Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Sthreedhanam |


ഈസ്റ്റർ വിരുന്നൊരുക്കാം
ഏറെ നാളത്തെ നോന്പിനുശേഷമാണ് ക്രൈസ്തവരുടെ പ്രധാന ആഘോഷമായ ഈസ്റ്റർ അഥവാ ഉയിർപ്പു പെരുന്നാൾ എത്തുന്നത്. ഈസ്റ്റർ യേശുവിെൻറ ഉയിർപ്പിെൻറ ഓർമപ്പെടുത്തലാണ്. കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചുള്ള ഈസ്റ്റർ വിരുന്നിൽ രാവിലത്തെ പ്രാതൽ അപ്പവും കറിയുമാണ് പ്രധാനം. ഇതാ ഈസ്റ്റർ വിരുന്ന് കേമമാക്കാൻ ഏതാനും വിഭവങ്ങൾ...

ഈസി പാലപ്പം

ചേരുവകൾ

പച്ചരി(കുതിർത്തിയത്) - രണ്ടു കപ്പ്
തേങ്ങ ചുരണ്ടിയത് -ഒരു കപ്പ്
വെന്ത ചോറ് -അരക്കപ്പ്
യീസ്റ്റ് -രണ്ടു ടേബിൾ സ്പൂണ്‍
ഉപ്പ് -പാകത്തിന്
പഞ്ചസാര -ഒരു ടീസ്പൂണ്‍
റവ -അരക്കപ്പ്.

തയാറാക്കുന്നവിധം
അരിയും തേങ്ങയും ചോറും കൂടി അൽപം ചൂടുവെള്ളത്തിൽ അരച്ച് മാറ്റിവയ്ക്കണം. യീസ്റ്റും പഞ്ചസാരയും അരക്കപ്പ് ചൂടുവെള്ളത്തിൽ പൊങ്ങാൻ വയ്ക്കുക. റവ ഒന്നര കപ്പ് വെള്ളത്തിൽ കുറുക്കി തണുപ്പിക്കണം. ഇനി ഇവയെല്ലാം കൂട്ടിയിളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് പാകത്തിനുള്ള അയവിൽ കലക്കി നല്ലതുപോലെ പൊങ്ങാൻ വയ്ക്കുക.

പൊങ്ങിയതിനുശേഷം നോണ്‍സ്റ്റിക്ക് അപ്പച്ചിയിൽ ഓരോ തവി വീതം ഒഴിച്ച് ചുറ്റിച്ച് അപ്പം ചുട്ടെടുക്കാം. ചോറ് ചേർത്തു അരയ്ക്കുന്നതുകൊണ്ട് അപ്പത്തിനു നല്ല മയം കിട്ടും.

ചിക്കൻ സ്റ്റൂ

ചേരുവകൾ

കോഴി കഷണമാക്കിയത് -ഒരു കിലോ
സവാള (വലുത്) -മൂന്ന് എണ്ണം
പച്ചമുളക് -ആറ് എണ്ണം
കശുവണ്ടി കുതിർത്ത് എടുത്തത് - അരക്കപ്പ്
വെളിച്ചെണ്ണ - മൂന്ന് ടേബിൾ സ്പൂണ്‍
പട്ട- ഒരു കഷണം
ഗ്രാന്പു -അഞ്ച് എണ്ണം
ഏലയ്ക്ക -അഞ്ച് എണ്ണം
കുരുമുളക് -അര ടീസ്പൂണ്‍
പെരുംജീരകം -ഒരു ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് -ഒരു ടേബിൾ സ്പൂണ്‍
വെളുത്തുള്ളി -ഒരു ടേബിൾ സ്പൂണ്‍
ഉപ്പ് -പാകത്തിന്
കറിവേപ്പില -ആവശ്യത്തിന്
കിയുള്ള തേങ്ങാപ്പാൽ -ഒന്നരക്കപ്പ്

തയാറാക്കുന്നവിധം

കശുവണ്ടി ആദ്യം അരച്ച് പേസ്റ്റ് ആക്കുക. കുക്കറിൽ എണ്ണ ചൂടാക്കി മുഴുവനോടെയുള്ള പട്ട, ഗ്രാന്പു, ഏലയ്ക്ക, പെരുംജീരകം എന്നിവ മൂപ്പിച്ച് സവാളയും പച്ചമുളകും ചേർത്തു വഴറ്റുക. ഇതിനുശേഷം ഇഞ്ചിയും വെളുത്തുള്ളിയും ഇു വഴറ്റണം. ഇതിലേക്ക് കോഴി ചേർത്ത് നല്ലതുപോലെ വഴറ്റണം.

ഇതിലേക്ക് അരച്ച പേസ്റ്റും ഉപ്പും വേവാനുള്ള വെള്ളവും ഒഴിച്ച് കുക്കറിൽ അടച്ചു വേവിക്കുക. ഇതു തുറന്ന്, തേങ്ങാപ്പാൽ ഒഴിച്ച് ഇളക്കി ഒന്നുകൂടി തിളപ്പിക്കുക. കൂട്ടത്തിൽ കറിവേപ്പിലയും അൽപം കൂടി വെളിച്ചെണ്ണയും തളിച്ച് ഇറക്കിവയ്ക്കാം. ഇതു പാലപ്പത്തിനൊപ്പം കഴിക്കാൻ പറ്റിയ കറി ആണ്.

ഫ്രൈഡ് റൈസ്

ചേരുവകൾ
ബിരിയാണി അരി - രണ്ടു കപ്പ്
നെയ്യ് -അരക്കപ്പ്
പട്ട-ഒരു കഷണം
ഏലയ്ക്ക - നാല് എണ്ണം
ഗ്രാന്പു -നാല് എണ്ണം
ചൂടുവെള്ളം -നാലു കപ്പ്
ഉപ്പ്-ആവശ്യത്തിന്
ജീരകം -ആവശ്യത്തിന്
സവാള കഷണങ്ങൾ ആക്കിയത് -രണ്ടെണ്ണം
കശുവണ്ടി, കിസ്മിസ് (നെയ്യിൽ വറുത്തത്) -രണ്ടു സ്പൂണ്‍

തയാറാക്കുന്നവിധം
ബസ്മതി അരി അര മണിക്കൂർ നേരം കുതിരാൻ വയ്ക്കുക. കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി സവാളയും കശുവണ്ടിയും കിസ്മിസും വറുത്തു കോരി മാറ്റിവയ്ക്കുക. ബാക്കി നെയ്യിൽ പട്ട, ഏലയ്ക്ക, ഗ്രാന്പ് എന്നിവ വഴറ്റി പിന്നെ അരിയും ഇട്ട് ഒന്നു വഴറ്റുക. ഇതിലേക്ക് ചൂടുവെള്ളവും ജീരകവും ഉപ്പും ചേർത്ത് ഇളക്കി വേവിക്കുക.

ഒന്നു തിളച്ചുകഴിഞ്ഞാൽ തീ കുറച്ച് അടച്ച് വേവിക്കുക. വെന്താൽ വെള്ളം മുഴുവനും വറ്റിയിരിക്കും.
വിളന്പാൻ നേരം ചോറിെൻറ മുകളിൽ വറുത്തുകോരിയ നട്സും സവാളയും വിതറി ഗാർനിഷ് ചെയ്യുക.

മീൻ മപ്പാസ്

ചേരുവകൾ
മുള്ളില്ലാത്ത മീൻ കഷണങ്ങൾ -അരക്കപ്പ്
മല്ലിപ്പൊടി - ഒരു ടേബിൾ സ്പൂണ്‍
മുളുകുപൊടി -കാൽ ടീസ്പൂണ്‍
മഞ്ഞൾപൊടി -കാൽ ടീസ്പൂണ്‍
പച്ചമുളക് - രണ്ടെണ്ണം
കടുക് - അര ടീസ്പൂണ്‍
ഉലുവ -അര ടീസ്പൂണ്‍
ചെറിയ ഉള്ളി (നീളത്തിൽ അരിഞ്ഞത്) -ഒരു കപ്പ്
ഇഞ്ചി അരിഞ്ഞത് -ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 10 എണ്ണം
കുടംപുളി - മൂന്നു കഷണം
തേങ്ങാപ്പാൽ -ഒരു കപ്പ്
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില -ആവശ്യത്തിന്.

തയാറാക്കുന്നവിധം

എണ്ണ ചൂടാക്കി കടുക്, ഉലുവ, കറിവേപ്പില എന്നിവയിട്ട് പൊട്ടിയാൽ, ഇഞ്ചി, ഉള്ളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ഇ് വഴറ്റി മസാലപ്പൊടികളും ചേർത്തിളക്കുക.

ഇതിലേക്ക് ഒന്നരക്കപ്പ് വെള്ളം, ഉപ്പ്, പുളി എന്നിവയിട്ട് തിളച്ചുകഴിഞ്ഞ് മീൻ കഷണങ്ങൾ ഇുകൊടുക്കുക. തീകുറച്ച് മീൻ വേവിക്കുക. അവസാനം തേങ്ങാപ്പാൽ ചേർത്തിളക്കി കറി ഒന്നു കറുകിയാൽ ഇറക്കിവയ്ക്കാം. ചോറിനൊപ്പം ഒന്നാം തരം.


നാടൻ കോഴി വരട്ടിയത്

ചേരുവകൾ
കോഴിയിറച്ചി കഷണങ്ങൾ -ഒരു കിലോ
മുളകുപൊടി -രണ്ടു ടേബിൾ സ്പൂണ്‍
മഞ്ഞൾപ്പൊടി -ഒരു ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
കുരുമുളക് -അര ടീസ്പൂണ്‍
ഗരം മസാലപ്പൊടി - ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി - രണ്ട് ടേബിൾസ്പൂണ്‍
വിനാഗിരി - ഒരു ടേബിൾ സ്പൂണ്‍
എണ്ണ -അരക്കപ്പ്
ഇഞ്ചി(ചതച്ചത്) -ഒരു കഷണം
വെളുത്തുള്ളി -20 അല്ലി ചതച്ചത്
ചെറിയ ഉള്ളി ചതച്ചത് -ഒരു കപ്പ്
കറിവേപ്പില -ആവശ്യത്തിന്.

തയാറാക്കുന്നവിധം

മേൽപറഞ്ഞ കാര്യങ്ങൾ എല്ലാം കൂടി ഇളക്കി ഇറച്ചിയിൽ പുരട്ടി ഒരു മണിക്കൂർ നേരം വയ്ക്കുക. ഒരു നോണ്‍സ്റ്റിക്ക് പാനിൽ ഈ ഇറച്ചിക്കൂട്ട് നേരിയ തീയിൽ വേവിക്കുക. ഇറച്ചി ഇടയ്ക്ക് ഒന്നു ഇളക്കി കൊടുത്താൽ മതി. വെന്തുകഴിഞ്ഞാൽ ഇറച്ചി അരപ്പിൽ പിരണ്ട് ഇരിക്കും.
അൽപം വെളിച്ചെണ്ണ ചൂടാക്കി കടുക് താളിച്ച് ചേർത്തിളക്കുക.

കരിമീൻ റോസ്റ്റ്

ചേരുവകൾ
കരിമീൻ(മീഡിയം സൈസ് കഴുകി വൃത്തിയാക്കി വരഞ്ഞു വെച്ചത്) -രണ്ടെണ്ണം
പെരുംജീരകപ്പൊടി -അര ടീസ്പൂണ്‍
മഞ്ഞൾപ്പൊടി -അര ടീസ്പൂണ്‍
കുരുമുളകുപൊടി -അര ടീസ്പൂണ്‍
മുളകുപൊടി - രണ്ട് ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
വറുക്കാനുള്ള എണ്ണ -ആവശ്യത്തിന്
സവാള(അരിഞ്ഞത്) - രണ്ടെണ്ണം
ഇഞ്ചി (അരിഞ്ഞത്) -ഒരു കഷണം
വെളുത്തുള്ളി (അരിഞ്ഞത്) - 10 അല്ലി
ചെറിയ ഉള്ളി (കഷണങ്ങൾ ആക്കിയത്)- അര കപ്പ്
തക്കാളി വലുത് (അരിഞ്ഞത്) -ഒരെണ്ണം
മഞ്ഞൾപൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
തേങ്ങാപ്പാൽ -ഒരു കപ്പ്
അവസാനം കടുക് താളിക്കാൻ ഒരു ചെറിയ ഉള്ളിയും അര ടീസ്പൂണ്‍ കടുകും കറിവേപ്പിലയും വേറെ കരുതണം.

തയാറാക്കുന്നവിധം

മസാലപ്പൊടികളും ഉപ്പും ചേർത്ത് മീനിൽ പുരട്ടി വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് ഇതു കുറച്ച് എണ്ണയിൽ വറുത്തുകോരുക. മറ്റൊരു പാനിൽ അൽപം എണ്ണയിൽ അരിഞ്ഞു വച്ചതെല്ലാം വഴറ്റുക. ഇതിലേക്ക് തക്കാളി ചേർക്കുക. പിന്നെ മസാലപ്പൊടികൾ ഇട്ട് വഴറ്റി അൽപം വെള്ളം ചേർത്ത്, ചൂടായാൽ തേങ്ങാപ്പാൽ ചേർത്തിളക്കി വറുത്ത മീൻ ഇതിൽ വയ്ക്കുക. മീൻ ഈ ഗ്രേവിയിൽ മുങ്ങിക്കിടന്നു കുറുകി വരണം, ചാറുവറ്റിയാൽ കടുക് താളിച്ച് ഇറക്കിവയ്ക്കാം. മീൻ അരപ്പിൽ പുരണ്ടിരിക്കണം.

ആട്ടിറച്ചി കറി

ചേരുവകൾ

ആിറച്ചി (ചെറിയ കഷണങ്ങൾ ആക്കിയത്) -അര കിലോ
എണ്ണ -മൂന്നു ടേബിൾ സ്പൂണ്‍
പട്ട- ഒരു കഷണം
ഗ്രാന്പു -ആറ് എണ്ണം
ഏലയ്ക്ക - അഞ്ച് എണ്ണം
സവാള(അരിഞ്ഞത്) - ഒന്ന് വലുത്
പച്ചമുളക് - രണ്ടെണ്ണം
ഇഞ്ചി(അരിഞ്ഞത്)- ഒരു കഷണം
വെളുത്തുള്ളി(ചതച്ചത്) -20 അല്ലി
കി തേങ്ങാപ്പാൽ -ഒരു കപ്പ്
മസാലപ്പൊടി -ഒരു ടേബിൾ സ്പൂണ്‍
മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂണ്‍
മഞ്ഞൾപ്പൊടി - അര ടീസ്പൂണ്‍
ജീരകപ്പൊടി - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
വിനാഗിരി - ഒരു ടേബിൾ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്.

തയാറാക്കുന്നവിധം
എണ്ണ ചൂടാക്കി മുഴുവനോടെയുള്ള പട്ട, ഗ്രാന്പു, ഏലയ്ക്കാ എന്നിവ ഇട്ട് വഴറ്റി അരിഞ്ഞുവച്ച കൂട്ടും ചേർത്തിളക്കുക. ഇതു നിറംമാറിതുടങ്ങിയാൽ ഇറച്ചിയിട്ട് ഒന്നു വഴറ്റണം. കൂടെ കറിവേപ്പിലയും ഇടാം.
ഇതിലേക്ക് മസാലപ്പൊടികൾ ഓരോന്നായി ചേർത്ത് ഇളക്കുക. നല്ലതുപോലെ ഇളക്കിയതിനുശേഷം അരക്കപ്പ് ചൂടുവെള്ളവും, ഉപ്പും വിനാഗിരിയും ചേർത്ത് ചെറുതീയിൽ വേവിക്കുക. വേവായാൽ തേങ്ങാപ്പാൽ ചേർത്തിളക്കി വാങ്ങിവയ്ക്കണം.

ഓറഞ്ച് പായസം

ചേരുവകൾ
പാൽ -ഒരു ലിറ്റർ
മിൽക്ക് മെയ്ഡ് - കാൽ കപ്പ്
ഓറഞ്ച് ജ്യൂസ് -ഒരു കപ്പ്
റവ - ഒരു ടേബിൾ സ്പൂണ്‍
നട്സ്, ബദാം, പിസ്ത എല്ലാം കൂടി -ഒരു കപ്പ്
ഓറഞ്ചിെൻറ അല്ലികൾ തൊലിയും കുരുവും മാറ്റി
കഷണങ്ങൾ ആക്കിയത് - ഒരെണ്ണം
ഏലയ്ക്കാപ്പൊടി - ഒരു ടേബിൾ സ്പൂണ്‍

തയാറാക്കുന്ന വിധം
പാൽ നല്ലതുപോലെ തിളപ്പിച്ച് മിൽക് മെയ്ഡും ചേർത്ത് ഒന്നുകൂടി തിളപ്പിക്കുക. മറ്റൊരു പാനിൽ ഓറഞ്ച് ജ്യൂസും റവയും കൂടി ചൂടാക്കി ഇതിലേക്ക് ഓറഞ്ച് അല്ലികൾ ചേർത്തിളക്കുക. പിന്നീട് പാൽകൂട്ടും ഓറഞ്ചുകൂും കൂടി ഒന്നിച്ചാക്കി കുറുക്കി നട്സും ഏലയ്ക്കായും ചേർത്തിളക്കി ഇറക്കി വയ്ക്കുക. ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.

||

ഓമന ജേക്കബ്

ഓൾ റൗണ്ടർ ദിവ്യ
ദിവ്യ ഒരു ഓൾ റൗണ്ടറാണ്. നല്ലൊരു അഭിനേത്രി, ഡബ്ബിങ്ങ് ആർട്ടിസ്റ്റ്, ആങ്കർ ഒക്കെയായി ആളാകെ ബിസിയാണ്. സീരിയലിെൻറ ഷൂട്ടിനിടെ തൊടുപുഴയിൽ വച്ചാണ് എറണാകുളം പള്ളുരുത്തി സ്വദേശിയായ ദിവ്യയെ കണ്ടത്. ദിവ്യയുടെ വിശേഷങ്ങളിലേക്ക്...
...
അറിഞ്ഞു ചികിത്സിക്കണം, അലർജി
പ്രായഭേദമെന്യേ പലരെയും ബുദ്ധിമുട്ടിക്കുന്ന അസുഖമാണ് അലർജി. ചൊറിച്ചിൽ, തുമ്മൽ, ശരീരമാസകലം ചുവന്നുതടിക്കൽ, നീറ്റൽ തുടങ്ങിയവയൊക്കെയാണ് അലർജിയുടെ ലക്ഷണങ്ങൾ. അലർജിക്ക് കാരണമാവുന്നത് എന്തുതരം വസ്തുവാണെന്ന് തിരിച്ചറിയാൻ ശ്രമിക്കാത...
തിളങ്ങും സൗന്ദര്യത്തിനു പഴങ്ങൾ
സുന്ദരമായ ചർമം ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവരുടെയും സ്വപ്നമാണത്. സൗന്ദര്യമുള്ള, തിളങ്ങുന്ന ചർമം എന്നത് നമ്മൾ കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന കാര്യം മറക്കരുത്. പക്ഷേ സൗന്ദര്യം വർധിപ്പിക്കാനായി ഏതുതരം ഭക്ഷണരീതി തെ...
മൈഗ്രെയിന് ഹോമിയോ ചികിത്സ
ഏവരേയും അലട്ടുന്ന രോഗമാണ് തലവേദന. അസഹനീയമായ ഈ വേദന നിസാരമാവില്ല. ചില്ലപ്പോഴത് മൈഗ്രെയ്നിെൻറ തുടക്കമാകാം.

എന്താണ് മൈഗ്രെയ്ൻ അഥവാ കൊടിഞ്ഞി

പൂർവികർ കൊടിഞ്ഞി എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന മൈഗ്രെയ്നെ നിസാരമ...
ചർമസംരക്ഷണം ആയുർവേദത്തിൽ
ശരീരത്തിലെ ഏറ്റവും വലിയ അവയവമായി കരുതപ്പെടുന്ന ചർമം ഒരു വ്യക്തിയുടെ ആത്യന്തികമായ ആരോഗ്യത്തിെൻറ പ്രതിഫലനംകൂടിയാണ്. അതുകൊണ്ടുതന്നെ ചർമസംരക്ഷണത്തിനും ചർമപോഷണത്തിനും ആയുർവേദം ഏറെ പ്രാധാന്യം കൽപിക്കുന്നു. നാം കഴിക്കുന്ന ആഹാരത്ത...
വീട്ടമ്മ വീട്ടിൽ ഒതുങ്ങാനുള്ളതല്ല
വർഷങ്ങൾക്കു മുന്പുള്ള കഥയാണ്. 1994ൽ ഐശ്വര്യ റായ് ലോകസുന്ദരി കിരീടം തലയിൽ ചാർത്തുന്പോൾ ഇവിടെ ദിവ്യ വാണിശേരി എന്ന കോട്ടയംകാരിയുടെ മനസിൽ ഒരു കൊച്ചു കനൽ വീണിരുന്നു. എന്നെങ്കിലും ഒരു നാൾ ഫാഷൻ ലോകം ഒരിക്കലെങ്കിലും കീഴടക്കണമെന്...
നഖം മിനുക്കാം
നഖങ്ങളെയും കാൽനഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയിൽ ആർട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാഞ്ചികൊണ്ടും പല നിറങ്ങളിലെ നെയിൽ പോളിഷുകൊണ്ടും നഖങ്ങൾ മനോഹരമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്...
ചർമകാന്തി നിലനിർത്തുന്ന ഭക്ഷണം
ശരിയായ ഭക്ഷണക്രമം നമ്മുടെ ചർമത്തിന് പ്രസരിപ്പും ഓജസും പ്രദാനം ചെയ്യുന്നു. ചർമം വരളാതിരിക്കാൻ ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്. ചർമകാന്തി നിലനിർത്തുന്ന ഭക്ഷണക്രമത്തെക്കുറിച്ച് വായിക്കാം...

പഴങ്ങളും പച്ചക്കറികളു...
മഴക്കാല ഭക്ഷണം
എത്ര കണ്ടാലും എത്ര പറഞ്ഞാലും തീരാത്തതാണ് മഴയുടെ സൗന്ദര്യം; പക്ഷേ ആ സൗന്ദര്യം ആസ്വദിക്കുന്നത് ശ്രദ്ധയുള്ള ഭക്ഷണത്തോടൊപ്പം തന്നെ വേണം. മണ്‍സൂണ്‍ കാലത്തെ വൃത്തിരഹിതമായ ചുറ്റുപാട് പലതരത്തിലുള്ള കീടങ്ങളും ബാക്ടീരിയയും പെരുകുന്ന...
മാളവികാ വിജയം
മാളവിക സിനിമകളിൽ അരങ്ങേറ്റം കുറിച്ചത് നിദ്രയിലൂടെയായിരുന്നു. പിന്നീട് ഹീറോ,916
ഉൾപ്പെടെ നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നല്ല വേഷങ്ങൾ ലഭിക്കുന്നു. കരിയറിന്‍റെ തുടക്കത്തിൽതന്നെ ജയറാമിനൊപ്പം നടനിലു...
പഞ്ചകർമ്മ ചികിത്സ സ്ത്രീകൾക്ക്...
ആയുർവേദത്തിലെ പ്രധാന ചികിത്സാപദ്ധതികളിലൊന്നാണ് പഞ്ചകർമ്മം. ശരിയായ രീതിയിൽ, കൃത്യമായ പഥ്യത്തോടെ ചെയ്താൽ രോഗശമനത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ ഗുണകരമാണിത്. സ്ത്രീകളിലെ ജീവിതശൈലീരോഗങ്ങളുൾപ്പെടെയുള്ളവയ്ക്ക് ഫലപ്രദമായ പ...
വയർ കുറയ്ക്കാം
ഇന്ന് സ്ത്രീകളെ അലുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വയർചാടൽ. മുൻപ് സ്ത്രീകളിൽ വയർതള്ളൽ പ്രശ്നങ്ങളും അതുസംബന്ധിച്ചുണ്ടാകുന്ന വിഷമതകളും ഇത്രയധികം ഉണ്ടായിരുന്നില്ല. പൊതുവേ പറഞ്ഞാൽ പ്രസവശേഷമാണ് സ്ത്രീകളിൽ വയർചാടൽ കൂടുതലായും കാണുന...
വരയുടെ വൃന്ദാവനം
വരകളുടേയും വർണങ്ങളുടേയും ലോകത്താണ് ബിന്ദു പി. നന്പ്യാരുടെ ജീവിതം. നിറങ്ങളോട് കുട്ടിക്കാലത്ത് തുടങ്ങിയ ഇഷ്ടം ഇന്ന് ബിന്ദുവിന് ജീവിതവഴി കൂടിയാണ്. കണ്ണൂർ ജില്ലയിലെ ചിറക്കൽ പുതിയാപ്പറന്പിലെ വൃന്ദാവൻ ആർട്ട് ഗാലറിയിൽ ചെന്നാൽ കാണാ...
മെട്രോയുടെ പുലിക്കുട്ടികൾ
എന്നെങ്കിലും ഒരിക്കൽ മെട്രോയിൽ ഒന്നു സഞ്ചരിക്കണമെന്നു മാത്രമേ കരുതിയിരുന്നുള്ളൂ...ഇത്ര പെട്ടെന്ന് അതു സാധ്യമാകുമെന്നോ മെട്രോയുടെ ഭാഗഭാക്കാകാൻ സാധിക്കുമെന്നോ കരുതിയിരുന്നില്ല.. ഇതു കൊച്ചി മെട്രോയിൽ ലോക്കോ പൈലറ്റുമാരായ...
ഇവർ ജീവിതം മെനയുകയാണ്; നിശബ്ദരായി
തയ്യൽ മെഷീനുകളുടെ നിലയ്ക്കാത്ത താളമല്ലാതെ ഈ തയ്യൽക്കടയിൽ സംസാരം കേൾക്കാനാവില്ല. നിരയായിട്ടിരിക്കുന്ന തയ്യൽ മെഷീനുകൾക്കു പിന്നിൽ പതിനെട്ടു വനിതകൾ തയ്യലിെൻറ സൂക്ഷ്മതയിലും ജാഗ്രതയിലുമാണ്. പല പ്രായക്കാരായ ഈ വനിതകളെല്ലാം ആശയവിനിമ...
വേദനകളോടു ബൈ പറയാം
മുട്ടിനും നടുവിനും കൊളുത്തി വലിക്കുന്നതുപോലുള്ള വേദന ഒരിക്കലെങ്കിലും അനുഭവിച്ചിട്ടില്ലാത്തവർ വിരളമായിരിക്കും. മുട്ടുവേദനയും നടുവേദനയും മൂലം വിഷമിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. ഏറെ സമയം നിന്ന് ജോലി ചെയ്യേണ്ടി...
ശാന്തി ജയയുടെ കാവ്യസഞ്ചാരം
സാധാരണകാഴ്ചയ്ക്ക് ദൃശ്യമാകാത്ത ഒരന്വേഷണത്തിെൻറ വഴിയിലൂടെയാണ് യുവകവി. ശാന്തി ജയയുടെ കാവ്യസഞ്ചാരം. ആ ഏകാന്തസഞ്ചാരത്തിനിടയിൽ കവി കണ്ടെടുക്കുന്ന സത്യങ്ങൾക്കു ചിലപ്പോൾ മനുഷ്യരക്തത്തിെൻറ ചവർപ്പുണ്ടാകും, നിലവിളികളിൽ ഉറഞ്ഞുപോയ കണ്ണ...
പ്രമേഹവും വിറ്റാമിൻ-ഡിയുടെ അപര്യാപ്തതയും
ലോകമെങ്ങും വിറ്റാമിൻ- ഡിയുടെ അപര്യാപ്തത വർധിച്ചുവരികയാണ്. കുറച്ചു വർഷങ്ങളായി ഗവേഷകർ വിറ്റാമിൻ ഡിയുടെ അപര്യാപ്തതയും ശരീരത്തിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്തതും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടത്തി...
കർക്കടകവും ആയുർവേദവും
കേരളീയരെ സംബന്ധിച്ചിടത്തോളം കർക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണം വളരെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്. അതിൽ ആയുർവേദം അനുശാസിക്കുന്ന ജീവിതചര്യകളും ചികിത്സാ രീതികളും പണ്ടു മുതൽക്കെ അനുവർത്തിച്ചുവരുന്നു.

കൊടുംവേനലിൽ നിന്നും...
പ്രണയ നൈരാശ്യത്തിന്‍റെ മന:ശാസ്ത്രം
ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവരായി ആരുണ്ട്. ഇന്ന് പ്രണയവും പ്രണയനൈരാശ്യവും കൗമാരക്കാരുടെ ജീവിതത്തിൽ സാധാരണ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. യുവജനങ്ങളിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് 90% ആളുകളും (പ്രണയിച്ചവരിൽ 90%...
ഗർഭകാല പരിചരണം ആയുർവേദത്തിൽ
ഗർഭിണി തന്‍റെ ഗർഭാശയത്തിനുള്ളിൽ മറ്റൊരു ജീവന് പാലനവും പോഷണവും നൽകുന്നുവെന്നതിനാൽ അവൾക്ക് മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി പ്രത്യേകം സംരക്ഷണവും പരിചരണവും നൽകേണ്ടതാണ്. ആയുർവേദ ശാസ്ത്രപ്രകാരം ഗർഭിണിയെ രണ്ടു ഹൃദയത്തോടുകൂടിയവൾ ...
കർക്കടക ചികിത്സയുടെ പ്രാധാന്യം
ആയുർവേദ ശാസ്ത്രത്തിെൻറ പരമമായ ലക്ഷ്യം ആയുസിെൻറ പരിപാലനമാണ്. രോഗം ശരീരത്തെയും മനസിനെയും ബാധിക്കാതിരിക്കാൻ വേണ്ടുന്ന പ്രതിരോധശക്തിയെ വർധിപ്പിക്കുകയും അഥവാ രോഗം ബാധിച്ചാൽ അവയെ ശമിപ്പിക്കാനുള്ള ഒൗഷധ പ്രയോഗത്തിലൂടെയുമാണ് ഈ ദൗത...
ആക്ടർ നഴ്സ്
ശരണ്യ ആനന്ദ് തിരക്കിലാണ്. കോറിയോഗ്രഫിയിലും മോഡലിംഗിലും തിളങ്ങിയ ശരണ്യയിപ്പോൾ അഭിനയരംഗത്തേക്കും ചുവടുവച്ചു. 1971 ബിയോണ്‍ഡ് ദ ബോർഡേഴ്സ്, അച്ചായൻസ്, ചങ്ക്സ്, കാപ്പൂച്ചിനോ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് ശരണ്യ കാഴ്ച...
നെഞ്ചുവേദന എല്ലാം ഹൃദയാഘാതമല്ല
മനുഷ്യനെ ഏറെ പേടിപ്പെടുത്തുന്ന വേദനകളിലൊന്നാണ് നെഞ്ചുവേദന. ശരീരത്തിെൻറ മധ്യഭാഗത്തായി എവിടെ വേദന അനുഭവപ്പൊലും അത് ഹൃദയാഘാതമാണോ എന്ന പേടിയുണ്ടാകുന്നത് സ്വാഭാവികവുമാണ്. എന്നാൽ വെറും നെഞ്ചുവേദനയെ അത്രമേൽ പേടിയോടെ സമീപിക്കേണ്ട...
കുഞ്ഞിളം പല്ലുകൾക്ക് ചികിത്സ വേണോ?
ഓമനത്വമുള്ള കുഞ്ഞുങ്ങളുടെ പാൽപല്ലുകൾ കേടുവന്നു കാണുന്പോൾ വിഷമം തോന്നാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. അവരുടെ മുഖത്തെ ഭംഗിക്ക് ഭംഗം വരുന്ന ഒന്നും നാം ഇന്ന് നിസാരമായി കാണുന്നുമില്ല. കുഞ്ഞിെൻറ ആത്മവിശ്വാസത്തിന് സൗന്ദര്യത്തികവും ഭം...
വാതപ്പനിയെ കരുതിയിരിക്കണം
റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ അണുബാധ മൂലമുള്ള തൊണ്ടവേദനയെത്തുടർന്നാണ് സാധാരണയായി വാതപ്പനി ഉണ്ടാകുന്നത്. കുട്ടികളിൽ കുറെ ദിവസം നീണ്ടുനിൽക്കുന്ന തൊണ്ടവേദനയ്ക്കുശേഷം ക...
ഹൃദയത്തിനായി കഴിക്കാം
ഇഷ്ടഭക്ഷണം എന്നു കേൾക്കുന്പോൾത്തന്നെ നാവിൽ കൊതിയൂറും. എന്നാൽ ഹൃദ്രോഗികൾക്കു പൊതുവേയുള്ള സംശയം തങ്ങൾക്ക് ഇനി സ്വാദുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പറ്റില്ലേ? സ്വാദുള്ള എല്ലാ ഭക്ഷണവും ഒഴിവാക്കണമോ? എന്നൊക്കെയാണ്. സ്വാദ് ഓരോരുത്തര...
വാതപ്പനിയെ കരുതിയിരിക്കണം
റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ അണുബാധ മൂലമുള്ള തൊണ്ടവേദനയെത്തുടർന്നാണ് സാധാരണയായി വാതപ്പനി ഉണ്ടാകുന്നത്. കുട്ടികളിൽ കുറെ ദിവസം നീണ്ടുനിൽക്കുന്ന തൊണ്ടവേദനയ്ക്കുശേഷം ക...
ലണ്ടനിൽ കൂടി ഒരു സഞ്ചാരം
ലണ്ടൻ

എയർപോർട്ടിൽ രാവിലെ ഏഴിന് എത്തി. ലണ്ടൻ സമയം ഇന്ത്യൻ സമയത്തേക്കാൾ നാലര മണിക്കൂർ പുറകിലാണ്. ഗാറ്റ്വിക്ക് എയർപോർട്ട് (Gatwick Airport) എന്നും പേരുണ്ട് ഇതിന്. ഒരു മിനിറ്റിൽ രണ്ടു ഫ്ളൈറ്റ് വീതം ഇവിടെ നിന്ന...
പെണ്‍മയുടെ മുടിയേറ്റ്
കേരളത്തിെൻറ സ്വന്തം മുടിയേറ്റെന്ന കലാരൂപത്തിനു പെണ്‍മയുടെ മുഖം നൽകിയിരിക്കുകയാണ് പിറവം പാഴൂർ ഗുരുകുലത്തിെൻറ അമരക്കാരി ബിന്ദു നാരായണമാരാർ. രൗദ്രഭാവത്തിെൻറ കടുംചായങ്ങൾ മുഖത്തണിഞ്ഞ് ആടിയും ചുവടുവച്ചും കാളിദേവിയായി ബിന്ദു നിറഞ്...
LATEST NEWS
നേപ്പാൾ വനിതയ്ക്കു നേരെ അമേരിക്കയിൽ ആക്രമണം
ദു​ബാ​യ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി
ന​ർ​മ​ദാ ബ​ച്ചാ​വോ ആ​ന്തോ​ള​ൻ സ​മ​ര നേ​താ​വ് മേ​ധാ പ​ട്ക​ർ​ക്കു ജാ​മ്യം
ഗു​ർ​മീ​ത് റാം ​കേ​സി​ലെ കോ​ട​തി വി​ധി: ഹ​രി​യാ​ന, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ൻ സു​ര​ക്ഷ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.