Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Sthreedhanam |


പെയ്തിറങ്ങുന്ന രോഗങ്ങൾ
ഇപ്പോൾ ജൂണ്‍മാസമെത്തുന്നതു രോഗങ്ങളുമായാണ്. ഓരോ മഴക്കാലത്തും പുതിയ പുതിയ രോഗങ്ങൾ. മഴക്കാലം എന്നു കേട്ടാൽ മനസിൽ ആധിയുടെ കാർമേഘം ഉരുണ്ടുകൂടുന്ന അവസ്ഥയാണ് ഇന്നുളളത്. അറിയാം മഴക്കാല രോഗങ്ങളെക്കുറിച്ച്...

പനികൾ പലതരം

ഒരു പനിയെങ്കിലും വരാതെ ഒരു മഴക്കാലവും കടന്നുപോകുന്നില്ല. വൈറൽ ഫീവർ മുതൽ കോളറ വരെയുള്ള രോഗങ്ങളാണു മഴക്കാലത്തു നമ്മെ കാത്തിരിക്കുന്നത്. അൽപം ശ്രദ്ധയും പരിസരശുചീകരണവുമൊക്കെ ഉണ്ടെങ്കിൽ ഇത്തരം രോഗങ്ങളെ ഒരു പരിധിവരെ പടിക്കു പുറത്തു നിർത്താം.

മഴക്കാലത്ത് പടർന്നു പിടിക്കുന്ന പകർച്ചവ്യാധികൾ

* ഡെങ്കിപ്പനി
* ഛർദി, അതിസാരം
* കോളറ
* ടൈഫോയ്ഡ്
* മഞ്ഞപ്പിത്തം(ഹെപ്പറ്റൈറ്റിസ്എ)
* എലിപ്പനി
* വൈറൽ പനി

ഡെങ്കിപ്പനി

ഈഡിസ് കൊതുകുകളാണു ഡെങ്കിപ്പനിക്ക് കാരണം. കയർ, ചിര, പ്ലാസ്റ്റിക് കപ്പുകൾ തുടങ്ങിയവയിൽ മഴവെള്ളം കെട്ടിനിന്നാണ് കൊതുകിെൻറ കൂത്താടികൾ പെരുകുന്നത്. ഡെങ്കിപ്പനി ഒരു തവണ വന്നവരിൽ വീണ്ടും രോഗബാധ ഉണ്ടായാൽ അതു ഗുരുതരമായേക്കാം.

ലക്ഷണങ്ങൾ

പെന്നെുണ്ടാകുന്ന കഠിനമായ പനി, ശക്തമായ നാഡി, സന്ധി വേദന, കണ്ണിനു പിന്നിൽ വേദന, നടുവേദന, ശരീരവേദന, വിശപ്പില്ലായ്മ, ഛർദി, കണ്ണുകൾക്കു താഴെ വേദന, സന്ധികളിലും മാംസപേശിയിലും വേദന എന്നിവയാണു ലക്ഷണങ്ങൾ.

പരിഹാരമാർഗങ്ങൾ

രോഗം ബാധിച്ചവർ വെള്ളം ധാരാളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളവും ഒആർഎസ് ലായനിയും കുടിക്കാം.

കൊതുകു നശീകരണമാണം ഏറ്റവും മികച്ച രോഗപ്രതിരോധമാർഗം. പ്രതിരോധമരുന്ന് ഇല്ലാത്തതിനാൽ രോഗം വരാതെ സൂക്ഷിക്കണം. ഡെങ്കിയുടെ വകഭേദങ്ങളായ ഹെമറേജിക് പനി, ഷോക്ക് സിൻഡ്രോം എന്നിവ വന്നാൽ വിദഗ്ധ ചികിത്സ ആവശ്യമാണ്. കൊതുകിനെ നശിപ്പിക്കുകയും കൊതുകു കടി ഏൽക്കാതെയും ശ്രദ്ധിക്കണം. ഡെങ്കി വൈറസുകൾക്കെതിരേ ആൻറിബയോട്ടിക്കുകൾ ലഭ്യമല്ല.

കോളറ

വിബ്രിയോ കോളറയാണ് രോഗം പരത്തുന്നത്. മലിനമാക്കപ്പെ ഭക്ഷണപദാർഥങ്ങളിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗം പകരുന്നത്. കുട്ടികൾക്കാണു രോഗം പിടിപിടാനുള്ള സാധ്യത കൂടുതലുള്ളത്. പെട്ടെന്നു പടർന്നുപിടിക്കും.

ലക്ഷണങ്ങൾ

കഠിനമായ വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. ശക്തമായ വയറിളക്കവും ഛർദിയും ഉണ്ടാക്കുന്ന നിർജലീകരണം മൂലം രോഗി പെട്ടെന്ന് ക്ഷീണിതനാകുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതു മരണത്തിനിടയാക്കാം.

പ്രതിരോധ മാർങ്ങൾ

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. കൃത്യസമയത്തു ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവഹാനി നേരിടാം. കോളറ ബാക്ടീരിയ ദീർഘനാൾ മനുഷ്യശരീരത്തിൽ നിലനിൽക്കും. രോഗം ഭേദമായതിനു ശേഷം രണ്ടു മുതൽ മൂന്ന് ആഴ്ചകൾ വരെ രോഗാണുക്കൾ രോഗിയുടെ മലത്തിൽ ഉണ്ടാകും. അതുകൊണ്ട് അക്കാലവും സൂക്ഷിക്കണം. ശുചിത്വത്തിൽ ശ്രദ്ധിക്കുകയും വേണം.

എലിപ്പനി

ലെപ്റ്റോസ്പൈറ എന്ന രോഗാണുവാണ് എലിപ്പനിക്കു കാരണം. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രത്തിലൂടെയാണു രോഗാണുക്കൾ പുറത്തുവരുന്നത്. മലിനജലത്തിൽ രോഗാണുക്കൾ സജീവമായി നിലനിൽക്കും. രോഗബാധിതരായ ജന്തുക്കളുടെ മൂത്രം കലർന്ന വെള്ളവുമായി നേരിട്ടു ബന്ധമുണ്ടാകുന്പോഴോ രോഗാണുക്കൾ കലർന്ന വെള്ളം കുടിക്കുന്പോഴോ, സൂക്ഷ്മജീവികൾ മനുഷ്യശരീരത്തിനുള്ളിൽ പ്രവേശിക്കാം. ശരീരത്തിലുള്ള മുറിവുകളിലൂടെയും കണ്ണ്, മൂക്ക്, വായ ഇവയുടെ കട്ടികുറഞ്ഞ ശ്ലേഷ്മചർമത്തിലൂടെയും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നു.

ലക്ഷണങ്ങൾ

കടുത്ത പനി, കാൽ, കൈ, നടുവ് എന്നിവിടങ്ങളിലെ പേശികളിൽ ശക്തമായ വേദന, കണ്ണുകൾക്കു ചുവപ്പ്, കണ്ണിൽ നിന്നുള്ള രക്തസ്രാവം എന്നിവയാണു പ്രധാന ലക്ഷണങ്ങൾ.

പ്രതിരോധ മാഗങ്ങൾ

പരിസര ശുചീകരണത്തിലൂടെയും എലി നശീകരണത്തിലൂടെയും രോഗം നിയന്ത്രിക്കാം.

ടൈഫോയിഡ്

സാൽമൊണല്ല ടൈഫിയാണ് രോഗാണു. ടൈഫോയിഡു രോഗിയുടെയും രോഗാണുവാഹകരുടെയും മലമൂത്രവിസർജ്യങ്ങൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. മഴക്കാലത്ത് പെരുകുന്ന ഈച്ചകളും രോഗം പരത്തുന്നു. ടൈഫോയിഡ് ബാധിച്ച രോഗികകൾ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായതിനുശേഷവും ആറു മുതൽ എട്ട് ആഴ്ചകൾ വരെ മലത്തിലൂടെയും മൂത്രത്തിലൂടെയും രോഗാണുക്കളെ വിസർജിച്ചേക്കാം.

ലക്ഷണങ്ങൾ

ദിവസങ്ങളോളം നീളുന്ന പനിയാണു രോഗലക്ഷണം, വയറിളക്കം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളും രോഗി പ്രകടിപ്പിക്കും.

പ്രതിരോധ മാർഗങ്ങൾ

ടൈഫോയിഡ് ബാധിച്ചവർ ശരിയായ ചികിത്സ പൂർണമായ കാലയളവിൽ ചെയ്യണം. രോഗം ഭേദമായ ശേഷവും തുടർ പരിശോധനകൾക്കു വിധേയമാകണം. രോഗം മാറി ആറുമാസമെങ്കിലും മറ്റുള്ളവരുമായി ഇടപഴകുന്പോൾ ശരിയായ വ്യക്തിശുചിത്വം പാലിക്കണം.

മഞ്ഞപ്പിത്തം

ഹെപ്പറ്റൈറ്റിസ്എ വൈറസാണു മഞ്ഞപ്പിത്തത്തിനു കാണം. മഴക്കാലത്തു രോഗസാധ്യത കൂടുതലാണ്. രോഗിയുടെ വിസർജ്യങ്ങൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും രോഗം പകരാം. വേണ്ടത്ര വ്യക്തിശുചിത്വം പാലിക്കാതെ രോഗിയെ ശുശ്രൂഷിക്കുന്നതും രോഗസാധ്യത കൂട്ടും.


ഛർദി, അതിസാരം

ബാക്ടീരിയയും വൈറസുമാണ് രോഗാണുക്കൾ. മലിനമായ ജലം, മലിനജലം കലർന്ന ആഹാരസാധനങ്ങൾ എന്നിവയിലൂടെയാണു രോഗം പകരുന്നത്. ശരീരത്തിൽ നിന്നു ജലാംശവും ലവണാംശവും നഷ്ടപ്പെടുന്നു. കുഞ്ഞുങ്ങളിലും പ്രായമായവരിലും ഇതു ഗുരുതരമാകുന്നു.

പ്രതിരോധമാർഗങ്ങൾ

വീട്ടിൽതന്നെ ചെയ്യാവുന്ന പാനീയ ചികിത്സ രോഗലക്ഷണം കണ്ടുതുടങ്ങുന്ന ഉടൻ നൽകണം, 200 മില്ലി ലിറ്റർ വെള്ളത്തിൽ ഒരു നുള്ള് കറിയുപ്പും ഒരു സ്പൂണ്‍ പഞ്ചസാരയും കലർത്തി ഇടവിട്ട് കൊടുക്കണം. ഒആർഎസ് പാക്കറ്റ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച പാനീയം, കഞ്ഞിവെള്ളം, കരിക്കിൻ വെളളം തുടങ്ങിയ എല്ലാ പാനീയങ്ങളും നൽകാം.

വൈറൽ പനി

റൈനോ വൈറസ്, അഡിനോ വൈറസ്, ഇൻഫ്ളൂവെൻസ് വൈറസ് എന്നിവയാണ് രോഗാണു. പെട്ടെന്നു പിടിപെടുന്ന രോഗമാണിത്. ഒരാൾക്കു വന്നാൽ വായുവിലൂടെ മറ്റൊരാളിലെത്തുന്നു.

ലക്ഷണങ്ങൾ

പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, പേശിവേദന, ശരീരവേദന എന്നിവയാണു രോഗലക്ഷണങ്ങൾ.

പ്രതിരോധമാർഗങ്ങൾ

സാധാരണ ഏഴുദിവസം കൊണ്ടു രോഗം മാറും. എന്നാൽ നേരത്തെ ബാക്ടീരിയ രോഗാണുബാധ ഉണ്ടായവരിൽ വൈറൽപനി ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയിലെക്കെത്താൻ സാധ്യതയുള്ളതിനാൽ ചികിത്സ തേടണം.

ഫംഗസ് രോഗങ്ങൾ

വളംകടിയാണു മഴക്കാലത്തുണ്ടാകുന്ന പ്രധാന ഫംഗസ് രോഗം. കാലിെൻറ വിരലുകൾക്കിടയിലുള്ള ചർമം ചൊറിഞ്ഞു പൊട്ടുന്നതാണ് ഫംഗസ് രോഗബാധയുടെ ലക്ഷണം. മന്ത് രോഗം മൂലം കാലിൽ നീരുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഇവരിൽ ഫംഗസ് ബാധ സെല്ലുലൈറ്റിഡ് മൂലമുള്ള പനി ഉണ്ടാക്കാനുളള സാധ്യതയേറെയാണ്.

പ്രതിരോധമാർഗങ്ങൾ

കാലുകൾ ഈർപ്പരഹിതമായി സൂക്ഷിക്കുക, മലിനജലവുമായി സന്പർക്കം പാടില്ല. ആൻറിഫംഗൽ ലേപനങ്ങൾ ഉപയോഗിക്കുക.

വ്യക്തിശുചിത്വവും പരിസരശുചിത്വവും

തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കുക. അഞ്ചുമിനിറ്റ് എങ്കിലും വെട്ടിത്തിളയ്ക്കുന്ന വെളളത്തിൽ മിക്ക രോഗാണുക്കളും നശിക്കും. ഭക്ഷണം ചൂടോടെ ഉപയോഗിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക. ആഹാരസാധനങ്ങൾ വ്യത്തിയായി അടച്ചു സൂക്ഷിക്കുക. മുറിവുള്ളവർ മലിനജലത്തിലൂടെ നടക്കുകയും മറ്റും ചെയ്യരുത്. പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തരുത്. മലിനവസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുത്. ടോയ്ലറ്റുകൾ വ്യത്തിയായി സൂക്ഷിക്കുക, കുട്ടികളെ ടോയ്ലറ്റ് ഉപയോഗിക്കാൻ ശീലിപ്പിക്കുക.

സ്വയം ചികിത്സ അപകടം

രോഗം മൂർച്ഛിക്കുന്നതിന് പലപ്പോഴും കാരണം സ്വയം ചികിത്സയാണ്. എലിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളിൽ സ്വയം ചികിത്സയ്ക്കെടുക്കുന്ന സമയമാണു പലപ്പോഴും ദുരന്തത്തിനു കാരണമാകുന്നത്.

കുഞ്ഞുങ്ങൾക്കും വേണം കരുതൽ

മഴക്കാലം പനിക്കാലമാണ്. ഇന്നത്തെക്കാലത്ത് ചെറിയൊരു മഴ നനഞ്ഞാൽ പോലും കുട്ടികൾ പനിയുടെ പിടിയിലാകും. മഴയത്തു കളിക്കാനാണെങ്കിൽ കുട്ടികൾക്ക് ആവേശം ഏറെയാണ്. അതുകൊണ്ടുതന്നെ അമാർ പ്രത്യേക ശ്രദ്ധകൊടുക്കേണ്ടിയിരിക്കുന്നു. കുഞ്ഞിനു പനി വന്നുകഴിഞ്ഞാൽ കൃത്യമായ ചികിത്സ ലഭ്യമാക്കണം.

പനിയുള്ളപ്പോൾ കുഞ്ഞുങ്ങളുടെ ആഹാരകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. തണുത്ത വെള്ളവും തണുത്ത ആഹാരവും ബേക്കറി ഉത്പന്നങ്ങളും നിർബന്ധമായും ഒഴിവാക്കണം.

വിശപ്പു കുറയുന്നതിനാൽ ലഘുവായ ആഹാരം നൽകിയാൽ മതി. കൃത്യമായ ഇടവേളകളിൽ ഭക്ഷണം നൽകണം. സ്കൂളിൽ പോകുന്ന കുട്ടികൾ ആണെങ്കിൽ ഡോക്ടർ നിർദേശിക്കുന്നത്ര വിശ്രമം നൽകണം. എല്ലാറ്റിനും ഉപരിയായി അയുടെ പരിചരണവും സാമീപ്യവുമാണ് കുഞ്ഞിന് ആവശ്യമെന്ന കാര്യം അമാർ മറക്കരുത്.

വ്യക്തിശുചിത്വം വീട്ടിൽ നിന്നു തുടങ്ങാം

വ്യക്തിശുചിത്വം വീട്ടിൽ നിന്നുതന്നെ കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ അമ്മമാർ ശ്രദ്ധിക്കണം. തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തൂവാലകൊണ്ട് മുഖം പൊത്തണമെന്ന് കുഞ്ഞുങ്ങളെ പഠിപ്പിക്കണം.

ഭക്ഷണത്തിനു മുന്പും ഭക്ഷണശേഷവും കൈകൾ കഴുകാൻ കുട്ടികളെ ശീലിപ്പിക്കുക. കെട്ടിക്കിടക്കുന്ന ജലത്തിൽ കളിക്കുന്നത് ഒഴിവാക്കണം. ശൗചാലയങ്ങൾ ഉപയോഗിച്ചശേഷം കൈകൾ സോപ്പിട്ടു കഴുകുവാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കണം. പാദരക്ഷകൾ ധരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

സ്കൂൾ പരിസരത്തുനിന്ന് ഭക്ഷണപദാർഥങ്ങളോ ശീതളപാനീയങ്ങളോ കഴിക്കരുതെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കണം. പനിയോ, ജലദോഷമോ ഉള്ളപ്പോൾ കഴിയാവുന്നതും കുഞ്ഞിനെ സ്കൂളിൽ വിടരുത്.

സീമ
വിവരങ്ങൾക്ക് കടപ്പാട്
ഡോ.കെ.എസ് അജയകുമാർ
മെഡിക്കൽ സൂപ്രണ്ട്, ഫാത്തിമ ഹോസ്പിറ്റൽ, കൊച്ചി
പ്രസിഡൻറ്, കൊച്ചിൻ വെസ്റ്റ് ഐഎംഎ

അറിഞ്ഞു ചികിത്സിക്കണം, അലർജി
പ്രായഭേദമെന്യേ പലരെയും ബുദ്ധിമുട്ടിക്കുന്ന അസുഖമാണ് അലർജി. ചൊറിച്ചിൽ, തുമ്മൽ, ശരീരമാസകലം ചുവന്നുതടിക്കൽ, നീറ്റൽ തുടങ്ങിയവയൊക്കെയാണ് അലർജിയുടെ ലക്ഷണങ്ങൾ. അലർജിക്ക് കാരണമാവുന്നത് എന്തുതരം വസ്തുവാണെന്ന് തിരിച്ചറിയാൻ ശ്രമിക്കാത...
തിളങ്ങും സൗന്ദര്യത്തിനു പഴങ്ങൾ
സുന്ദരമായ ചർമം ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവരുടെയും സ്വപ്നമാണത്. സൗന്ദര്യമുള്ള, തിളങ്ങുന്ന ചർമം എന്നത് നമ്മൾ കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന കാര്യം മറക്കരുത്. പക്ഷേ സൗന്ദര്യം വർധിപ്പിക്കാനായി ഏതുതരം ഭക്ഷണരീതി തെ...
മൈഗ്രെയിന് ഹോമിയോ ചികിത്സ
ഏവരേയും അലട്ടുന്ന രോഗമാണ് തലവേദന. അസഹനീയമായ ഈ വേദന നിസാരമാവില്ല. ചില്ലപ്പോഴത് മൈഗ്രെയ്നിെൻറ തുടക്കമാകാം.

എന്താണ് മൈഗ്രെയ്ൻ അഥവാ കൊടിഞ്ഞി

പൂർവികർ കൊടിഞ്ഞി എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന മൈഗ്രെയ്നെ നിസാരമ...
ചർമസംരക്ഷണം ആയുർവേദത്തിൽ
ശരീരത്തിലെ ഏറ്റവും വലിയ അവയവമായി കരുതപ്പെടുന്ന ചർമം ഒരു വ്യക്തിയുടെ ആത്യന്തികമായ ആരോഗ്യത്തിെൻറ പ്രതിഫലനംകൂടിയാണ്. അതുകൊണ്ടുതന്നെ ചർമസംരക്ഷണത്തിനും ചർമപോഷണത്തിനും ആയുർവേദം ഏറെ പ്രാധാന്യം കൽപിക്കുന്നു. നാം കഴിക്കുന്ന ആഹാരത്ത...
വീട്ടമ്മ വീട്ടിൽ ഒതുങ്ങാനുള്ളതല്ല
വർഷങ്ങൾക്കു മുന്പുള്ള കഥയാണ്. 1994ൽ ഐശ്വര്യ റായ് ലോകസുന്ദരി കിരീടം തലയിൽ ചാർത്തുന്പോൾ ഇവിടെ ദിവ്യ വാണിശേരി എന്ന കോട്ടയംകാരിയുടെ മനസിൽ ഒരു കൊച്ചു കനൽ വീണിരുന്നു. എന്നെങ്കിലും ഒരു നാൾ ഫാഷൻ ലോകം ഒരിക്കലെങ്കിലും കീഴടക്കണമെന്...
നഖം മിനുക്കാം
നഖങ്ങളെയും കാൽനഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയിൽ ആർട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാഞ്ചികൊണ്ടും പല നിറങ്ങളിലെ നെയിൽ പോളിഷുകൊണ്ടും നഖങ്ങൾ മനോഹരമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്...
ചർമകാന്തി നിലനിർത്തുന്ന ഭക്ഷണം
ശരിയായ ഭക്ഷണക്രമം നമ്മുടെ ചർമത്തിന് പ്രസരിപ്പും ഓജസും പ്രദാനം ചെയ്യുന്നു. ചർമം വരളാതിരിക്കാൻ ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്. ചർമകാന്തി നിലനിർത്തുന്ന ഭക്ഷണക്രമത്തെക്കുറിച്ച് വായിക്കാം...

പഴങ്ങളും പച്ചക്കറികളു...
മഴക്കാല ഭക്ഷണം
എത്ര കണ്ടാലും എത്ര പറഞ്ഞാലും തീരാത്തതാണ് മഴയുടെ സൗന്ദര്യം; പക്ഷേ ആ സൗന്ദര്യം ആസ്വദിക്കുന്നത് ശ്രദ്ധയുള്ള ഭക്ഷണത്തോടൊപ്പം തന്നെ വേണം. മണ്‍സൂണ്‍ കാലത്തെ വൃത്തിരഹിതമായ ചുറ്റുപാട് പലതരത്തിലുള്ള കീടങ്ങളും ബാക്ടീരിയയും പെരുകുന്ന...
മാളവികാ വിജയം
മാളവിക സിനിമകളിൽ അരങ്ങേറ്റം കുറിച്ചത് നിദ്രയിലൂടെയായിരുന്നു. പിന്നീട് ഹീറോ,916
ഉൾപ്പെടെ നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നല്ല വേഷങ്ങൾ ലഭിക്കുന്നു. കരിയറിന്‍റെ തുടക്കത്തിൽതന്നെ ജയറാമിനൊപ്പം നടനിലു...
പഞ്ചകർമ്മ ചികിത്സ സ്ത്രീകൾക്ക്...
ആയുർവേദത്തിലെ പ്രധാന ചികിത്സാപദ്ധതികളിലൊന്നാണ് പഞ്ചകർമ്മം. ശരിയായ രീതിയിൽ, കൃത്യമായ പഥ്യത്തോടെ ചെയ്താൽ രോഗശമനത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ ഗുണകരമാണിത്. സ്ത്രീകളിലെ ജീവിതശൈലീരോഗങ്ങളുൾപ്പെടെയുള്ളവയ്ക്ക് ഫലപ്രദമായ പ...
വയർ കുറയ്ക്കാം
ഇന്ന് സ്ത്രീകളെ അലുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വയർചാടൽ. മുൻപ് സ്ത്രീകളിൽ വയർതള്ളൽ പ്രശ്നങ്ങളും അതുസംബന്ധിച്ചുണ്ടാകുന്ന വിഷമതകളും ഇത്രയധികം ഉണ്ടായിരുന്നില്ല. പൊതുവേ പറഞ്ഞാൽ പ്രസവശേഷമാണ് സ്ത്രീകളിൽ വയർചാടൽ കൂടുതലായും കാണുന...
വരയുടെ വൃന്ദാവനം
വരകളുടേയും വർണങ്ങളുടേയും ലോകത്താണ് ബിന്ദു പി. നന്പ്യാരുടെ ജീവിതം. നിറങ്ങളോട് കുട്ടിക്കാലത്ത് തുടങ്ങിയ ഇഷ്ടം ഇന്ന് ബിന്ദുവിന് ജീവിതവഴി കൂടിയാണ്. കണ്ണൂർ ജില്ലയിലെ ചിറക്കൽ പുതിയാപ്പറന്പിലെ വൃന്ദാവൻ ആർട്ട് ഗാലറിയിൽ ചെന്നാൽ കാണാ...
മെട്രോയുടെ പുലിക്കുട്ടികൾ
എന്നെങ്കിലും ഒരിക്കൽ മെട്രോയിൽ ഒന്നു സഞ്ചരിക്കണമെന്നു മാത്രമേ കരുതിയിരുന്നുള്ളൂ...ഇത്ര പെട്ടെന്ന് അതു സാധ്യമാകുമെന്നോ മെട്രോയുടെ ഭാഗഭാക്കാകാൻ സാധിക്കുമെന്നോ കരുതിയിരുന്നില്ല.. ഇതു കൊച്ചി മെട്രോയിൽ ലോക്കോ പൈലറ്റുമാരായ...
ഇവർ ജീവിതം മെനയുകയാണ്; നിശബ്ദരായി
തയ്യൽ മെഷീനുകളുടെ നിലയ്ക്കാത്ത താളമല്ലാതെ ഈ തയ്യൽക്കടയിൽ സംസാരം കേൾക്കാനാവില്ല. നിരയായിട്ടിരിക്കുന്ന തയ്യൽ മെഷീനുകൾക്കു പിന്നിൽ പതിനെട്ടു വനിതകൾ തയ്യലിെൻറ സൂക്ഷ്മതയിലും ജാഗ്രതയിലുമാണ്. പല പ്രായക്കാരായ ഈ വനിതകളെല്ലാം ആശയവിനിമ...
വേദനകളോടു ബൈ പറയാം
മുട്ടിനും നടുവിനും കൊളുത്തി വലിക്കുന്നതുപോലുള്ള വേദന ഒരിക്കലെങ്കിലും അനുഭവിച്ചിട്ടില്ലാത്തവർ വിരളമായിരിക്കും. മുട്ടുവേദനയും നടുവേദനയും മൂലം വിഷമിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. ഏറെ സമയം നിന്ന് ജോലി ചെയ്യേണ്ടി...
ശാന്തി ജയയുടെ കാവ്യസഞ്ചാരം
സാധാരണകാഴ്ചയ്ക്ക് ദൃശ്യമാകാത്ത ഒരന്വേഷണത്തിെൻറ വഴിയിലൂടെയാണ് യുവകവി. ശാന്തി ജയയുടെ കാവ്യസഞ്ചാരം. ആ ഏകാന്തസഞ്ചാരത്തിനിടയിൽ കവി കണ്ടെടുക്കുന്ന സത്യങ്ങൾക്കു ചിലപ്പോൾ മനുഷ്യരക്തത്തിെൻറ ചവർപ്പുണ്ടാകും, നിലവിളികളിൽ ഉറഞ്ഞുപോയ കണ്ണ...
പ്രമേഹവും വിറ്റാമിൻ-ഡിയുടെ അപര്യാപ്തതയും
ലോകമെങ്ങും വിറ്റാമിൻ- ഡിയുടെ അപര്യാപ്തത വർധിച്ചുവരികയാണ്. കുറച്ചു വർഷങ്ങളായി ഗവേഷകർ വിറ്റാമിൻ ഡിയുടെ അപര്യാപ്തതയും ശരീരത്തിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്തതും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടത്തി...
കർക്കടകവും ആയുർവേദവും
കേരളീയരെ സംബന്ധിച്ചിടത്തോളം കർക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണം വളരെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്. അതിൽ ആയുർവേദം അനുശാസിക്കുന്ന ജീവിതചര്യകളും ചികിത്സാ രീതികളും പണ്ടു മുതൽക്കെ അനുവർത്തിച്ചുവരുന്നു.

കൊടുംവേനലിൽ നിന്നും...
പ്രണയ നൈരാശ്യത്തിന്‍റെ മന:ശാസ്ത്രം
ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവരായി ആരുണ്ട്. ഇന്ന് പ്രണയവും പ്രണയനൈരാശ്യവും കൗമാരക്കാരുടെ ജീവിതത്തിൽ സാധാരണ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. യുവജനങ്ങളിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് 90% ആളുകളും (പ്രണയിച്ചവരിൽ 90%...
ഗർഭകാല പരിചരണം ആയുർവേദത്തിൽ
ഗർഭിണി തന്‍റെ ഗർഭാശയത്തിനുള്ളിൽ മറ്റൊരു ജീവന് പാലനവും പോഷണവും നൽകുന്നുവെന്നതിനാൽ അവൾക്ക് മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി പ്രത്യേകം സംരക്ഷണവും പരിചരണവും നൽകേണ്ടതാണ്. ആയുർവേദ ശാസ്ത്രപ്രകാരം ഗർഭിണിയെ രണ്ടു ഹൃദയത്തോടുകൂടിയവൾ ...
കർക്കടക ചികിത്സയുടെ പ്രാധാന്യം
ആയുർവേദ ശാസ്ത്രത്തിെൻറ പരമമായ ലക്ഷ്യം ആയുസിെൻറ പരിപാലനമാണ്. രോഗം ശരീരത്തെയും മനസിനെയും ബാധിക്കാതിരിക്കാൻ വേണ്ടുന്ന പ്രതിരോധശക്തിയെ വർധിപ്പിക്കുകയും അഥവാ രോഗം ബാധിച്ചാൽ അവയെ ശമിപ്പിക്കാനുള്ള ഒൗഷധ പ്രയോഗത്തിലൂടെയുമാണ് ഈ ദൗത...
ആക്ടർ നഴ്സ്
ശരണ്യ ആനന്ദ് തിരക്കിലാണ്. കോറിയോഗ്രഫിയിലും മോഡലിംഗിലും തിളങ്ങിയ ശരണ്യയിപ്പോൾ അഭിനയരംഗത്തേക്കും ചുവടുവച്ചു. 1971 ബിയോണ്‍ഡ് ദ ബോർഡേഴ്സ്, അച്ചായൻസ്, ചങ്ക്സ്, കാപ്പൂച്ചിനോ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് ശരണ്യ കാഴ്ച...
നെഞ്ചുവേദന എല്ലാം ഹൃദയാഘാതമല്ല
മനുഷ്യനെ ഏറെ പേടിപ്പെടുത്തുന്ന വേദനകളിലൊന്നാണ് നെഞ്ചുവേദന. ശരീരത്തിെൻറ മധ്യഭാഗത്തായി എവിടെ വേദന അനുഭവപ്പൊലും അത് ഹൃദയാഘാതമാണോ എന്ന പേടിയുണ്ടാകുന്നത് സ്വാഭാവികവുമാണ്. എന്നാൽ വെറും നെഞ്ചുവേദനയെ അത്രമേൽ പേടിയോടെ സമീപിക്കേണ്ട...
കുഞ്ഞിളം പല്ലുകൾക്ക് ചികിത്സ വേണോ?
ഓമനത്വമുള്ള കുഞ്ഞുങ്ങളുടെ പാൽപല്ലുകൾ കേടുവന്നു കാണുന്പോൾ വിഷമം തോന്നാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. അവരുടെ മുഖത്തെ ഭംഗിക്ക് ഭംഗം വരുന്ന ഒന്നും നാം ഇന്ന് നിസാരമായി കാണുന്നുമില്ല. കുഞ്ഞിെൻറ ആത്മവിശ്വാസത്തിന് സൗന്ദര്യത്തികവും ഭം...
വാതപ്പനിയെ കരുതിയിരിക്കണം
റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ അണുബാധ മൂലമുള്ള തൊണ്ടവേദനയെത്തുടർന്നാണ് സാധാരണയായി വാതപ്പനി ഉണ്ടാകുന്നത്. കുട്ടികളിൽ കുറെ ദിവസം നീണ്ടുനിൽക്കുന്ന തൊണ്ടവേദനയ്ക്കുശേഷം ക...
ഹൃദയത്തിനായി കഴിക്കാം
ഇഷ്ടഭക്ഷണം എന്നു കേൾക്കുന്പോൾത്തന്നെ നാവിൽ കൊതിയൂറും. എന്നാൽ ഹൃദ്രോഗികൾക്കു പൊതുവേയുള്ള സംശയം തങ്ങൾക്ക് ഇനി സ്വാദുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പറ്റില്ലേ? സ്വാദുള്ള എല്ലാ ഭക്ഷണവും ഒഴിവാക്കണമോ? എന്നൊക്കെയാണ്. സ്വാദ് ഓരോരുത്തര...
വാതപ്പനിയെ കരുതിയിരിക്കണം
റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ അണുബാധ മൂലമുള്ള തൊണ്ടവേദനയെത്തുടർന്നാണ് സാധാരണയായി വാതപ്പനി ഉണ്ടാകുന്നത്. കുട്ടികളിൽ കുറെ ദിവസം നീണ്ടുനിൽക്കുന്ന തൊണ്ടവേദനയ്ക്കുശേഷം ക...
ലണ്ടനിൽ കൂടി ഒരു സഞ്ചാരം
ലണ്ടൻ

എയർപോർട്ടിൽ രാവിലെ ഏഴിന് എത്തി. ലണ്ടൻ സമയം ഇന്ത്യൻ സമയത്തേക്കാൾ നാലര മണിക്കൂർ പുറകിലാണ്. ഗാറ്റ്വിക്ക് എയർപോർട്ട് (Gatwick Airport) എന്നും പേരുണ്ട് ഇതിന്. ഒരു മിനിറ്റിൽ രണ്ടു ഫ്ളൈറ്റ് വീതം ഇവിടെ നിന്ന...
പെണ്‍മയുടെ മുടിയേറ്റ്
കേരളത്തിെൻറ സ്വന്തം മുടിയേറ്റെന്ന കലാരൂപത്തിനു പെണ്‍മയുടെ മുഖം നൽകിയിരിക്കുകയാണ് പിറവം പാഴൂർ ഗുരുകുലത്തിെൻറ അമരക്കാരി ബിന്ദു നാരായണമാരാർ. രൗദ്രഭാവത്തിെൻറ കടുംചായങ്ങൾ മുഖത്തണിഞ്ഞ് ആടിയും ചുവടുവച്ചും കാളിദേവിയായി ബിന്ദു നിറഞ്...
അങ്കമാലിക്കാരൻ
ഒന്നും എന്‍റെ കൈയിലല്ലല്ലോ......? സന്തോഷം എന്നല്ലാതെ എന്തുപറയാൻ. നായകനായി അഭിനയിച്ച ആദ്യ സിനിമ തന്നെ പ്രേക്ഷകർ ഏറ്റെടുത്തതിെൻറ സന്തോഷത്തിലാണ് അങ്കമാലി കരയാന്പറന്പുകാരനായ ആന്‍റണി വർഗീസ് എന്ന ചെറുപ്പക്കാരൻ. അതിലുപരി നാടിെൻറ...
LATEST NEWS
ഡാ​നി​ഷ് രാ​ജ​കു​മാ​ര​ന് ഓ​സ്ട്രേ​ലി​യ​യി​ലെ പ​മ്പി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു
മാ​ക്രോ​ണി​ന്‍റെ പ​ത്നി​ക്ക് പ്ര​ഥ​മ വ​നി​താ സ്ഥാ​ന​മി​ല്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുൻ അമേരിക്കൻ സൈനികൻ പീഡിപ്പിച്ചെന്ന് പരാതി
ചതിയുടെ രാഷ്ട്രീയം നിലനിൽക്കില്ല: ഒപിഎസ്-ഇപിഎസ് ലയനത്തെ എതിർത്ത് ദിനകരൻ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.