Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Cinema |


ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഈ നടി പക്ഷേ കരിയറിൽ വാരിവലിച്ച് സിനിമകൾ ചെയ്ത് തിരക്കുള്ള നടിയെന്നു പേരു നേടാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ 2015ൽ എത്തിയ അടി കപ്യാരേ കൂട്ടമണിക്കുശേഷം മലയാളത്തിൽ നമിതയുടെ സാന്നിധ്യം ഇല്ലായിരുന്നു. എന്നാൽ ഈ സമയത്ത് നമിത വെറുതെ ഇരിക്കുകയല്ലായിരുന്നു. രണ്ടു തെലുങ്ക് ചിത്രങ്ങളാണ് ഈ ഇടവേളയിൽ നമിത പൂർത്തിയാക്കിയത്. മാസങ്ങളോളം നീളുന്ന തെലുങ്ക് സിനിമകളുടെ ഷൂട്ടിംഗിനിടയിൽ മലയാളത്തിൽ അഭിനയിക്കാൻ വേണ്ടത്ര സമയം നമിതയ്ക്ക് ലഭിച്ചില്ല. മാത്രമല്ല മനസിനിണങ്ങിയ വേഷങ്ങൾ ലഭിച്ചതുമില്ല.

ദിലീപിന്‍റെ നായികയായാണ് മലയാളത്തിലേയ്ക്കുള്ള നമിതയുടെ തിരിച്ചുവരവ്. പ്രൊഫ. ഡിങ്കൻ എന്ന ടൈറ്റിൽ റോളിൽ ദിലീപെത്തുന്ന ഈ സിനിമയിൽ നമിതയ്ക്കും ഏറെ പ്രധാന്യമുള്ള കഥാപാത്രമാണുള്ളത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിലൂടെ നമിത വീണ്ടും മലയാളത്തിൽ മികച്ച സാന്നിധ്യമാവുമെന്നു കരുതുന്നു.

നമിതയുടെ കരിയർ പരിശോധിച്ചാൽ അധികം സിനിമകൾ ക്രെഡിറ്റിലില്ലെങ്കിലും മികച്ചതും ഹിറ്റുകളുമായ ഒരുപിടി സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. റഹ്മാന്‍റെ മകളായി ട്രാഫിക്കിൽ തിളങ്ങിയ നമിത പിന്നീട് സത്യൻ അന്തിക്കാടിന്‍റെ പുതിയ തീരങ്ങളിൽ നിവൻപോളിയുടെ നായികയായി. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും നമിതയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ദിലീപിനൊപ്പം സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ, കുഞ്ചാക്കോ ബോബന്‍റെ നായികയായ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ദുൽക്കർ സൽമാനൊപ്പം വിക്രമാദിത്യൻ, വിനീത് ശ്രീനിവാസന്‍റെ നായികയായ ഓർമയുണ്ടോ ഈ മുഖം, സൂപ്പർഹിറ്റായ അമർ അക്ബർ അന്തോണി, ധ്യാൻ ശ്രീനിവാസനൊപ്പം അടി കപ്യാരേ കൂട്ടമണി തുടങ്ങിയ സിനിമകളിലൂടെ നമിത മലയാളത്തിൽ വ്യക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

യുവ തലമുറയിലെ ഒട്ടുമിക്ക നായക·ാരൊടൊപ്പവും അഭിനയിച്ചു കഴിഞ്ഞ നമിതയ്ക്ക് ദിലീപും കുഞ്ചാക്കോ ബോബനുമടങ്ങുന്ന നായക നിരയുടേയും ഭാഗ്യജോഡിയാകാൻ കഴിഞ്ഞിട്ടുണ്ട്. അഭിനയസിദ്ധികൊണ്ടും നൃത്തത്തിലുള്ള പ്രാവീണ്യവും കൊണ്ട് മലയാളത്തിലെ ലക്ഷണമൊത്ത നായികയെന്നു തന്നെ നമിതയെ വിശേഷിപ്പിക്കാം.

മലയാളത്തിനൊപ്പം തെലുങ്കിലും ഈ നടി ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ചുട്ടലാഭായി, കാതലോ രാജകുമാരി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയ നമിതയ്ക്ക് അവിടെ നിന്നും ഓഫറുകളുണ്ട്. അതിനിടയിലും ഈ വർഷം നമിതയുടെ സാന്നിധ്യം മലയാളത്തിലുണ്ടാകും. പ്രൊഫ. ഡിങ്കനൊപ്പം ഫഹദ് ഫാസിൽ നായകനാകുന്ന റോൾ മോഡൽസിലും നമിതയാണ് നായിക. മലയാളത്തിലെ നമിതയുടെ താരമൂല്യം ഉയർത്തുന്നതാവും ഈ രണ്ടുചിത്രങ്ങളുമെന്ന് കരുതപ്പെടുന്നു.

പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു
സുഖമാണോ ദാവീദേ....
അച്ഛന്‍റെ മരണത്തോടെ കുടുംബത്തിന്‍റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്‍റെ ചുമലിലായി.
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന
പെണ്‍സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്.
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായി
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്‍റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്‍പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല.
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി.
പോക്കിരി സൈമണ്‍
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്‍റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ.
വിഷ്ണു നാരായണ്‍ (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പിച്ചിട്ടുള്ളത്.
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്‍റെ ജീവിതം
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ്
തെന്നിന്ത്യന്‍ സൗന്ദര്യം
ഓ​ല​ഞ്ഞാ​ലി​ക്കു​രു​വി​യാ​യി മ​ല​യാ​ളി മ​ന​സി​ലേ​ക്ക് പ​റ​ന്നെ​ത്തി​യ തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി നി​ക്കി ഗ​ൽ​റാ​ണി
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്‍റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്പ് ലാൽ
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി.
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ
അന്നും ഇന്നും സെറീന
എണ്‍പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ്.
ഹരി നായർ (കാമറ സ്ലോട്ട്)
ഷാജി എൻ. കരുണിന്‍റെ പിറവി എന്ന ചിത്രത്തിൽ കാമറാ സഹായിയായി പ്രവർത്തിച്ച് സിനിമയിലെത്തിയ ഹരി നായർ
സഖാവ്
നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ തിരക്കഥ രചിച്ച് സംവിധാനംചെയ്ത സഖാവ് തീയേറ്ററുകളിലെത്തി.
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.