റോയൽ എൻഫീൽഡ് ഡുക്കാറ്റിയെ വാങ്ങാനൊരുങ്ങുന്നു
മും​ബൈ: രാ​ജ്യ​ത്തെ ഇ​രു​ച​ക്ര വാ​ഹ​ന​വ​ിപണി​യി​ൽ മു​ൻ​നി​ര​യി​ലു​ള്ള റോ​യ​ൽ എ​ന്‍ഫീ​ൽ​ഡ് ഇ​റ്റാ​ലി​യ​ൻ മോ​ട്ടോ​ർ​സൈ​ക്കി​ൾ ബ്രാ​ൻ​ഡാ​യ ഡുക്കാറ്റി​യെ വാ​ങ്ങാ​നൊ​രു​ങ്ങു​ന്നു! ഇ​പ്പോ​ൾ ഫോ​ക്സ്‌​വാ​​ഗ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡുക്കാറ്റി, ഏ​റ്റെ​ടു​ക്ക​ൽ ച​ർ​ച്ച​യ്ക്കാ​യി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​നെ സ​മീ​പി​ച്ചെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലു​ള്ള ഫോ​ക്സ്‌​വാ​ഗ​ൺ ഇ​തി​നു​ള്ള ഫ​ണ്ടിനു​വേ​ണ്ടി​യാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന ബ്രാ​ൻ​ഡി​നെ വി​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, റോ​യ​ൽ എ​ൻ​ഫീ​ൽ​ഡോ ഡുക്കാറ്റി​യോ ഒൗ​ദ്യോ​ഗി​ക​മാ​യി ഇ​തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ലാ​ഭ​മു​ള്ള ഇ​രു​ച​ക്ര വാ​ഹ​ന​നി​ർ​മാ​താക്ക​ളി​ലൊ​ന്നാ​ണ് ഐ​ഷ​ർ മോ​ട്ടോ​ഴ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ്. വി​ദേ​ശ മാ​ർ​ക്ക​റ്റു​ക​ളി​ൽ അ​തി​വേ​ഗം വ​ള​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ റോ​യ​ൽ എ​ന്‍ഫീ​ൽ​ഡ്. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലും ലാ​റ്റി​ന​മേ​രി​ക്ക​യി​ലും നേ​രി​ട്ടു​ള്ള വി​ത​ര​ണ​ശൃം​ഖ​ല​ക​ൾ ക​മ്പ​നി തു​റ​ന്നി​ട്ടു​ണ്ട്. ഓ​സ്ട്രേ​ലി​യ​യി​ലും യൂ​റോ​പ്പി​ലും എ​ൻ​ഫീ​ൽ​ഡി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ട്.


2016ൽ ​ലോ​ക​വ്യാ​പ​ക​മാ​യി 55,000 ബൈ​ക്കു​ക​ളാ​ണ് ഡുക്കാറ്റി വി​റ്റ​ത്. വാ​ർ​ഷി​കവ​രു​മാ​നം 10 കോ​ടി യൂ​റോ (ഏ​ക​ദേ​ശം 700 കോ​ടി രൂ​പ). ഇ​പ്പോ​ഴ​ത്തെ വി​പ​ണി​യ​നു​സ​രി​ച്ച് 10,000 കോ​ടി രൂ​പ​യു​ടെ മൂ​ല്യ​മു​ണ്ട് ഡുക്കാറ്റി​ക്ക്.