ആദ്യം സംരക്ഷണം; പിന്നൈ സന്പാദ്യം
ആദ്യം സംരക്ഷണം; പിന്നൈ  സന്പാദ്യം
Tuesday, May 16, 2017 4:27 AM IST
ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണ് ധനകാര്യ ആസൂത്രണം. അതേപോലെ പ്രാധാന്യമുള്ള സംഗതിയാണ് ഈ ധനകാര്യ ആസൂത്രണപദ്ധതികൾ ഇടമുറിയാതെ മുന്നോട്ടു പോകുന്നുവെന്നുള്ള ഉറപ്പാക്കലും. പ്രത്യേകിച്ചും ആകസ്മികസംഭവങ്ങൾ ജീവിതത്തിലുണ്ടാകുന്പോൾ. വരുമാനം നേടുന്നയാൾ ആക്സ്മികമായി ഇല്ലാതാകുന്പോൾ കുടുംബം സാന്പത്തികമായി പ്രയാസങ്ങളിലേക്കു നീങ്ങുന്നു. ഈ അപ്രതീക്ഷിത സാഹചര്യത്തിൽ ഒരു ടേം ഇൻഷുറൻസ് പ്ലാൻ ആ കുടുംബത്തെ സാന്പത്തികമായി സംരക്ഷിക്കുന്നു.

ടേം ഇൻഷുറൻസിനെക്കുറിച്ചുള്ള ഉപഭോക്താക്കൾ സാധാരണ ചോദിക്കാറുള്ള ഏതാനും ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ചുവടെ:

? ഒരു വ്യക്തിയുടെ ധനകാര്യ പ്ലാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് സന്പാദ്യത്തിലൂടെ വലിയൊരു തുക അല്ലെങ്കിൽ സന്പത്ത് സൃഷ്ടിച്ചെടുക്കുന്നതിലാണെന്നിരിക്കട്ടെ. ഈ സാഹചര്യത്തിൽ അയാൾക്ക് ധനകാര്യ സംരക്ഷണം ആവശ്യമുണ്ടോ.

ധനകാര്യ ആസൂത്രണമെന്നത് സംരക്ഷണമോ സന്പാദ്യമോ അല്ല. നിങ്ങൾക്ക് ഇവ രണ്ടും ആവശ്യമുണ്ട്. ഏതൊരു ധനകാര്യ ആസൂത്രണത്തിെൻറയും ആദ്യ ചുവട് ആവശ്യത്തിനു സംരക്ഷണമുണ്ടായിരിക്കുകയെന്നതാണ.് നിർഭാഗ്യകരമായ സംഭവങ്ങളുണ്ടായാലും ധനകാര്യ ആസൂത്രണം തുടർന്നുകൊണ്ടുപോകുന്നത് ഈ സംരംക്ഷണം ഉറപ്പാക്കും.

സന്പത്ത് ഉണ്ടാക്കിയെടുക്കുകയെന്നത് ദീർഘകാല ധനകാര്യ ലക്ഷ്യമാണ്. നിർഭാഗ്യകരമായ ആകസ്മികസംഭവവികാസങ്ങൾ ഉണ്ടായാലും ആ ധനകാര്യ ലക്ഷ്യം നേടുന്നുവെന്ന് ഈ സംരക്ഷണം ഉറപ്പുവരുത്തുന്നു.

? പോളിസി കാലാവധി കഴിയുന്പോൾ എനിക്കു ലഭിക്കുന്ന റിട്ടേണ്‍ എന്താണ്

ഏറ്റവും സന്പൂർണമായ ഇൻഷുറൻസ് ആണ് ടേം ഇൻഷുറൻസ്. അതു നൽകുന്നത് ധനകാര്യ സംരക്ഷണമാണ്. പോളിസി ഉടമയ്ക്കു മരണം സംഭവിച്ചാൽ അയാളുടെ ആശ്രിതർക്കു മൊത്തത്തിൽ വലിയൊരു തുക ലഭിക്കുന്ന വിധത്തിലാണ് ടേം ഇൻഷുറൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

? ടേം ഇൻഷുറൻസിന് എന്തു ചെലവു വരും? കാലാവധി അവസാനിക്കുന്പോൾ റിട്ടേണ്‍ നൽകുന്ന ഇൻഷുറൻസ് പോളിസികളിൽനിന്ന് ഇത് എത്രമാത്രം വ്യത്യസ്തമാണ്. ടേം ഇൻഷുറൻസിൽ ഒരു കോടി രൂപ കവറേജ് ലഭിക്കുന്ന പോളിസിയുടെ പ്രീമിയം 8,00010,000 രൂപ റേഞ്ചിലാണ്. അതായത് ഒരു ദിവസം 22 രൂപയോളം.

സന്പൂർണമായ ഈ ഇൻഷുറൻസ് ഒഴികെ മറ്റുള്ള എല്ലാ പോളിസികളും യഥാർത്ഥത്തിൽ സന്പാദ്യത്തിനോ സന്പത്ത് സൃഷ്ടിക്കോ ആണ് സഹായിക്കുന്നത്. സംരക്ഷണത്തിനായി ഒരു സന്പാദ്യ പ്ലാൻ ഉപയോഗിക്കുന്പോൾ ഒരു കോടി രൂപ കവറേജ് ലഭിക്കുന്ന പദ്ധതിക്ക് ഏതാണ്ട് 10,00,000 രൂപ ചെലവു വരും. ഇതിൽനിന്നു ടേം ഇൻഷുറൻസ് എത്രയോ ചെലവു കുറഞ്ഞ ഉത്പന്നമാണെന്നു മനസിലാക്കാമല്ലോ.

? ലൈഫ് കവറിന് മാറ്റം വരുത്തേണ്ട ആവശ്യമുണ്ടാകുമോ

വരുമാനം വർധിക്കുന്പോൾ, ചെലവ് വർധിക്കുന്പോൾ, ഉത്തരവാദിത്വങ്ങൾ കൂടുന്പോൾ... തുടങ്ങിയ സമയങ്ങളിലെല്ലാം നിങ്ങളുടെ ലൈഫ് കവർ പുനപ്പരിശോധിക്കുന്നതാണ് സാന്പത്തികാസൂത്രണത്തിനുള്ള സന്പൂർണമാതൃക. അനുഭവത്തിെൻറ വെളിച്ചത്തിൽ പറഞ്ഞാൽ 40 വയസ് വരെയുള്ള വ്യക്തികൾ വാർഷിക വരുമാനത്തിെൻറ 20 /30 ഇരി തുകയുടെ കവറേജ് എടുക്കണം. നാല്പതുകളിൽ നീങ്ങുന്ന വ്യക്തിക്ക് 1020 ഇരിയും അന്പതുകളിലുള്ളവർക്ക് 510 ഇരിയും കവറേജ് ഉണ്ടാകണം.

? പ്രായം വർധിക്കുന്നതിനനുസരിച്ച് ഒരാളുടെ പോളിസിയുടെ പ്രീമിയം ഉയരുമോ

ഒരിക്കൽ ടേം പ്ലാൻ വാങ്ങിയാൽ അതിെൻറ പ്രീമിയത്തിൽ പിന്നീട് മാറ്റമുണ്ടാകില്ല. എന്നാൽ പിന്നീട് പുതിയൊരു പോളിസി വാങ്ങുന്പോൾ അതിെൻറ പ്രീമിയം ഉപഭോക്താവിെൻറ പ്രായം, ആരോഗ്യം തുടങ്ങിയവയെ ആശ്രയിച്ചാണിരിക്കുക. ഉയർന്ന പ്രായത്തിൽ പോളിസി വാങ്ങുന്പോഴും പ്രീമിയം കൂടും. ഒരു ഉദാഹരണം നോക്കാം:


മുപ്പതു വയസുള്ള വ്യക്തിക്ക് ഒരു കോടി രൂപയുടെ കവറേജ് ലഭിക്കുവാൻ 8,00010,000 രൂപ പ്രീമിയം വേണം. ഇതേ പോളിസി നാൽപതാം വയസിലാണ് വാങ്ങുന്നതെങ്കിൽ പ്രീമിയം 18,000 20,000 രൂപയായി ഉയരും. അതിനാൽ എത്രയും നേരത്തെ പോളിസി വാങ്ങുക.

എന്നാൽ 40 വയസിൽ ആദ്യമായി പോളിസി വാങ്ങുന്നവർക്ക് പ്രീമിയം ഒരു തടസമായി കാണേണ്ടതില്ല. പോളിസി വാങ്ങുവാൻ താമസിച്ചുപോയി എന്നും കരുതേണ്ടതില്ല. പ്രത്യേകിച്ചും ആശ്രിതരുണ്ടെങ്കിൽ. അല്ലെങ്കിൽ ആവശ്യത്തിനു സന്പത്തു ആർജിക്കുവാൻ സാധിച്ചിില്ലെങ്കിൽ.

? ടേം ഇൻഷുറൻസ് വാങ്ങുന്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്.

തുടർച്ചയായി ഉയർന്ന ക്ലെയിം സെറ്റിൽമെൻറ് അനുപാതമുള്ള ലൈഫ് ഇൻഷുറൻസ് കന്പനിയെ പോളിസി വാങ്ങുന്നതിനായി തെരഞ്ഞെടുക്കുക. അതേപോലെതന്നെ കന്പനി ക്ലെയിം സെറ്റിൽ ചെയ്യാനെടുക്കുന്ന സമയവും വിശകലനം ചെയ്യുക.

? ക്ലെയിം നിരാകരിക്കുമെന്നുള്ളത് സത്യമാണോ? എന്തൊക്കെ കാര്യങ്ങളാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്.

സത്യസന്ധമായ എല്ലാ ക്ലെയിമുകളും അംഗീകരിച്ചു നടപ്പാക്കുന്നതിനുള്ള പ്രക്രിയയാണ് റെഗുലേറ്റർ നടപ്പാക്കിയിട്ടുള്ളത്. പോളിസി വാങ്ങുന്പോൾ ശരിയായതും സത്യവുമായ വിവരങ്ങൾ നൽകുകയെന്നത് പോളിസി ഉടമയുടെ ഉത്തരവാദിത്വമാണ്. വിവരങ്ങൾ മറച്ചുവയ്ക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നത് ക്ലെയിം നിരാകരിക്കാനിടയാക്കും.

ബന്ധപ്പെടാനുള്ള വിവരങ്ങൾ ശരിയായതും സമയാസമയങ്ങളിൽ പുതുക്കുകയും ചെയ്യുന്നുണ്ടെന്ന് പോളിസി ഉടമ ഉറപ്പുവരുത്തണം. ഇത് ക്ലെയിം സെറ്റിൽമെൻറ് തടസങ്ങളില്ലാതെ പൂർത്തിയാക്കുവാൻ സഹായിക്കും.

ലൈഫ് ഇൻഷുറൻസ് പോളിസി സംബന്ധിച്ച വിവരങ്ങൾ ഇതിെൻറ ഗുണഭോക്താവിനെയോ കുടുംബാംഗങ്ങളെയോ ധരിപ്പിക്കുക.

സാങ്കേതികവിദ്യയ്ക്ക് നന്ദി പറയാം. പോളിസികൾ ഇപ്പോൾ ഇലക്ട്രോണിക് ഇൻഷുറൻസ് അക്കൗണ്ടിൽ ( ഇഐഎ) ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കാം. ഇതുവഴി ഭൗതിക രൂപത്തിൽ സൂക്ഷിക്കുന്പോഴുണ്ടാകുന്ന റിസ്കുകൾ ഒഴിവാക്കാം. മാത്രവുമല്ല ഏതു സമയത്തും ഏറ്റവും എളുപ്പത്തിൽ പോളിസി പ്രാപ്യവുമായിരിക്കും.

? പോളിസി എടുക്കുവാൻ ഉദ്ദേശിക്കുന്ന ആളിന് അയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയില്ല. എന്താണ് ചെയ്യേണ്ടത്.

പോളിസി ഇഷ്യു ചെയ്യുന്നതിനു മുന്പ് ഇൻഷുറൻസ് കന്പനി അയാളോട് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകാൻ ആവശ്യപ്പെടും. ഇതിെൻറ റിപ്പോർട്ട് ഇൻഷുറൻസ് കന്പനി പങ്കു വയ്ക്കുകയും ചെയ്യും.

? മെഡിക്കൽ പരിശോധനയ്ക്കുശേഷം ഇൻഷുറൻസ് കന്പനി കൂടുതൽ പ്രീമിയം ഈടാക്കിയാൽ എന്തു ചെയ്യും.

ആലോചിക്കൂ. എന്തിനാണ് ഒരാൾ പോളിസി വാങ്ങുന്നത്? എല്ലാറ്റിനുമുപരിയായി തങ്ങളുടെ കുടുംബത്തിന് ധനകാര്യ സുരക്ഷാ നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനുവേണ്ടിയാണ് ഒരാൾ പോളിസി വാങ്ങുന്നതെന്ന് ഓർമിക്കുക.

ഇന്ന് ടേം പോളിസികൾ ഓണ്‍ലൈനിൽ ലഭ്യമാണ്. അതിനാൽ വളരെ എളുപ്പത്തിൽ, സമാധാനമായി പോളിസികൾ വാങ്ങാം. ഏതൊരു ദീർഘകാല ധനകാര്യപദ്ധതിക്കും ഒരു സുരക്ഷാനെറ്റ് ആവശ്യമുണ്ട്. അത് ടേം ഇൻഷുറൻസ് വഴി നൽകുവാൻ സാധിക്കും. ടേം ഇൻഷുറൻസ് ഒരു ധനകാര്യ സുരക്ഷാ പദ്ധതിയാണ്. തങ്ങളുടെ പ്രിയപ്പെവരോട് ഉത്തരവാദിത്വമുള്ള എല്ലാ വ്യക്തികൾക്കും ഇത് ഏറ്റവും അത്യാവശ്യവുമാണ്.

സന്ദീപ് ബാത്ര
എക്സിക്യൂട്ടീവ് ഡയറക്ടർ
ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ്
ഇൻഷുറൻസ് കന്പനി ലിമിറ്റഡ്