മാ​രു​തി ആ​ള്‍​ട്ടോ ഇ​ന്ത്യ​യു​ടെ പ്രി​യ​പ്പെ​ട്ട കാ​ര്‍
കൊ​​​ച്ചി: മാ​​​രു​​​തി സു​​​സു​​​കി ആ​​​ള്‍​ട്ടോ തു​​​ട​​​ര്‍​ച്ച​​​യാ​​​യ പ​​തി​​മൂ​​ന്നാം വ​​​ര്‍​ഷ​​​വും ഇ​​​ന്ത്യ​​​യു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട കാ​​​ര്‍ എ​​​ന്ന സ്ഥാ​​​നം നി​​​ല​​​നി​​​ര്‍​ത്തി​​​യ​​​താ​​​യി ക​​​മ്പ​​​നി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ആ​​​ര്‍.​​​എ​​​സ്. ക​​​ള്‍​സി അ​​​റി​​​യി​​​ച്ചു. 2016-17 കാ​​​ല​​​യ​​​ള​​​വി​​​ലെ ക​​​ണ​​​ക്കു​ പ്ര​​​കാ​​​രം 2.14 ല​​​ക്ഷം ആ​​​ള്‍​ട്ടോ​​​യാ​​​ണു വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി​​​യ​​​ത്. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ സു​​​സു​​​കി​​​യു​​​ടെ മൊ​​​ത്തം കാ​​​ര്‍ വി​​​ല്പ​​​ന​​​യു​​​ടെ 17 ശ​​​ത​​​മാ​​​നം ആ​​​ള്‍​ട്ടോ​​​യു​​​ടെ സം​​​ഭാ​​​വ​​​ന​​​യാ​​​യി​​​രു​​​ന്നു.


2000ല്‍ ​​​വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​യ ആ​​​ള്‍​ട്ടോ എ​​ല്ലാ വ​​ർ​​ഷ​​വും ഉ​​​പയോ​​​ക്താ​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​മ​​​നു​​​സ​​​രി​​​ച്ചു നി​​​ര​​​വ​​​ധി മാ​​​റ്റ​​​ങ്ങ​​​ള്‍ വ​​​രു​​​ത്തി​​യി​​രു​​ന്നു. 2016-17 കാ​​​ല​​​യ​​​ള​​​വി​​​ൽ ശ്രീ​​​ല​​​ങ്ക, ചി​​​ലി, ഫി​​​ലി​​​പ്പീ​​​ന്‍​സ്, ഉ​​​റു​​​ഗ്വേ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ 21,000 ആ​​​ള്‍​ട്ടോ കാറുകൾ വി​​​റ്റ​​​ഴി​​​ച്ച​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.