അങ്കമാലി അച്ചായത്തി
അങ്കമാലി ഡയറീസിലെ അങ്കമാലി അച്ചായത്തി എന്ന കഥാപാത്രം തന്നെത്തേടിയെത്തിയപ്പോൾ ജോളി ചിറയത്ത് ഇരുകൈകളും നീട്ടി അത് സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ പ്രേക്ഷകരുടെയും ജോളിയുടെയും മനസിൽ നിറഞ്ഞു നിൽക്കുന്നത് അങ്കമാലി ഡയറീസിലെ ത്രേസ്യാ എന്ന കഥാപാത്രം മാത്രം. സിനിമയിലെ അവേഷവും ജീവിതത്തിലെ അമ്മയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നാണ് ജോളിയുടെ പക്ഷം. ടി. ഡി. ദാസൻ ഢകബിയിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഷാർജയിൽ താമസിക്കുന്ന സമയത്ത് ഷാർജയിലെ നാഷണൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ഒരു ക്യാന്പ് സംഘടിപ്പിച്ചു.സ്ത്രീ കൂട്ടായ്മ എന്ന സംഘടനയിലെ സജീവാംഗം കൂടിയായ ജോളി ചിറയത്തിെൻറ വിശേഷങ്ങളിലേക്ക്...

അങ്കമാലി ഡയറീസിലേക്ക്

ചെന്പൻ വിനോദിെൻറ ഒരു സിനിമയ്ക്ക് യോജിച്ച വേഷം ഉണ്ടെന്ന് എെൻറ സുഹൃത്തും നാടകസിനിമാ നടനുമായ സുർജിത്താണ് പറഞ്ഞത്. ഏകദേശം ഒരു കൊല്ലം മുന്പായിരുന്നു അത്. അന്ന് ചെന്പൻ വിനോദ് ചിത്രം സംവിധാനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. തൃശൂർ, അങ്കമാലി ഭാഷ സംസാരിക്കുന്ന സ്ത്രീകളെ വേണമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. അങ്ങനെ ചെന്പൻ വിനോദിന് എെൻറ കുറെ ഫോട്ടോകൾ അയച്ചു കൊടുക്കുകയും വിളിച്ചു പറയുകയും ചെയ്തു. കുറെക്കഴിഞ്ഞപ്പോൾ ഇതിനെക്കുറിച്ച് മറന്നും പോയി. എട്ടു പത്തു മാസം കഴിഞ്ഞാണ് കാസ്റ്റിങ്ങ് കോൾ വരുന്നത്. അങ്കമാലിയിൽ വച്ചു തന്നെയായിരുന്നു കാസ്റ്റിംഗ്. ഓഡീഷനും ഉണ്ടായിരുന്നു. അപ്പോഴാണ് ഞാൻ അറിയുന്നത് ചെന്പൻ വിനോദ് സ്ക്രിപ്റ്റും ലിജോ സംവിധാനവുമാണ് ചെയ്യുന്നതെന്ന്.

അങ്കമാലി ഡയറീസിലെ അനുഭവങ്ങൾ

86 പേർ ഒരുമിച്ച് ആദ്യമായി അഭിനയിച്ച സിനിമയാണിത്. ആർക്കും സിനിമയിലും ജീവിതത്തിലും വലിയ പശ്ചാത്തലങ്ങളുടെ കൂട്ടുകെട്ടൊന്നും ഇല്ല. നാടകത്തിലും ഷോർട്ട് ഫിലിമിലും അഭിനയിച്ച കുറച്ചുപേർ ഉണ്ടായിരുന്നു. മൂന്നു ദിവസം ഗ്രൂമിംഗ്് സെഷൻ ഉണ്ടായിരുന്നു. കാമറയ്ക്കു മുന്നിൽ നിൽക്കുന്പോൾ ഉള്ള ടെൻഷൻ മാറ്റാൻ വേണ്ടിയും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനുമായിരുന്നു. ഇത് വളരെ ഗുണം ചെയ്തു.

സാധാരണ സിനിമകളുടെ സെറ്റിൽ കാണുന്ന പോലെ വലിയ ലൈറ്റും കാമറ സെറ്റൊന്നുമല്ല. മൂവിംഗ് ഷോട്ടുകളായിരുന്നു കൂടുതലും. പക്ഷെ ഒരു കാമറ മാത്രമാണ് ഉപയോഗിച്ചത്. അമ്മ വേഷമായതുകൊണ്ട് എനിക്ക് കൂടുതലും വീടിനകത്ത് മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നത്. പുറത്തെ ഷൂട്ട് പള്ളിയിലും പോലീസ് സ്റ്റേഷനിലുമായിരുന്നു. പക്ഷെ സിനിമ കണ്ടപ്പോഴാണ് ഇത്രയധികം അധ്വാനം സിനിമയുടെ പുറകിൽ ഉണ്ടായിരുന്നുവെന്ന സത്യം മനസിലാകുന്നത്. സംവിധായകൻ ലിജോ വളരെയധികം അധ്വാനിക്കുന്ന കൂട്ടത്തിലാണ്.

അങ്കമാലി അച്ചായത്തി

ഞാൻ തൃശൂർക്കാരിയാണ്. വിവാഹം കഴിഞ്ഞ് ഗൾഫിലായിരുന്നു. അവിടെ എെൻറ ഒരു കൂട്ടുകാരി അങ്കമാലിക്കാരിയായിരുന്നു. അവളുടെ സംസാരശൈലി സ്ഥിരം കേൾക്കാറുള്ളതുകൊണ്ട് നല്ല സുപരിചിതമായ ശൈലിയായിരുന്നു. മാത്രമല്ല ഞങ്ങൾ ക്രൈസ്തവ കുടുംബത്തിൽ ജനിച്ചവരായതുകൊണ്ട് അത്തരം കുടുംബങ്ങളിലെ അയുടെ വേഷം കണ്ടു വളർന്നതും ഇപ്പോൾ ജീവിതത്തിൽ ഞാൻ പകർത്തിയെടുക്കുന്നതുമാണല്ലോ. പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങളും നന്നായി അറിയാം. എെൻറ മക്കളോട് സ്ഥിരം പറയുന്ന പോടാ... പള്ളിയിൽ പോടാ... എന്നിങ്ങനെയുള്ള വാത്സല്യത്തോടെയുള്ള എടാ പോടാ വിളികൾ പറയുന്ന അ തന്നെയായിരുന്നു സിനിമയിലും. അതുകൊണ്ട് ഇതൊന്നും ഒരു ബുദ്ധിമുട്ടായിട്ട് തോന്നിയില്ല.

ജീവിതത്തിൽ കാണുന്ന അമ്മ തന്നെയാണ് ഈ സിനിമയിലും. പ്രത്യേകിച്ചുള്ള വ്യത്യാസങ്ങൾ ഒന്നും ഇല്ലായിരുന്നു. ഭയങ്കര പോളിഷ്ഡ് ആയിട്ട് സംസാരിയ്ക്കുന്ന ഒരു വ്യക്തിയല്ല ഞാൻ. മക്കളോടും സുഹൃത്തുക്കളോടും സംസാരിക്കുന്ന പോലെതന്നെയാണ് സിനിമയിലെ വേഷവും. ഞാൻ എന്ന അമ്മയും ഞാൻ കണ്ട അമ്മമാരും എല്ലാം ഇങ്ങനെതന്നെയാണ്.

എവിടെപ്പോയാലും നേരത്തിനും കാലത്തിനും കുടുംബത്തിൽ വന്നോളോ.... ഇങ്ങനെയൊക്കെത്തന്നെയാണ് മക്കളോടും പറയാറുള്ളത്. അതുകൊണ്ട് ഈ അമ്മ വേഷത്തിനു വേണ്ടി പ്രത്യേക തയ്യാറെടുപ്പുകൾ ഒന്നുംതന്നെ വേണ്ടിവന്നില്ല. സിനിമയിലെ അ വേഷങ്ങളെക്കുറിച്ച് നേരത്തേ തന്നെ പറഞ്ഞു തന്നിരുന്നു. ഒരു ആറ്റിറ്റ്യൂഡ് ഉള്ള അമ്മയാണെന്ന് ചെന്പൻ വിനോദ് നേരത്തേ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സിനിമയിൽ മകൻ അൽപം പ്രശ്നക്കാരനാണല്ലോ. അതേ സമയം സാന്പത്തികമായി അത്ര മെച്ചപ്പെട്ട കുടുംബം അല്ല. ഞാനും സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന വ്യക്തിയാണ്. ഒരു സോഫിസ്റ്റിക്കേറ്റഡ് ജീവിത ശൈലിയിലേക്ക് വരാത്തതുകൊണ്ടുതന്നെ പെന്ന്െ സിനിമയിലെ അയുമായി പൊരുത്തപ്പെട്ടു. എങ്കിലും കാമറയുടെ മുന്പിൽ ആളുകൾ നോക്കി നിൽക്കെ ഉണ്ടാകുന്ന സ്വാഭാവികമായ പതർച്ചയൊക്കെ ഉണ്ടായിരുന്നു. ചലും ഉണ്ടായിരുന്നു. പക്ഷെ ഷൂട്ട് അന്തരീക്ഷം വളരെ ഈസി ഗോയിംഗ് ആയിരുന്നു.

സ്ത്രീ പ്രാതിനിധ്യമുള്ള വേഷത്തോട് ഇഷ്ടം

എണ്‍പതുകളിലെ പത്മരാജൻ, ഭരതൻ എന്നിവരുടെ കാലത്തെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങൾക്കു നൽകുന്ന ശക്തി, പ്രാധാന്യം, എന്തിന് എെൻറ സൂര്യപുത്രിക്ക് എന്ന സിനിമയിലെ സ്ത്രീ കഥാപാത്രത്തിന് കൊടുത്തിട്ടുള്ള പ്രാധാന്യം ഇന്നത്തെ സിനിമകളിൽ ഇല്ല. മുഴുനീളെ പ്രാധാന്യമുള്ള അത്തരം സിനിമകൾ ഉണ്ടാകുന്നില്ല. ഈ അഞ്ചു വർഷത്തിനിടയ്ക്ക് മഞ്ജു വാര്യരുടെ തിരിച്ചു വവോടുകൂടിയാണ് അത്തരം കഥാപാത്രങ്ങൾ വീണ്ടും ഉണ്ടായിത്തുടങ്ങിയത്. അതൊഴിച്ചാൽ ഹീറോ സെൻട്രിക് ആയ സിനിമകളാണ് മുഴുവനും സൃഷ്ടിക്കപ്പെടുന്നത്. അത്തരം സിനിമകളിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനുമില്ല. ഇത്തരം കഥാപാത്രങ്ങളൊക്കെയാണ് ലഭിക്കുന്നതെങ്കിൽ വീണ്ടും അഭിനയിക്കാൻ താൽപര്യമില്ല.


ഈ ഫീൽഡിൽ വലിയ സൗഹൃദകൂട്ടായ്മയൊന്നുമില്ല. ഗോഡ് ഫാദേഴ്സും ഇല്ല. അതുകൊണ്ട് നല്ല കഥാപാത്രങ്ങൾ വന്നാൽ ചെയ്യും. നാടകവും സിനിമയും പണ്ടുകാലം മുതൽ തന്നെ മനസിലുണ്ടായിരുന്നു. പെണ്‍കുട്ടികൾക്ക് യഥേഷ്ടം നാടകങ്ങളിലും മറ്റും അഭിനയിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരുന്ന കാലത്താണ് മലയാളം മീഡിയത്തിൽ പഠിച്ച ജോളിയെന്ന ആറാം ക്ലാസുകാരി ഇംഗ്ലീഷിൽ നാടകമെഴുതുന്നതും ഒരു ആണ്‍ വേഷത്തിൽ അഭിനയിക്കുന്നതും. പണ്ടത്തെ ക്രിസ്തീയ കുടുംബങ്ങളിലെ കാര്യങ്ങൾ അറിയാവുന്നതല്ലെ. താൽപര്യമുണ്ടെങ്കിലും ഒന്നിനും സമ്മതം തരില്ല. പക്ഷെ സ്കൂളിൽ പരിപാടികൾക്കെല്ലാം ഞാൻ പങ്കെടുക്കുമായിരുന്നു. വീട്ടിൽ നിന്ന് വഴക്കു കേൾക്കും. മറ്റു കുട്ടികൾ പങ്കെടുക്കുന്നതിനും വഴക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. അവരുടെയൊക്കെ ലീഡർ ഞാനായിരുന്നു. പലപ്പോഴും ഞങ്ങൾ പെണ്‍കുികൾ പരസ്പരം വീടുകളിൽ ചെന്ന് മുൻകൂർ അനുവാദം വാങ്ങി വേണം പരിപാടികളിൽ പങ്കെടുക്കാൻ. എെൻറ വീിൽ അത്ര പ്രശ്നമുണ്ടായിരുന്നില്ല. എെൻറ ചേൻ സപ്പോർീവ് ആയിരുന്നു. അപ്പച്ചനും അച്ചിക്കും അത്ര എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ബന്ധുക്കൾ അവരോട് ഇതിനെക്കുറിച്ച് പറയുന്നതിെൻറ പ്രശ്നം മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ ഇതിലൊക്കെ പങ്കെടുക്കണമെന്ന അഭിപ്രായം എന്നും അവർക്ക് ഉണ്ടായിരുന്നു.

ബാലചന്ദ്രമേനോന് അയച്ച ഫോട്ടോ

അയ്യോ... അതോർക്കുന്പോൾ ഇപ്പോൾ ചിരിയാണ് വരുന്നത്. കൗമാരപ്രായത്തിലായിരുന്നു അത്. ആരുമറിയാതെ ഞാൻ കണ്‍സഷൻ കാർഡിൽ നിന്നും വെട്ടിയെടുത്ത എെൻറ ഫോട്ടോ ബാലചന്ദ്രമേനോന് അയച്ചു കൊടുത്തു. പുതിയ സിനിമാ നടികളെ അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ് അയച്ചുകൊടുത്ത ഫോട്ടോ അടങ്ങിയ കവർ തിരിച്ചു വന്നു. അത് കിട്ടിയത് അയുടെ കൈയിലായിരുന്നു. നായികയെ നിശ്ചയിച്ചു കഴിഞ്ഞെന്ന കുറിപ്പും ഉണ്ടായിരുന്നു. അന്ന് അയിൽ നിന്നും നല്ല ചീത്തയും കിട്ടി. അപ്പച്ചനും ചേട്ടനും ആ സമയത്ത് നാസിക്കിലായിരുന്നു. ഹോൽ ബിസിനസായിരുന്നു. ആ സിനിമയ്ക്ക് തിരഞ്ഞെടുക്കപ്പെത് പാർവതിയാണ് (ജയറാമിെൻറ ഭാര്യ).

കൂടെ സാമൂഹ്യപ്രവർത്തനവും

സൗമ്യ വധവുമായി ബന്ധപ്പെട്ട സമയത്ത് ഉണ്ടായ ഒരു സ്ത്രീകൂട്ടായ്മയാണിത്. ഞാൻ ഗൾഫിൽ പോകുന്നതിന് മുന്പ് കൂട്ടായ്മ ഉണ്ടായിരുന്നു. 16 വർഷം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു ആക്ടീവിസ്റ്റായി തുടരണമെന്നുള്ള ആഗ്രഹമൊന്നുമുണ്ടായിരുന്നില്ല. മക്കളുടെ കാര്യം നോക്കണം, അവരെ പഠിപ്പിക്കണം ഇത്തരം കാര്യങ്ങളായിരുന്നു മനസു മുഴുവൻ. സിനിമയും നാടകവും പോലും മനസിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. സൗമ്യ വധത്തെ തുടർന്നാണ് ഈ കൂായ്മയെക്കുറിച്ച് കൂടുതൽ ഞങ്ങൾ ചിന്തിക്കുകയും അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തത്. കേരളത്തിലും കേരളത്തിനു പുറത്തും നടക്കുന്ന സ്ത്രീ പ്രശ്നങ്ങൾ തന്നെയാണ് ഫോക്കസ് ചെയ്തിരുന്നത്. ഒരു സ്ത്രീ ലൈംഗികമായി ആക്രമിക്കപ്പെടുന്നതു മാത്രമല്ലല്ലോ സ്ത്രീ പ്രശ്നമെന്നു പറയുന്നത്. അതിലേക്ക് എത്തിപ്പെടുന്നതിനു പിന്നിൽ സാമൂഹിക, രാഷ്ട്രീയ, സാന്പത്തിക കാരണങ്ങൾ ഉണ്ട്. അത് തുടച്ചുനീക്കാനുള്ള പിന്തുണയും സമരങ്ങളുമാണ് ലക്ഷ്യമിടുന്നത്. എൻഡോസൾഫാൻ, കുടിവെള്ളപ്രശ്നം, വിളപ്പിൽശാല പ്രശ്നം ഇതുപോലുള്ള വിഷയ ങ്ങൾക്കെതിരെയും ശബ്ദമുയർത്താറുണ്ട്. എങ്കിലും കേരളത്തിൽ സ്ത്രീ വിഷയങ്ങൾ തന്നെ നിരന്തരം സംഭവിക്കുന്നതുകൊണ്ട് അത്തരം വിഷയങ്ങൾക്ക് സ്വാഭാവികമായും കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടി വന്നു.

കേരളത്തിനു പുറത്ത് ഞാൻ താമസിച്ചിട്ടുണ്ട്. എങ്കിലും കേരളത്തിെൻറ അത്ര പരിതാപകരമായ അവസ്ഥ ഈ വിഷയത്തിൽ മറ്റു സംസ്ഥാനങ്ങളിലില്ല എന്നു വേണം കരുതാൻ. കേരളത്തേക്കാൾ ജീവിത നിലവാരത്തിലും വിദ്യാഭ്യാസത്തിലും എത്രയോ പുറകിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ പോലും സാമൂഹ്യ ജീവിതത്തിൽ ഇത്രയ്ക്ക് ആണ്‍ പെണ്‍ വേർതിരിവ് ഇല്ല. കേരള സമൂഹത്തിന് എന്തു പറ്റിയെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. ഒും സ്ത്രീ സൗഹാർദപരമല്ല നമ്മുടെ സാമൂഹ്യ അന്തരീക്ഷം. ഞാൻ 15 വർഷം യുഎഇയെപ്പോലെ മതഭരണ കൂടമുള്ള ഒരു രാജ്യത്ത് കഴിഞ്ഞു. ഒരു ജനാധിപത്യരാജ്യമല്ല. എങ്കിലും അവിടെ ലഭിച്ചിുള്ള സോഷ്യൽ സേഫ്ടിയെപ്പറ്റി പറയാതിരിക്കാനാവില്ല. സ്ത്രീകൾക്ക് എവിടെ വേണമെങ്കിലും പോകാം... എെൻറ ശരീരം ഒരു ലഗ്ഗേജ് ആണ്... ഞാൻ എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടും എന്നുള്ള തോന്നലില്ലാതെ എല്ലാവർക്കും ജീവിക്കാൻ സാധിക്കുന്നു. അതിനുള്ള സാമൂഹ്യ സംവിധാനങ്ങൾ അവിടെ ശക്തമാണ്. രാജ്യത്ത് ജീവിക്കുന്ന ഒരു വ്യക്തിക്ക് സുരക്ഷിതത്വബോധം പകരാൻ അവിടുത്തെ സർക്കാരിന് സാധിക്കുന്നു. അതാണ് യഥാർഥ സുരക്ഷയും വികസനവും. ഇത്തരം സുരക്ഷ ഉറപ്പാക്കുന്ന ഒന്നും തന്നെ നുടെ നാട്ടിൽ ഇല്ലെന്നുള്ളത് കഷ്ടമാണ്.

സുനിൽ വല്ലത്ത്