സബർമതി ഒഴുകുകയാണ്...
സബർമതി  ഒഴുകുകയാണ്...
Friday, April 7, 2017 12:31 AM IST
മനസിന് ഉണർവു നൽകാൻ യാത്രകൾക്കു കഴിയും. പുതിയ കാഴ്ചകൾകണ്ട് കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചു ചേർന്നുള്ള ഉല്ലാസനിമിഷങ്ങൾ എത്ര ആനന്ദദായകമാണ്... സാംസ്കാരിക പൈതൃകങ്ങളുടെ നാടായ ഗുജറാത്തിലേക്കൊരു യാത്ര പോകാം...

മനം മയക്കും കാഴ്ചകൾ

മഹാാഗാന്ധിയുടെ ജ·നാടാണ് ഗുജറാത്ത്. ഭാരതത്തിെൻറ വടക്കുപടിഞ്ഞാറുമാറി ചാരുതയാർന്ന രൂപഘടനയിൽ, വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകങ്ങളുടെ വിളനിലമായി ഗുജറാത്ത് നിലകൊള്ളുന്നു. രാജഭരണങ്ങൾ മാറി മാറി വന്നു. വല്ലഭികൾ, മാൽവകൾ, സോളങ്കികൾ, പ്രതിഹാരകൾ, മുഗള·ാർ... രാജമുദ്രകൾ പതിഞ്ഞ തിരുശേഷിപ്പുകൾ കൊണ്ടു സന്പന്നമാണ് ഗുജറാത്ത്. ഗുജറാത്തിലെ അഹദാബാദിലേക്കായിരുന്നു യാത്ര.

സൂര്യോദയമായപ്പോൾ കൊങ്കണ്‍ തീരങ്ങളിലെത്തി. വർഷം വിതച്ച സമൃദ്ധിയിൽ തരളിതമായിരിക്കുന്ന പ്രകൃതി. നിറഞ്ഞൊഴുകുന്ന പുഴകളും തോടുകളും. മലഞ്ചെരിവുകൾ ഹരിതകാന്തിയിൽ ആറാടുന്നു. കായലുകളേയും പർവതങ്ങളേയും വ്യഗ്രതപൂണ്ടു മറികടക്കുകയാണ് തീവണ്ടി. മലകളായ മലകളൊക്കെ തുരന്നു വച്ചിരിക്കുകയാണിവിടെ. ഓരോ തുരങ്കം പിന്നിടുന്പോഴും പർതവൈരം ഹുങ്കാരമായി ഉയർന്നു കേൾക്കാം. 2000 പാലങ്ങളും 91 തുരങ്കങ്ങളും കടക്കണം തോക്കൂർ മുതൽ ദോഹവരെയുള്ള 733 കിലോമീറ്റർ കൊങ്കണ്‍ റെയിൽവേ പിന്നിടുവാൻ. വസായി എത്തിയാൽ മുംബൈ നഗരത്തിെൻറ പ്രാന്തപ്രദേശമായി. അടുത്തത് തുണിമില്ലുകളുടേയും വൈരക്കല്ലുകളുടെയും നഗരം സൂററ്റ്. വഡോദര ജംഗ്ഷൻ കഴിഞ്ഞെത്തുന്ന നാട്ടിൽ നിന്നും പാൽ മണമുയരുന്നു. മലയാളിയായ കുര്യൻ വാർത്തെടുത്ത അമൂൽ സംരംഭത്തിെൻറ നാട്. ചോളവയലുകളും പരുത്തിപ്പാടങ്ങളും ഒഴുകി നീങ്ങി. ഒറ്റപ്പെട്ടു നിൽക്കുന്ന ഗ്രാമങ്ങൾ. കൂട്ടംകൂട്ടമായി മേഞ്ഞുനടക്കുന്ന എരുമകൾ. വയൽ വരന്പിലൂടെ ഉലഞ്ഞു നീങ്ങുന്ന ചോളവണ്ടികൾ. ഖാരി നദികടന്നപ്പോൾ നഗരസൂചനകൾ കണ്ടു.

വണ്ടി അഹദാബാദിലേക്ക്

പാർപ്പിട സമുച്ചയങ്ങളും ബിഒടി പാതകളും വ്യവസായ ശാലകളും അഹദാബാദിലേക്ക് എത്തുകയാണ്.
പന്ത്രണ്ടോളം പ്ലാറ്റ് ഫോമുകളുണ്ട് തിരക്കുപിടിച്ച അഹമ്മദാബാദ് സ്റ്റേഷനിൽ. സജീവമായ ടൂറിസം ഇൻഫർമേഷൻ ബ്യൂറോ സ്റ്റേഷെൻറ മധ്യത്തിൽ തന്നെ പ്രവർത്തിക്കുന്നു. എല്ലായിടത്തും കണിശമായ സുരക്ഷാക്രമീകരണങ്ങൾ. തീവണ്ടികളുടെ സമയവിവര പട്ടിക മാത്രം പക്ഷേ എത്ര തിരഞ്ഞിട്ടും കണ്ടെത്തിയില്ല. ലഘുഭക്ഷണം കഴിച്ച് ഞങ്ങൾ സ്റ്റേഷനു പുറത്തേയ്ക്കിറങ്ങി. വൈകുന്നേരത്തെ ക്രമാതീതമായ തിരക്കിൽ നഗരം അമർന്നുകഴിഞ്ഞിരുന്നു. ട്രാഫിക് സിഗ്നലുകൾ കടന്നുകിട്ടുവാൻ സമയമേറെ എടുത്തു. കുറുക്കുവഴികളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ സബർമതിയുടെ തീരത്ത് ബുക്ക് ചെയ്തിരുന്ന ഹോട്ടലിൽ എത്തിച്ചേർന്നത്.

ചരിത്രമുറങ്ങുന്ന സബർമതി

സബർമതി നദിയുടെ ഇരുകരകളിലുമാണ് അഹദാബാദ് നഗരം രൂപപ്പെട്ടിരിക്കുന്നത്. നദിക്കുകുറുകെയുള്ള ഒൻപതു പാലങ്ങൾ പഴയതും പുതിയതുമായ നഗരങ്ങളെ ഒന്നാക്കിമാറ്റുന്നു. രാജസ്ഥാനിലെ ആരവല്ലിമലകളിലാണ് സബർമതിയുടെ ഉത്ഭവം. വേനലിൽ നർദാനദിയെ സബർമതിയിലേക്ക് വഴിതിരിച്ചുവിടും. തെരുവു വിളക്കുകൾ മിഴിതുറന്നുതുടങ്ങി. മറുകരയിൽ ദൂരെ മഹാാഗാന്ധി സ്ഥാപിച്ച സബർമതി ആശ്രമം.

സബർമതി ആശ്രമത്തിലേക്കായിരുന്നു ആദ്യ സന്ദർശനം. നദി കടന്ന് ഞങ്ങൾ ആശ്രമ കവാടത്തിലെത്തി. പ്രഭാതത്തിൽ സന്ദർശകർ എത്തിത്തുടങ്ങിയതേയുള്ളു. തിരക്കിൽ നിന്നും മാറി ശാന്തവും മൂകവുമാണ് ആശ്രമ പരിസരം. നിഴൽ വിരിച്ചു നിൽക്കുന്ന തണൽ മരങ്ങൾ. ശാന്തമായൊഴുകുന്ന പുഴ. പ്രിയപത്നി കസ്തൂർബയോടൊപ്പം സംഭവബഹുലമായ 13 വർഷങ്ങൾ ഗാന്ധിജി ചെലവഴിച്ചതിവിടെയാണ്. തെൻറ സത്യാന്വേഷണങ്ങളുടെ പരീക്ഷണശാലയായിരുന്നു സബർമതി ആശ്രമം.

അതിരാവിലെ പ്രാർഥനയോടെ ആരംഭിക്കുന്ന ദിനചര്യകൾ. ചിട്ടയായി തരംതിരിച്ച ജോലികൾ. ചർക്ക ഉപയോഗിച്ചുള്ള നൂൽനൂൽപ്പ്. മിതമായ ആഹാരം. ഇവയൊക്കെ ആയിരുന്നു ആശ്രമരീതികൾ. കവാടത്തിൽ നിന്നും ആദ്യമെത്തുന്നത് എക്സിബിഷൻ ഗാലറിയിലേക്കാണ്. ഗാന്ധിജിയുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങൾ ചോദ്യോത്തരശൈലിയിൽ ക്രമീകരിച്ചിരിക്കുകയാണ് ഗാലറിയിൽ. പഴയകാല കത്തുകൾ, രേഖകൾ, ആപ്തവാക്യങ്ങൾ,ചിത്രങ്ങൾ, സ്വാതന്ത്ര്യസമര സ്മരണകൾ എന്നിവയെല്ലാം അതോടൊപ്പം പ്രദർശിപ്പിച്ചിരിക്കുന്നു. ഉപ്പുസത്യഗ്രഹത്തിെൻറ മനോഹരമായൊരു ഇലസ്ട്രേഷൻ ഒരുഭാഗത്ത് കാണാം.

ആശ്രമമധ്യത്തിലായി ഗാന്ധിഭവനമായിരുന്ന ഹൃദയകുഞ്ജം. മൂന്നുമുറികളും നടുത്തളവും അടങ്ങുന്നതാണ് ഈ കൊച്ചുകെട്ടിടം. ഗാന്ധിജി ഉപയോഗിച്ചിരുന്ന മുറിയിൽ അദ്ദേഹത്തിെൻറ എഴുത്തുമേശയും ചർക്കയും ഇരിപ്പിടവും വച്ചിരിക്കുന്നു. ചുമരിൽ വിനോബ തയാറാക്കിയ ഗാന്ധിയൻ ജീവിതചക്രം. നദീതീരത്തിനടുത്ത് മരത്തണലിലാണ് പ്രാർഥന ഭൂമി. ഹൃദയകുഞ്ജിെൻറ എതിർവശത്ത് വിനോഭ മീര കുടിലുകൾ. ഗാന്ധിശിഷ്യരായ വിനോഭയും ഇംഗ്ലീഷുകാരി മെഡ്ലിൻസ്ലൈഡും താമസിച്ചിരുന്ന കുടിലുകൾ ആണിത്. പടിഞ്ഞാറു ഭാഗത്തായി നന്ദിനി നിവാസ്. ഇതായിരുന്നു പല പ്രശസ്തരും ആശ്രമത്തിൽ എത്തുന്പോൾ താമസിച്ചിരുന്ന അതിഥിമന്ദിരം. തൊട്ടുതന്നെ മഗൻ നിവാസ്. കെട്ടിടങ്ങൾ വേണ്ടത്ര തനിമയോടെ സംരക്ഷിച്ചുവരുന്നു. ആശ്രമവും പരിസരവും കാൻവാസിലേക്ക് പകർത്തുവാൻ തുടങ്ങുകയാണ് ഏതോ കോളജിൽ നിന്നും എത്തിയ ഒരുപറ്റം കുട്ടികൾ. ഗാന്ധിസ്മൃതികളുറങ്ങുന്ന സബർമതി ആശ്രമത്തിൽ നിന്നു പുറത്തുകടന്നപ്പോൾ ഉച്ചയായി.

സ്വാമി നാരായണ്‍ ക്ഷേത്രം

ഹോട്ടലിലെത്തി വിശ്രമിച്ചശേഷം ഞങ്ങൾ സ്വാമി നാരായണ്‍ ക്ഷേത്രത്തിലേക്ക് തിരിച്ചു. പ്രധാന നിരത്തിനോട് ചേർന്ന് ഷാഹിബാഗിനടുത്താണ് ക്ഷേത്രം. ആശാഭായി എന്ന ഭക്തയ്ക്കുണ്ടായ സ്വാമിനാരായണ ദർശനപ്രകാരം യോഗിജി മഹാരാജാവാണ് ക്ഷേത്രം നിർമിച്ചത്. ക്ഷേത്രമുറ്റത്തേക്ക് കടന്നപ്പോൾ തന്നെ കമാനങ്ങളുടെയും ചിത്രത്തൂണുകളുടെയും കമനീയത മനം മയക്കി. സ്വാമിനാരായണ്‍ സന്പ്രദായത്തിൽ നരനാരായണ്‍ ദേവഗഡി വിഭാഗത്തിേൻറതാണ് ക്ഷേത്രം. 6000 ടണ്‍ പിങ്ക്മാർബിൾ കൊണ്ട് നിർമിച്ച ഗാന്ധിനഗറിലെ അക്ഷർധാം ക്ഷേത്രം സ്വാമി നാരായണ്‍ സന്പ്രദായത്തിൽപ്പെതാണ്. പുരാതന ക്ഷേത്രങ്ങൾ ഗുജറാത്തിൽ എന്പാടുമുണ്ട്. സന്പത്തിെൻറ നിറകുംഭമായിരുന്ന സൗരാഷ്ട്രയിലെ സോമനാഥക്ഷേത്രം. നിരവധി തവണ ഈ ക്ഷേത്രം ആക്മിക്കപ്പെടുകയും കൊള്ളയടിക്കുകയും ചെയ്തു. പോർബന്തറിലെ കീർത്തിക്ഷേത്രം, ഗിർനാർക്ഷേത്രങ്ങൾ, മോദേറയിലെ സൂര്യക്ഷേത്രം, പലീറ്റനയിലെ ജൈനക്ഷേത്രങ്ങൾ, ഭഗവാൻ ശ്രീകൃഷ്ണെൻറ ദ്വാരകപുരി.


അഹദാബാദ് ജുമാമസ്ജിലേക്ക്

സൂര്യനാരായണ്‍ ക്ഷേത്രത്തിൽ നിന്നും പുറത്തുകടന്നു. അടുത്ത ലക്ഷ്യം പ്രശസ്തമായ അഹദാബാദ് ജുമാമസ്ജിദായിരുന്നു. ഉൾവഴികളിലേക്ക് തിരിഞ്ഞപ്പോൾ തിരക്കുപിടിച്ച ഗലികളും നിരത്തുകളും. സായുധരായ പോലീസുകാരെ പലയിടത്തും കണ്ടു. ഓരോ തെരുവും ഓരോ പ്രത്യേക ഉത്പന്നങ്ങളുടെ കച്ചവട മേഖലകളാണ്. ജോലി കഴിഞ്ഞ് വീടണയുവാൻ തിരക്കുകൂട്ടുന്ന ജനങ്ങൾ. ഞങ്ങൾ നടക്കുന്ന പാതയുടെ ഒരുഭാഗത്ത് പഴമ തോന്നിക്കുന്ന എടുപ്പുകളും അത്താണികളും പണ്ടികശാലകളും കാണാം. സുൽത്താൻ ഭരണത്തിൽ മുസാഫിർഷായുടെ പേരമകൻ അഹദ്ഷാ നിർമിച്ചതാണ് ഈ നഗരം.

ഒരുമണിക്കൂർ നടന്നു ഞങ്ങൾ ജുമാമസ്ജിദിനു മുന്നിൽ എത്തിച്ചേർന്നു. മസ്ജിദിൽ മഗ്രീബ് നിസ്കാരത്തിനുള്ള തയാറെടുപ്പുകളാണ്. അസ്തമയ സൂര്യെൻറ രശ്മികളേറ്റ് പള്ളി മിനാരങ്ങൾ ശോണിമയാർന്നു. പെരുമയിലും വലിപ്പത്തിലും ശിൽപഭംഗിയിലും ഏറ്റവും പേരുകേ പള്ളിയാണ് അഹദാബാദ് ജുമാമസ്ജിദ്. മഞ്ഞക്കല്ലുകൾ കൊണ്ടാണ് പള്ളി നിർിച്ചിരിക്കുന്നത് . പ്രധാന പ്രാർഥനാ ഹാളിനെ താങ്ങിനിറുത്തുന്നത് ശിൽപചാതുര്യം തുളുന്പുന്ന 260 തൂണുകൾ. പതിനഞ്ചോളം താമര ഇതളുകൾ കൊത്തിയ താഴികക്കുടങ്ങൾ. പകൽ സമയങ്ങളിലും തൂനിലാവിലും പള്ളിക്കുള്ളിലേക്കെത്തുന്ന പ്രകാശത്തിെൻറ പ്രസരണം കാണേണ്ടതുതന്നെ. അഹദ്ഷായുടെ നേരിട്ട് നിയന്ത്രണത്തിലായിരുന്നു നിർമാണം. അതുല്യമായ ജനൽ പെയിൻറിംഗുകൾക്ക് പ്രശസ്തമാണ് സിദ്ദി സായീദ് പള്ളി. സിദ്ദിബഷീർ പള്ളി, റാണിരൂപ്മാട്ടി പള്ളി, റാണി സിഫ്രി പള്ളി തുടങ്ങിയവയും മുഗൾ ശൈലികൊണ്ട് പ്രശസ്തമായ അഹദാബാദിലെ പള്ളികളാണ്.

തെരുവോരങ്ങളിലേക്ക് ഇരുു ചിറകടിച്ചിറങ്ങി. ദീപാലംകൃതമാകുന്ന നഗരം. തുകൽ ഉത്പന്നങ്ങൾ കൂടുതലായി വിൽക്കുന്ന ഒരു തെരുവിൽ നിന്നു ഞങ്ങൾ പ്രധാന നിരത്തിലേക്ക് കയറി. ഉച്ചത്തിൽ വിളിച്ചുപറഞ്ഞു കടുത്ത നിറത്തിലുള്ള ലാച്ചകൾ വിൽക്കുകയാണ് ഒരു കച്ചവടക്കാരൻ. നിരത്തിവച്ചിരിക്കുന്ന പലതരം മധുരപലഹാരങ്ങൾ. ലഡുവും ജിലേബിയും പേഡകളും ഉണ്ട് കൂത്തിൽ. വഴിയോരത്ത് തന്നെ നിർമാണവും നടക്കുന്നുണ്ട്. മധുരം എന്നും ഗുജറാത്തികളുടെ ബലഹീനതയാണ്. ഇറച്ചി വറുക്കുന്ന ഗന്ധം കാറ്റിലലിഞ്ഞെത്തി. തട്ടുകടകൾ ഉഷാറായിക്കഴിഞ്ഞു. ഷാഫിബാഗ് റോഡിലെ ഒരു തട്ടുകടയിൽ നിന്നുമാണ് ഞങ്ങൾ രാത്രി ഭക്ഷണം കഴിച്ചത്. റൊട്ടിയും ഉരുളക്കിഴങ്ങു കറിയും. എരുമപ്പാൽ കുറുക്കിയെടുത്ത ചായ. ഭക്ഷണം കഴിഞ്ഞപ്പോൾ ഒരു ഓട്ടോ പിടിച്ച് ഞങ്ങൾ ഹോട്ടലിലേക്ക് യാത്രയായി.

സർദാർ വല്ലഭ് ഭായി പട്ടേൽ നാഷണൽ മ്യൂസിയം

സർദാർ വല്ലഭ് ഭായി പട്ടേലിെൻറ ഓർമകളാണ് നാഷണൽ മെമ്മോറിയൽ മ്യൂസിയത്തിൽ. രാവിലെ തന്നെ മ്യൂസിയത്തിൽ നല്ല തിരക്ക്. വിനോദയാത്രയ്ക്കായി എത്തിയിട്ടുള്ള സ്കൂൾ കുട്ടികൾ. ഷാജഹാൻ ചക്രവർത്തി 1622 ൽ നിർമ്മിച്ച മോട്ടിഷാഹിമഹലാണ് പേ#ട്ടൽ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. ചുറ്റിലും മനോഹരമായ പൂന്തോട്ടങ്ങൾ. കെട്ടിടത്തിെൻറ താഴെയുള്ള നിലയാണ് പട്ടേൽ സ്മൃതികൾക്കായി മാറ്റിവച്ചിരിക്കുന്നത്. അദ്ദേഹത്തിെൻറ ബാല്യം, യൗവനം, വിവിധ പ്രവർത്തന മേഖലകൾ തുടങ്ങിയവ ചിത്രങ്ങളിലൂടെയും പെയിൻറിംഗുകളിലൂടെയും കാണികൾക്ക് വിശദീകരിക്കുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന ഖാദികുർത്ത, ജാക്കറ്റ്, ദോത്തി, ഷൂ, ദേശീയപതാക തുടങ്ങിയവ ഒരു മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സർദാർ സരോവർ ഹാളിനടുത്ത് പലേിന് മഹാാഗാന്ധിയുമായുള്ള സഹവർത്തിത്വത്തിെൻറ വിശദാംശങ്ങൾ. പുസ്തകങ്ങൾ, ചിത്രങ്ങൾ, ആപ്തവാക്യങ്ങൾ തുടങ്ങിയവ. ഒന്നാം നില രവീന്ദ്രനാഥ ടാഗോറിെൻറ സ്മരണകളാണ്. 1878ൽ 17ാം വയസിൽ ടാഗോർ ഈ ബംഗ്ലാവിൽ താമസിച്ചിരുന്നു. ടാഗോറിെൻറ ഒരേയൊരു പ്രേതകഥ ന്ധദാഹിക്കുന്ന കല്ലുകൾ’ ഇവിടെയിരുന്നാണ് രചിച്ചത്. അദ്ദേഹത്തിെൻറ വലിയ ശിൽപവും ചിത്രവും ഹാളിൽ കാണാം. അൽപനേരം പൂന്തോട്ടത്തിൽ വിശ്രമിച്ചശേഷം ഹാത്തീസിംഗ് ജൈനക്ഷേത്രത്തിലേക്ക് തിരിച്ചു.

ഹാത്തീസിംഗ് ജൈനക്ഷേത്രം

120 അടി ഉയരമുള്ള പ്രൗഢവും ശിൽപഭംഗി നിറഞ്ഞതുമായ കീർത്തിസ്തംഭം കണ്ടുകൊണ്ടാണ് ക്ഷേത്രമുറ്റത്തേയ്ക്ക്പ്രവേശിച്ചത്. പ്രഥമദൃഷ്ടിയിൽ തന്നെ കൊത്തുവേലകളുടെ ഒരു അത്ഭുതലോകമാണ് ക്ഷേത്രം. പതിനായിരം അടിയിൽപരം വിസ്തീർണമുള്ള ക്ഷേത്രസമുച്ചയത്തിെൻറ ഗോപുരങ്ങളും ചുമരുകളും അടിത്തറയും പുറംമതിലുകൾപോലും സൂക്ഷ്മമായ ചിത്രപ്പണികൾ നിറഞ്ഞിരിക്കുന്നു. ധനാഢ്യനായ കച്ചവടക്കാരൻ ഹാത്തീസിംഗ് കേശാറിസിംഗാണ് ക്ഷേത്രം നിർമിച്ചത്. കൊത്തുപണികൾ അലങ്കരിക്കുന്ന പടിപ്പുരകവാടം കടന്നാൽ കല്ലുകൾ പതിച്ച ക്ഷേത്രാങ്കണം. രണ്ടു നിലകളിലായി മൂലക്ഷേത്രം. പതിനഞ്ചാം തീർത്ഥങ്കാർ ധാരാംനാഥ് ഭഗവാനാണ് പ്രധാന പ്രതിഷ്ഠ. ജൈനക്ഷേത്രങ്ങളുടെ പൊതുഘടനയിലാണ് നിർമിതി. മനോഹരമായ താഴികക്കുടങ്ങൾ ആവരണം ചെയ്യുന്ന മേൽക്കൂര. മൂന്നുവശവും ഗാലറികളാണ്. ഗുജറാത്തിൽ ക്ഷാമം പടർന്നുപിടിച്ച കാലഘട്ടത്തിലായിരുന്നു നിർമാണം.

ഗുജറാത്തിലെ കാഴ്ചകൾ അവസാനിക്കുന്നില്ല. ഇന്ത്യയിൽ സിംഹങ്ങളെ കണ്ടുവരുന്ന ഏക വനമേഖല. ഗീർവനങ്ങൾ, ലോകത്തിലെ ഉപ്പ് മരുഭൂമികൾ എന്നറിയപ്പെടുന്ന റാൻ ഓഫ് കച്ച് എന്ന ചതുപ്പുപ്രദേശം, കടലിടുക്കുകൾ, ഹാരപ്പാ മോഹൻജെദാരോ സൈറ്റുകളായ ലോതൽ, അഡ്ലജ് വാവ്, ജൂനഗഡിലെ മഹാബത്ത് മഖ്ബാറ.

ഒക്ടോബർ മുതൽ ജനുവരി വരെയാണ് ഗുജറാത്ത് സന്ദർശനത്തിന് അനുയോജ്യമായ സമയം. മടക്കയാത്രയ്ക്കുള്ള സമയമായി. ഉച്ചയ്ക്കു മൂന്നുമണിക്ക് കേരളത്തിലേക്കുള്ള തീവണ്ടി പിടിക്കുവാൻ ഞങ്ങൾ നഗരത്തിരക്കിലൂടെ അഹദാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് തിടുക്കപ്പെു പാഞ്ഞു.

സാബു മഞ്ഞളി