Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Business |


സാം വാൾട്ടണ്‍: റീട്ടെയിൽ ബിസിനസിന്‍റെ കുലപതി
കച്ചവടത്തിൽ അഭിരുചിയുള്ള ഒരാൾക്ക് എത്തിപ്പെടാവുന്ന ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ആൾ ആരെന്ന ചോദിച്ചാൽ എല്ലാവർക്കും ഒരുത്തരമേ കാണൂ. സാം വാൾട്ടണ്‍. പ്രശസ്തമായ വാൾമാർട്ടിെൻറ സ്ഥാപകൻ. നാട്ടിൻപുറങ്ങളിൽ നാം പലചരക്കുകട എന്ന് പറയുന്ന ഏർപ്പാടിന് ആദ്യമായി ഇത്ര വലിയൊരു വ്യാഖ്യാനം നൽകിയത് സാം വാൾട്ടണ്‍ ആണ്. ഹൈപ്പർ മാർക്കറ്റ്, ഡിപ്പാർട്ട്മെൻറ് സ്റ്റോർ, ഗ്രോസറി സ്റ്റോർ എന്നിവയുടെ ശൃംഖലയിലൂടെ പലചരക്കുകച്ചവടത്തിന് പുതു രൂപം നൽകിയത് സാം വാൾട്ടണ്‍ ആണ്.

അമേരിക്കയിലെ ഒക്കല്ഹാമ സ്റ്റേറ്റിലെ കിംഗ് ഫിഷർ നഗരത്തിലാണ് വാൾെൻറ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട ബാലൻ പക്ഷേ, ജീവിതത്തിൽ തോറ്റു കൊടുക്കാൻ തയാറില്ലായിരുന്നു. സഹായം നൽകിയ ബന്ധുക്കൾക്ക് അത്യാവശ്യം ജീവിച്ചു പോകാവുന്ന സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും മറ്റൊരാളെ ആശ്രയിച്ച് കഴിയാൻ അവൻ ഇഷ്ടപ്പെട്ടില്ല. വരുമാനത്തിന് വേണ്ടി ചെറുപ്പത്തിൽ വാൾട്ടണ്‍ ചെയ്യാത്ത ജോലികളില്ല. വീിലെ പശുവിനെ കറന്നു കിട്ടുന്ന പാൽ സമീപത്തുള്ള വീടുകളിൽ കൊണ്ട് ചെന്ന് കൊടുക്കും. ടൗണിലെ വീടുകളിൽ പത്രം ഇടാൻ പോയിട്ടുണ്ട്. ജീവിതം അത്ര പ്രയാസകരമായിരുന്നു കൊച്ചു വാൾട്ടണ്.

പഠനത്തിലുള്ള സാമർഥ്യത്തെക്കാൾ മറ്റു പല കാര്യങ്ങളിലും വാൾട്ടണ്‍ സമർത്ഥനായിരുന്നു. സ്കൗട് പ്രസ്ഥാനത്തിൽ ചേർന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾ വാൾട്ടണ്‍ ആണ്.

പഠന കാലത്ത് സ്കൂളിൽ എല്ലാവിധ പരിപാടികളിലും സജീവമായി പങ്കെടുക്കുമായിരുന്നു. ഹൈസ്കൂളിൽ പഠിക്കുന്പോൾ ബഹുമുഖ പ്രതിഭയുള്ള വിദ്യാർത്ഥിയായി (ഢലൃമെശേഹല െേൗറലിേ) അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബിസിനസ് സ്റ്റോർ തുടങ്ങുന്നു

ബിരുദം നേടിയ ശേഷം അദ്ദേഹം മിലിട്ടറി സേവനത്തിന് പോയി. രണ്ടാം ലോകായുദ്ധത്തിൽ പങ്കെടുത്തു. 1945ൽ മിലിട്ടറി സർവീസിൽ നിന്നു പരിഞ്ഞു. സ്വന്തമായ ബിസിനസ് എന്ന ആശയമായിരുന്നു മനസ്സിൽ. ന്യൂപോർട്ടിലെ ബെൻഫ്രാങ്ക്ളിൻ വെറൈറ്റി സ്റ്റോർ അദ്ദേഹം വിലയ്ക്ക് വാങ്ങി.

സ്വന്തമായി സ്വരൂപിച്ചതും ഭാര്യയുടെ പിതാവിൽ നിന്നു വായ്പ വാങ്ങിയ പണമായിരുന്നു മുതൽമുടക്ക്. അതായിരുന്നു വാൾട്ടെൻറ സ്റ്റോർ ബിസിനസിെൻറ തുടക്കം. ക്രമേണ ചെറുതും വലുതുമായ സ്റ്റോറുകൾ വിവിധ സ്ഥലങ്ങളിൽ തുറന്നു വാൾട്ടണ്‍ പുതിയൊരു ബിസിനസ് സംസ്കാരത്തിനു തുടക്കമിട്ടു.

അങ്ങനെ പത്ത് പതിനഞ്ചു കൊല്ലക്കാലം. ഇതിനോടകം റീട്ടെയിൽ ബിസിനസിെൻറ എല്ലാ ഉള്ളുകള്ളികളും സമർത്ഥനായ വാൾട്ടണ്‍ മനസ്സിലാക്കി. ബിസിനസിൽ ലാഭം എടുക്കുന്നതോടൊപ്പം കസ്റ്റമേഴ്സിന് ഉത്പന്നം വിലകുറച്ച് കൊടുക്കണമെന്ന് കൂടി വാൾട്ടണ്‍ ആഗ്രഹിച്ചു. ബെൻഫ്രാങ്ക്ലിൻ ഫ്രാഞ്ചൈസി ഏർപ്പാടിൽ അത് സാധ്യമാകില്ലെന്ന് തോന്നിയ വാൾട്ടണ്‍ സ്വന്തമായി സ്റ്റോർ എന്ന ആശയത്തിലെത്തി.

വാൾമാർട്ടിന്‍റെ പിറവി

1962 ജൂലൈ രണ്ട്. തിങ്കളാഴ്ച. അന്ന് റോജേഴ്സ് നഗരത്തിൽ ആദ്യത്തെ വാൾമാർട് സ്റ്റോർ തുറന്നു. റീട്ടെയിൽ ബിസിനസ് രംഗത്ത് ഒരു വിപ്ലവം ആയിരുന്നു അതെന്നു പിൽക്കാലത്ത് തെളിയിക്കപ്പെട്ടു. ദൈനംദിന ഗാർഹികാവശ്യങ്ങൾക്കുള്ള ഉത്പന്നങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്നും വലിയതോതിൽ സംഭരിച്ച് ചെറിയ പായ്ക്കറ്റുകളിലാക്കി നൽകുന്നത് കൊണ്ട് ഉപഭോക്താക്കൾക്ക് ഗണ്യമായ വിലക്കുറവിൽ അത് നൽകാൻ കഴിയും എന്ന ആശയമാണ് സാം നടപ്പിലാക്കിയത്. മാത്രമല്ല, ഒട്ടല്ലാ ഉത്പന്നങ്ങളും ഒരേ കൂരയ്ക്ക് കീഴിൽ ലഭിക്കുമെന്നുള്ളത് കൊണ്ട് സ്റ്റോറിലെ വില്പനയും വലിയ തോതിൽ കൂടും.

അറുപതുകളുടെ തുടക്കത്തിൽ ഇതൊരു പുതിയ ആശയമായിരുന്നു. നാട്ടിൻപുറങ്ങളിലെ ചെറിയ ചെറിയ കടകളിൽ നിന്ന് പർച്ചേസ് വലിയ ഡിപ്പാർട്ട്മെൻറ് സ്റ്റോറുകളിലേക്കു മാറി. അതോടെ വാൾമാർട്ടിനെ പോലെ വലിയ സ്റ്റോക്കുകൾ സൂക്ഷിക്കുന്ന സ്റ്റോറുകൾക്കു നല്ല കാലവും തുടങ്ങി. ഓരോ ദിവസവും കണ്ട് വാൾമാർട്ട് വളർന്നു.

2016 ഡിസംബറിലെ കണക്കുകൾ അനുസരിച്ച് ഇപ്പോൾ ലോകത്ത് 11666 വാൾമാർട്ട് സ്റ്റോറുകളുണ്ട്. ഇരുപത്തിമൂന്നു ലക്ഷത്തോളം ജീവനക്കാർ. പ്രതിവർഷം 50000 കോടി ഡോളറിെൻറ വിറ്റുവരവ്. ഏതൊരു സംരംഭവും ആഗ്രഹിക്കുന്ന സ്വപ്നസമാനമായ വളർച്ച.

സ്വപ്നങ്ങൾക്കു മേലെ പടുത്തുയർത്തിയ ജീവിതം

വലിയ സ്വപ്നങ്ങളാണ് വാൾട്ടണെ നയിച്ചത്. മാത്രമോ സ്വപനപദ്ധതികളൊക്കെ എത്ര വലുതായാലും അത് എത്ര ബുദ്ധിമുട്ടു സഹിച്ചും നടപ്പിലാക്കിയെടുക്കണമെന്നുള്ള വാശിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഓവർ ആക്റ്റീവ് ഡ്രീമർ (over active dreamer) എന്നാണ് വാൾണ്‍ സ്വയം വിശേഷിപ്പിക്കുന്നത്. സാം വാൾണ്‍ മെയ്ഡ് ഇൻ അമേരിക്ക മൈ സ്റ്റോറി (Made in America My Story) എന്ന ആ കഥയിൽ അദ്ദേഹം പറയുന്നുണ്ട്. തെൻറ എല്ലാ വിജയത്തിെൻറയും പിന്നിലുള്ളത് മത്സരബുദ്ധിയാണെന്ന് (If I had to single out one element in my life that has made a difference for me, it would be a passion to compete). വാൾട്ടണെ അടുത്തറിയാവുന്നവരൊക്കെ ഈ സ്വഭാവത്തെക്കുറിച്ചാണ് ഓർക്കുന്നത്. സാം വാൾട്ടണ്‍ ബിസിനസ് ജീനിയസ് ഓഫ് വാൾമാർട് (Sam Walton Business Genius of Wallmart) എന്ന പുസ്തകത്തിൽ സാമിെൻറ മത്സര ബുദ്ധിയെക്കുറിച്ച് സാലി ലീ എടുത്ത് പറയുന്നുണ്ട്. ഏർപ്പെടുന്ന ഏതു പ്രവൃത്തിയും മത്സരബുദ്ധിയോടെ ചെയ്തു തീർക്കാൻ കാട്ടുന്ന വ്യഗ്രത സാമിെൻറ എല്ലാ വിജയങ്ങളുടെയും പിന്നിൽ കാണാം.

ജീവിത വിജയത്തിന് പിന്നിൽ

സംരംഭകത്വം, റിസ്ക്, കഠിനാധ്വാനം, എത്തിച്ചേരേണ്ടത് എവിടെയാണെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ബോധം, അവിടെ എത്താൻ എന്ത് വേണോ അത് ചെയ്യാനുള്ള വാശി ഇത്രയുമാണ് തന്നെ വിജയത്തിലെത്തിച്ചത് എന്ന് മൈ സ്റ്റോറിയിൽ സാം വാൾട്ടണ്‍ പറയുന്നു. എല്ലാവർക്കും മാതൃകയാക്കാവുന്ന നിരവധി ഗുണങ്ങൾ അദ്ദേഹത്തിലുണ്ടായിരുന്നു. തെരക്ക് പിടിച്ച ബിസിനസ് ജീവിതത്തിനിടയിലും കുടുംബത്തിനു വേണ്ടി സമയം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തെൻറ മരണത്തിനു ശേഷം കുടുംബങ്ങൾക്കാണ് വാൾമാർട്ടിലെ 51 ശതമാനം ഓഹരിയും അദ്ദേഹം നൽകിയിരിക്കുന്നത്.

പഠിക്കാനേറെയുണ്ട് സാം വാൾട്ടെൻറ ജീവിതത്തിൽ നിന്ന്. റീയ്ലെിംഗ് ബിസിനസ് എന്ന വിപ്ലവം സാമിെൻറ സംഭാവനയാണ്. ചാൾസ് ഫിഷ്മാൻ എഴുതിയ ദി വാൾമാർ് ഇഫക്ട് (The Walmart Effect) എന്ന പുസ്തകത്തിൽ റീയ്ലെിംഗ്, ്രെപെസിംഗ്, മാനുഫാക്ച്ചറിംഗ് എന്നിവയിൽ വാൾമാർട്ട് നൽകിയ സംഭാവനകൾ എടുത്ത് പറയുന്നുണ്ട്. അമേരിക്കയിലെ മാത്രമല്ല മിക്ക രാജ്യങ്ങളിലെയും സാധാരണക്കാരെക്കൂടി ഒരു പുതിയ ഉപഭോക്തൃ സംസ്കാരം സ്വാധീനിച്ചതിനു കാരണം സാം വാൾട്ടണ്‍ തന്നെ. മെച്ചപ്പെട്ട ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഇന്നു സാധാരണക്കാരനു ലഭിക്കുന്നുണ്ടെങ്കിൽ അതിെൻറ കാരണങ്ങളിലൊന്ന് വാൾമാർട്ട് വളർത്തിയെടുത്ത പുതിയ സംസ്കാരമാണ്.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ൽ ഭാ​​​രം
വി​​​ദ്യാ​​​ഭ്യാ​​​സ​​​വും ആ​​​രോ​​​ഗ്യ​​​വും ജി​​​എ​​​സ്ടി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു പ​​​റ​​​യു​​​ന്നെ​​​ങ്കി​​​ലും ഉ​​...
പലിശ നിരക്ക് താഴുന്പോൾ
സ്ഥിര നിക്ഷേപങ്ങൾ പലർക്കും സന്പാദ്യത്തോടൊപ്പം വരുമാന സ്രോതസുകൂടിയാണ്. നിക്ഷേപങ്ങളുടെ പലിശ നിരക്ക് രണ്ടു വർഷമായി
നി​​​കു​​​തി​​​ബാ​​​ധ്യ​​​ത കു​​​റ​​​യു​​​ന്നി​​​ല്ല...
എ​​​ക്സൈ​​​സ് ഡ്യൂ​​​ട്ടി​​​യും വാ​​​റ്റും സേ​​​വ​​​ന​​​നി​​​കു​​​തി​​​യും ഏ​​​കോ​​​പി​​​പ്പി​​​ച്ച് ജി​​​എ​​​സ്ടി വ​​​ന്ന​​​പ്പോ​​​ൾ നി​​​കു​​​തി​​​ക്കുമേ​​​ൽ ...
ജീവിത ലക്ഷ്യവും ആസൂത്രണവും എസ്ഐപിയും
ഹോട്ടലിൽ ഭക്ഷണം കഴിച്ചാൽ ബില്ലു നൽകാൻ പണം വേണം. ആശുപത്രിയിൽ പ്രവേശിച്ചാൽ
ഏ​​​ട്ടി​​​ല​​​പ്പ​​​ടി, പ​​​യ​​​റ്റി​​​ലി​​​പ്പ​​​ടി
ച​​​ര​​​ക്കു​​​സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു വ​​​ലി​​​യ നേ​​​ട്ട​​​മാ​​​കും എ​​​ന്നാ​...
അധികാരം നഷ്‌‌ടമായി
ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പാ​ക്കു​ന്പോ​ൾ ഒ​ന്നി​ലേ​റെ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്നു​ണ്ട്.
ഒ​​​രൊ​​​റ്റ പ​​​രോ​​​ക്ഷ നി​​​കു​​​തി
ജൂ​​​ൺ 30 അ​​​ർ​​​ധ​​​രാ​​​ത്രി ഭാ​​​ര​​​തം മ​​​റ്റൊ​​​രു യാ​​​ത്ര തു​​​ട​​​ങ്ങു​​​ക​​​യാ​​​ണ്. 1947 ഓ​​​ഗ​​​സ്റ്റ് 14 അ​​​ർ​​​ധ​​​രാ​​​ത്രി തു​​​ട​​​ങ്ങി​​​യ​​...
ആദ്യശന്പളം മുതൽ ആസൂത്രണം തുടങ്ങാം
ആദ്യത്തെ ശന്പളം കിട്ടുന്നതിനു തലേന്നു രാത്രി പലർക്കും ഉറക്കമില്ലാത്ത രാത്രിയാണ്. ആദ്യത്തെ
എ​ൻ​പി​എ​സ്: പെ​ൻ​ഷ​നൊ​പ്പം നി​കു​തി ലാ​ഭ​വും
സ​ർ​ക്കാ​ർ ജോ​ലി​ക്കാ​ർ​ക്കു മാ​ത്ര​മ​ല്ല രാ​ജ്യ​ത്തെ​ല്ലാ​വ​ർ​ക്കും പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ർ​ക്കാ​ർ
രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷ് ആയി സ്വീകരിച്ചാൽ
ഇന്ത്യയിലെ കള്ളപ്പണ ഇടപാടുകളൾ കൂടുതലും നടക്കുന്നത് കാഷ് ആയിട്ടാണെന്നു ഗവണ്‍മെൻറ് കരുതുന്നത്.
ആദ്യം സംരക്ഷണം; പിന്നൈ സന്പാദ്യം
ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണ് ധനകാര്യ ആസൂത്രണം. അതേപോലെ പ്രാധാന്യമുള്ള
വരും നാളുകൾ അഗ്രിബിസിനസിന്‍റേത്
കാർഷികോത്പന്നങ്ങൾക്ക് മൂല്യവർധനവിലൂടെ മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്
"ആധാര'മാകുന്ന ആധാർ
ഭാവിയിൽ സാന്പത്തിക ഇടപാടുകൾ, സർക്കാർ സേവനങ്ങൾ അങ്ങനെ ഒരു പൗരനുമായി ബന്ധപ്പെട്ട
ഭവന വായ്പയുടെ നികുതിയിളവുകൾ
ഭവന വായ്പ എടുക്കുന്പോൾ ലഭിക്കുന്ന നികുതി ഇളവുകളാണ് ഏറ്റവും പ്രധാനം. മൂന്നു വകുപ്പുകളിലാണ് വീടിന്‍റെ
വീടിലൂടെ സന്പത്ത്
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം... എന്ന ചൊല്ലുപോലെയാണ് വായ്പ എടുത്തു രണ്ടാമതൊരു വീടു വാങ്ങിയാ
സാം വാൾട്ടണ്‍: റീട്ടെയിൽ ബിസിനസിന്‍റെ കുലപതി
കച്ചവടത്തിൽ അഭിരുചിയുള്ള ഒരാൾക്ക് എത്തിപ്പെടാവുന്ന ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ആൾ ആരെന്ന
മികവിന്‍റെ തിളക്കത്തിൽ പ്രിസ് ട്രേഡിംഗ് കന്പനി
ബിസിനസിൽ പുതുമകൾക്കു വലിയ സാധ്യതകളാണുള്ളത്
ഗ്രാൻഡ്മാസ് @ ഗ്രാൻഡ് സക്സസ്
മാതൃമനസിന്‍റെ മഹത്വമറിയുന്നവരെല്ലാം ഗ്രാൻഡ്മാസ് എന്ന നാമത്തോടു വിശുദ്ധമായൊരു ബന്ധം ഹൃദയത്തിൽ
ആതിഥ്യത്തിലെ ഉദയസൂര്യൻ
നാട്ടിൽ വന്നു കാറിൽ തിരിച്ചുപോകുന്പോഴാണ് താൻ പഠിച്ചിരുന്ന സ്കൂളിനു മുന്പിൽ ചെറിയൊരു ആൾക്കൂട്ടത്തെ കണ്ടത്.
സംതൃപ്തരായ ഉപഭോക്താക്കളുമായി ഉയർന്നു പറക്കാൻ സിൽക്ക് എയർ
സിംഗപ്പൂർ എയർലൈൻസിന്‍റെ റീജണൽ വിംഗായ സിൽക്ക് എയർ ഇന്ത്യ 27 വർഷത്തെ പ്രവർത്തന മികവുമായാണ്
റിയൽ എസ്റ്റേറ്റിലെ ‘പെർഫെക്ഷനിസ്റ്റ്’
പിഎൻസി മേനോൻ എന്നു പരക്കേ അറിയപ്പെടുന്ന പുത്തൻ നെടുവക്കാണ് ചെന്താമരാക്ഷ മേനോനെക്കുറിച്ചു
അടിസ്‌ഥാന സൗകര്യ മേഖലയാണ് താരം
വ്യക്‌തിഗത നികുതിദായകന് നികുതി നൽകേണ്ട വരുമാന പരിധി പുതുക്കിയത്, അടിസ്‌ഥാന സൗകര്യമേഖലയിൽ ചെലവഴിക്കൽ ഉയർത്താനുള്ള തീരുമാനം, ഇന്ത്യയെ ഡിജിറ്റൽ ഇക്കണോമിയിലേക്ക്
റീട്ടെയിലിംഗിന് ഊന്നൽ നൽകി പിഎൻബി ബാങ്ക്
തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ടു ജില്ലകളിലായി 77 ശാഖകളും 92 എടിഎുകളുമാണ് എറണാകുളം സർക്കിളിെൻറ കീഴിലുള്ളത്. നടപ്പുവർഷം 810 ശാഖകൾ തുറക്കുവാൻ ഉദ്ദേശിക്കുന്നതായി...
പലിശ കുറയ്ക്കലിന്‍റെ കാലം അവസാനിക്കുന്നു
റിസർവ് ബാങ്കിന്‍റെ പണനയ കമ്മിറ്റി റീപോ നിരക്കിൽ മാറ്റം വരുത്തിയില്ല. ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും
കേരളീയർക്കിഷ്ടം സ്വർണപ്പണയ വായ്പ
കേരളീയർക്കിഷ്ടം സ്വർണം ഈടുവച്ച് വായ്പ എടുക്കുന്നതാണ്. സംസ്‌ഥാനത്തു നൽകിയിുള്ള റീട്ടെയിൽ വായ്പകളിൽ 35 ശതമാനവും സ്വർണപ്പണയത്തിന്മേലുള്ള വായ്പകളാണ്
മുൻഗണനാ മേഖലകളിൽ താങ്ങായി യൂണിയൻ ബാങ്ക്
രണ്ടു വർഷമായി ‘റാം’ യൂണിയൻ ബാങ്കിെൻറ സംസ്‌ഥാനത്തെ പ്രവർത്തനത്തിന് കരുത്തു പകരുന്നു.
കുട്ടികളുടെ വിദ്യാഭ്യാസത്തിനു തുക കണ്ടെത്താൻ മ്യൂച്വൽ ഫണ്ട്
ലളിതം, സുന്ദരം, സുതാര്യം! ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. ദീർഘകാലത്തിൽ സമ്പത്തു സൃഷ്ടിക്കാൻ
സാമ്പത്തിക മാന്ദ്യം നല്ലതോ?
എനിക്ക് ഉറപ്പാണ.് ഈ തലക്ക്െ വായിച്ച് നിങ്ങളെല്ലാം ഞെട്ടിയിരിക്കും. എഴുത്തുകാരന് ഭ്രാന്ത്പിടിച്ചോ എന്നായിരിക്കും നിങ്ങളെല്ലാം ചിന്തിക്കുന്നത്. നിഗമനങ്ങളിലേക്ക് ...
നോട്ട് പിൻവലിക്കൽ: പോസിറ്റീവ് ഡിസ്റപ്ഷൻ
നോട്ടു പിൻവലിക്കലിനെത്തുടർന്ന് സമ്പദ്ഘടനയിൽ, ധനകാര്യമേഖലയിൽ ഒരു പൊളിച്ചെഴുത്ത് നടക്കുകയാണ്.
പോളിസി എടുക്കാം, ജീവിതം സുരക്ഷിതമാക്കാം
എല്ലാ വർഷത്തിേൻറയും തുടക്കത്തിൽ ചില പ്രതിജ്‌ഞകളൊക്കെ നാം എടുക്കാറുണ്ട്. പ്രത്യേകിച്ചും സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യം വച്ചുകൊണ്ട്. വരവിൽ ചെലവ് ഒതുക്കി നിർത്തു...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.