വരും നാളുകൾ അഗ്രിബിസിനസിന്‍റേത്
കാർഷികോത്പന്നങ്ങൾക്ക് മൂല്യവർധനവിലൂടെ മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് കാർഷിക മേഖല. അഗ്രി ബിസിനസ് എന്ന പേരിൽ പ്രത്യേക വിഭാഗം തന്നെ രൂപപ്പെട്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ മൂല്യവർധന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് ക്ഷീരോത്പാദന മേഖല. കോഴി വളർത്തൽ, മത്സ്യക്കൃഷി, പഴം പച്ചക്കറി തുടങ്ങിയ മേഖലകളും മൂല്യവർധന പ്രവർത്തനങ്ങളിൽ സജീവമായി പ്രവേശിച്ചിട്ടുണ്ട്.

പിന്തുണയുമായി കേരള വെറ്ററിനറി സർവകലാശാല

കൃഷി, മത്സ്യം വളർത്തൽ, ക്ഷീര വികസനം, കോഴി വളർത്തൽ എന്നിവയെല്ലാം സംയോജിപ്പിച്ചു കൊണ്ട് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി ഒരു സ്റ്റാർപ് വില്ലേജു തന്നെ ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ, പുല്ലഴിയിലാണ് ഇതു സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇത്തരത്തിലുള്ള സ്റ്റാർപ് വില്ലേജാണിത്.

എല്ലാവരും ജൈവ കൃഷിയിലേക്കും ഓർഗാനിക് ഉത്പാദനത്തിലേക്കും നീങ്ങി കൊണ്ടിരിക്കുകയാണ്. ജൈവകൃഷിയിലേക്ക് എത്തിച്ചേരാൻ രണ്ടു വർഷത്തെ സമയമെങ്കിലുമെടുക്കും എന്നാണ് കേരള വെറ്ററിനറി സർവകലാശാലയിലെ എൻട്രപ്രണർഷിപ് ഡയറക്ടർ ടി.പി സേതുമാധവൻ പറയുന്നത്. ന്ധസേഫ് റ്റു ഈറ്റ് എന്ന ലക്ഷ്യത്തോടെയാണ് ഉത്പാദനം നടത്തുന്നത്. അരി, പാൽ, പച്ചക്കറികൾ, മത്സ്യം, ഇറച്ചി എന്നിവയെല്ലാമാണ് വിപണിയിലെത്തിക്കുന്നത്. തെരഞ്ഞെടുത്ത മുപ്പതു
വെറ്ററിനറി സർവകലാശാലയുടെ ഒൗട്ട്ലെറ്റുകൾ വഴിമാത്രം ലഭ്യമായിരുന്ന ഉത്പന്നങ്ങൾ പുല്ലഴി സഹകരണ സംഘത്തിെൻറ ഒൗട്ട്ലെറ്റ് തുറന്നതോടെ അവിടയെും ലഭ്യമാകാൻ തുടങ്ങി.

ക്ഷീര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ

വനിതകൾക്കും പുരുഷൻമാർക്കുമായി സംരംഭകത്വ പരിശീലന പരിപാടികൾ സർകലാശാല സംഘടിപ്പിക്കാറുണ്ടെന്ന് ടി.പി സേതുമാധവൻ അറിയിച്ചു. ഈ പരിശീലന പരിപാടികളിൽ പാലുത്പന്നങ്ങൾക്കും ഇറച്ചി ഉത്പന്നങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഉത്പന്നങ്ങൾക്ക് ഇന്ന് നല്ല ഡിമാൻഡാണുള്ളത്.

സംരംഭകത്വ പരിശീലന പരിപാടിയിൽ സ്റ്റൈപ്പൻഡ് ആൻഡ് അപ്രൻറീസ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. സംരംഭകത്വ പരിശീലന പരിപാടികൾ കൂടുതലും ഹൃസ്വകാല പരിപാടികളാണ്.

നൂതന പദ്ധതികൾ

ക്ഷീര കർഷകർക്ക് സഹായകരമാകുന്ന നിരവധി പ്രവർത്തനങ്ങളാണ് സർവകലാശാലയുടെ നേതൃത്വത്തിൽ തയ്യാറായി വരുന്നത്. അതിൽ പ്രധാനപ്പെതാണ് കറവക്കാരനെ കിട്ടാനില്ല എന്നുള്ള പ്രശ്നത്തിന് പരിഹാരമായി മിൽക്കിംഗ് ടെക്നീഷ്യൻമാരെ ലഭ്യമാക്കുന്ന പദ്ധതി. കേരളത്തിൽ 98 ശതമാനം പശുക്കളും സങ്കരയിനം പശുക്കളാണ്. കറവക്കാരെ കിട്ടാനില്ല എന്നുള്ളതാണ് ക്ഷീരകർഷകർക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.

കറവക്കാരൻ എന്നുള്ള പേര് മിൽക്കിംഗ് ടെക്നീഷ്യൻ എന്നു മാറ്റികൊണ്ടാണ് സർവകലാശാല പുതിയപദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിക്കായി ന്ധമിൽക്കോ ബൈക്ക്’ എന്ന പേരിൽ പുതിയൊരു കറവ മെഷീനും വികസിപ്പിച്ചെടുത്തിട്ടുണ്ട്.


ഒരു ബൈക്കിൽ കറവയന്ത്രം ഘടിപ്പിച്ചിരിക്കുകയാണ്. അതുമായി വീടുകളിലെത്തി കറവ നടത്തി മടങ്ങാം. മെഷീൻ പ്രവർത്തിക്കാനാവശ്യമായ ബാറ്ററി ബൈക്കിൽ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
പത്താം ക്ലാസ് യോഗ്യതയുള്ള ആർക്കും ഇതിന് അപേക്ഷിക്കാം. മിൽക്കോ ബൈക്ക് വാങ്ങാനുള്ള സാന്പത്തിക സഹായത്തിനായി കേരളത്തിലെ ഗ്രാമീണബാങ്കുകളെ സമീപിക്കാം. ഇതുപയോഗിച്ചുള്ള കറവയുടെ പരിശീലനം വെറ്റിനറി സർകാലാശാലയിൽ നിന്നു ലഭിക്കും.

ദേശീയ ക്ഷീര വികസന കോർപറേഷൻ, നാഷണൽ അക്കാദമി ഫോർ അഗ്രികൾച്ചറൽ റിസേർച്ച് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സർവകലാശാലയുടെ പ്രവർത്തനങ്ങളെല്ലാം തന്നെ നടപ്പിലാക്കുന്നത്. കണ്‍സൾൻസി, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകൽ എന്നു തുടങ്ങി ഡയറി അനുബന്ധ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്തു നൽകാൻ സർവകാലാശാല തയ്യാറാണെന്ന് ടി.പി സേതുമാധവൻ പറഞ്ഞു. നിലവിൽ ദേശീയ ക്ഷീര വികസന കോർപറേഷനുമായി സർവകലാശാല എംഒയു ഒപ്പിട്ടിട്ടുണ്ട്.

പദ്ധതി ഏപ്രിൽ മുതൽ

തുടക്കത്തിൽ 100 പേർക്കാണ് തൊഴിൽ നൽകുന്നത്. 25000 രൂപയാണ് പ്രതിമാസവരുമാനമായി മിൽക്കിംഗ് ടെക്നീഷ്യന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ വർഷം ഏപ്രിലോടു കൂടി ഇത് പ്രാബല്യത്തിൽ വരും.

ഇതിനു പുറമേ മലബാർ മേഖല ക്ഷീരോത്പാദക സംഘവുമായി ചേർന്ന് സംരംഭകത്വ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഇതിനു പുറമെ പാലിൽ നിന്നുള്ള മൂല്യവർധിത ഉ്തപന്നങ്ങളായ നെയ്യ്, വെണ്ണ എന്നിവ വേർതിരിച്ചെടുക്കൽ, ഐസ്ക്രീം ഉൾപ്പെടെയുള്ള റെഡി ടു ഈറ്റ് ഉത്പന്നങ്ങളുടെ നിർമാണം തുടങ്ങിയവയ്ക്കും പരിശീലനം നൽകുന്നുണ്ട്.

കുടുംബശ്രീയുമായി ചേർന്നുള്ള സംരംഭകത്വ പരിശീലന പരിപാടികളാണ് മറ്റൊരു പദ്ധതി. ഉത്പാദനക്ഷമത വർധിപ്പിക്കുക, വൈവിധ്യമാർന്ന ഉത്പന്ന നിർാണം പരിശീലിപ്പിക്കുക എന്നിവയാണ് ഇതിെൻറ ലക്ഷ്യം. ക്ഷീരകർഷകരെ സഹായിക്കാൻ നിരവധി കാര്യങ്ങൾ
ക്ഷീരകർഷകരെ സഹായിക്കാനായി നിരവധി പദ്ധതികളാണ് സർവകലാശാല നടപ്പിലാക്കി വരുന്നത്. ക്ഷീരകർഷകർക്കായി ഏകജാലക സംവിധാനത്തിലൂടെ സേവനങ്ങൾ ലഭ്യമാക്കുന്നു. ക്ഷീരപ്രഭ എന്ന സോഫ്റ്റ്വേർ കന്നുകാലികൾക്ക് ഏതളവിൽ തീറ്റ നൽകണം എങ്ങനെയാണ് പരിപാലിക്കേണ്ടത് തുടങ്ങിയ വിവരങ്ങൾ കർഷകർക്ക് ലഭ്യമാക്കുന്നതിനായി വികസിപ്പിച്ചെടുത്തിുള്ളതാണ്.

കൂടാതെ 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ഇവെറ്റ് കണക്റ്റ് എന്ന സംവിധാനം കർഷകർക്ക് വേണ്ട നിർദേശങ്ങൾ നൽകാനായി ആരംഭിച്ചിുണ്ട്. നിലിവൽ തൃശ്ശൂർ, ഒല്ലൂർ, കൽപറ്റ എന്നീ പ്രദേശങ്ങളിൽ ലഭ്യമാകുന്ന സംവിധാനം വരും വർഷത്തിൽ കേരളത്തിലെ എല്ലാ നിയോജകമലങ്ങളിലേക്കും എത്തിക്കുക എന്നതാണ് സർവകാലാശാലയുടെ അടുത്ത ലക്ഷ്യം. ഇവെറ്റ് എന്ന അഡ്വൈസറി സെല്ലുവഴിയായി ക്ഷീരകർഷകർക്ക് അരമണിക്കൂറിനുള്ളിൽ വെറ്റിനറി ഡോക്ടർഡമാരുടെ സേവനവും ലഭ്യമാണ്.