കുട്ടിഭക്ഷണം സ്വാദോടെ
കുട്ടിഭക്ഷണം സ്വാദോടെ
Tuesday, May 16, 2017 4:24 AM IST
ഭക്ഷണം കഴിക്കാൻ കുട്ടികൾ പൊതുവേ വാശികാണിക്കും. പ്രത്യേകിച്ച് അഞ്ചു വയസിനു താഴെയുള്ള കുട്ടികൾ. അവർക്ക് ഭക്ഷണം വാരിവലിച്ച് കൊടുക്കുന്നതിനു പകരം, ആവശ്യമായ പോഷകങ്ങൾ കൃത്യമായ അളവിൽ കിട്ടുന്ന ഭക്ഷണരീതിയാണ് അഭികാമ്യം. ഈ പ്രായത്തിൽ കാത്സ്യം, ഇരുന്പ്, ഫോലേറ്റ് എന്നീ പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് കുഞ്ഞിനു നൽകേണ്ടത്. എല്ലുകളുടെയും പല്ലുകളുടേയും ശരിയായ വളർച്ചയ്ക്ക് കാത്സ്യം വളരെ പ്രധാനപ്പെതാണ്. ഇരുന്പ് ശരീരത്തിൽ നല്ല രക്തം ഉണ്ടാകുവാനും ഓക്സിജൻ ശരിയായ അളവിൽ എല്ലാ അവയവങ്ങൾക്കും ലഭ്യമാക്കാനും സഹായിക്കുന്നു.

കുട്ടികൾക്കുള്ള ആഹാരക്രമത്തിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. അതായത് മുട്ട വെള്ള, മാംസം (പക്ഷികൾ), മത്സ്യം, നെയ്യ് മാറ്റിയ ഇറച്ചി, പരിപ്പ്, പയർവർഗങ്ങൾ, തവിടോടുകൂടിയ ധാന്യങ്ങൾ എന്നിവ.

യാത്രകളിൽ കരുതാം

യാത്രകൾ എല്ലാവർക്കും ഉല്ലാസകരമായ അനുഭൂതിയാണ്. കുട്ടികൾക്ക് പ്രത്യേകിച്ചും. യാത്രയ്ക്കു പോകുന്പോൾ ഭക്ഷണം കൈയിൽ കരുതുന്നുവെങ്കിൽ അതു കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പോഷകസമൃദ്ധമായ ആഹാരമായിരിക്കണം.

പെട്ടെന്നു ദഹിക്കുന്നവ ഉത്തമം

ബ്രൗണ്‍ ബ്രഡ് (സാൻഡ്വിച്ച്), പച്ചക്കറി, മുട്ട, ചിക്കൻ എന്നിവ ചേർത്തുളള ഭക്ഷണമാകാം. പഴവർഗങ്ങൾ, ചീര ചപ്പാത്തി, ആലു പൊറാത്ത, ഉണക്കപഴങ്ങൾ, കശുവണ്ടി, ബദാം, പിസ്ത, പീസ്, തൈര്, പോപ്പ്കോണ്‍, വാൾനട്ട്, ഈന്തപ്പഴം എന്നിങ്ങനെ പലതരത്തിൽ വ്യത്യസ്തമായ ഭക്ഷണം യാത്രകളിൽ കരുതാം.
പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങളാണ് യാത്രയ്ക്ക് ഉത്തമം. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, കൂടുതൽ മധുരമുള്ളവ എന്നിവ ദിവസവും വേണ്ട. കുികൾക്ക് 500 മില്ലി പാൽ അല്ലെങ്കിൽ പാൽ ഉത്പന്നങ്ങൾ ഉചിതമാണ്.


വെള്ളം കുടിക്കാം

വേനൽക്കാലത്ത് കുട്ടികൾക്കു നന്നായി വെള്ളം കൊടുക്കണം. മോര്, നാരങ്ങാവെള്ളം, ജ്യൂസ്് എന്നിവ മാറിമാറി നൽകാം.

ബ്രേക്ക്ഫാസ്റ്റ് ബ്രെയിൻഫുഡ്

പ്രാതൽ ഒരു കാരണവശാലും ഒഴിവാക്കരുത്. പ്രാതലിനെ ബ്രെയിൻഫുഡ് എന്നാണ് പറയുന്നത്. നല്ല സമീകൃതമായ പ്രഭാതഭക്ഷണം ദിവസം മുഴുവനും ഉൗർജ്ജമുള്ളവരായി ഇരിക്കാൻ സഹായിക്കും.

ടേസ്റ്റി ഫുഡ്

ആപ്പിൾ പാൻകേറ്റ്


ചേരുവകൾ

നെയ്യ് ഒരു ടീസ്പൂണ്‍
ഉണക്കമുന്തിരി ഒരു ടേബിൾസ്പൂണ്‍
ആപ്പിൾ(ചെറുതായി അരിഞ്ഞത്) ഒരെണ്ണം
പഞ്ചസാര 10 ടീസ്പൂണ്‍
കറുവാപ്പ (പൊടിച്ചത്) ഒരു ടീസ്പൂണ്‍
ഗോതന്പുപൊടി 100 ഗ്രാം
മൈദ 40 ഗ്രാം
ബേക്കിംഗ് പൗഡർ ഒരു ടീസ്പൂണ്‍
പാൽ 150 മില്ലി
എണ്ണ ഒരു ടേബിൾ സ്പൂണ്‍

തയാറാക്കുന്നവിധം

നെയ്യ് ചൂടാക്കി, ഉണക്കമുന്തിരി വഴറ്റിയ ശേഷം ആപ്പിൾ ചേർത്തു മൂന്നുമിനിറ്റ് വഴറ്റണം. ഇതിലേയ്ക്ക് പഞ്ചസാര ചേർത്ത് നന്നായി ഇളക്കി ആപ്പിൾ വേവുന്പോൾ വാങ്ങി കറുവാപ്പട്ട പൊടിച്ചതും ചേർത്ത് തിളപ്പിക്കണം. ഗോതന്പുപൊടിയും മൈദയും ചേർത്ത് യോജിപ്പിച്ചു മാവു തയാറാക്കി നോണ്‍സ്റ്റിക്ക് പാനിൽ കോരിയൊഴിച്ച് ചുടുക. ഓരോന്നിലും ആപ്പിൾ ഫില്ലിങ് വച്ച് മടക്കി വിളന്പുക.

അനിത ജോണ്‍സണ്‍
ചീഫ് ഡയറ്റീഷൻ
ലിസി ഹോസ്പിറ്റൽ, എറണാകുളം