നിർമല വിജയം
ജീവിതത്തെ നാലു ദിശകളിൽ നിന്നും നോക്കിക്കാണുന്ന എഴുത്തുകാരി, വർണങ്ങൾ കൊണ്ടൊരു മായാപ്രപഞ്ചം തീർക്കുന്ന ചിത്രകാരി, ശിലകൾ കൊണ്ടു കവിത എഴുതുന്ന ശിൽപി, നാടക രചയിതാവ്, അഭിനേത്രി, ഹ്രസ്വചിത്ര നിർമാതാവ്, ഡോക്യുമെൻററി നിർമാതാവ് എല്ലാത്തിനുമപരി കുട്ടികൾക്കു വഴിവിളക്കാകുന്ന മികച്ച അധ്യാപിക. നിർമല ജയിംസിെൻറ വിശേഷങ്ങൾ അങ്ങനെ നീണ്ടുപോകും. നിർമല മാത്യു കടയ്ക്കൽ എന്ന പേരിൽ എഴുതിത്തുടങ്ങി സർഗാത്മക ലോകത്തിൽ തെൻറ വിരൽ മുദ്ര പതിപ്പിച്ച നിർമല ജയിംസിെൻറ വിശേഷങ്ങളിലേക്ക്...

എഴുത്തിന്‍റെ ലോകം

പതിനേഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാലസാഹിത്യം, ചെറുകഥകൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടും. ഒരു നോവൽ ഉണ്ട് ന്ധഅശരണരുടെ ആകാശം.’ 1975 ലാണ് എെൻറ ആദ്യ ചെറുകഥ അച്ചടിച്ചു വരുന്നത്. ന്ധസമരശബ്ദം’ എന്ന വാരികയിൽ, ന്ധപുതിയ സൃഷ്ടി’ എന്നായിരുന്നു കഥയുടെ പേര്. 2015ൽ കഥയെഴുത്തിെൻറ 40ാം വാർഷികത്തിൽ എെൻറ 40 ചെറുകഥകൾ സമാഹരിച്ച് ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിക്കുകയുണ്ടായി. നീണ്ട 40 വർഷത്തെ കഥാജീവിതത്തിെൻറ ഒരു അടയാളം പോലെയാണത്. ഒരുപിടി രഹസ്യങ്ങൾ എന്നാണ് പുസ്തകത്തിെൻറ പേര്.

? സ്ത്രീ എന്ന നിലയിൽ എഴുതി തുടങ്ങുന്ന കാലത്ത് വെല്ലുവിളികൾ നേരിട്ടിരുന്നോ

ഇന്നത്തെ പെണ്‍കുട്ടികൾക്ക് ഒരു പക്ഷേ വിശ്വസിക്കാൻ തന്നെ പ്രയാസമായ സാഹചര്യങ്ങളാണ് അന്നുണ്ടായിരുന്നത്. അക്കാലത്ത് എഴുത്തിെൻറ ലോകത്ത് നിലനിൽക്കുക എന്നത് അത്ര സുഗമമായിരുന്നില്ല. പ്രത്യേകിച്ചും സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും പ്രോത്സാഹ്നം കിട്ടുക പ്രയാസമായിരുന്നു. പിന്നെ ഞാൻ എഴുതി തുടങ്ങുന്ന കാലത്ത് സാന്പത്തിക പ്രതിസന്ധികളും ഉണ്ടായിരുന്നു.

ഹോസ്റ്റലിൽ താമസിച്ച് എഴുതിയിരുന്നതുകൊണ്ട് പേപ്പർ വാങ്ങുക തന്നെ ബുദ്ധിമുട്ടായിരുന്നു. ഇന്നത്തെ പോലെ രചനകൾക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല. വിശ്വധർ വാരികയിലെ ബർണാഡ് മല്യർ അച്ചൻ, പേപ്പർ വാങ്ങിച്ചു തന്നതും കഥകൾക്കു ചെറിയ പ്രതിഫലം നൽകിയതും അക്കാലത്ത് വലിയ പിന്തുണയായി. കുടുംബദീപത്തിലെ ചെറിയാൻ കുനിയന്തോടത്ത് അച്ചെൻറ പ്രോത്സാഹനവും മറക്കുവാൻ കഴിയുന്നതല്ല.

? 1975 ൽ ദീപികയുടെ ലേഖന മത്സരത്തിൽ വിജയിച്ചത് അക്ഷര ജീവിതത്തിെൻറ ഒരു വലിയ തുടക്കമല്ലേ

തീർച്ചയായും. 1975 ലാണ് എെൻറ സങ്കൽപത്തിലെ ജീവിതപങ്കാളി എന്ന വിഷയം ആസ്പദമാക്കി സരിത പംക്തി, യുവതികളിൽ നിന്നും ലേഖനങ്ങൾ ക്ഷണിക്കുന്നത്. ഞാൻ അന്ന് കൊല്ലം ഫാത്തിമ മാതാ കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. സങ്കല്പത്തിലെ ഭർത്താവിനെക്കുറിച്ചാലോചിച്ചപ്പോൾ കുറെ മാറിയ ചിന്തകളൊക്കെ കയറി വന്നു. മറ്റാരും എഴുതാത്ത ഒരു സങ്കൽപം ആയിരിക്കണം എേൻറതെന്ന് ഒരു നിർബന്ധം ഉണ്ടായിരുന്നു.

അതുകൊണ്ടു തന്നെ മദ്യപനായ, ക്രൂരനായ ഒരു ഭർത്താവിനെയാണ് മണവാളനായി അവതരിപ്പിച്ചത്. ഭർത്താവിെൻറ ക്രൂരതകൾ എല്ലാം ക്ഷമയോടെ സഹിച്ച് ആളെ സ്നേഹത്തിെൻറയും ന·യുടെയും പാതയിലേക്കു നയിക്കുന്ന വധുവായാണ് ഞാൻ സ്വയം അവതരിച്ചത്. നവവരെൻറ പീഡനങ്ങൾ ഏൽക്കുന്പോഴും ത്യാഗപൂർവം എല്ലാം ഏറ്റുവാങ്ങുന്ന ഒരു വധു. ഒടുവിൽ മദ്യപാനവും ക്രൂരതയും ഉപേക്ഷിച്ച് ജീവിതത്തിെൻറ സ്നേഹത്തിെൻറ സംസ്കാരത്തിെൻറ പാതയിൽ മടങ്ങിവരുന്ന ഭർത്താവിനെയും ഞാൻ സങ്കൽപിച്ചു.

ന്ധവിഷാദചിന്തയുടെ ചിറകിൽ’ എന്നായിരുന്നു ലേഖനത്തിെൻറ പേര്. 1976 ജനുവരി മൂന്നിന് ലേഖനം സരിതയുടെ വർഷാന്തപതിപ്പിൽ അച്ചടിച്ചു വന്നു. സമ്മാനപ്രഖ്യാപനത്തോടൊപ്പം സാനം നേടിയ പെണ്‍കുട്ടികളുടെ ഫോട്ടോയും കൊടുത്തിരുന്നു. ദീപികയുടെ ഹാളിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയാണ് സമ്മാനം നൽകിയത്. തകഴിച്ചേെൻറ പ്രസംഗവും ഓർക്കുന്നുണ്ട്. ഭാവി വരനെ സ്വപ്നം കാണുന്ന പെണ്‍കുട്ടികൾ മൂന്നുപേരും കല്യാണ പ്രായമായിില്ല എന്ന് അദ്ദേഹം പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിച്ചതും ഉള്ളിൽ ഇന്നും തെളിയുന്നുണ്ട്.

രണ്ടാം സ്ഥാനം നേടിയ രചന എന്നെ ശ്വാസം മുച്ചിച്ച രസകരമായ അനുഭവം കൂടി ഉണ്ട്. അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ ലേഖന മത്സര വിജയികളുടെ ഫോട്ടോയും വിവരവും ദീപികയിലൂടെ കേരളം മുഴുവൻ അച്ചടിച്ചു വന്നുവല്ലോ. അന്നു കോളജിലും ഞാൻ താമസിച്ചിരുന്ന ഗൊറേറ്റി ഹോസ്റ്റലിലും അഭിനന്ദന കത്തുകളുടെ പ്രവാഹമായിരുന്നു. നൂറുകണക്കിനു കത്തുകളിൽ പ്രണയാഭ്യർഥനകളും, വിവാഹാഭ്യർഥനകളും നിരവധിയായിരുന്നു. ഹോസ്റ്റൽ വാർഡനും, ബന്ധപ്പെട്ടവർക്കും അൽപം നീരസവുമായി. അന്നത്തെ കാലമല്ലേ പെണ്‍കുട്ടികൾക്കു കത്തു വരുന്നത് വലിയ അപരാധമായി പലരും കണ്ടിരുന്നു. മറ്റു പെണ്‍കുട്ടികളുടെ നോവും വിഷമമുണ്ടാക്കി. എങ്കിലും എെൻറ സർഗാത്മക രചനയുടെ തുടക്കമാണത്.

? പൊതുരംഗത്തും കലാരംഗത്തും പ്രവർത്തിക്കുവാനും, എഴുതുവാനും സ്ത്രീകൾക്കു നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന കാലമായിരുന്നു എന്നർത്ഥം

വളരെ ശരിയാണ്. എെൻറ കൗമാരകാലത്ത് സ്ത്രീകൾക്കു ധാരാളം വിലക്കുകൾ ഉണ്ടായിരുന്നു. ഇന്നത്തെ പോലുള്ള അവസരങ്ങളോ, സ്പേസോ, സ്വാതന്ത്ര്യമോ ഒന്നുമില്ല. എഴുത്തുകാരിയുടെ ഫോട്ടോ ഒരിക്കൽ പ്രശസ്തമായ ഒരു വാരിക ചോദിച്ചപ്പോൾ നൽകുവാൻ തന്നെ എനിക്ക് അനുവാദമുണ്ടായിരുന്നില്ല. സമൂഹത്തിൽ നിന്നുണ്ടാകുന്ന തിരിച്ചടികൾ ഭയന്നാകാം ഇത്.

എങ്കിലും എെൻറ അച്ചാച്ചൻ കൈപ്പൻപ്ലാക്കൽ എസ്. മാത്യുവും അമ്മ ജെയിന മാത്യുവും എെൻറ എഴുത്തിനെ പ്രോത്സാഹിപ്പിച്ചിരുന്നു. അച്ചാച്ചൻ തന്നെയാണ് പല സാഹിത്യ ചടങ്ങുകളിലും ക്യാന്പുകളിലും എെൻറ ഒപ്പം വന്നിരുന്നതും.

? കേരളത്തിൽ ട്രാൻസ്ജൻഡർ എന്നൊരു സത്യം തിരിച്ചറിയപ്പെടുന്നതിനു വളരെക്കാലം മുൻപ് രാധാകൃഷ്ണനായി മാറിയ രാധയെ കുറിച്ച് നിർമല ജെയിംസ് എഴുതിയിട്ടുണ്ട്. രാധയ്ക്കും ദുഃഖം രാധാകൃഷ്ണനും ദുഃഖം എന്ന ലേഖനം ദീപികയുടെ ന്ധസരിത’ യിൽ 1976 ഒക്ടോബറിൽ പത്തിനാണ് അച്ചടിച്ചു വരുന്നത് ?
അതേ കടയ്ക്കൽ ഗവണ്മെൻറ് സ്കൂളിൽ എെൻറ സീനിയർ ആയിരുന്നു പിന്നീട് രാധാകൃഷ്ണനായി മാറിയ രാധ. ദേശീയ കായിക താരം കൂടിയായിരുന്നു രാധ. കുട്ടിക്കാലം മുതൽ നല്ല അടുപ്പമുണ്ടായിരുന്നു. ഒരു കാലത്ത് കേരളത്തിൽ വൻ വാർത്തയായിരുന്നു രാധാകൃഷ്ണനായുള്ള രാധയുടെ മാറ്റം.

നല്ല കായിക ശേഷിയുള്ള രാധ എെൻറ മനസിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട്. പുരുഷ·ാരെ പോലെ മാംസപേശിയുള്ള കൈത്തണ്ടയും നേരിയ മീശയുമൊക്കെയുള്ള രാധയെ എല്ലാവരും അത്ഭുതത്തോടെയും അൽപം ഭയത്തോടെയുമാണ് നോക്കിയിരുന്നത്. രാധാകൃഷ്ണനായി രാധ മാറിയപ്പോൾ വേളൂർ കൃഷ്ണൻകുട്ടി സാർ പറഞ്ഞതനുസരിച്ച് രാധയെക്കുറിച്ച് ഞാൻ എഴുതി. രാധാ രാധാകൃഷ്ണനായ ഫോട്ടോയും ലേഖനവും ദീപികയിൽ അച്ചടിച്ചു വന്നു. ഞാനാണ് ആദ്യം രാധയുടെ മാറ്റത്തെക്കുറിചച് എഴുതുന്നത്.


? നിർമല മാത്യു കടയ്ക്കൽ, നിർമല ജയിംസായി മാറുന്നതിനു പിന്നിൽ ജയിംസ് മാന്പുഴയുടെ വലിയ പിൻബലമില്ലേ

വളരെ വലിയ പിന്തുണ ഞാൻ ബാബുച്ചായൻ എന്നു വിളിക്കുന്ന ഭർത്താവിൽ നിന്നും ലഭിച്ചിട്ടുണ്ട്. (തൊഴിൽ മന്ത്രാലയത്തിൽ ക്ലാസ് വണ്‍ ഓഫീസറായി വിരമിച്ചു). ജോലിയും കുടുംബവും എെൻറ കലാപ്രവർത്തനങ്ങളും മുന്നോുകൊണ്ടുപോകുവാൻ അദ്ദേഹം വലിയ സഹായം തന്നെ ചെയ്തിട്ടുണ്ട്. കോഴിക്കോട് രൂപതയുടെ മൂന്നു സ്കൂളുകളിൽ 21 വർഷം ഞാൻ അധ്യാപികയായിരുന്നു. മക്കളായ അലക്സും ഫിലിപ്പും കുട്ടികളായിരുന്നപ്പോൾ മുതൽ സ്വന്തം പഠനം ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്വയം ചെയ്യുമായിരുന്നു. കുടുംബത്തിെൻറ പിന്തുണ ഉള്ളതുകൊണ്ടാണ് ഇങ്ങനെ മുന്നോട്ട് പോകുവാൻ കഴിഞ്ഞതും. മക്കളായ അലക്സും ഫിലിപ്പും എൻജിനിയർമാരാണ്. രണ്ടുപേരും വിവാഹിതരും. മൂന്നു കൊച്ചുമക്കളുണ്ട്.

? 1998 ൽ കേരളത്തിൽ പാൻമസാല നിരോധനം നിലവിൽ വരുന്നതിനു കാരണമായത് നിർമല ടീച്ചറിെൻറ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിയ പഠനറിപ്പോർട്ടേല്ല

അതേ. വിദ്യാർഥിസമൂഹത്തിനു ഗുണകരമായ ഒരു വലിയ ദൗത്യം നിർവഹിക്കുവാനായതിൽ വലിയ കൃതാർഥതയുണ്ട്. കോഴിക്കോ് ഞാൻ അധ്യാപികയായിരിക്കുന്പോൾ വിദ്യാർഥികൾക്കൊപ്പം (ഗൈഡിംഗ് ടീച്ചർ) നഗരത്തിലെ ഏഴു ഹൈസ്കൂൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഈ പഠന റിപ്പോർട്ട് പോലീസ് കമ്മീഷണർക്കും കോർപറേഷനും ഞാൻ നൽകിയിരുന്നു. പാൻപരാഗ് കുട്ടികളിൽ ചെലുത്തുന്ന ദുഃസ്വാധീനവും, ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് പാൻപരാഗ് നിരോധനവും നിലവിൽ വന്നു. ഇതിനു ഞങ്ങളുടെ പഠനറിപ്പോർട്ടും സഹായകരമായി. കാൻസർ അസോസിയേഷൻ അന്നത്തെ പഠനറിപ്പോർട്ട് എല്ലാ സ്കൂളുകളിലേക്കും അയച്ചു കൊടുത്തിരുന്നു.

ഹ്രസ്വ ചിത്രങ്ങളുടെ ലോകം

കുട്ടികൾക്കുള്ള ഹ്രസ്വചിത്രം ഉൾപ്പെടെ ചില ഷോർട്ട് ഫിലിമുകളും എടുത്തിട്ടുണ്ട്. എൻഡോസൾഫാൻ ഉൾപ്പെടെയുള്ള സാമൂഹ്യ വിപത്തിനെതിരേയും ചിത്രങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. എൻഡോസൾഫാൻ എന്ന മാരകദുരന്തത്തിനെതിരേ എടുത്ത ഹ്രസ്വചിത്രമാണ് ഡത്തോസൾഫാൻ. ചിൽഡ്രൻസ് എഡ്യൂക്കേഷണൽ ഫിലിം ഫെസ്റ്റിവലിൽ ഹ്രസ്വചിത്രങ്ങൾ മൂന്നുതവണ പ്രദർശിപ്പിച്ചിട്ടുണ്ട്.

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന എെൻറ ഷോർട്ട് ഫിലിം കാമറയിലെ വീഡിയോ ഉപയോഗിച്ചാണ് എടുത്തത്. രണ്ടരമിനിറ്റ് നീണ്ട ചിത്രം പാറമടയിലെ സ്ത്രീജിവിതം പകർത്തുന്നതാണ്.

വയൽ നികത്തുന്പോൾ നമുക്കു നഷ്ടമാകുന്ന നെൽപാടങ്ങളിലെ ഒൗഷധച്ചെടികളെക്കുറിച്ചും, കടയ്ക്കൽ വിപ്ലവത്തെക്കുറിച്ചുമെല്ലാം ഡോക്യുമെൻററികൾ എടുത്തിട്ടുണ്ട്. ചിത്രങ്ങളുടെ കാമറയും എഡിറ്റിംഗും ഞാൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ചിത്രങ്ങൾ ഫെയ്സ്ബുക്കിലും, ിശൃാമഹമഷമാലെ@്ോ എന്ന യൂട്യൂബ് ചാനലിലും കാണാം.

ഭരണങ്ങാനത്തെ അൽഫോൻസ ഓഡിയോ വിഷ്വൽ മ്യൂസിയത്തിെൻറ മുഴുവൻ സ്ക്രിപ്റ്റും രചിച്ചിട്ടുണ്ട്.

കാൻവാസിലെ വർണങ്ങൾ

എെൻറ ചിത്രങ്ങളിൽ നിറയെ വർണങ്ങൾ ഉണ്ടെങ്കിലും അതിലേക്ക് എത്തുന്നത് ഹൃദയവേദനയുടെ ഒരു നീർച്ചാലിലൂടെയാണ്. എെൻറ അനിയത്തി ഷീല (എെൻറ ഷീമോൾ) കാൻസർ രോഗബാധിതയായാണ് ഈ ലോകത്തോട് വിടപറയുന്നത്. മരിക്കുന്നതിനുമുൻപ് ഞാൻ ഷീലയെ കാണുന്പോൾ ഒരു കണ്ണിെൻറ കാഴ്ച നഷ്ടമായിരുന്നു. കാൻസർ തകർക്കുന്ന ശരീരവും, മനസുമായി വെറും ഒരു കണ്ണിലൂടെ അവൾ എന്നെ നോക്കി. ആ നോട്ടത്തിെൻറ ആഘാതം എനിക്കു താങ്ങാവുന്നതിലുമധികമായിരുന്നു. ആ വേദനയുടെ അതിജീവനത്തിനായാണ് ചിത്രരചനയിലേക്കു തിരിയുന്നത്. ഒരുപാടു ചിത്രങ്ങൾ വരച്ചു. കോഴിക്കോടും, എറണാകുളത്തും, ചിത്ര ശിൽപ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

ചിത്രരചനയിൽ ഒൗപചാരികമായ പഠനമൊന്നും നടത്തിയിില്ല. ഫ്രാൻസീസ് എന്നൊരു ചിത്രകലാധ്യാപകെൻറ പോസ്റ്റൽ ട്യൂഷൻ മാത്രമാണ് ഒരു ചെറിയ സഹായം.

? അതിമനോഹരവും അപൂർവവുമായ ബുദ്ധശില്പം, പിന്നെ മഹാാഗാന്ധിയുടെയും കണ്ണകിയുടെയും ജ്ഞാനസുന്ദരിയുടെയും ശിൽപങ്ങൾ. സ്ത്രീകൾ അധികം കടന്നുവരാത്ത ശിൽപങ്ങളുടെ ലോകം എങ്ങനെ സ്വന്തമാക്കി

ചിത്രരചനയിലെന്നപോലെ ഒരു വേദനയുടെ നെരിപ്പോട് ഇതിനു പിന്നിലുമുണ്ട്. അനിയത്തി അനിലയുടെ (ലാലു) ആകസ്മികമായ വേർപാടിെൻറ ദുഃഖം അതിജീവിക്കാൻ ശിൽപങ്ങളുടെ ഒരു ലോകത്ത് അഭയം തേടുകയായിരുന്നു. ചിത്രരചനയിലെന്നപോലെ ശിൽപനിർമാണത്തിലും ഒൗപചാരിക പഠനമൊന്നും ഉണ്ടായിില്ല. പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമനെ മാനസഗുരുവായി കണക്കാക്കുന്നു. ഫോണിലൂടെ അദ്ദേഹത്തോട് സംസാരിക്കുന്പോൾ ലഭിക്കുന്ന ചില വലിയ പാഠങ്ങൾ ശിൽപങ്ങൾ മെനയുന്പോൾ എന്നെ സഹായിക്കാറുണ്ട്.

? നാടകങ്ങൾ രചിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ടല്ലോ

ചെറുപ്പത്തിൽ തന്നെ നാടകം എഴുതിയിട്ടുണ്ട്. ഞാൻ എഴുതി സംവിധാനം ചെയ്ത നാടകത്തിലെ അഭിനയത്തിനു ഫാത്തിമാമാതാ കോളജിൽ പഠിക്കുന്ന കാലത്ത് ബെസ്റ്റ് ആക്ട്രസായി തെരഞ്ഞെടുക്കപ്പെിുണ്ട്. അന്നു നാടകം അഭിനയിക്കുവാൻ ധാരാളം അവസരം ലഭിച്ചിരുന്നു. എന്നാൽ അന്നത്തെ സാഹചര്യത്തിൽ കുടുംബത്തിൽ നിന്ന് അനുവാദം ലഭിച്ചിരുന്നില്ല. കോഴിക്കോട് ആകാശവാണിയിൽ നിന്നു പ്രക്ഷേപണം ചെയ്ത ഒരു രോഗം ഒരേ രോഗം അപസ്വരങ്ങൾ എന്നീ നാടകങ്ങൾ എഴുതുന്നത് ജോസഫ് കൈമാപ്പറന്പൻ സാറിെൻറ നിർബന്ധപ്രകാരമാണ്.

? ഇപ്പോൾ ഭരതനാട്യപഠനത്തിലാണല്ലോ

കുിക്കാലം മുതൽക്കെ നൃത്തം എെൻറ ഒരു വർണസ്വപ്നമാണ്. ഈ പ്രായത്തിൽ ഭരതനാട്യം പഠിക്കുന്നത് ഒരു യാദൃച്ഛികതയാണെന്നു പറയാം.

ചിലന്പ് എന്ന സ്ഥാപനത്തിൽ കീബോർഡും വയലിനും പഠിക്കുവാനാണ് പോയത്. അവിടെ നടക്കുന്ന നൃത്താഭ്യാസനം കണ്ടപ്പോൾ വല്ലാത്ത ഒരു ആവേശം തോന്നി. അങ്ങനെ നൃത്തപഠനം ആരംഭിച്ചു. തീർച്ചയായും ഈ പ്രായത്തിൽ ഭരതനാട്യം പഠിക്കുന്പോൾ ചില പരിമിതികൾ ഉണ്ട്. നന്നായി താഴ്ന്നു കളിക്കാനൊക്കെ ബുദ്ധിമുുണ്ട്. എന്നാൽ എെൻറ മനസിെൻറ ഒരു ആവേശം പദചലനങ്ങളെ വേഗത്തിലാക്കി.

? യഥാർഥ ജീവിതത്തിൽ സങ്കൽപത്തിലെ വരനിൽ നിന്നും വളരെ മാറി നിൽക്കുന്ന പങ്കാളിയെയാണല്ലോ ലഭിച്ചത്

അതെ. 1975 ലെ ലേഖന മത്സരത്തിൽ മദ്യപനും ക്രൂരനുമായ ജീവിത പങ്കാളിയെ നന്നാക്കുന്ന വധുവായാണ് ഞാൻ എഴുതിയത്. എന്നാൽ അത്തരം സങ്കീർണതകൾ എെൻറ ജീവിതത്തിൽ ഉണ്ടായില്ല. വളരെ ഉത്തമനായ ജീവിത പങ്കാളിയെ തന്നെയാണ് ദൈവം എനിക്കു നൽകിയത്. ഇപ്പോൾ കാായിക്കോണം ജയ്നഗറിൽ താമസം.

എസ്. മഞ്ജുളാദേവി
ചിത്രങ്ങൾ: നിതേഷ് കാന്ത്