Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Karshakan |


അറിയാം, പ്രയോജനപ്പെടുത്താം, അധിനിവേശ സസ്യങ്ങളെ
വളരെ വേഗത്തിൽ വളരുന്നതും തദേശീയ സസ്യങ്ങളുമായി ഈർപ്പം, പ്രകാശം, പോഷകവസ്തുക്കൾ, സ്ഥലം മുതലായവക്കായി മത്സരിക്കുന്നതുമായ സസ്യങ്ങളാണ് അധിനിവേശ സസ്യങ്ങൾ. ഈ ചെടികൾ വായു സഞ്ചാരം കുറയ്ക്കുന്നതോ ടൊപ്പം ചില പ്രത്യേകതരം ഷഡ്പദങ്ങളുടെയും രോഗങ്ങളുടെയും വാഹകരായി മാറുകയും ചെയ്യുന്നു. ഇത്തരത്തിൽ ആവാസവ്യവസ്ഥയുടെ സ്വാഭാവിക ധർമ്മങ്ങൾ മാറ്റിമറിക്കുകയും അതോടൊപ്പം തദ്ദേശീയ സസ്യങ്ങളുടെ വംശനാശത്തിന് ഭീഷണിയുയർത്തുകയും ചെയ്യുന്ന കളവർഗത്തിൽപ്പെട്ട സസ്യങ്ങൾ കൂടിയാണ് ഇവ. മാത്രമല്ല വിളകളുടെ വളർച്ചക്കും പുനരുത്പാദനത്തിനുമെല്ലാം വിഘാതം സൃഷ്ടിക്കുന്നവരാണ് അധിനിവേശസസ്യങ്ങൾ. വേനൽക്കാല ങ്ങളിൽ തീ പടരുന്നതിനും ഇവരുടെ സാന്നിധ്യം കാരണമായിത്തീരാം. എന്നാൽ ഇവയ്ക്കു ചില നല്ല ഉപയോഗങ്ങളുമുണ്ട്. ഇവയെ പരിചയപ്പെടാം.

മൂടില്ലാത്താളി

ശാസ്ത്രീയ നാമം : Cuscuta chinensis
കുടുംബം : Convolvulaceae
പ്രജനനം : വിത്തു വഴി
പ്രകൃതം : വള്ളിച്ചെടി

പുഷ്പിക്കലും കായ് പാകമാകലും: ഓഗസ്റ്റ്- ഡിസംബർ ആവാസസ്ഥലം: സമതല പ്രദേശങ്ങൾ, ഇലപൊഴിയും കാടുകൾ.

ഉത്ഭവം : ചൈന, ഇൻഡോ - മലേഷ്യ പ്രദേശം
കാണപ്പെടുന്ന രാജ്യങ്ങൾ: ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, പാക്കിസ്ഥാൻ, ശ്രീലങ്ക.

മൂടില്ലാത്താളി കേരളത്തിലെ എല്ലാ ജില്ലകളിലും കാണുന്നു. പൂർണ പരാദമായ ഈ വള്ളിച്ചെടി ആതിഥേയ സസ്യത്തിൽ നിന്ന് ഹോസ്റ്റോറിയം എന്നറിയപ്പെടുന്ന പ്രത്യേകതരം വേരുകൾ കൊണ്ടാണ് ഭക്ഷണം വലിച്ചെടുക്കാറ്. ഇളം മഞ്ഞ നിറത്തിൽ കാണപ്പെടുന്ന വള്ളിയ്ക്ക് 0.2 - 0.30 സെന്‍റീമീറ്റർ വ്യാസമാണുളളത്. ഇലകൾ കുഞ്ഞ് ശൽക്കങ്ങളായി രൂപാന്തരം പ്രാപിച്ചിരിക്കുന്ന മൂടില്ലാത്താളിയുടെ കാണ്ഡത്തിൽ തവിട്ട് നിറത്തിലുളള കുത്തുകൾ അങ്ങിങ്ങായി കാണാം. ഇവയുടെ വിത്തുകൾ മണ്ണിൽ അഞ്ച് - 10 വർഷക്കാലം വരെ കേടൊന്നും കൂടാതെ നിലനിൽക്കും.

മുളച്ചു വരുന്ന തൈകൾ അന്തരീക്ഷത്തിലുള്ള രാസപദാർഥങ്ങളുടെ സഹായത്തോടെ ആതിഥേയ സസ്യത്തെ തിരിച്ചറിയുന്നു. ഇത്തരത്തിൽ പടർന്നുകയറുന്ന മൂടില്ലാത്താളി ആതിഥേയ സസ്യത്തിന്‍റെ പ്രതിരോധശക്തി കുറക്കുകയും ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക് രോഗം വ്യാപിപ്പിക്കുകയും ചെയ്യുന്നു.

വെളുത്ത ക്രീം നിറത്തിലുളള പൂവുകൾക്ക് നേരിയ സുഗന്ധം ഉണ്ട്. ആതിഥേയ സസ്യത്തെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഈ വിരുതൻ സസ്യത്തിന്‍റെ വിത്തുകൾ ഇറക്കുമതി ചെയ്യുന്നത് പല രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്.

ഉപയോഗങ്ങൾ

മൂടില്ലാത്താളിയുടെ കാണ്ഡം പിത്തസംബന്ധിയായ തകരാറുകൾക്കും വയർ ശുദ്ധമാക്കാനും ഉപയോഗിക്കുന്നു. വിട്ടുമാറാത്ത പനി, ശരീരവേദന, ചൊറിച്ചിൽ തുടങ്ങിയവക്കെല്ലാം ഒൗഷധമായി മൂടില്ലാത്താളി ഉപയോഗിക്കാം. ആയുർവേദത്തിലും യുനാനി ചികിത്സാ സന്പ്രദായത്തിലുമാണ് മൂടില്ലാത്താളി പ്രധാനമായും ഉപയോഗിക്കാറ്.

-------

ധൃതരാഷ്ട്രപ്പച്ച

ശാസ്ത്രീയ നാമം : Mikania micrantha
കുടുംബം : Asteraceae
പ്രജനനം :വിത്തുവഴി
പ്രകൃതം : വളളിച്ചെടി

പുഷ്പിക്കലും കായ് പാകമാകലും: ഫെബ്രുവരി- ഏപ്രിൽ

ആവാസസ്ഥലം : കാട്, തോട്ടങ്ങൾ, ഈർപ്പം നിറഞ്ഞ സമതല പ്രദേശങ്ങൾ

ഉത്ഭവം :പാൻട്രോപ്പിക്കൽ

കാണപ്പെടുന്ന രാജ്യങ്ങൾ:ഓസ്ട്രേലിയ, ഇന്ത്യ, ചൈന, പാപ്പുവ ന്യൂഗി നിയ, വിയറ്റ്നാം, ഭൂട്ടാൻ, ശ്രീലങ്ക, മ്യാൻമർ, നേപ്പാൾ

ഒരു ദിവസം കൊണ്ട് എട്ടു മുതൽ 9 രാ വരെ വളർച്ചാനിരക്കുളള ധൃതരാഷ്ട്രപ്പച്ച ആതിഥേയ സസ്യത്തെ ശ്വാസം മുട്ടിച്ചും സൂര്യപ്രകാശം തടഞ്ഞുവെച്ചും വളരെ വേഗം നശിപ്പിക്കുന്നതിന് കുപ്രസിദ്ധമാണ്. കേരളത്തിലെ വനങ്ങൾക്ക് ഏറെ ആഘാതം സൃഷ്ടിക്കുന്ന ധൃതരാഷ്ട്രപ്പച്ചയെ കാടി നുളളിലെ സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലങ്ങളിൽ സുലഭമായി കാണാനാകും. കമ്മ്യൂണിസ്റ്റ്പച്ചയുടെ ഇലയോടും പൂവിനോടും സാദൃശ്യമുളള ഈ വളളിച്ചെടി വൻ മരത്തിൽ പട ർന്നു കയറുന്നത് കരുത്തനായ ധൃതരാഷ്ട്രരുടെ ആലിംഗനത്തോട് സമാനമായതിനാലാകാം ആ പേരു വീണത്. പീച്ചിയിലുളള കേരള വനഗവേഷണ സ്ഥാപനം ഈ ചെടിയെക്കുറിച്ച് ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. റബർ തോട്ടങ്ങളിൽ ഇവയുടെ സാന്നിധ്യം കർഷകർക്ക് ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. ഒരൊറ്റ സസ്യത്തിന് ഏതാനും മാസങ്ങൾ കൊണ്ട് ഏകദേശം 25 ചതുരശ്ര മീറ്റർ വരെ നിറഞ്ഞു നിൽക്കാൻ സാധിക്കും. ഓരോ വർഷത്തിലും 40,000 ൽ പരം വിത്തുകളാണ് ഇവ ഉത്പാദിപ്പിക്കാറ്. കാറ്റു വഴിയും ജന്തുക്കൾ വഴിയുമാണ് പ്രധാനമായും വിത്ത് വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുക. ഇതിനോടൊപ്പം വളരുന്ന മറ്റു ചെടികളോട് വെളളത്തിനും പോഷക മൂലകങ്ങൾക്കും വേണ്ടി മത്സരത്തിലേർപ്പെടുന്നതോടൊപ്പം മണ്ണിലേക്ക് വിവിധ തരത്തിലുളള രാസപദാർഥങ്ങൾ പുറപ്പെടുവിച്ച് ചുറ്റുപാടുമുള്ള ചെടികളെ ഉപദ്രവിക്കാറുമുണ്ട്. വേനൽക്കാലങ്ങളിൽ ഇവ വ·രങ്ങളിൽ ഉണങ്ങിക്കിടക്കുന്നത് തീ പിടിക്കാൻ സാധ്യതകൂടുന്നു. കാട്ടിലും കൃഷിസ്ഥലങ്ങളിലും ഇവ വളരുന്നതു മൂലം വനവിഭവങ്ങൾ ശേഖരിക്കുന്നതിനും വിളവു കുറയുന്നതിനും കൃഷിച്ചെലവു വർധിക്കുന്നതിനും കാരണമായിത്തീരുന്നു.

ഉപയോഗം

മുറിവ്, തേൾവിഷം ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഈ ചെടി അരച്ചിടുന്നത് നല്ലതാണ്. ഇല ഉപ്പുവെളളത്തിൽ തിളപ്പിച്ച് തണുപ്പിച്ച് ചൊറിയുന്ന ഭാഗങങൾ കഴുകിയാൽ ചൊറിച്ചിലിന് ശമനം ലഭിക്കും. ജമൈക്ക പോലുളള രാജ്യങ്ങളിൽ ഈ ചെടിയെ ബാക്ടീരിയകൾക്കെതിരായി ഉപയോഗിക്കാറുണ്ട്.


നിയന്ത്രണം

പൂവിടുന്നതിന് മുന്പെ മൈക്കീനിയ പൂർണമായും നശിപ്പിച്ച് മണ്ണിൽ കുഴിച്ചു മൂടണം. വെട്ടിക്കളഞ്ഞാൽ അവശേഷിക്കുന്ന ഭാഗത്തു നിന്ന് വളരുന്നതിനാൽ പൂർണമായും വെട്ടിക്കളയാൻ ശ്രദ്ധിക്കണം. ചില രാജ്യങ്ങളിൽ ഇതു നൽകിയ കന്നുകാലികൾക്ക് വിഷം തട്ടിയതായി പറയപ്പെടുന്നുണ്ട്. ജൗരലശിശമ ലെഴമ്വ്വശിശശ എന്നറിപ്പെടുന്ന പ്രത്യേകതരം ഫംഗസുകൾ ഇവർക്കെതിരായി ഉപയോഗിക്കാവുന്ന ജൈവ നിയന്ത്രണ മാർഗങ്ങളിൽപ്പെട്ടതാണ്. കളനാശിനികളായ ലൈഫോസ്റ്റേറ്റും ഡൈയുറോണും തളിക്കുന്നത് താത്കാലികമായി മൈക്കീനിയയെ നിയന്ത്രിക്കാൻ ഉപയോഗിക്കാം. വർഷാവർഷങ്ങളിൽ ഇടവിട്ട് ഇടവിട്ടുളള നിയന്ത്രണമാർഗങ്ങൾ സ്വീകരിച്ചാൽ മാത്രമേ മൈക്കീനിയക്ക് കടിഞ്ഞാണ്‍ ഇടാൻ സാധിക്കൂ.

----

ആനത്തൊട്ടാവാടി

ശാസ്ത്രീയ നാമം : Mimosa diplotricha
കുടുംബം:Fabaceae
പ്രജനനം: വിത്തു വഴി
പ്രകൃതം: വള്ളിച്ചെടി

പുഷ്പിക്കലും കായ് പാകമാകലും : നവംബർ- മാർച്ച്

ആവാസസ്ഥലം :സമതല പ്രദേശങ്ങൾ, കുറ്റിക്കാടുകൾ

ഉത്ഭവം : ട്രോപ്പിക്കൽ അമേരിക്ക

കാണപ്പെടുന്ന രാജ്യങ്ങൾ : ഓസ്ട്രേലിയ, ഭൂട്ടാൻ, ഫിജി, ഇന്ത്യ, മലേഷ്യ, ശ്രീലങ്ക, സിങ്കപ്പൂർ.

ഒന്നാന്തരം പയർ കുടുംബത്തിൽ പ്പെട്ട ഈ കള നൈട്രജൻ സ്ഥിരീകരണം നടത്തുന്ന സസ്യമാണ്. പല രാജ്യങ്ങളും ഈ മുൾച്ചെടിയെ തേയിലത്തോട്ടങ്ങളിലെ നൈട്രജൻ ലഭ്യതക്കു വേണ്ടി വളർത്തിയിരുന്നു. പിൽക്കാലത്ത് ഈ ചെടി തദ്ദേശീയ സസ്യങ്ങൾക്ക് ഭീഷണിയാണെന്നു ബോധ്യപ്പെട്ടതിനാൽ അധിനിവേശസസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. മുള്ളുള്ളതും മുള്ളില്ലാത്തതുമായ രണ്ടു വെറൈറ്റികളായിട്ടാണ് ആനത്തൊട്ടാവാടി കാണപ്പെടുന്നത്. കുറഞ്ഞ കാലയളവിൽ നിലകൊള്ളുന്ന പ്രദേശത്ത് വ്യാപിച്ച് പന്തലിച്ച് നിൽക്കാനുളള ആനത്തൊട്ടാവാടിയുടെ കഴിവ് ഭയാനകമാണ്. നാട്ടിൻ പുറത്തെ കുറ്റിക്കാടുകളിലും വിജന പ്രദേശങ്ങളിലും ഇങ്ങനെ നിരവധി മുളളു നിറഞ്ഞ പ്രദേശങ്ങൾ കാണാവുന്നതാണ്. ആനത്തൊട്ടാവാടി നിറഞ്ഞ പ്രദേശത്തിലൂടെ മുന്നേറുക എന്നത് ആനക്ക് പോലും ശ്രമകരമായ ജോലിയാണ് എന്നതിനാലാവാം ഈ പേരു വന്നത്. ചില ആളുകൾക്ക് ഇതിന്‍റെ മുളള് തട്ടിയാൽ ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്. നമ്മുടെ നാടൻ തൊട്ടാവാടിയുടെ പൂവുമായി ആനത്തൊട്ടാവാടിയുടെ പൂവിന് സാദൃശ്യമുണ്ട്. ഒരു ചതുരശ്രയടി മീറ്ററിൽ നിന്ന് ഏകദേശം 8000-12000 വിത്തുകൾ വരെ ആനത്തൊട്ടാവാടി ഉത്പാദിപ്പിക്കുന്നു. ശാഖകളായിക്കാണുന്ന വേരുകളിൽ ധാരാളം ചെറുമുഴകൾ കാണാം. ഇത്തരത്തിലുളള ചെറുമുഴകളിലൂടെയാണ് നൈട്രജൻ സ്ഥിരീകരണം നടത്തപ്പെടുന്നത്. വിത്തുകൾ വിതരണം നടത്തുന്നത് പ്രധാനമായും ഒഴുകുന്ന ജലം, ജന്തുക്കൾ, മനുഷ്യരുടെ വസ്ത്രങ്ങൾ, വാഹനങ്ങൾ, കാർഷികോപകരണങ്ങൾ മുതലായവയിലൂടെയാണ്. ഇവയുടെ വിത്തുകൾക്ക് 50 വർഷം വരെ കേടൊന്നും കൂടാതെ നിലനിൽക്കാൻ സാധിക്കുമത്രേ. ഉഷ്ണമേഖല രാജ്യങ്ങളിൽ സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ ഉയരത്തിൽ വരെ ആനത്തൊട്ടാവാടിയെ കാണാൻ സാധിക്കും. പ്രകാശാർഥി സസ്യമായതിനാൽ സൂര്യപ്രകാശം ലഭിക്കാത്ത പ്രദേശങ്ങളിൽ ഇവയെ കാണുക സാധ്യമല്ല. കരിന്പ്, റബർ, പൈനാപ്പിൾ, കപ്പ എന്നിവ കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ ആനത്തൊട്ടാവാടി രംഗപ്രവേശനം ചെയ്താൽ അതത് സസ്യങ്ങളുടെ നിലനിൽപ്പും വളർച്ചയും അവതാളത്തിലാവും. പാകമായവ വിളവെടുക്കാനും ബുദ്ധിമുട്ടുണ്ടാക്കും. മൈമോസിൻ എന്ന് പറയുന്ന പ്രത്യേകതരം വിഷവസ്തു പുറപ്പെടുവിക്കുന്നതിനാൽ സസ്യഭുക്കുകളായ ജന്തുക്കളുടെ ഹൃദയത്തിനും കരളിനും ഇവ ഭക്ഷിക്കുന്നതു മൂലം ദോഷം ഭവിക്കും. വിളവു കുറയുന്നതോടൊപ്പം കൃഷിച്ചെലവ് വർധിക്കുന്നതിനും ആനത്തൊട്ടാവാടിയുടെ സാന്നിധ്യം കാരണമായിത്തീരും.

ഉപയോഗങ്ങൾ:

പാക്യജനകശേഷിയുളളതിനാൽ തോട്ടങ്ങളിലും മറ്റും പണ്ടുകാലങ്ങളിൽ നട്ടിരുന്നു. മുളളില്ലാത്ത വെറൈറ്റി വളർത്തുന്നത് മണ്ണു സംരക്ഷണത്തിന് നല്ലതാണ്.

പ്രധാന നിയന്ത്രണ മാർഗങ്ങൾ

വളർച്ചയുടെ പ്രാരംഭഘട്ടത്തിലേ നശിപ്പിക്കുന്നത് പ്രധാനമാണ്. പൂർണ വളർച്ചയെത്തിയ ചെടികളുടെ വേരുകൾ ഭൂമിയിൽ ആഴ്ന്നിറങ്ങുന്നതു മൂലം കത്തി കൊണ്ടോ മറ്റു ഉപകരണങ്ങൾ കൊണ്ടോ മാത്രമേ നിർമാർജനം സാധ്യമാവൂ.

മഴക്കാലങ്ങളിൽ പതിനഞ്ച് ദിവസം കൂടുന്പോൾ അധിനിവേശസസ്യങ്ങൾ പറിച്ചുകളയുകയും മണ്ണിൽ വേര് മുകളിലേക്കായി കുഴിച്ചു മൂടുകയും ചെയ്യുക.

നിശ്ചിത ഇടവേളകളിൽ പരിസരം വൃത്തിയാക്കുകയും നിയന്ത്രണ വിധേയമായി തീയിടുകയും ചെയ്യുക.

ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിൽ തദ്ദേശീയ സസ്യങ്ങളായ ചീര, കുറുന്തോട്ടി, തോട്ടപ്പയർ മുതലായ സസ്യങ്ങൾ നടുന്നത് ഇവയുടെ വളർച്ച കുറയ്ക്കാൻ നല്ലതാണ്.

പൂവിടുന്നതിനു മുന്പായി അധിനിവേശസസ്യങ്ങൾ നശിപ്പിച്ചുകളയുന്നത് വംശവർധനവ് തടയാനിടയാക്കും.

അധിനിവേശസസ്യങ്ങളിൽ രോഗങ്ങളുണ്ടാക്കുന്ന മിത്ര കീടങ്ങളെ വളർത്തുന്നതും നല്ലതാണ്.

ആധുനിക കാർഷികോപകരണങ്ങളുടെ സഹായത്തോടെ മണ്ണ് ഉഴുതുമറിച്ച് ഇത്തരം സസ്യങ്ങളെ നീക്കം ചെയ്യുക. ഇത് തദ്ദേശീയ സസ്യങ്ങളുടെ വേരുകൾക്കും മറ്റും ആഘാതം സൃഷ്ടി ക്കാതെ നോക്കണം.
ഫോണ്‍ നിയാസ്-9496304569. 1

ആയിഷ മങ്ങാട്ട്, നിയാസ് പി.
കണ്ണൂർ യൂണിവേഴ്സിറ്റി.

വായുവിനും ജലത്തിനും ജലചംക്രമണം
അധിവസിക്കുന്ന ഭുമിയുടെ മൂന്നിൽ രണ്ടു ഭാഗ വും ജലമാണ്. എന്നാൽ അതി ന്‍റെ മൂന്നു ശതമാനം മാത്രമേ മനുഷ്യന് ലഭ്യമായിട്ടുള്ളൂ. ഇതിൽ ഒരു ശതമാനമേ മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്നുള്ളൂ. ബാക്കി രണ്ടു ശതമാനം മാലിന്യം കലർന്നിരിക്കുകയാണ്.
...
റബറിന് ശിഖരങ്ങളുണ്ടാക്കാൻ ഹമീദിന്‍റെ ടെക്നിക്
റബർമരങ്ങളിൽ രണ്ടര - മൂന്ന് മീറ്റർ (8-10 അടി) ഉയരംവരെ ശിഖരങ്ങൾ ഇല്ലാതി രുന്നാലേ ശരിയായരീതിയിൽ ടാപ്പുചെയ്ത് ആദായമെടുക്കാൻ പറ്റൂ. അതിനായി ചെറിയതൈ കളിൽ ഈ ഉയരമെത്തുന്ന തുവരെ ഉണ്ടാകുന്ന ശിഖരങ്ങൾ മുറിച്ചു മാറ്റുന്നു. രണ്ടര - മൂന്ന് ...
കൂണ്‍: രോഗങ്ങളും പരിഹാരവും
റോമക്കാർ ദൈവത്തിന്‍റെ ഭക്ഷണമെന്നും ചൈനക്കാർ മൃതസഞ്ജീവനി എന്നും വിളിക്കുന്ന ന്ധകൂണ്‍’ ഹരിതരഹിത സസ്യങ്ങളുടെ ഫ്രൂട്ടിംഗ് ബോഡി അഥവാ സ്പോറോഫോറുകളാണ്. ആഹാരമാണ് മരുന്ന് എന്ന തത്വമനുസരിച്ച് ഇവ ഒരുത്തമ മരുന്നാണ്. എന്നാൽ ഈ മരുന്നി...
ബോണ്‍സായ് വിസ്മയം തീർക്കും അഡീനിയം ഒബീസം
ഡോഗ്ബേൻ തറവാട്ടിലെ അപ്പോസൈനേഷ്യ കുടുംബത്തിൽപ്പെട്ട ഒരംഗമാണ് അഡീനിയം. ചെടിയുടെ പ്രത്യേകതകൊണ്ടും പുഷ്പങ്ങളുടെ ഭംഗികൊണ്ടും ഇവ ഉദ്യാനപ്രേമികളുടെ ഇഷ്ടതാരമാകുന്നു. ആഫ്രിക്കൻ രാജ്യങ്ങളിലും, അറേബ്യ, തായ്ലൻഡ്, തായ്വാൻ എന്നിവിടങ്ങള...
അയലത്തെ നല്ല കൃഷി പാഠങ്ങൾ
ഒരു വ്യക്തിയുടെ വ്യക്തിത്വം വികാസം പ്രാപിക്കുന്നതിൽ അവൻ ജീവിക്കുന്ന ചുറ്റുപാടുകളുടെ സ്വാധീനം പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരിൽ നിന്നും കണ്ടും കേട്ടും പഠിച്ചാണ് അവൻ വളരുന്നത്. താൻ കാണുന്നതിൽ ന·- തിൻമകൾ തിരിച്ചറിഞ്ഞ് നൻമ സ്വീകരിക...
കുറുനരിവാലൻ ഓർക്കിഡ്
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനായാസം വളരുന്ന ഓർക്കിഡ് പുഷ്പമാണ് കുറുനരിവാലൻ എന്ന വിളിപ്പേരിലൂടെ പ്രചാരം നേടിയ റിങ്കോസ്റ്റൈലിസ്. മുഴുവൻ പേര് റിങ്കോസ്റ്റൈലിസ് റെട്ടൂസ്. ഇതിന്‍റെ പൂക്കൾ നിറഞ്ഞ പൂങ്കുല കുറുനര...
നാടൻ മാവുകളുടെ പ്രചാരകനായി മാർട്ടിൻ
കേരളത്തിന്‍റെ തനതായ ഒട്ടേറെ നാടൻ മാവിനങ്ങളിൽ പലതും കാലത്തിന്‍റെ പ്രയാണത്തിൽ അപ്രത്യക്ഷമാകുകയാണ്. കല്ലുകെട്ടി, കുറ്റ്യാട്ടൂർമാവ്, കുലകുത്തി, ചന്ദ്രക്കാരൻ തുടങ്ങി പലതും നമ്മുടെ തനതുമാവിനങ്ങളാണ്. നാടൻ മാവുകളിലെ മികച്ച ഇനങ്ങളെ ക...
രക്തശാലിയും ഉഴുന്നും കൂണും; സമ്മിശ്രകൃഷിയിൽ സുരേഷിന്‍റെ കൈയൊപ്പ്
ഒൗഷധ നെല്ലിനമായ രക്തശാലിയും ഉഴുന്നും കൂണും മൾബറിയും മീനും പച്ചക്കറികളുമെല്ലാം കൃഷിചെയ്ത് സമ്മിശ്രകൃഷിയിൽ ശ്രദ്ധേയനാവുകയാണ് പാലക്കാട് ചിറ്റൂർ കച്ചേരിമേട് പുത്തൻവീട്ടിൽ സുരേഷ്. പെരുമാട്ടി മുതലാംതോട്ടിലെ കൃഷിയിടത്തിൽ ഒരേക്കറിലാ...
ഇടവിളയായി മൾബറി; ഉത്തമ കാലിത്തീറ്റ
കാലാവസ്ഥ വ്യതിയാനം മൂലം കേരളത്തിൽ അനുഭവപ്പെടുന്ന കടുത്ത വരൾച്ച ക്ഷീരമേഖലയെ തളർത്താതിരിക്കാനുള്ള ഉത്തമ ഉപാധിയാണ് കാലിത്തീറ്റ വൃക്ഷങ്ങൾ. കേരളത്തിൽ കന്നുകാലി വളർത്തലിന്‍റെ സാധ്യതകൾ വളരെ കൂടുതലാണെങ്കിലും കാലിത്തീറ്റ, പിണ്ണാക്ക് എ...
സ്വർണവർണം ചാലിച്ച് എഗ്ഫ്രൂട്ട്
മനോഹരമായ സ്വർണവർണമുള്ള പഴമാണ് കാനിസ്റ്റൽ അഥവാ എഗ്ഫ്രൂട്ട്. ഭംഗിയും ഗുണവും ഈ സ്വർണപ്പഴങ്ങൾക്കു വളരെ അധികമാണ്, പക്ഷേ എന്തുകൊണ്ടോ കേരളത്തിൽ അധികം പ്രചാരത്തിലില്ല. അപൂർവം വീടുകളിൽ മാത്രമേ നല്ല തണൽ ചാർത്തി നില്ക്കുന്ന ഇലച്ചാർത്...
എലിത്തടി കാട്ടു ചെടിയല്ല, മരുന്നാണ്
പറഞ്ഞതിനെപ്പറ്റി വീണ്ടും പറയുന്നു; എഴുതിയതിനെപ്പറ്റി വീണ്ടും വീണ്ടും എഴുതുന്നു. ഇതാണ് ഒൗഷധസസ്യങ്ങളുടെ കാര്യത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അല്പംമാത്രമായി പരാമർശിക്കപ്പെടുന്നവയോ, ഒട്ടും ചർച്ചചെയ്യപ്പെടാത്തവയ...
ശുദ്ധമായ പാൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭക്ഷ്യവസ്തുവാണ് പാൽ. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരാൾക്ക് പ്രതിദിനം 280 ഗ്രാം പാലും പാലുത്പന്നങ്ങളും ആവശ്യമുണ്ട്. ഇത്രയും പ്രാധാന്യമുള്ള ഒരു ഭക്ഷ്യവസ്തു ശുചിത്വ ത്തോടെ ഉത്പാദിപ്പ...
നട്ടിട്ട് ഒന്നര വർഷം, വിളവ് നൂറുമേനി
നട്ട് ഒന്നരവർഷമായ റംബൂട്ടാനിൽ കൃഷിരീതിയുടെ പ്രത്യേകതമൂലം നൂറുമേനി വിളയിച്ചിരിക്കുകയാണ് കോതമംഗലം പള്ളിവാതുക്കൽ ജോയ് ജോസഫ്. റംബൂട്ടാന് ഇടവിളയായി ആദ്യവർഷം ചേന, പാഷൻ ഫ്രൂട്ട്, ഏത്തവാഴ, മത്തൻ, വെള്ളരി എന്നിവയെല്ലാം നട്ടു. ഇവയും...
നമുക്ക് ചെയ്യാം സമ്മിശ്രകൃഷി
നമ്മുടെ സംസ്ഥാനം വീട്ടുവളപ്പിലെ കൃഷിക്ക് പ്രസിദ്ധമാണ്. വീട്ടുവളപ്പിൽ നാം ചെയ്യുന്ന കൃഷിയിൽ അധികവും സമ്മിശ്രവിളരീതിയാണ് അവലംബിക്കുന്നത്. തെങ്ങും കവുങ്ങും കുരുമുളകും വാഴയും പച്ചക്കറിയും ആടും പശുക്കളും കോഴികളുമടങ്ങുന്ന ഒരു മിശ്...
കൃഷിചെയ്യാം, പശുവിനായ്
കേരളത്തിൽ അഞ്ചു ലക്ഷം ക്ഷീരകർഷകരുണ്ട്. ഇതിൽ തീറ്റപ്പുൽകൃഷി നടത്തുന്നവരെ സംബന്ധിച്ച് ലാഭം ചുരത്തുന്ന ഒരു കാമധേനു തന്നെയാണിത്. അമേരിക്കയിലെ, ദേശീയ കാർഷിക ഗവേഷണ കൗണ്‍സിലിന്‍റെ ശിപാർശപ്രകാരം ഒരു കറവപ്പശുവിന്‍റെ തീറ്റയിൽ ചുരുങ്ങി...
എംബിഎയ്ക്കുശേഷം കൃഷി
വീട്ടുപരിസരത്തെ വിളവൈവിധ്യം

കാടിനു സമാനമായ അന്തരീക്ഷമുള്ള വീടിനു സമീപമെത്തുന്പോൾ തന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാന്പൂ മരങ്ങൾ കാണാം. ഇവയുടെ സുഗന്ധവുമേറ്റാണ് വീടിനുള്ളിലേക്കു കയറുക. കായ്ഫലമുള്ള 40 ഗ്രാന്പൂ മരങ്ങൾ ഇ...
നാളികേര കർഷകർ ആശങ്കയിൽ; ത്രിതല സംവിധാനം ഉൗർജിതമാക്കുക
ഒരു നാളികേരത്തിന് മുപ്പതു രൂപ കൊടുത്തു വാങ്ങുന്ന ഉപഭോക്താവ് അറിയാൻ ഒരു രഹസ്യം പറയാം. ചേർത്തല സ്വദേശിയായ ഡോ. ഹരിദാസിന് എണ്ണൂറിനടുത്ത് നാളികേരം ഓരോ വിളവെടുപ്പിനുമുണ്ടാകും. സങ്കരയിനമാകയാൽ സാമാന്യം വലിപ്പവും തൂക്കവുമുള്ള നാളി...
2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകുമോ?
2022ഓടെ കർഷകരുടെ വരുമാനം എങ്ങനെ ഇരട്ടിയാക്കാമെന്നതാണ് ഇപ്പോൾ രാജ്യത്തെ കാർഷിക മേഖലയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയം. ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് സെമിനാറുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രഗവണ്‍ മെന്‍റ...
വളര്‍ത്തുപക്ഷി മേഖലയിലെ വെല്ലുവിളികള്‍, സമീപനങ്ങള്‍
ഭാരതത്തിൽ പ്രതിവർഷം 47,000 കോടി രൂപയുടെ വിനിമയം നടക്കുന്ന വളർത്തുപക്ഷി മേഖല, കാർഷിക മൃഗസംരക്ഷണരംഗത്തെ അവഗണിക്കാനാകാത്ത സാന്നിധ്യമാണ്. പ്രതിവർഷം മുട്ടക്കോഴി വ്യവസായത്തിൽ ആറു ശതമാനം, ഇറച്ചിക്കോഴി വ്യവസായത്തിൽ 12 ശതമാനം എന്നി...
തിരിച്ചറിയാം, നട്ടുവളർത്താം കുടംപുളി
കേരളത്തിലെ കാലാവസ്ഥയിൽ തീരപ്രദേശം മുതൽ സമു ദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരമുളള പ്രദേശങ്ങളിൽ വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത സുഗന്ധവിളയാണ് കുടംപുളി. ക്ലൂസിയേസിയ സസ്യ കുടുംബത്തിലെ അംഗമായ കുടംപുളിയുടെ ശാസ്ത്രീയ നാമം ...
കർഷകനാകുമോ ഈ വിശുദ്ധ പശുക്കളെ പോറ്റാൻ
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ 38-ാം വകുപ്പിലെ ഒന്നും രണ്ടും വകുപ്പുകൾ നൽകുന്ന അധികാരം ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം മന്ത്രാലയം 2017 ജനുവരി 16 ന് പുതിയ ചട്ടങ്ങളുടെ കരടു രൂപത്തിലുള്ള വിജ്...
പ്രശ്നങ്ങൾക്കു നടുവിലും പ്രത്യാശയായി നെൽകൃഷി
കാർഷിക സംസ്കാരത്തിന്‍റെ നെടുംതൂണായ നെൽകൃഷി പാലക്കാട്, കുട്ടനാട്, കോൾ നിലങ്ങളിലൊഴികെ മറ്റ് പ്രദേശങ്ങളിലെല്ലാം തന്നെ ലാഭകരമല്ലാത്ത കൃഷിയായി മാറുന്നു. കേരളത്തിന്‍റെ നെല്ലറകളായ ഈ പ്രദേശത്തെ കർഷകർ നമ്മുടെ അന്നദാതാക്കളാണ്. നെൽവയ...
കാർഷികമേഖല കര കയറാൻ
മധ്യപ്രദേശിലെ മൻസോറിൽ വിലയിടിവിൽ പ്രതിഷേധിച്ച് തെരുവിൽ സമരത്തിനിറങ്ങിയ കർഷകർ വെടിയേറ്റു മരിച്ചതിനെ തുടർന്ന് ആളിക്കത്തിയ കർഷക രോഷം ഇന്ത്യയൊട്ടാകെ പടരുകയാണ്. വിലയിടിവിൽ പ്രതിഷേധിച്ചും കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടും മഹാര...
ഉച്ചാരത്തിനു ഭൂമി കിളയ്ക്കരുത്
ഉച്ചാറൽ സമയത്ത് (പകൽ ഒരുമണി) കൃഷിപ്പണി അരുതെന്നാണ് പ്രമാണം. ഈ സമയത്ത് മണ്ണ് കിളച്ചുമറിച്ചിട്ടാൽ വെയിലിന്‍റെ കാഠിന്യം മൂലം മണ്ണിലെ ഈർപ്പമത്രയും നഷ്ടപ്പെടും. ചുട്ടുപൊള്ളുന്ന ആ മണ്ണിൽ സൂക്ഷ്മജീവികൾ ഇല്ലാതെയാകും. ജൈവ നിലനിൽ പ്പി...
സകുടുംബം കൃഷി
സകുടുംബം കൃഷി’ - ഇന്ന് കൃഷിയിൽ വേണ്ടതും ഇതുതന്നെയാണ്. ഭക്ഷണം ഒൗഷധമാകേണ്ടതാണ്. ഒൗഷധം പോട്ടെ - വിഷമാകാതിരിക്കാൻ കഴിവതും സ്വന്തമായി വിളയിക്കുക എന്നത് തന്നെയാണ് പോംവഴി. കൂടുന്പോൾ ഇന്പമുണ്ടാക്കുന്ന കുടുംബം മണ്ണൊരുക്കാൻ, വിത്തി...
തൊടിയിൽ കളയാനുള്ളതല്ല ജാതിത്തോട്
സുഗന്ധവിളകളിലെ ഒരു പ്രധാന വിളയാണ് ജാതി. ജാതിക്കയും ജാതിപത്രിയും ആയുർവേദത്തിലും മറ്റും ഒൗഷധ നിർമാണത്തിനും ഉപയോഗി ക്കുന്നു. കായും പത്രിയും ഉപയോഗിച്ചശേഷം പാഴായി പ്പോകുന്ന ജാതിക്കയുടെ തൊണ്ടി ൽ നിന്നും മറ്റുഫലങ്ങളെപ്പോലെ തന്ന...
വരുമാനവും വിനോദവും നൽകി പ്രദീപ്കുമാറിന്‍റെ അലങ്കാരക്കോഴികൾ
ആദായത്തിലുപരി സ്വന്തം വീട്ടിലെ ഉപയോഗത്തിന് വ്യത്യസ്ത മുട്ടകൾ തരികയും, ഒഴിവുസമയങ്ങളിൽ കണ്ടാനന്ദിക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുന്ന പക്ഷികളുടെ കൂട്ടത്തിലാണ് അലങ്കാരക്കോഴികൾ. ഈയിടെ പ്രചാരം വർധിച്ച പക്ഷിയാണ് കരിങ്കോഴി. മട...
അത്യുത്പാദനശേഷിയുള്ള കശുമാവിനങ്ങൾ
ഇന്ത്യയിൽ കശുമാവ് കൃഷിയിൽ മുൻപന്തിയിലായിരുന്ന കേരളം ഇന്ന് വിസ്തൃതിയിലും ഉത്പാദനത്തലും ഉത്പാദനക്ഷമതയിലും പല സംസ്ഥാനങ്ങളെക്കാളും പിന്നിലാണ്. എന്നാൽ കശുവണ്ടി സംസ്കരണ കയറ്റുമതി രംഗത്ത് കേരളം ഇന്നും മുൻപന്തിയിൽ തന്നെ. കേരളത്തെ സം...
രാജപ്രൗഢിയോടെ രാജമല്ലി
ഇടക്കാലത്ത് മലയാളികളുടെ വീട്ടുമുറ്റങ്ങളിൽ നിന്നും പൂന്തോ ട്ടങ്ങളിൽ നിന്നും അപ്രത്യക്ഷമായ രാജമല്ലി വീണ്ടും വസന്തം തീർക്കുന്നു. റോസയും ഓർക്കിഡും ആന്തുറിയവും ഉൾപ്പെടെയുള്ള പൂച്ചെടികൾക്കൊപ്പം ഇപ്പോൾ മലയാണ്‍മയുടെ പ്രതീകം പോലെ...
മാങ്ങയുടെ വലിപ്പമുള്ള ജാതി
കണ്ടാൽ മാങ്ങയാണോ എന്നു തെറ്റിധരിക്കും. അത്രയ്ക്കു വലിപ്പം. 70- / 73 ജാതിക്ക ഒരുകിലോ തൂങ്ങും. 300-360 പത്രിമതി ഒരുകിലോ ലഭിക്കാൻ. കേടില്ല. പ്രത്യുത്പാദന ശേഷി കൂടുതൽ. നല്ല കായ്പിടിത്തം. ഇലകാണാത്ത രീതിയിൽ കായ് എന്നുപറഞ്ഞാൽ അ...
LATEST NEWS
യുഡിഎഫ് യോഗം ഇന്ന്; സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും
ബ്രിട്ടനിൽ വംശീയ കുറ്റകൃത്യങ്ങളിൽ വർധനയെന്ന് റിപ്പോർട്ട്
ബ്രസീലിൽ വിമാനം തകർന്ന് ഒരാൾ മരിച്ചു
യെ​മ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു പൈ​ല​റ്റു​മാ​ർ മ​രി​ച്ചു
ശന്പളം കുറച്ചെന്ന് അഭ്യൂഹം; രാജസ്ഥാനിൽ 250 പോലീസുകാർ അവധിയിൽ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.