ഹോണ്ടയുടെ ചെറിയ എസ്യുവി -ഡബ്ല്യുആർവി
എസ്യുവിയുടെ രൂപഗാംഭീര്യം. ഉയരത്തിലുള്ള സീറ്റുകൾ നൽകുന്ന യാത്രാസുഖം. ഹാച്ച്ബാക്ക് പോലെ അനായാസം കൈകാര്യം ചെയ്യാം. ഈ ഗുണങ്ങളാണ് നാലു മീറ്ററിൽ താഴെ നീളമുള്ള എസ്യുവികൾക്ക് ജനപ്രീതി നേടിക്കൊടുത്തത്. ഹാച്ച്ബാക്കിൽ നിന്ന് അപ്ഗ്രേഡ് ചെയ്യുന്നവരാണ് സബ്കോംപാക്ട് എസ്യുവിയുടെ ആരാധകരിലേറെയും. ഫോഡ് ഇക്കോസ്പോർട് ആദ്യം വിജയക്കൊടി പാറിച്ച ചെറു എസ്യുവികളുടെ വിപണിയിൽ മാരുതി വിറ്റാര ബ്രെസയാണ് ഇപ്പോൾ താരം. അൽപ്പം വൈകിയാണെങ്കിലും ഈ വിപണിയുടെ സാധ്യത മുതലാക്കാൻ ഹോണ്ടയും എത്തി. ജാസിനെ അടിസ്ഥാനമാക്കി ഹോണ്ട നിർമിച്ച ചെറു എസ്യുവിയായ ഡബ്ല്യുആർവിയെ പരിചയപ്പെടാം.

രൂപകൽപ്പന

ജാസിെൻറ പ്ലാറ്റ്ഫോമിലാണ് ഡബ്ല്യുആർവി നിർമിച്ചിരിക്കുന്നത്. എന്നാൽ ജാസിൽ നിന്നും തികച്ചും വ്യത്യസ്തമായ രൂപമാണ് ഡബ്ല്യുആർവിയ്ക്ക്. വലുപ്പവും കൂടുതലുണ്ട്. ജാസിനെ അപേക്ഷിച്ച് നീളം 44 മില്ലി മീറ്റർ, വീതി 40 മിമീ, ഉയരം 57 മിമീ എന്നിങ്ങനെ വർധന ഡബ്ല്യുആർവിയ്ക്കുണ്ട്. വീൽബേസ് 25 മിമീ അധികമുണ്ട്. നാല് മീറ്ററിൽ താഴെ നീളമുള്ള എസ്യുവികളിൽ ഏറ്റവും നീളക്കൂടുതലുള്ള മോഡലും ഡബ്ല്യുആർവിയാണ്. നീളം 3,999 മിമീ ആണ്. ഇതെല്ലാം ഡബ്ല്യുആർവിയ്ക്ക് നൽകുന്നത് ഏറ്റവും വിശാലമായ ഇൻറീരിയറാണ്.

നാലുമീറ്ററിൽ താഴെയാണ് നീളമെന്നു തോന്നിക്കാത്ത രൂപമാണ് ഡബ്ല്യുആർവിയുടേത്. വലിയ എസ്യുവികളുടെ അതേ ഗാംഭീര്യം, ഉയരത്തിലുള്ള ബോണറ്റ്, വീതിയുള്ള ക്രോം ഗ്രിൽ, സ്കഫ് പ്ലേറ്റുള്ള ബന്പർ, 16 ഇഞ്ച് അലോയ് വീലുകൾ, റൂഫ് റയിലുകൾ എന്നിവയെല്ലാം ലക്ഷണമൊത്ത എസ്യുവിയുടെ രൂപം നൽകുന്നു. ഡേ ടൈം റണ്ണിങ് ലാംപുകളുള്ള ഹെഡ്ലാംപുകൾ മനോഹരമാണ്. വശങ്ങളിൽ നിന്നു നോക്കുന്പോൾ ഗ്ലാസ് ഭാഗത്തിെൻറയും റൂഫിെൻറയും ആകൃതി ജാസിനെ ഓർമിപ്പിക്കും. പിൻഭാഗത്തിെൻറ രൂപകൽപ്പനയ്ക്ക് തികച്ചും പുതുമയുണ്ട്. എൽ ആകൃതിയിലാണ് ടെയ്ൽ ലാംപുകൾ. മൊത്തത്തിൽ പിൻഭാഗത്തിനും ഏറെ ഭംഗിയുണ്ടെന്ന് പറയാം.

ജാസിനോട് ഏറെ സാമ്യമുള്ളതാണ് ഇൻറീരിയർ. ഉയരക്കൂടുതൽ ഉള്ളതിനാൽ വാഹനത്തിലേയ്ക്ക് കയറാനും ഇറങ്ങാനും എളുപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ഡാഷ്ബോർഡിന് ക്രോം അലങ്കാരങ്ങൾ നൽകി ഇൻറീരിയറിനു പ്രീമിയം ലുക്ക് നൽകാൻ ഹോണ്ട ശ്രദ്ധിച്ചു. ഡാഷ്ബോർഡിെൻറ നിർമാണനിലവാരം മേൽത്തരമാണ്. മുൻനിരയിൽ ആം റെസ്റ്റ് നൽകിയിരിക്കുന്നത് സ്വാഗതാർഹമായ കൂട്ടിച്ചേർക്കൽ. ആം റെസ്റ്റ് കണ്‍സോളിൽ ഒരു പവർ സോക്കറ്റും യുഎസ്ബി പോർട്ടുമുണ്ട്.

നവീകരിച്ച സിറ്റിയിൽ ഹോണ്ട അവതരിപ്പിച്ച ഡിജിപാഡ് ഇൻഫോടെയ്ൻമെൻറ് സിസ്റ്റം ഡബ്ല്യുആർവിയുടെ മുന്തിയ വകഭേദത്തിലുണ്ട്. ഏഴിഞ്ച് ടച്ച് സ്ക്രീനുള്ള ഇൻഫോടെയ്ൻമെൻറ് സിറ്റത്തിന് വൈഫൈ, മിറർ ലിങ്ക് രണ്ട് യുഎസ്ബി പോർട്ടുകൾ, രണ്ട് മൈക്രോ എസ്ഡി കാർഡ് സ്ലോുകൾ , 1.5 ജിബി ഇേൻറണൽ മെറി, നാവിഗേഷൻ സിസ്റ്റം, ഒരു എച്ച്ഡിഎംഐ പോർട്ട് എന്നിവയുണ്ട്. റിവേഴ്സ് ക്യാമറയും ഡിസ്പ്ലേയുമായി കണക്ട് ചെയ്തിട്ടുണ്ട്.

സബ് കോംപാക്ട് എസ്യുവികളിൽ ആദ്യമായി സണ്‍റൂഫ് ഡബ്ല്യുആർവി നൽകുന്നുണ്ട്. വലുപ്പം കൂടിയ ഗ്ലാസ് ഏരിയ വിശാലമായ പുറം കാഴ്ച ഉറപ്പാക്കുന്നു. ഹോണ്ടയുട മറ്റേതൊരു വാഹനങ്ങളെപ്പോലെയും വിശാലമായ ഇൻറീരിയറാണ് ഡബ്ല്യുആർവിയും നൽകുന്നത്. മുന്നിലും പിന്നിലും ഇരിക്കുന്നവർക്ക് ഉൾവിസ്താരത്തെ നല്ലതേ പറയാനുണ്ടാകൂ. മൂന്ന് പേർക്ക പിൻസീറ്റിൽ സുഖകരമായി ഇരിക്കാം.പിൻസീറ്റിന് സ്ഥിരമായി ഉറപ്പിച്ച ഹെഡ്റെസ്റ്റുകൾ നൽകിയിരിക്കുന്നത് പോരായ്മ. ഉയരം കൂടിയവർക്ക് ദീർഘൂരയാത്രകളിൽ ഇത് അസൗകര്യം ഉണ്ടാക്കും. മികച്ച ബൂട്ട് സ്പേസും ഡബ്ല്യുആർവി നൽകുന്നു, 363 ലീറ്ററാണ് ശേഷി.


എൻജിൻ ഡ്രൈവ്

ജാസിെൻറ 1.2 ലിറ്റർ പെട്രോൾ (89 ബിഎച്ച്പി 110 എൻഎം), 1.5 ലിറ്റർ ഡീസൽ (99 ബിഎച്ച്പി 200 എൻഎം) എൻജിനുകളാണ് കോംപാക്ട് എസ്യുവിയ്ക്കും ഉപയോഗിക്കുന്നത്. പെട്രോളിന് അഞ്ച് സ്പീഡ് മാന്വൽ ഗീയർബോക്സും ഡീസലിന് ആറ് സ്പീഡ് മാന്വൽ ഗീയർബോക്സുമാണ്. ജാസിലേതുപോലെ സിവിടി ഓോമാറ്റിക് ഇല്ല.ഡീസൽ വകഭേദത്തിന് ലിറ്ററിന് 25.50 കിമീ മൈലേജ് കന്പനി വാഗ്ദാനം ചെയ്യുന്നു. പെട്രോൾ വകഭേദത്തിന് ഇത് 17.50 കിമീ / ലിറ്റർ .

വലുപ്പം കൂടിയ എസ്യുവി ഓടിക്കുന്ന പ്രതീതിയാണ് ഡബ്ല്യുആർവി നൽകുന്നത്. റോഡ് വിശാലമായി കാണാം. കൂടുതൽ പെർഫോമൻസ് ആഗ്രഹിക്കുന്നവർക്ക് പെട്രോൾ വകഭേദം അത്ര സുഖിക്കില്ല. എന്നാൽ സിറ്റി യാത്രകൾ കൂടുതലുള്ളവർക്ക് ഈ പ്രകടനം തൃപ്തികരമാണ്. നഗരയാത്രയിൽ 1415 കി.മീ മൈലേജ് പെട്രോൾ ഡബ്ല്യുആർവി നൽകും. അഞ്ച് സ്പീഡ് മാന്വൽ ഗീയർബോക്സ് ഏറെ സ്മൂത്താണ്. വലുപ്പം കുറഞ്ഞ ഗീയർനോബിൽ ചെറുതായി നീക്കി ഗീയറുകൾ മാറ്റാം. കി കുറഞ്ഞ ക്ലച്ച് ഗീയർമാറ്റം സുഖകരമാക്കുന്നു.

നൂറ് ബിഎച്ച്പിയ്ക്കടുത്ത് കരുത്തുള്ള ഡീസൽ എൻജിൻ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ആറ് സ്പീഡ് മാന്വൽ ഗീയർബോക്സുള്ള എസ്യുവി മൂന്നാം ഗീയറിൽ 25 കി.മീ മണിക്കൂർ വേഗത്തിലും കൊണ്ടുപോകാം. ടർബോ ലാഗ് നന്നേ കുറവ്. എൻജിൻ ശബ്ദം ഇൻറീരിയറിലെത്തുന്നുണ്ടെന്നത് പോരായ്മ. ക്യാബിൻ ഇൻസുലേഷൻ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു.

ജാസിനെ അപേക്ഷിച്ച് അൽപ്പം ഉയരം കൂടുതലുള്ള സസ്പെൻഷനാണ് ഡബ്ല്യുആർവിയ്ക്ക് . 195/60 ടയറുകളുള്ള 19 ഇഞ്ച് വീലുകളും നവീകരിച്ച സസ്പെൻഷനും ചേർന്ന് 188 മിമീ ഗ്രൗണ്ട് ക്ലിയറൻസ് ഡബ്ല്യുആർവിയ്ക്ക് നൽകുന്നു. ജാസിനെക്കാൾ 23 മിമീ അധികമാണിത്. വലുപ്പം കൂടിയ സ്പീഡ് ബ്രേക്കറുകളെയും അനായാസം മറികടക്കാൻ ഇതു സഹായിക്കുന്നു. എന്നാൽ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ബോഡി റോൾ ഉണ്ടാക്കുന്നുണ്ട്. ജാസിനെക്കാൾ മെച്ചപ്പെ യാത്രാസുഖവും ഡബ്ല്യുആർവി നൽകുന്നു.

അവസാനവാക്ക്

സബ്കോംപാക്ട് എസ്യുവികളിൽ ഏറ്റവും വിശാലമായ ഇൻറീരിയറും ഫീച്ചറുകളുമുള്ള മോഡലാണ് ഡബ്ല്യുആർവി. ഹോണ്ട ഒരു പ്രീമിയം ബ്രാൻഡ് ആയതുകൊണ്ടുതന്നെ ഡബ്ല്യുആർവിയ്ക്ക് എതിരാളികളെക്കാൾ വിലക്കൂടുതലാണ്. വിറ്റാര ബ്രെസയുമായി താരതമ്യം ചെയ്യുന്പോൾ പെട്രോൾ എൻജിൻ വകഭേദമുണ്ടെന്നത് ഡബ്ല്യുആർവിയുടെ പ്ലസ് പോയിൻറ്.

ഐപ്പ് കുര്യൻ