ബ്രസൽസ് നീ എത്ര മനോഹരീ...
തണുത്തകാലാവസ്ഥ, പച്ചപ്പാണ് എവിടെയും. മാനെകിൻ പിസ് പ്രതിമ (Manneken pis statue) സെൻറ് മൈക്കിൾസ് പള്ളി, അറ്റോമിയം തുടങ്ങിയവയാണ്. ബ്രസൽസ് സഞ്ചാരികളെ മാടിവിളിക്കുകയാണ്. ബെൽജിയത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റി ബ്രസൽസ് ആണ്. ഒരു കൊച്ചുകുട്ടി മൂത്രമൊഴിച്ചുകൊണ്ടിരിക്കുന്ന പ്രതിമ ബ്രസൽസിൽ ഉടനീളം കാണാം. ഇതിനു പിന്നിൽ പല കഥകളും ഉണ്ട്.

ഡ്യൂക്ക് ഗോഡ്ഫ്രേ മൂന്നാമെൻറ കഥയാണ് ഇതിൽ ആദ്യത്തേത്. രണ്ടര വയസുള്ളപ്പോൾ ഈ പ്രഭുകുമാരെൻറ പടയാളികൾ പടപൊരുതുന്പോൾ ഉൗർജം കിട്ടാനായി ഈ കുട്ടിപ്രഭുവിനെ ഒരു കുയിലാക്കി മരത്തിൽ കെട്ടിത്തൂക്കി. അവിടെ നിന്ന് കുട്ടിപ്രഭു താഴെ തോൽപ്പിക്കപ്പെട്ട പട്ടാളക്കാരുടെ മേൽ മൂത്രമൊഴിച്ചു. ഈ ചിത്രമാണ് പ്രതിമയാക്കപ്പെത്.

രണ്ടാമത്തെകഥ ഇങ്ങനെയാണ് ബ്രസൽസിനെ അടിമപ്പെടുത്തിയകാലത്ത് എതിരാളികൾ നഗരകവാടം തകർക്കാനായി സ്ഫോടക വസ്തുക്കൾ വച്ചു. ഇതുകണ്ട ഒരു കൊച്ച് ആണ്‍കുട്ടി ഈ സ്ഫോടകവസ്തുക്കൾ എരിഞ്ഞുതുടങ്ങിയതിനുമേൽ മൂത്രമൊഴിച്ചു തണുപ്പിച്ചു. അങ്ങനെ നഗരത്തെ രക്ഷിച്ചതിെൻറ ഓർമയ്ക്കാണ് ഈ പ്രതിമ.

മൂന്നാമത്തെ കഥയിൽ പറയുന്നത് ഒരു ധനികനായ വ്യാപാരി ഒരിക്കൽ ഈ നഗരം സന്ദർശിക്കാനായി കുടുംബസതേം ഇവിടെയെത്തി. അദ്ദേഹത്തിെൻറ ഇളയപുത്രനായ കൊച്ചുകുട്ടിയെ ഇവിടെവച്ചു കാണാതായി. അദ്ദേഹം തെൻറ കൊച്ചുമകനെ കണ്ടെത്തുന്നതുവരെ നഗരത്തിെൻറ എല്ലാ മുക്കിലും മൂലയിലും തിരഞ്ഞു. അവസാനം അവനെ കണ്ടുകിട്ടി. അവനെ അന്വേഷിച്ചവർ കണ്ടെത്തിയപ്പോൾ സന്തോഷപൂർവം അവൻ ഒരു പൂന്തോത്തിൽ നിന്ന് മൂത്രമൊഴിക്കുകയായിരുന്നു. ഈവിധം ഒരു കൊച്ചുകുട്ടി മൂത്രമൊഴിക്കുന്ന ഒരു ജലധാര അദ്ദേഹം ഈ നഗരത്തിനു സമ്മാനിച്ചു. ഈ പ്രതിമ ഇവിടുത്തെ ചത്വരങ്ങളിലും കടകളുടെ മുന്നിലും കാണാം. ഈ നഗരത്തിെൻറ ഒരു തിരിച്ചറിയൽ മുദ്രയായി മാറി ഈ പ്രതിമ.

ഒരമ്മ ഷോപ്പിംഗിനുവന്നപ്പോൾ കുട്ടിയെ കാണാതായി. അവൾ കരഞ്ഞവശയായി. ആൾക്കാർ കൂടി. നഗരസഭാധ്യക്ഷെൻറ ശ്രദ്ധയിൽപ്പെട്ടപ്പോൾ, കുട്ടിയെ അന്വേഷിച്ചു കണ്ടെത്താനായി ഉത്തരവിട്ടു. കുട്ടിയെ കണ്ടെത്തിയപ്പോൾ നഗരത്തിലെ ഒരു കോണിൽ അവൻ മൂത്രമൊഴിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. പിൽകാലത്ത് ഇത് ബ്രസലിെൻറ സ്മാരകമായിതീർന്നുവെന്നാണ് നാലാമത്തെ കഥ.

രാജപ്രൗഢിയിൽ റോയൽ പാലസ്

രാജാവിെൻറയും രാജ്ഞിയുടെയും ഒൗദ്യോഗിക വസതിയാണ് റോയൽ പാലസ്. ലണ്ടനിലെ ബക്കിംഗ് ഹാം പാലസിനെക്കാൾ വലുതാണിത്.

രാജാവ് രാജ്യത്തുണ്ടെങ്കിൽ നടുക്കുള്ള സെൻട്രൽ ബിൽഡിംഗിൽ പതാക പാറി കളിക്കുന്നുണ്ടാവും. രാജാവ് കൊാരത്തിൽ ഉണ്ടെങ്കിൽ കാവൽ ഭട·ാർ കൊരത്തിനു മുൻപിൽ ഉണ്ടാകും. രാജകീയ വിവാഹങ്ങൾ ഈ കൊട്ടാരത്തിലാണ് നടക്കുന്നത്. ക്രിസ്മസിന് ഈ കൊട്ടാരം മനോഹരമായി അലങ്കരിക്കാറുണ്ട്.
രാജാവു വസിക്കുന്ന റോയൽ പാലസ് പുറത്തു നിന്നും കാണാൻ പറ്റില്ല. ഇരുന്പു വേലിക്കെുകളും വലിയ മരങ്ങളും കൊണ്ട് കൊാരം മറഞ്ഞിരിക്കുകയാണ്. ഫ്രഞ്ച് ഫ്രൈസ് (French Fries) െൻറ ഉറവിടം ബൽജിയമാണ്. അന്ന് ഇവിടെ ഫ്രഞ്ചു ഭാഷയാണ് സംസാരിച്ചിരുന്നത്. കാർൂണ്‍ കഥാപാത്രം ടിൻ ടിൻ െൻറ ജ·സ്ഥലമാണിവിടം. ആദ്യത്തെ വാർത്താപത്രങ്ങളും ഇവിടെ നിന്നു തന്നെ.

വിശുദ്ധിയിൽ സെന്‍റ് മൈക്കിൾസ് ചർച്ച്

ഈ കത്തീഡ്രൽ ഒരു റോമൻ കത്തോലിക്കാപള്ളിയാണ്. ആദ്യം ഒരു സാധാരണ പള്ളിയായിരുന്നു. പിന്നീടാണ് പള്ളിക്ക് രണ്ടു വത്തിലുള്ള ഗോപുരങ്ങൾകൂടി നിർമിച്ചത്. ഏകദേശം 300 വർഷങ്ങൾകൊണ്ടാണ് പള്ളി ഈ രൂപത്തിലാക്കിയത്. ഇതിെൻറ നിർമിതി കല്ലുകൾ കൊണ്ടാണ്. 1962 ൽ ഈ പള്ളി കത്തീഡ്രൽ ആയി ഉയർത്തപ്പെു. വളരെ ഉയരമുള്ള കത്തീഡ്രൽ ആണിത്. വലിയ ഗ്ലാസ് ഹോട്ടലുകൾ, പാർക്കുകൾ, ട്രാമുകൾ, സിറ്റി ടൂർ ബസുകൾ എന്നിവയും യാത്രയിൽ കാണാം.

സെൻട്രൽ പ്ലാസ

ബ്രസൽസിെൻറ നടുക്കുള്ള ഒരു വലിയ ചത്വരമാണിത്. മ്യൂസിയവും നഗരത്തിലെ സിറ്റി ഹാളും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. രാത്രിയിൽ ഇവിടെ വൻ ജനക്കൂമാണ്. രാത്രിയിൽ പകലെന്നപോലെ വെളിച്ചം വിതറും ഇവിടം. എല്ലാ രണ്ടുവർഷം കൂടുന്പോഴും ഓഗസ്റ്റിൽ ഇവിടെ പൂക്കളുടെ ഒരു കാർപെറ്റ് ഒരുക്കും. ഇതുകാണാൻ ധാരാളം സഞ്ചാരികളും എത്തും.

മ്യൂസിക്കൽ ഇൻസ്ട്രമെന്‍റ് മ്യൂസിയം

സംഗീത വാദ്യോപകരണങ്ങളുടെ ശേഖരമുള്ള ഒരു കാഴ്ച ബംഗാളാവ് ആണിത്. 8,000ത്തിൽപരം വാദ്യോപകരണങ്ങളുണ്ട് ഇവിടെ.


സെൻറ് മൈക്കിൾസ് കത്തീഡ്രലിനടുത്തുള്ള ചത്വരത്തിൽ ഒരു ക്ലാർനെറ്റ് വായനക്കാരൻ തെൻറ കലാപരമായ കഴിവ് പ്രകടമാക്കുന്നു. ഞങ്ങളിൽ ചിലർ അദ്ദേഹത്തിെൻറ സംഗീതത്തിനൊപ്പം ചുവടുകൾവച്ചു. അദ്ദേഹം സന്തോഷവാനായി. ഉത്സാഹത്തോടെ വായന തുടർന്നു.

ചത്വരത്തിനു നടുവിലായി താടിയുള്ള ഒരു മനുഷ്യനും പിയുമായി നിൽക്കുന്ന കുഞ്ഞു പ്രതിമയ്ക്കുചുറ്റും ചിത്രങ്ങൾക്കായി ഞങ്ങൾ പോസു ചെയ്തു. ഇവിടുന്ന് നേരെ അറ്റോമിയത്തിനടുത്തേക്കാണു പോയത്.

അറ്റോമിയം

102 മീറ്റർ പൊക്കമുള്ള ഒൻപതു മോളിക്കുലാർ സ്റ്റീൽ ബോൾട്ട്, ഇതിനെ കൂറ്റൻ സ്റ്റീൽ പൈപ്പുകൾ കൊണ്ടു നിർമിച്ചിരിക്കുന്നു. ഇതിെൻറ വലിപ്പം മനസിലാക്കണമെങ്കിൽ ചുവട്ടിൽ ചെന്നു നിൽക്കണം. ഇത് 1958 ൽ ബ്രസൽസിലെ വേൾഡ് ഫെയർ എക്സ്പോയ്ക്കുവേണ്ടി നിർമിച്ചതാണ്. ഇതിെൻറ മുൻപിൽ വളരെ മനോഹരമായ ഒരു ജലധാരയും, പുൽത്തകിടിയും ടാർ ചെയ്ത് വൃത്തിയുള്ള ഒരു റോഡുമുണ്ട്. രാത്രിയാകുന്പോൾ ഇവയിൽ വിളക്കുകൾ തെളിയും. ഞങ്ങൾ ഹോലിലേക്കു മടങ്ങി, രാവിലെ ബെൽജിയത്തോടു യാത്ര പറഞ്ഞു. രാവിലെ നഗരം വൃത്തിയാക്കുന്ന മെഷീനുകൾ, വണ്ടികൾ എന്നിവ കണ്ടു. ഞങ്ങൾ നഗരം കടന്നു. റോഡിനിരുവശവുമുള്ള പുല്ലുകളും കളകളും വാഹനത്തിൽ ഘടിപ്പിച്ചു.

ഡോണ്‍ ക്വിക് സോട്ട് ആൻഡ് സാഞ്ചോ പാൻസാ
(Don Quixote and Sancho Panza)

സ്വപ്നലോകത്തു വിഹരിക്കുന്ന ഒരു തകർന്ന പ്രഭുവാണ് ഡോണ്‍ ക്വിക്സോട്ട്. ഇദ്ദേഹം താൻ അശ്വാരൂഢനും വീരപരാക്രമിയുമായ സർ പദവിയുള്ള ആളാണെന്നു വിശ്വസിക്കുന്നു. യാഥാർഥ്യത്തിനും മാനസീകവിഭ്രാന്തിക്കും ഇടയിലുള്ള ഒരു അവസ്ഥയിൽ ജീവിക്കുന്നയാൾ. ഈ കഥയിൽ സാഞ്ചോ പാൻസാ കൂടി ചേർന്നാലേ ക്വിക്സോ് പൂർണനാകു. കുതിരപ്പുറത്തു സഞ്ചരിക്കുന്ന പ്രഭുവിെൻറ കൂടെ കഴുതപ്പുറത്തു സഞ്ചരിക്കുന്ന സാഞ്ചോ പ്രഭു, ലോകത്തിൽ സ്നേഹവും ഭംഗിയും എവിടെയുണ്ടെന്നു തേടുന്നു. ലോകത്തെ നന്നാക്കാൻ ശ്രമിക്കുന്പോൾ എല്ലാ കാര്യങ്ങളും എപ്പോഴും അവതാളത്തിലാകും. കാണുന്ന ഓരോ വസ്തുവിലും അദ്ദേഹം വേറൊന്നിനെ കാണുന്നു. കാറ്റാടിയന്ത്രം കണ്ടാൽ ഡ്രാഗണ്‍ ആണെന്നു തോന്നും. ഇതുപോലെ കോട്ടകളും, മന്ദിരങ്ങളും ചിന്തിക്കും. സ്വപ്നലോകത്തിലാണ് ഇദ്ദേഹം ജീവിക്കുന്നത്. ഇദ്ദേഹത്തിെൻറ സന്തത സഹചാരിയായ ആളാണ് സാഞ്ചോ. ക്വിക് സോട്ടിെൻറ പ്രവൃത്തികളിൽ ആകാംക്ഷ പൂണ്ട് സാഞ്ചോ എപ്പോഴും കൂടെയുണ്ട്. പ്രഭു പറയുന്നതിൽ എന്താണ് ശരി എന്നറിയാതെ കുഴങ്ങുന്ന ഒരു ആജ്ഞാനുവർത്തി. സാൻജോ ആ കാലഘത്തിെൻറ ന·യേയും തി·യേയും പ്രതിനിധീകരിക്കുന്നു.

ആദ്യം പ്രഭുവിെൻറ ദുർവാശികൾക്കെതിരായി നിലകൊണ്ടെങ്കിലും ലോകസഞ്ചാരത്തിൽ കൂടി അദ്ദേഹം യാഥാർഥ്യങ്ങളെ തിരിച്ചറിയാൻ തുടങ്ങി. പ്രഭുവിെൻറ സ്വപ്നലോകങ്ങളെ നമ്മളുമായി കോർത്തിണക്കുന്ന ഒരു കണ്ണിയായി സാഞ്ചോ നിലകൊള്ളുന്നു. ഈ കഥയിൽ സാഞ്ചോ അജ്ഞനും വിഡ്ഢിയും വിദ്യാഭ്യാസമില്ലാത്തവനും പേടിത്തൊണ്ടനുമാണ്. പക്ഷെ ഇതെല്ലാം ഇദ്ദേഹത്തെ ഒരു വിദൂഷകൻ ആക്കുന്നു. ചിലയിടങ്ങളിൽ ബുദ്ധിമാനുമാകുന്നുണ്ട്. ഇത് പ്രഭുവുമായുള്ള ചങ്ങാത്തമാണെന്ന് അവൻ കരുതുന്നു. പ്രഭുവിെൻറ അയൽവാസി കൂടിയായിരുന്ന സാഞ്ചോ ആദ്യം കഥയിൽ അപ്രധാന കഥാപാത്രമായിരുന്നെങ്കിലും പിന്നീട് നിറഞ്ഞുനിൽക്കുന്ന ഹാസ്യ കഥാപാത്രമാകുന്നു. കഥയുടെ അവസാനം അവൻ ഭാര്യയുടെയും മക്കളുടെയും അരികേയ്ക്ക് തിരികെ പോകുന്നു.

ബ്രസൽസിലെ ഒരു ചത്വരത്തിൽ ഈ രണ്ടുപേരുടെയും പ്രതിമയുണ്ട്. ഇതിനു മുൻപിൽ നിന്ന് ഞങ്ങൾ ചിത്രങ്ങളെടുത്തു.

വൃത്തിയുള്ള നഗരം, ഉദ്യാനങ്ങളും നടപ്പാതകളും ഒക്കെ ഭംഗിയുള്ളവ തന്നെ. ചെടികളും ചെറുമരങ്ങളും വെിനിർത്തിയിരിക്കുന്നു. വഴിക്കു കാറ്റാടിമരങ്ങൾ പോലുള്ളവ ധാരാളം കണ്ടു. പോളിമർ വീടുകളിൽ കൃഷി ധാരാളമായി ചെയ്തിരിക്കുന്നു. വലതും ചെറുതുമായ പോളിമർ വീടുകൾ. മുന്തിരിച്ചെടികൾ വെട്ടിഒരുക്കിയിരിക്കുന്നു. മുന്തിരി വള്ളികൾ പടരാനായി താങ്ങുകൾ തയാറാക്കി നിർത്തിയിരിക്കുന്നു. വഴിയിൽ പുൽത്തകിടികളിൽ പശുക്കൾ മേയുന്നു. പുൽമേടുകളിൽ ചുരുളുകൾ പോലെ പുല്ല് ഉണക്കി ചുരുളുകളാക്കി വച്ചിരിക്കുന്നതും കാണാം. കണ്ണിനു കുളിർമ നല്ക്കും പച്ചപ്പിലേക്കു നോക്കിയിരിക്കെ ഒന്നു മയങ്ങി. ബസ് വേഗതയിൽ നെതർലൻഡ്സിലേക്കു കുതിച്ചു...

മറിയാമ്മ ഷാജി, പാലത്ര