​ക്കാ​ർ​ക്കാ​യി വോ​ഡ​ഫോ​ൺ ഡി​ലൈ​റ്റ്സ് എ​ന്ന പ്ലാ​നും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു മാ​സം കാ​ലാ​വ​ധി​യി​ൽ 24 ജി​ബി ഡാ​റ്റ​യാ​ണ് ഇ​തു​വ​ഴി ല​ഭി​ക്കു​ക. അ​താ​യ​ത് മാ​സം എ​ട്ടു ജി​ബി ഡാ​റ്റ ഉ​പ​യോ​ഗി​ക്കാം.

എ‍യ​ർ​ടെ​ൽ

345 രൂ​പ​യ്ക്ക് പ്ര​തി​ദി​നം ഒ​രു ജി​ബി 4ജി ​ഡാ​റ്റ​യോ​ടൊ​പ്പം സൗ​ജ​ന്യ ലോ​ക്ക​ൽ, എ​സ്ടി​ഡി കോ​ളു​ക​ൾ. പ​ക​ൽ 500 എം​ബി ഡാ​റ്റ​യും രാ​ത്രി​യി​ൽ 500 എം​ബി ഡാ​റ്റ​യു​മാ​ണു ന​ല്കു​ന്ന​ത്.
കൂ​ടാ​തെ പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ ലോ​ക്ക​ൽ, എ​സ്ടി​ഡി കോ​ളു​ക​ളും ല​ഭി​ക്കും. ഡാ​റ്റ​യ്ക്കും സൗ​ജ​ന്യ മി​നി​റ്റു​ക​ൾ​ക്കു​മു​ള്ള കാ​ലാ​വ​ധി 28 ദി​വ​സം.

ബി​എ​സ്എ​ൻ​എ​ൽ

ജി​യോ​യു​ടെ കു​തി​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ മി​ക​ച്ച ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച​ത് ബി​എ​സ്എ​ൻ​എ​ലാ​ണ്. പ്ര​തി​ദി​നം ര​ണ്ടു ജി​ബി 3ജി ​ഡാ​റ്റ​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ വ​രി​ക്കാ​ർ​ക്കു വ​ച്ചു​നീ​ട്ടു​ന്ന​ത്. 339 രൂ​പ​യ്ക്ക് റീ​ചാ​ർ​ജ് ചെ​യ്താ​ൽ പ്ര​തി​ദി​നം ര​ണ്ടു ജി​ബി വ​ച്ച് 56 ജി​ബി ഡാ​റ്റ 28 ദി​വ​സം കാ​ലാ​വ​ധി​യി​ൽ ല​ഭി​ക്കും. ഇ​തി​നൊ​പ്പം ബി​എ​സ്എ​ൻ​എ​ൽ നെ​റ്റ്‌​വ​ർ​ക്കി​ലേ​ക്ക് പ​രി​ധി​യി​ല്ലാ​തെ വി​ളി​ക്കാ​നും സാ​ധി​ക്കും.

ഇ​തു​കൂ​ടാ​തെ പ്ര​തി​ദി​നം 10 ജി​ബി ഡാ​റ്റ വാ​ഗ്ദാ​നം ചെ​യ്യു​ന്ന 249 രൂ​പ​യു​ടെ ഓ​ഫ​റും ബി​എ​സ്എ​ൻ​എ​ൽ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, വ​യ​ർ​ലൈ​ൻ ബ്രോ​ഡ്ബാ​ൻ​ഡു​ക​ൾ​ക്കാ​ണ് ഇ​ത് ല​ഭി​ക്കു​ക. ഇ​തി​നൊ​പ്പം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഞാ​യ​റാ​ഴ്ച​ക​ളി​ലും പ്ര​തി​ദി​നം രാ​ത്രി ഒ​ന്പ​ത് മു​ത​ൽ രാ​വി​ലെ ഏ​ഴു വ​രെ​യും പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ കോ​ളു​ക​ൾ വി​ളി​ക്കാം.

ഐ​ഡി​യ സെ​ല്ലു​ലാ​ർ

348 രൂ​പ​യ്ക്ക് പ്ര​തി​ദി​നം ഒ​രു ജി​ബി 4ജി ​ഡാ​റ്റ ഐ​ഡി​യ ന​ല്കു​ന്നു. 4ജി​യു​ള്ള സ്മാ​ർ​ട്ട്ഫോ​ണു​ള്ള​വ​ർ​ക്കു മാ​ത്ര​മാ​ണ് ഈ ​ഓ​ഫ​ർ ല​ഭി​ക്കു​ക. എ​ല്ലാ നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ലേ​ക്കും സൗ​ജ​ന്യ കോ​ളു​ക​ളും ഈ ​പാ​യ്ക്ക് ന​ല്കു​ന്നു​ണ്ട്. വി​ളി​ക്കു​ന്ന​തി​നൊ​പ്പം 50 എം​ബി ഡാ​റ്റ​യും ല​ഭി​ക്കും. നേ​ര​ത്തെ ദി​വ​സം 500 എം​ബി ഡാ​റ്റ​യാ​യി​രു​ന്നു ഐ​ഡി​യ ഒ​രു ന​ല്കി​യി​രു​ന്ന​തെ​ങ്കി​ലും ഉ​പ​യോ​ക്താ​ക്ക​ൾ താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത​തി​നാ​ൽ ഒ​രു ജി​ബി​യാ​യി ഉ‍യ​ർ​ത്തു​ക​യാ​യി​രു​ന്നു. 28 ദി​വ​സ​മാ​ണ് ഇ​തി​ന്‍റെ കാ​ലാ​വ​ധി. ഇ​തു കൂ​ടാ​തെ 148 രൂ​പ​യ്ക്ക് സൗ​ജ​ന്യ കോ​ളു​ക​ളും ഡാ​റ്റ​യും ഐ​ഡി​യ ന​ല്കു​ന്നു​ണ്ട്. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് രാ​ജ്യ​ത്തെ​വി​ടെ​യും സൗ​ജ​ന്യ​മാ​യി വി​ളി​ക്കു​ന്ന​തി​നൊ​പ്പം 50 എം​ബി ഡാ​റ്റ​യും ല​ഭി​ക്കും.

ഐബി