Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Cinema |


രവി വർമൻ (കാമറ സ്ലോട്ട്)
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ സൃഷ്ടിച്ച കാമറാമാനാണ് രവിവർമൻ. ഛായാഗ്രഹണകലയിൽ ഇദ്ദേഹത്തിനുള്ള പ്രവീണ്യം വിസ്മയത്തോടെ നോക്കിക്കാണുന്നവരിൽ നിരവധി കാമറാമാൻമാരുമുണ്ട്. രവിവർമൻ ഛായാഗ്രഹണം നിർവഹിച്ച ചില ചിത്രങ്ങൾ ഭാഷയ്ക്ക് അതീതമായി ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ആകർഷിച്ചവയാണ്. ഓട്ടോഗ്രാഫ്, അന്യൻ, വേട്ടയാട് വിളയാട്, ദശാവതാരം, വില്ലു തുടങ്ങിയ തമിഴ് ചിത്രങ്ങൾ ഇക്കൂട്ടത്തിൽപ്പെടും. യേ ദിൽ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും സാന്നിധ്യമറിയിച്ച ഇദ്ദേഹം അർമാൻ, ഫിർ മിലേംഗേ, ബർഫി, തമാശ തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായിരുന്നു.

1999ൽ ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ജലമർമരം എന്ന ചിത്രത്തിലൂടെയാണ് രവി സ്വതന്ത്രഛായാഗ്രാഹകനാകുന്നത്. തുടർന്ന് റാഫി മെക്കാർട്ടിന്‍റെ സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലേക്ക്. തുടർന്നു ഛായാഗ്രഹണം നിർവഹിച്ച ശാന്തം എന്ന ജയരാജ് ചിത്രമാണ് രവിവർമന്‍റെ കരിയറിൽ വഴിത്തിരിവായത്. ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണത്തിലൂടെയാണ് അന്താരാഷ്ട്ര നിലവാരമുള്ള ഒരു കാമറാമാനെന്ന നിലയിൽ ഇദ്ദേഹം അംഗീകരിക്കപ്പെടുന്നത്. തുടർന്ന് ഷാജി കൈലാസിന്‍റെ വല്യേട്ടൻ, രാജീവ്കുമാറിന്‍റെ വക്കാലത്തു നാരായണൻകുട്ടി എന്നീ ചിത്രങ്ങൾക്കുശേഷം സൂസി ഗണേശൻ സംവിധാനം ചെയ്ത ഫൈവ് സ്റ്റാർ എന്ന ചിത്രത്തിലൂടെ തമിഴിലേക്ക്. തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഇതിനിടയിൽ പ്രിയദർശന്‍റെ കിളിച്ചുണ്ടൻ മാന്പഴം, മേജർ രവിയുടെ കാണ്ടഹാർ എന്നീ ചിത്രങ്ങൾക്കുവേണ്ടിയും കാമറ നിയന്ത്രിച്ചു.

ഒരു സിനിമാക്കഥപോലെ വിവരിക്കാവുന്നതാണ് രവിവർമന്‍റെ യഥാർഥ ജീവിതകഥയും. ബാല്യത്തിൽതന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇദ്ദേഹം ദാരിദ്യ്രത്തിന്‍റെയും കഷ്ടപ്പാടുകളുടെയും ലോകത്തുനിന്ന് സ്വപ്രയത്നത്താലാണ് ഉയർന്നുവന്നത്. തഞ്ചാവൂരിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന ഇദ്ദേഹം പന്ത്രണ്ടാമത്തെ വയസിൽ മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷേ, കള്ളനെന്നു മുദ്രകുത്തപ്പെട്ട് ജുവനൈൽ ഹോമിൽ അടയ്ക്കപ്പെടാനായിരുന്നു അവന്‍റെ വിധി. ഒരു ബന്ധു ഇടപെട്ട് രവിയെ ജയിലിനു പുറത്ത് എത്തിച്ചു. വീണ്ടും പോലീസ് പിടിയിലാകാതിരിക്കാൻ മദ്രാസിനു വണ്ടി കയറിയ രവി ജീവൻ നിലനിർത്താൻ പല ജോലികളും ചെയ്തു. ഇതിനിടയിൽ തന്‍റെ തുച്ഛമായ സന്പാദ്യംകൊണ്ടു നേടിയ ഒരു ചെറിയ കാമറയാണ് രവിയുടെ ജീവിതം മാറ്റിമറിച്ചത്.

ഒഴിവുസമയങ്ങളിൽ ഈ കാമറകൊണ്ടു ചിത്രമെടുത്തു പഠിച്ച രവി, കാലക്രമേണ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന തന്‍റെ സുഹൃത്തിന്‍റെ സഹായത്താൽ ഒരു സിനിമയുടെ പ്രൊഡക്ഷൻ ടീമിൽ കയറിപ്പറ്റി. മോഹങ്ങളോ പ്രതീക്ഷകളോ ഒന്നും ഇല്ലായിരുന്നുവെങ്കിലും കുറേക്കാലത്തിനുശേഷം രജനികാന്ത് ചിത്രം മാപ്പിളയുടെ അണിയറയിൽ, ഛായാഗ്രാഹകൻ വി. രംഗയുടെ ശിഷ്യത്വം സ്വീകരിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. ആറു വർഷം രംഗയുടെ കീഴിലും തുടർന്ന് പ്രശസ്ത സിനിമാട്ടോഗ്രാഫർ രവി കെ. ചന്ദ്രനൊപ്പവും അസോസിയേറ്റായി പ്രവർത്തിക്കാൻ രവിക്കു സാധിച്ചു. ഇതിനോടകം സിനിമയും കാമറയും നന്നായി അറിഞ്ഞ ഇദ്ദേഹം ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളും പഠിച്ചെടുത്തു.

ഷങ്കർ, ഗൗതം വാസുദേവ മേനോൻ, കെ.എസ്. രവികുമാർ, പ്രഭുദേവ തുടങ്ങിയ തമിഴിലെ പ്രശസ്ത സംവിധായകരോടൊപ്പം പ്രവർത്തിച്ച് മികച്ച നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ രവി വർമനു സാധിച്ചിട്ടുണ്ട്.

മോസ്കോവിൻ കാവേരി എന്ന ചിത്രം സംവിധാനം ചെയ്ത ഇദ്ദേഹം പരസ്യചിത്രങ്ങൾ, ഡോക്യുമെന്‍ററികൾ, സംഗീത ആൽബങ്ങൾ എന്നിവയ്ക്കും കാമറ ചലിപ്പിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്േ‍റതുൾപ്പെടെ നിരവധി പുരസ്കാരങ്ങളും രവി വർമൻ കരസ്ഥമാക്കിയിട്ടുണ്ട്. മണിരത്നം സംവിധാനംചെയ്യുന്ന കാട്രു വെളിയിദെ (തമിഴ്), അനുരാഗ് ബസുവിന്‍റെ ജഗ്ഗാ ജാസൂസ് (ഹിന്ദി)എന്നിവയാണ് പുതിയ ചിത്രങ്ങൾ.

തയാറാക്കിയത്: സാലു ആന്‍റണി

രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്‍റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്‍പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല.
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി.
പോക്കിരി സൈമണ്‍
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്‍റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ.
വിഷ്ണു നാരായണ്‍ (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പിച്ചിട്ടുള്ളത്.
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്‍റെ ജീവിതം
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ്
തെന്നിന്ത്യന്‍ സൗന്ദര്യം
ഓ​ല​ഞ്ഞാ​ലി​ക്കു​രു​വി​യാ​യി മ​ല​യാ​ളി മ​ന​സി​ലേ​ക്ക് പ​റ​ന്നെ​ത്തി​യ തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി നി​ക്കി ഗ​ൽ​റാ​ണി
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്‍റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്പ് ലാൽ
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി.
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ
അന്നും ഇന്നും സെറീന
എണ്‍പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ്.
ഹരി നായർ (കാമറ സ്ലോട്ട്)
ഷാജി എൻ. കരുണിന്‍റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയിലെത്തിയ ഹരി നായർ
സഖാവ്
നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ തിരക്കഥ രചിച്ച് സംവിധാനംചെയ്ത സഖാവ് തീയേറ്ററുകളിലെത്തി.
റോഷൻ ആനന്ദത്തിലാണ്.....
പ്രതിഭയുള്ള നിരവധി യുവതാരങ്ങൾ മലയാള സിനിമയുടെ സമസ്ത മേഖലകളിലേക്കെത്തുകയാണിപ്പോൾ
ഹൃദയത്തിലേക്കൊരു ടേക്ക് ഓഫ്
സംഭവകഥയുടെ ആത്മാവിൽ ഭാവനയുടെ ചാരുതയെ ഇഴചേർത്താണ് ടേക്ക് ഓഫ് എത്തിയിരിക്കുന്നത്.
കെയർഫുൾ
വി.കെ. പ്രകാശ് സംവിധാനംചെയ്യുന്ന കെയർഫുൾ എന്ന ചിത്രത്തിലൂടെ ജോമോൾ വീണ്ടും സിനിമയിലേക്കു കടന്നുവരുന്നു
നിഖില വിമൽ സ്റ്റൈലിഷാകുന്നു
ദിലീപ് നായകനായ ലൗവ് 24ഃ7 എന്ന ചിത്രത്തിലൂടെ മലയാളികൾക്കു പരിചിതയായ നായികയാണ് നിഖില വിമൽ.
രവി വർമൻ (കാമറ സ്ലോട്ട്)
മലയാളത്തിൽ തുടങ്ങി തമിഴിലും ഹിന്ദിയിലുമായി സിനിമയുടെ ദൃശ്യഭാഷയ്ക്ക് പുത്തൻ വ്യാഖ്യാനങ്ങൾ
ഒരു സിനിമാക്കാരൻ
വിനീത് ശ്രീനിവാസൻ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ്
വിപ്ലവം കൊടികയറുന്ന ഒരു മെക്സിക്കൻ അപാരത
കോളജ് രാഷ്ട്രീ യത്തിന്‍റെ ചുവടുപിടിച്ചെത്തി തിയറ്ററുകളെ ആവേശക്കൊടുമുടിയിലെത്തിക്കുകയാണ്
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.