സ്വപ്ന സുരഭിലം
സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന സമയം. അച്ഛെൻറ മരണശേഷം സാന്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തെ അറിയിക്കാതെ പ്ലസ്ടുക്കാരിയായ സുരഭിലക്ഷ്മി എന്ന പെണ്‍കുട്ടി ചേച്ചിക്കൊപ്പം സ്കൂൾ യുവജനോത്സവ മത്സരത്തിനെത്തി. വടകര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിയായ ആ പെണ്‍കുട്ടിക്ക് എല്ലാ മത്സരത്തിലും പങ്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യം അനുകൂലമായിരുന്നില്ല. ഓട്ടൻതുള്ളലിലാണ് സുരഭി മത്സരിച്ചത്. പക്ഷേ പക്കമേളക്കാരില്ലാത്തതിനാൽ ആ കുട്ടിക്ക് മൂന്നാം സ്ഥാനമേ കിട്ടിയുള്ളൂ. പിറ്റേന്ന് പത്രങ്ങളിൽ ആ വാർത്ത വന്നു പക്കമേളത്തിനു കാശില്ല, കണ്ണീരോടെ സുരഭി. ഈ വാർത്ത സംവിധായകൻ ജയരാജ് ശ്രദ്ധിച്ചു. പിറ്റേന്ന് നടക്കുന്ന മോണോആക്ടിൽ ആ കുട്ടിയുടെ അഭിനയം ശ്രദ്ധിക്കാൻ ഭാര്യ സബിതയോടു പറഞ്ഞു. ആ വാർത്ത സുരഭിലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ജയരാജിെൻറ ബൈ ദി പീപ്പിൾ എന്ന സിനിമയിലൂടെ വെളളിത്തിരയിലേക്കുള്ള സുരഭിലക്ഷ്മിയുടെ അരങ്ങേറ്റം കൂടിയായിരുന്നു അത്. ഒരു നിമിഷംകൊണ്ട് ജീവിതം ആകെ മാറ്റിമറിച്ച ദേശീയ അവാർഡിെൻറ നിറവിലാണ് സുരഭിലക്ഷ്മി...സുരഭി പറഞ്ഞു തുടങ്ങിയാൽ പിന്നെ കോഴിക്കോടൻ വർത്തമാനത്തിെൻറ കെട്ടഴിച്ചു വിടലാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച സുരഭി ലക്ഷ്മിയുടെ സ്വപ്നസുരഭിലമായ ആ വിശേഷങ്ങളിലേക്ക്...

ആദ്യ ഗുരു അച്ഛൻ

അച്ഛൻ കെ.പി ആണ്ടി ഡ്രൈവറായിരുന്നു. തുച്ഛമായ ശന്പളത്തിലെ എെൻറ കലയെ പപ്പ പ്രോത്സാഹിപ്പിച്ചിരുന്നു. ഞാനൊരു കലാകാരിയാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് പപ്പയായിരുന്നു. അന്നെനിക്ക് മൂന്നര വയസേ ഉണ്ടായിരുന്നു. ഞങ്ങളുടെ നാടായ എളേറ്റിൽ വട്ടോളിയിൽ സർക്കസുകാർ വന്നപ്പോൾ അവർക്കൊപ്പം ഡാൻസ് ചെയ്യാൻ പപ്പ എന്നെ സ്റ്റേജിൽ കയറ്റി. കുഞ്ഞല്ലേ പിഞ്ചു കുഞ്ഞല്ലേ ഈ കുഞ്ഞിക്കണ്ണിൽ ഇരുല്ലേ...എന്ന പാട്ടു കേൾക്കുന്പോൾ കണ്ണുകാണാത്തതുപോലെ അഭിനയിക്കാൻ പപ്പ എന്നോടു പറഞ്ഞു. പാട്ടുതീരും വരെ ഞാൻ അങ്ങനെ കാണിച്ചു. അന്ന് എല്ലാവരും എന്നെ അഭിനന്ദിച്ചു. അന്ന് നാട്ടുകാർ എനിക്ക് സമ്മാനമായി ഒരു പാക്കറ്റ് കടലയും വത്തക്കയും നൽകി. അതായിരുന്നു എെൻറ ആദ്യ അംഗീകാരം. എെൻറ ജീവിതത്തിലെ ആദ്യ അവാർഡ് അതായിരുന്നു. പിന്നെ നാട്ടിലെ പല വേദികളിലും നൃത്തം ചെയ്തു. കലാമണ്ഡലം സത്യവ്രതൻ മാഷിെൻറ അടുത്ത് നൃത്തം പഠിപ്പിക്കാൻ അയച്ചു. പുന്നശ്ശേരി രാമൻകുട്ടിമാഷിെൻറ അടുത്താണ് ഓട്ടൻതുള്ളൽ പഠിച്ചത്. പഠിപ്പിക്കാൻ കാശൊന്നും പപ്പയുടെ കൈയിൽ ഉണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം തുച്ഛമായ വരുമാനത്തിൽ നിന്ന് അതിനുള്ള തുക കണ്ടെത്തി. ഭരതനാട്യവും കുച്ചുപ്പുടിയും മോഹനിയാവും പഠിച്ചു.

അന്പലങ്ങളിലെ പരിപാടികളിൽ സ്ഥിരം കുട്ടിദൈവങ്ങളായി. നാിൽ നാടകങ്ങൾ ചെയ്തിരുന്ന മുകുന്ദേൻ ഉത്സവപ്പറന്പിലെ നാടകങ്ങളിൽ ചെറിയ വേഷങ്ങൾ തന്നു.

മൃഗഡോക്ടർ ആകാൻ കൊതിച്ചു; നടിയായി

പപ്പ മരിച്ചതോടെ എങ്ങനെയെങ്കിലും ജോലി സന്പാദിക്കണമെന്നായിരുന്നു ചിന്ത. മൃഗഡോക്ടർ ആകാനായിരുന്നു മോഹം. കാരണം എെൻറ കൂടെ പഠിച്ച എല്ലാവരും മൃഗഡോക്ടർമാരാണ്. ഒരിക്കൽ അതിനുള്ള അവസരം കിട്ടിയതാണ്. അന്ന് പരീക്ഷ എഴുതാമെന്നു വിചാരിച്ചെങ്കിലും അതു മുടങ്ങിപ്പോയി. ഒടുവിൽ ആ മോഹം ഉപേക്ഷിച്ചു.

പ്ലസ്ടുവിനുശേഷം ബിഎ ഇംഗ്ലീഷിനു ചേർന്നു. എനിക്കത് വഴങ്ങിയില്ല. പിന്നെ സംസ്കൃത കോളജിൽ അപേക്ഷ നൽകി. അന്നൊക്കെ തിയേറ്റർ ആർട്ട് എന്താണെന്നുപോലും എനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ പിഎച്ച്ഡി ചെയ്യുന്നതും നാടകത്തിൽത്തന്നെയാണ്.

എം 80 മൂസ

സുരഭി പാത്തുവായി ജനഹൃദയങ്ങളിൽ ജീവിക്കാൻ തുടങ്ങിയിട്ട് നാലു വർഷമായി. കോഴിക്കോടിെൻറ പ്രാദേശിക ഭാഷയായിരുന്നു പാത്തുവിനെ ഇത്രയും ജനപ്രിയയാകകിയതും.


നാട്ടുന്പുറത്തെ ചേച്ചിമാരുടെ വർത്തമാനം കേൾക്കാൻ എനിക്ക് കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നു. അവരുടെ തമാശയും കൊച്ചുകൊച്ചു കുശുന്പുമൊക്കെ കേട്ടു ഞാനങ്ങ് ഇരിക്കും. എം 80 മൂസയിലെ പാത്തു നാലാം ക്ലാസിൽ നാലുവം തോറ്റതാണ്. മുത്തശ്ശി ലക്ഷ്മി പറഞ്ഞു കേട്ട നാടൻ വാക്കുകളും സഹായിച്ചു. ഷാജി അസീസിെൻറ സംവിധാനത്തിൽ വിനോദ് കോവൂരിനൊപ്പമാണ് ഈ വേഷം ചെയ്തത്.

നരിക്കുനിയിലെ മൈക്കിൾ ജാക്സണ്‍

സുരഭി നരിക്കുനിക്കാർക്കിടയിൽ മൈക്കിൾ ജാക്സണ്‍ ആണ്. അവിടത്തെ ഡാൻസ് പരിപാടികൾക്ക് സുരഭി എന്നു മുന്നിൽ ഉണ്ടാകും.

നരിക്കുനിയാണ് എനിക്ക് എല്ലാ. ദൈവാനുഗ്രഹം ഉള്ളതുകൊണ്ടാണ് നരിക്കുനിയിൽ നിന്ന് എനിക്ക് ദേശീയതലം വരെ എത്താൻ കഴിഞ്ഞത്. എെൻറ സംസാരത്തെ പരിഹസിച്ചവർ ഏറെയാണ്. ഈ ഭാഷ ഞാൻ ആദ്യം പ്രയോഗിച്ചത് നാടകത്തിലാണ്. ഈ ഭാഷയാണ് എന്നെ ഞാനാക്കുന്നതെന്ന് അന്നേ തിരിച്ചറിഞ്ഞതാണ്. ഇനിയങ്ങോട്ട് ഇതു മതിയെന്ന് മുന്പേ തീരുമാനിച്ചിരുന്നു. പാത്തുവാകാൻ അതുകൊണ്ട് അൽപം പോലും ബുദ്ധിമുട്ടേണ്ടി വന്നില്ല.

കുടുംബത്തിന്‍റെ പിന്തുണ

ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും ധൈര്യപൂർവം നേരിടാൻ പഠിപ്പിച്ചത് മുത്തശ്ശി ലക്ഷ്മിയാണ്. ഭർത്താവ് ഛായാഗ്രാഹകനായ വിപിൻ സുധാകറും അമ്മ രാധയും ചേച്ചിമാരായ സുബിതയും സുമിതയും എൻ സുധീഷ്കുമാറുമൊക്കെയാണ് എെൻറ വിജയത്തിനു പിന്നിലുള്ളത്. അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഞാൻ ആരും ആകില്ലായിരുന്നു.

പുതിയ പ്രോജക്ട്

പ്രദീപ് ചൊക്ലി സംവിധാനം ചെയ്യുന്ന ചിപ്പിയാണ് അടുത്ത ചിത്രം. നിലവിൽ ഇതുമാത്രമേ ഉള്ളൂ. പിന്നെ ദേശീയ അവാർഡ് കിട്ടിയെന്ന കാരണംകൊണ്ട് അവസരങ്ങൾ നഷ്ടമാകുമോയെന്ന ആശങ്കയും എനിക്കുണ്ട്.

ഞാൻ ഞെട്ടിപ്പോയി

സലാല വിമാനത്താവളത്തിൽ ചെന്നിറങ്ങിയപ്പോഴാണ് ഞാൻ വിവരം അറിയുന്നത്. അടിച്ചുമോനേ... ഞാൻ ഞെട്ടിപ്പോയി. പിന്നെ ചാനലുകാർ, പത്രക്കാർ... ഫോണ്‍ കോളുകൾ.. അവാർഡിെൻറ ഒരു സൂചന കിട്ടിയിരുന്നെങ്കിൽ ഞാൻ ഇവിടെത്തന്നെ നിൽക്കുമായിരുന്നു. പിന്നെ ഐശ്വര്യറായിക്കൊപ്പമാണ് മത്സരിച്ചതെന്നു കേപ്പോൾ ഞെട്ടൽ പെന്നെു മാറിയില്ല.

അവിടത്തെ പ്രോഗ്രാം കഴിഞ്ഞു കോഴിക്കോട് നരിക്കുനിയിലെ വീട്ടിലേക്ക് എത്തിയപ്പോൾ വിശ്വസിക്കാനെ കഴിഞ്ഞില്ല. മുൻനിരയിൽ നാട്ടിലെ ചെറുപ്പക്കാർ ബൈക്കുകളിൽ...പിന്നെ അനൗണ്‍സ്മെൻറ്...ഐശ്വര്യറായിയുമായി മത്സരിച്ചു ദേശീയ അവാർഡ് കൊണ്ടുവന്ന നരിക്കുനിയുടെ രാജകുമാരി ഇതാ വരുന്നു... വീട്ടിലേക്ക് ചെന്നുകയറിയപ്പോൾ വലിയൊരു ജനക്കൂട്ടം തന്നെയുണ്ട്. സംഭവം എന്താണെന്ന് അറിയാത്തവർ പോലും കൂട്ടത്തിലുണ്ട്, മോൾക്ക് എന്തോ വലിയത് കിട്ടിയില്ലേ, ഞ്ങ്ങളൊക്കെ സന്തോഷത്തിലാ... പലരും പറഞ്ഞു. എനിക്ക് കരയണോ ചിരിക്കണോ എന്ന് അറിയാത്ത അവസ്ഥ... പിന്നെ കൊച്ചീലെ പത്രസമ്മേളനം. ഇത്രയധികം ഫ്ളാഷ് ലൈറ്റുകൾ ഒന്നിച്ചു കാണാൻ ഞാൻ കൊതിച്ചിട്ടുണ്ട്. അവസാനം അതു സാധിച്ചു.

പക്ഷേ ആദ്യത്തെ അവാർഡ് എനിക്ക് തന്നത് ഒൗസേപ്പച്ചൻ സാറാണ്. ചിത്രത്തിെൻറ മ്യൂസിക് കഴിഞ്ഞപ്പോൾ തന്നെ ഒരു അവാർഡ് മണക്കുന്നുണ്ടല്ലോ സുരഭീയെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ അന്നൊന്നും മനസിൽ അവാർഡ് പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. സംഗീത നാടക അക്കാദമി അവാർഡും സംസ്ഥാന ചലച്ചിത്ര അവാർഡും കിട്ടയപ്പോ ദേശീയതലത്തിൽ ഒരു അവാർഡ് കിണേയെന്നു പ്രാർഥിച്ചു. മികച്ച നടിയാകണേയെന്നൊന്നും പ്രാർഥിച്ചിട്ടില്ലട്ടോ...

സീമ മോഹൻലാൽ
ഫോട്ടോ: ബ്രില്യൻ ചാൾസ്