ടൊയോട്ട ഇന്നോവ ടൂറിംഗ് സ്പോർട്ട് എത്തി
കൊ​ച്ചി: ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​റി​ന്‍റെ പു​തി​യ ഇ​ന്നോ​വ ടൂ​റിം​ഗ് സ്പോ​ർ​ട്ട് നി​ര​ത്തി​ലി​റ​ങ്ങി. എ​സ്‌​യു​വി എ​ന്ന​തു​പോ​ലെ ആ​ക​ർ​ഷ​ക​മാ​യ എം​പി​വി​യാ​യാ​ണ് ടൂ​റിം​ഗ് സ്പോ​ർ​ട്ടി​നെ ടൊ​യോ​ട്ട അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉൗ​ർ​ജം തു​ളു​ന്പു​ന്ന പു​റം​മോ​ടി​യും ആ​ക​ർ​ഷ​ക​മാ​യ ഇ​ന്‍റീ​രി​യ​റും മി​ക​ച്ച സു​ര​ക്ഷ​യു​മാ​ണ് ഇ​ന്നോ​വ ടൂ​റിം​ഗ് സ്പോ​ർ​ടി​ന്‍റെ പ്ര​ത്യേ​ക​ത.

പു​തി​യ വൈ​ൽ​ഡ്ഫ​യ​ർ (റെ​ഡ്), വൈ​റ്റ് പേ​ൾ ക്രി​സ്റ്റ​ൽ ഷൈ​ൻ എ​ന്നീ നി​റ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന വാ​ഹ​ന​ം 2.8 ലി​റ്റ​ർ, 2.4 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നു​ക​ളി​ലും 2.7 ലി​റ്റ​ർ പെ​ട്രോ​ൾ എ​ൻ​ജി​നി​ലും ല​ഭ്യ​മാ​ണെ​ന്ന് ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ർ ഡ​യ​റ​ക്ട​റും സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ. രാ​ജ പ​റ​ഞ്ഞു.

ഇ​ന്നോ​വ ക്രി​സ്റ്റ​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഇ​ന്നോ​വ ടൂ​റിം​ഗ് സ്പോ​ർ​ട് പു​റ​ത്തി​റ​ക്കിയത്. നാ​ലു വേ​രി​യ​ന്‍റു​ക​ളി​ലാ​യി പു​റ​ത്തി​റ​ങ്ങു​ന്ന ടൂ​റിം​ഗ് സ്പോ​ർ​ട്ടി​ന് 17.79 ല​ക്ഷം രൂ​പ മു​ത​ൽ 22.16 ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല.