കോളജിൽ പോകാൻ ഭയം
നിർമല കേരളത്തിൽ ഒരു നഴ്സിംഗ് കോളജിൽ പഠിക്കുവാനായി ചേർന്നു. ആദ്യമായിട്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്. അതുകൊണ്ടു ഹോസ്റ്റലിൽ ചെന്ന അന്നു മുതൽ അവൾ ചില അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. എങ്കിലും ഒരാഴ്ചക്കാലം വലിയ കുഴപ്പമില്ലാതെ നീങ്ങി. പഠനം വളരെ വേഗത്തിൽ ആരംഭിച്ചപ്പോൾ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. തലവേദന, ഛർദ്ദി, വയറുവേദന, തലകറക്കം തുടങ്ങി പല കാരണങ്ങൾ മൂലം ഹോസ്റ്റൽ അധികൃതർ പലദിവസങ്ങളിലും നിർമലയെ രാത്രിയിൽ ആശുപത്രിയിൽ കൊണ്ടുപോകുകയും ചില ദിവസങ്ങളിൽ മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. മാതാപിതാക്കൾ വന്നാൽ അവരുടെ കൂടെ വീട്ടിലേക്ക് പോകും. വീട്ടിൽ ചെല്ലുന്പോൾ ഒരു പ്രശ്നവുമില്ല. ഇതു പലപ്രാവശ്യമായപ്പോൾ നാലഞ്ചുദിവസം വീിൽ നിർത്തിയിട്ട് വിട്ടാൽമതിയെന്ന് അധികൃതർ പറഞ്ഞു.

വിശ്വസിക്കുന്ന തരത്തിലുള്ള കള്ളത്തരങ്ങൾ

അതിനുശേഷം അവൾ തനിയെ ഹോസ്റ്റലിലേക്ക് പൊയ്ക്കൊള്ളാമെന്നു പറഞ്ഞു രാവിലെ ബസിൽ കയറി. മൂന്നു മണിക്കൂർ യാത്രയുള്ളതുകൊണ്ട് നേരം പുലരുന്നതിന് മുൻപു തന്നെ ബസിൽ കയറ്റിവിട്ടു. ചെന്നാലുടൻ വിളിക്കണമെന്ന് വീട്ടുകാർ പറഞ്ഞു.

രാവിലെ ഒൻപതുമണിയായപ്പോൾ, ബസ് അപകടമുണ്ടായെന്നും തെൻറ തല കന്പിയിൽ ചെന്നിടിച്ചതുമൂലം തലയ്ക്ക് വേദനയും തലകറക്കവും ഉണ്ടെന്നു പറഞ്ഞു നിർമല വീട്ടിലേക്കു വിളിച്ചു. തിരിച്ചു പോരുവാൻ മാതാപിതാക്കൾ പറഞ്ഞതനുസരിച്ച് അവൾ വീിട്ടലേക്ക് പോന്നു. അൽപ സമയം കയറിക്കിടന്നെങ്കിലും പിന്നീട് നല്ല സന്തോഷവതിയായി ഓടി നടക്കുന്നതു കണ്ട് സംശയം തോന്നിയ മാതാപിതാക്കൾ ബസ് ജീവനക്കാരോടു തിരക്കിയപ്പോൾ അവൾ പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്നു മനസിലായി. അതേപ്പറ്റി അവളോട് ഒന്നും ചോദിച്ചില്ല. അന്ന് വൈകിട്ട് പിതാവ് കാറിൽ അവളെ ഹോസ്റ്റലിൽ കൊണ്ടാക്കി. നാലഞ്ചു ദിവസത്തെ ക്ലാസ് മുടങ്ങിയപ്പോൾ അസൈൻമെൻറുകളും ഹോം വർക്കുകളും വളരെയധികം അവശേഷിച്ചു. തനിക്ക് പഠിക്കാൻ പറ്റില്ലെന്നും എഴുതിത്തീർക്കാൻ സാധിക്കില്ലെന്നും, കൂട്ടുകാരൊന്നും സഹകരിക്കുന്നില്ലെന്നും മറ്റുമുള്ള പരാതികളുമായി മാതാപിതാക്കളെ അവൾ വിളിച്ചു വരുത്തി. അവർ അധികാരികളുമായി സംസാരിച്ചപ്പോൾ സാരമില്ല തുടക്കത്തിലെ ബുദ്ധിമുട്ടുകളാണിവയെന്നും അതൊക്കെ മാറിക്കൊള്ളും എന്നു പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വീട്ടിൽ വന്നിട്ട് ബസിൽ തിരിച്ചുപോയി. ഒൻപതരയായപ്പോൾ അവൾ വീട്ടിലേക്കു വിളിച്ചു. താമസിച്ചതുകൊണ്ട് താൻ ഒരു ഓട്ടോറിക്ഷ പിടിച്ചാണ് കോളജിലേക്കു പോയത്. ഓട്ടോ വിജനമായ ഇടവഴിയിലൂടെയാണ് വിട്ടത്. അതുകണ്ട് അവൾ ഒച്ചയിട്ടു. അപ്പോൾ മിണ്ടിപ്പോയാൽ തട്ടിക്കളയുമെന്നായിരുന്നു ഓട്ടോക്കാരെൻറ ഭീഷണി. അതുകേട്ട് താൻ ഓട്ടോറിക്ഷയിൽ നിന്ന് ഉറക്കെ കരഞ്ഞുകൊണ്ട് ചാടി നിലത്തു വീണു. ശബ്ദം കേട്ടു നാട്ടുകാർ ഓടികൂടിയായപ്പോഴേക്കും ഓട്ടോ സ്ഥലം വിട്ടിരുന്നു. അതിനാൽ ഓട്ടോയുടെ നന്പർ പോലും കിട്ടിയില്ലെന്നും അവൾ പറഞ്ഞു. പോലീസിൽ പരാതി നൽകാൻ മാതാപിതാക്കൾ ഉടൻ അവിടെ എത്താമെന്ന് അവളെ അറിയിച്ചു.

മാതാപിതാക്കൾ എത്തുന്പോൾ അവൾ പോലീസ് സ്റ്റേഷനിൽ ഒരു വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഇരിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ പിതാവിനെ അകത്തേയ്ക്ക് വിളിപ്പിച്ച് അവൾ കള്ളക്കഥമെനഞ്ഞതാണെന്ന് സംശയമുണ്ടെന്ന് അറിയിച്ചു. അതുകൊണ്ടു വിശദമായി ചോദ്യം ചെയ്യട്ടെയെന്ന് പിതാവിനോടു ചോദിച്ചു. തിരിച്ചും മറിച്ചും തുരുതുരെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവൾ പരസ്പര വിരുദ്ധമായി പറഞ്ഞ് പൊട്ടിക്കരഞ്ഞു. കള്ളക്കഥയായിരുന്നെന്ന് സമ്മതിക്കുകയും ചെയ്തു. ഇതിനകം തട്ടിക്കൊണ്ടുപോകൽ കഥ കോളജിലുമെത്തി. അധികൃതരും സഹപാഠികളുമെല്ലാം അറിഞ്ഞു. പിന്നീട് കള്ളക്കഥയാണെന്നറിഞ്ഞപ്പോൾ അധികാരികൾ ശാസിച്ചു. സഹപാഠികൾ പരിഹസിക്കുകയും അവളെ കാണുന്പോൾ അടക്കം പറഞ്ഞ് മാറിപ്പോവുകയും ചെയ്തു. തനിക്ക് ആ കോളജിൽ പഠിക്കണ്ടന്നും വേറെ എവിടെയെങ്കിലും പോകണമെന്നും ശാഠ്യംപിടിച്ച് അവൾ വീട്ടിലിരുന്നു. പ്രിൻസിപ്പലിനെ കണ്ടപ്പോൾ ക്ഷമ പറഞ്ഞ് മര്യാദയ്ക്ക് ജീവിച്ചുകൊള്ളാമെന്ന് എഴുതി തന്നാലേ ഇനി ക്ലാസിലിരിക്കുവാൻ അനുവദിക്കുകയുള്ളുവെന്നും പറഞ്ഞു. പ്രിൻസിപ്പൽ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. അതുകൊണ്ട് ഇനി എന്തുവന്നാലും ഈ കോളജിൽ പോകാൻ കഴിയില്ല എന്ന് പറഞ്ഞ് അവൾ ഭക്ഷണം പോലും കഴിക്കാതെ മുറിയിൽ കയറി കതകടച്ചിരുന്നു.

ആകാംക്ഷ പലതരം

കുട്ടികളിലും കൗമാരപ്രായക്കാരിലും പലതരത്തിലുള്ള ആകാംക്ഷരോഗങ്ങൾ ഉണ്ട്. അതിൽ പ്രഥമമായി പറയാവുന്നത് Separ- ation Anxiety Disordr ആണ്. മാതാപിതാക്കളിൽ നിന്നോ പരിപാലകരിൽ നിന്നോ അകന്ന് നിൽക്കേണ്ടിവരുന്പോഴുണ്ടാകുന്ന അമിതമായ ആകാംക്ഷാ പ്രകടമാണിവിടെ കാണുക. ഇത് ആണ്‍കുികളെക്കാൾ കൂടുതൽ പെണ്‍കുട്ടികളിലാണ് പ്രകടമാകുക. ഏതാണ്ട് ഏഴരവയസു മുതൽ പതിന്െ വയസുവരെയാണ് കൂടുതലായി കാണപ്പെടുന്നത്. ഇത് അമിതമായ ഭയവും, ശാരീരകസംവേദനങ്ങളും മാനസിക സംഘർഷവും സൃഷ്ടിക്കുന്നു. മാതാപിതാക്കളിൽ നിന്ന് അകന്നിരിക്കുന്പോൾ അവർ മരിച്ചുപോകുമോ അവർക്ക് എന്തെങ്കിലും സംഭവിക്കുമോ, എന്ന് തുടങ്ങിയ ചിന്തകൾ അവരെ വേട്ടയാടുകയും മാതാപിതാക്കളുടെ അടുത്തേക്ക് എങ്ങനെയും തിരിച്ചുപോകുവാൻ ഭ്രാന്തമായ ഒരു ഉൾവിളി അവർക്കുണ്ടാകുകയും ചെയ്യും. നിയന്ത്രിക്കാനാവാത്ത ആ വികാരത്തിന് അടിമപ്പെട്ട് അവർ പല തന്ത്രങ്ങളും ആവിഷ്കരിച്ചേക്കാം.


മേൽപറഞ്ഞ കുട്ടിയുടെ തട്ടിക്കൊണ്ടുപോകൽ നാടകം പോലെ ഈ പ്രതിഭാസം സംഭവിക്കുക ആദ്യമായി വീട്ടിൽ നിന്ന് മാറി ഹോസ്റ്റലുകളിലോ മറ്റു സ്ഥലങ്ങളിലേയ്ക്കോ പോകുന്പോഴോ, പ്രിയപ്പെട്ടവർ നഷ്ടപ്പെടുന്പോഴോ, കുടുംബത്തിൽ രോഗങ്ങൾ വരുന്പോഴോ ഒക്കെയാണ്. ഇത് എല്ലായ്പ്പോഴും കാണണമെന്നില്ല. ചിലപ്പോൾ കുഴപ്പമൊന്നുമില്ലാതെ മാറിത്താമസിച്ചെന്നിരിക്കും. എന്നാൽ മേൽപ്പറഞ്ഞ കുട്ടിയുടെ കാര്യത്തിലെന്നപോലെ എന്തെങ്കിലും സംഘർഷം വരുന്പോൾ അതു ഇരട്ടിയാകും.

നഴ്സിംഗ് സ്കൂളിലെ പഠനവിഷയങ്ങളും, പ്രോജക്ടുകളുമൊക്കെ അവൾക്ക് താങ്ങാനാവാത്തതാണെന്ന തോന്നലുകളും അവളെ വിഷമിപ്പിക്കുന്നു. മാതാപിതാക്കളിൽ നിന്നുള്ള വേർപിരിയലും സാഹചര്യങ്ങളിലെ പ്രതികൂലാവസ്ഥയും സൃഷ്ടിക്കുന്ന സംഘർഷത്തിെൻറ പ്രകടനമാണ് അവൾ കാഴ്ച വെച്ചത്. ചിലയാളുകൾക്ക് പൂർണ ശമനം കിട്ടും. ചിലർക്ക് അതു തുടർച്ചയായി അനുഭവപ്പെടാം. ഇങ്ങനെയുള്ളവർ അതിനോടൊപ്പം ചില അനുബന്ധ മനോരോഗങ്ങളും ഉള്ളവരായിരിക്കും. എല്ലാതലങ്ങളിലുമുള്ള ഉത്കണ്ഠാരോഗമായ Generalised Anxiety Disorder െൻറ ഭാഗമായും ഇതുവരാം. ഡിപ്രഷെൻറയും പ്രത്യേകതരം ഫോബിയകളുടെയും മതിഭ്രമങ്ങളുടെയും കൂടെയും ഇത് പ്രത്യക്ഷപ്പെടാം. Generalised Anxiedy Disorder ൽ ഒരു പ്രത്യേക സാഹചര്യത്തിൽ മാത്രമല്ലാതെ എല്ലാ സാഹചര്യങ്ങളിലും ഇടപെടാനുള്ള ബുദ്ധിമുട്ടും, ഭയവും, ആശങ്കയും ഉണ്ടാകാം.

ഫോബിയ

പ്രത്യേക സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്പോഴുണ്ടാകുന്ന അതിശക്തവും യുക്തിരഹിതവുമായ ഭയമാണ് ഫോബിയ. ഇരുിനെ, ഏകാന്തതയെ, തുറസായ സ്ഥലങ്ങളെ, ഉയരത്തെ, വെള്ളത്തെ, രോഗത്തെ, രക്തത്തെ, ഇടിമിന്നലിനെ, കാറ്റിനെ, മൃഗങ്ങളെ, പ്രാണികളെ തുടങ്ങിയ എന്തിെൻറയെങ്കിലും സാന്നിധ്യത്തിൽ ഇങ്ങനെയുള്ള ഭയമുണ്ടാകും. മിക്കവാറും ഇങ്ങനെ ഉണ്ടാകുവാൻ കാരണമായ ഒരു മൂല്യസംഭവമുണ്ടായിരിക്കും. പാന്പിനെ അമിതമായ പേടിയുള്ള ആളിെൻറ ആരെങ്കിലും പാന്പുകടിച്ചു മരിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ എന്നെങ്കിലും പാന്പിനെ കണ്ട് അമിതമായി ഭയപ്പെട്ടിട്ടുണ്ടാകാം. ഇതുപോലെ എല്ലാ ഭയങ്ങൾക്കും മനശാസ്ത്രപരമായ ഒരു കാരണമുണ്ടാകാം. സൈക്കോ തെറാപ്പി വഴി ഇതു പൂർണമായും മാറ്റിയെടുക്കാം.

സ്കൂൾ ഫോബിയ

സ്കൂൾ ഫോബിയ കൗമാരപ്രായക്കാരെയും കുട്ടികളെയും ബാധിക്കുന്നു. സ്കൂളിൽ പോകാൻ അമിത ഭയമുണ്ടാകുകയും ത·ൂലം എന്തെങ്കിലും കാരണം പറഞ്ഞ് സ്കൂളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നു. Panic Disorder ൽ ചില സാഹചര്യങ്ങളിൽ അമിതമായ ഭയപ്രകടനവും അതിൽ നിന്നുണ്ടാകുന്ന അപ്രതീക്ഷിതവും അനിയന്ത്രിതവുമായ പെരുമാറ്റങ്ങളും പൊിത്തെറിയും കാണപ്പെടുന്നു. Obsessive Compulsive Disorder നെ ഉത്കണ്ഠയുടെ പട്ടികയിൽ പെടുത്താം. ചെയ്യുന്ന കാര്യങ്ങളുടെ പൂർണതയിൽ തൃപ്തിവരാതെ വീണ്ടും വീണ്ടും ഇവർ ചെയ്തുകൊണ്ടിരിക്കും. വൃത്തിയെപ്പറ്റി വർധിച്ച ഭയമുള്ളതുകൊണ്ട് കൈ വീണ്ടും വീണ്ടും കഴുകും. ആരെങ്കിലും തന്നെയോ തെൻറ വസ്തുക്കളിലോ തൊട്ടാൽ അശുദ്ധമാകുമെന്ന ഭയത്തിൽ മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കും. ചിലപ്പോൾ ബസിൽ കയാറാൻ പോലും മടിക്കും.

തലയിടിക്കൽ, അസ്വഭാവിക ചലനങ്ങൾ, ബോധംകെടൽ, നഖം കടിക്കൽ, നിലത്തു കിടന്ന് ഉരുളൽ, കിടന്ന് മലമൂത്രവിസർജ്ജനം നടത്തൽ ഇവയും ഉത്കണ്ഠയുടെ പ്രകടനങ്ങളായി കാണപ്പെടാൻ ഇടയുണ്ട്.

ഡോ. പി. എം. ചാക്കോ പാലക്കുന്നേൽ
പ്രിൻസിപ്പൽ, നിർമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സലിംഗ്
ആൻഡ് സൈക്കോതെറാപ്പി, പത്തനംതിട്ട