Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Karshakan |


ബൈജുവിന്‍റേത് കാടകൾ നൽകിയ ജീവിതം
ആയിരം കോഴിക്ക് അരകാട- മുട്ടയുടെയും ഗുണമേ·യുള്ള ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ ഇതിനകം തന്നെ കാട ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കാടമുട്ടയ്ക്കും ഇറച്ചിക്കും പ്രിയം വർധിച്ചുവരുന്ന കാലഘട്ടമാണിത്. ഈ വിപണന സാധ്യത മനസിലാക്കി കാടവളർത്തലിലേക്ക് തിരിഞ്ഞ യുവകർഷകനാണ് എറണാകുളം ജില്ലയിലെ തുറവൂർ വാതക്കാട് തളിയൻ ബൈജു. സാന്പത്തിക പ്രശ്നങ്ങളെ നേരിടാൻ പുത്തൻ വഴികൾ തേടിയുള്ള യാത്രയിലാണ് കാട വളർത്തൽ ആരംഭിക്കുന്നത്. മലപ്പുറത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് 50 കാടകളെ വളർത്തിയാണ് തുടക്കം. 16 വർഷം മുന്പ് ആരംഭിച്ച കാട വളർത്തൽ ഫാം, ഇന്ന് പട്ടാന്പിയിലെ സ്വന്തം സ്ഥലത്താണ് പ്രവർത്തിക്കുന്നത്.

ഘട്ടം ഘട്ടമായി കാടവളർത്തിൽ വികസിപ്പിച്ച കർഷകനാണ് ബൈജു. പരിചരണത്തിലൂടെ നേടുന്ന പുത്തൻ അറിവുകൾ പരീക്ഷിച്ച് മികച്ച വിജയം നേടാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സാധാരണ കർഷകർക്ക് ഇന്നത്തെ ഹൈടെക് കൂടുകൾ ഉപയോഗിച്ചുള്ള കാടവളർത്തൽ ലാഭകരമല്ലന്ന അഭിപ്രായക്കാരനാണ് ബൈജു. കുറഞ്ഞ മുതൽ മുടക്കിൽ കൂടുൽ നേട്ടം ഉറപ്പാക്കാൻ നാടൻ കോളനി രീതിയാണ് ഉത്തമം. നമ്മുടെ കാലവസ്ഥയ്ക്കനുയോജ്യമായി വളരുന്നത് നാടൻ ഇനങ്ങൾ തന്നെയാണ്. അത്യുത്പാദന ശേഷിയുള്ള കാടകൾ ലഭ്യമാണെങ്കിലും നാടനെക്കാൾ കൂടുതൽ ഉത്പാദനമോ വളർച്ചയോ അവയ്ക്ക് ലഭിക്കുന്നില്ലന്നാണ് ബൈജുവിന്‍റെ അനുഭവം.

കാടകളെ മൂന്നു തരത്തിലാണ് വളർത്തുന്നത്. മുട്ടയ്ക്കും ഇറച്ചിക്കും കുഞ്ഞുങ്ങളുടെ ഉത്പാദനത്തിനും വേണ്ടിയാണിത്. മുട്ടകാടകളെ വളർത്തുന്ന രീതിയാണ് കൂടുതൽ. ചിലർ ഇറച്ചികാടകളെയും വളർത്തുന്നുണ്ട്. കുഞ്ഞുങ്ങളുടെ ഉത്പാദനത്തിനുവേണ്ടിയുള്ള മുട്ടയ്ക്കായി കാടകളെ വളർത്തുന്നവർ ചുരുക്കമാണ്. കാടകൾ അടയിരിക്കാത്തതിനാൽ ഹാച്ചറിയിലാണ് വിരിയിക്കൽ. മൂന്ന് കാടകൾക്ക് ഒരു ആണ്‍ കാട എന്ന അളവിലാണ് ഇവയുടെ പരിചരണം. കുഞ്ഞുങ്ങളുടെ ഉത്പാദനം ലക്ഷ്യമാക്കിയുള്ള കാടവളർത്തലാണ് ബൈജുവിന്േ‍റത്. മലപ്പുറം സ്വദേശിയായ പാവുത്താനത്ത് റെഷീദിന്‍റെ പങ്കാളിത്വത്തോടുകൂടിയാണ് മൂന്ന് വർഷം മുന്പ് ഈ രീതി ആരംഭിക്കുന്നത്. ഇതോടൊപ്പം ചെറിയൊരു ഹാച്ചറിയും ഇവിടെയുണ്ട്.

കോളനി രീതിയിൽ തയാറാക്കിയ കൂടുകളിലാണ് കാടകളെ വളർത്തുന്നത്. ഒന്നിനു മുകളിൽ ഒന്നായി ഒരേ ചട്ടത്തിൽ നാല് കൂടുകൾ ഉറപ്പിച്ചിരിക്കുന്നു. കുടുകളുടെ അടിഭാഗത്തിന്‍റെ ഒരു വശത്തിന് നാല് ഇഞ്ച് വലിപ്പകൂടുതലുണ്ട്. മുട്ടകൾ താഴേയ്ക്ക് ഉരുണ്ടു വരാനാണിത്. മൂന്നടി വീതിയും ഏഴടി നീളവുമുള്ള കൂടുകളാണ് ഉത്തമം. കാടകൾക്ക് ഉപയോഗിക്കുന്ന നെറ്റ് വാങ്ങി സ്വയം കൂട് നിർമിച്ചാൽ ചെലവ് കുറയ്ക്കാം. സ്വന്തം ആശയത്തിൽ തീർത്ത കൂടുകളിലാണ് ഇവരുടെ കാടകൾ വളരുന്നത്. തട്ടുകൾ തമ്മിൽ പതിനഞ്ച് സെന്‍റീമീറ്റർ അകലമുണ്ട്. തട്ടുകൾക്കടിയിൽ പ്ലാസ്റ്റിക്ക് ഷീറ്റ് നിരത്തി അതിനുമുകളിൽ ന്യൂസ്പേപ്പർ വിരിച്ചരിക്കുന്നു. ഇതിലേക്കാണ് കാടകളുടെ കാഷ്ഠം വീഴുന്നത്. ഇത് രണ്ടു ദിവസം കൂടുന്പോൾ നീക്കം ചെയ്യും കാടകൾക്ക് 24 മണിക്കൂറും വെള്ളം ലഭിക്കുന്നതിനായി കൂടുകളിൽ പിവിസി പൈപ്പ് നടുവിലൂടെ നീളത്തിൽ മുറിച്ച് രണ്ടറ്റവും അടച്ച് വീതിയുള്ള വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. ആറ് ഇഞ്ചിന്‍റെ പിവിസി പൈപ്പ് കൂടിന്‍റെ നീളത്തിൽ വാങ്ങി നടുവിലൂടെ നീളത്തിൽ മുറിച്ച് ഓരോന്നിന്‍റെയും രണ്ടറ്റവും അടച്ച് കൂടിന്‍റെ പുറത്ത് സ്ഥാപിക്കുക. ഇതിൽ തീറ്റനൽകാം. ഒരു കൂടിന് ഒരു തീറ്റപ്പാത്രംമതി.

ഇറച്ചിക്കാടകളെ കോഴികളെ വളർത്തുന്ന രീതിയിൽ തുറന്ന ഷെഡ്ഡിനകത്ത് തറയിൽ ചകിരിച്ചോറ് വിതറിയിട്ട് വളർത്താം. ഡീപ് ലീറ്റർ എന്നറിയപ്പെടുന്ന ഈ രീതിയിൽ വളർത്തുന്പോൾ കോഴികൾക്ക് വെള്ളവും തീറ്റയും നൽകുന്നതുപോലുള്ള ാത്രങ്ങൾ തന്നെയാണ് ഒരു കാടയ്ക്ക് ഒരു ദിവസം വേണ്ടത്. ആറാഴ്ചയാകുന്പോൾ 150 മുതൽ 200 ഗ്രാം വരെ തൂക്കംവയ്ക്കും. 25 മുതൽ 30 രൂപ വരെയാണ് ഇറച്ചിക്കാടയുടെ വില. ഒരു ദിവസം പ്രായമായ കുഞ്ഞിന് ആറുരൂപയാണ് വില. മൂന്നാഴ്ച വളർച്ചയെത്തിയ ആണ്‍ കാടയ്ക്ക് 21 രൂപയും പെണ്‍കാടയ്ക്ക് 28 രൂപയുമാണ് വില. മൂന്നാഴ്ചയ്ക്കിടയിൽ ആണ്‍ പെണ്‍ കാടകളെ തിരിച്ചറിയാൻ കഴിയും. നെഞ്ചിനോട് ചേർന്നുള്ള കഴുത്തിൽ ഇളം ചുവപ്പ് നിറമണെങ്കിൽ ആണ്‍ കാടയാണ്. കറുത്ത പുള്ളിക്കുത്തുകളോടുകൂടിയ കാടകളാണെങ്കിൽ പെണ്‍കാടയും. പെണ്‍ കാടകൾക്ക് വലിപ്പം കൂടുതലാണ്. ആദ്യമാസത്തെ മുട്ടകൾക്കുശേഷം നാലുമാസം ഇടുന്ന മുട്ടകളാണ് വിരിയിക്കാനായി എടുക്കുന്നത്.


ഇൻക്യൂബേറ്ററിൽ മുട്ടകൾ വിരിയിച്ചെടുക്കാൻ 18 ദിവസം വേണം. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് പതിമൂന്ന് ദിവസം കൃത്രിമമായി ചൂടു നൽകണം. അറുപത് വാട്ടിന്‍റെ ബൾബുകളാണ് ഇതിനായി തെളിച്ചിടുന്നത്. പതിമൂന്ന് ദിവസത്തിനുശേഷം തുറന്നിട്ട കൂട്ടിൽ പ്രകൃതിയോട് ഇണങ്ങി വളരാൻ പരിശീലിപ്പിക്കുന്നു. പത്തു ദിവസത്തെ പരിചരണത്തിനു ശേഷമാണ് കുഞ്ഞുങ്ങളുടെ വില്പന. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ വാങ്ങി കാടവളർത്തുന്നതാണ് കൂടുതൽ ലാഭകരം. കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള സൗകര്യം ഇതിനാവശ്യമാണ്. ഈ സൗകര്യം ഇല്ലാത്തവർ മൂന്നാഴ്ച വളർച്ചയുള്ള കുഞ്ഞുങ്ങളെ വാങ്ങണം. ഇതാകുന്പോൾ ഇനം തിരിച്ച് വാങ്ങാം.

വളരെ കുറഞ്ഞ മരണനിരക്കും, തീറ്റയും കൂടിയ രോഗപ്രതിരോധശേഷിയുമാണ് കാടകളുടെ പ്രധാന ആകർഷകത്വം. 12 ഗ്രാം വരെയുള്ള മുട്ടകൾക്ക് രണ്ടുരൂപ ലഭിക്കും. മുട്ടകൾക്കായി വളർത്തുന്പോൾ ആറു ശതമാനവും പെണ്‍കാടകളെ തന്നെ വളർത്തണം. ഒരു വർഷത്തിനുശേഷം ഇറച്ചിക്കായി വില്പന നടത്തി, പുതിയ ബാച്ചിനെ വളർത്താൻ തുടങ്ങണം. ദിവസേനയുള്ള പരിചരണവും ശ്രദ്ധയും കാടവളർത്തൽ ലാഭകരമാക്കാൻ വഴിയൊരുക്കും. കുഞ്ഞുങ്ങൾക്ക് ആദ്യഘട്ടത്തിൽ അഞ്ചു ദിവസം വരെ ഫ്രീസ്റ്റാർട്ടറും പിന്നീട് കാടതീറ്റയോ, ലെയറോ നൽകാം. വെള്ളത്തിനോടൊപ്പം വിറ്റാമിൻ ബി ദിവസവും നൽകുന്നത് നല്ലതാണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു മില്ലി എന്ന അളവിൽ ഏൃീ്ശുഹലഃ അണ് ബൈജു നൽകുന്നത്.
കാടകളുടെ പരിപാലനച്ചെലവിന്‍റെ 60 ശതമാനവും തീറ്റക്കാണ് പോകുന്നത്. മുട്ടയിടാൻ തുടങ്ങുന്നതിനുമുന്പ് ഒരു കിലോ തീറ്റയിൽ 100 ഗ്രാം കക്കപ്പൊടി ചേർത്ത് നൽകുന്നത് നല്ലതാണ്. പഴകിയതോ പൂപ്പൽ ബാധിച്ചതോ ആയ തീറ്റകൾ നൽകരുത്. ഭക്ഷണവസ്തുക്കളിലൂടെയാണ് രോഗങ്ങൾ വരുന്നത്. പുറത്തുനിന്ന് വരുന്ന സന്ദർശകരെ കാടകളുടെ അടുത്തേയ്ക്ക് കൊണ്ടുവരുന്ന രീതി പ്രോത്സാഹിപ്പിക്കരുത്. അല്പം ശ്രദ്ധയും നല്ല പരിപാലനവും നടത്തിയാൽ കാട വളർത്തൽ ലാഭകരമാണ്. കാടവളർത്തൽ രീതി കണ്ട് മനസിലാക്കിയതിനുശേഷം കാടവളർത്തലുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയും എന്ന ബോധ്യം ഉണ്ടായാൽ മാത്രമേ കാടവളർത്തലിലേയ്ക്ക് തിരിയാവൂ. ഒരാളുടെ നേട്ടം കണ്ട് ചാടിയിറങ്ങിയാൽ നഷ്ടം ഉണ്ടാകുമെന്ന അഭിപ്രായക്കാരനാണ് ബൈജു. വളരെ ശ്രദ്ധയോടെ കാടകളെ സ്നേ ഹിച്ചു പരിപാലിച്ചതിന്‍റെ നേട്ടങ്ങൾ ബൈജുവിനുണ്ടായിയിട്ടുണ്ട്. ഏഴേക്കർ ഭൂമിയും നല്ലൊരു വീടും സ്വന്തമാക്കാൻ സാധിച്ചത് കാടപരിപാലനത്തിലൂടെയാണ്. ഭാര്യ മിനിയും മക്കളായ ജിസ്മി, ജിസ്ന, ജിയ തുടങ്ങിയവരും കാടവളർത്തലിന് പിൻതുണയും സഹായവും നല്കി കൂടെയുണ്ട്. മനസും അധ്വാനിക്കാനുള്ള താത്പര്യവും ഉണ്ടെങ്കിൽ ഏതൊരാൾക്കും കുടുംബിനികൾക്കുപോലും മികച്ചനേട്ടം ഉറപ്പാക്കാൻ കഴിയുന്ന ഒരു പക്ഷി വളർത്ത ലാണ് കാടകളുടേത്. താത്പര്യമുള്ളവർക്ക് തന്‍റെ അനുഭവപാഠങ്ങൾ പകർന്നു നൽകാനും ബൈജു തയാറാണ്. കൂടുതൽ വിവരങ്ങൾക്ക് : ബൈജു - 9895166067

നെല്ലി ചെങ്ങമനാട്

നമുക്ക് ചെയ്യാം സമ്മിശ്രകൃഷി
നമ്മുടെ സംസ്ഥാനം വീട്ടുവളപ്പിലെ കൃഷിക്ക് പ്രസിദ്ധമാണ്. വീട്ടുവളപ്പിൽ നാം ചെയ്യുന്ന കൃഷിയിൽ അധികവും സമ്മിശ്രവിളരീതിയാണ് അവലംബിക്കുന്നത്. തെങ്ങും കവുങ്ങും കുരുമുളകും വാഴയും പച്ചക്കറിയും ആടും പശുക്കളും കോഴികളുമടങ്ങുന്ന ഒരു മിശ്...
കൃഷിചെയ്യാം, പശുവിനായ്
കേരളത്തിൽ അഞ്ചു ലക്ഷം ക്ഷീരകർഷകരുണ്ട്. ഇതിൽ തീറ്റപ്പുൽകൃഷി നടത്തുന്നവരെ സംബന്ധിച്ച് ലാഭം ചുരത്തുന്ന ഒരു കാമധേനു തന്നെയാണിത്. അമേരിക്കയിലെ, ദേശീയ കാർഷിക ഗവേഷണ കൗണ്‍സിലിന്‍റെ ശിപാർശപ്രകാരം ഒരു കറവപ്പശുവിന്‍റെ തീറ്റയിൽ ചുരുങ്ങി...
എംബിഎയ്ക്കുശേഷം കൃഷി
വീട്ടുപരിസരത്തെ വിളവൈവിധ്യം

കാടിനു സമാനമായ അന്തരീക്ഷമുള്ള വീടിനു സമീപമെത്തുന്പോൾ തന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാന്പൂ മരങ്ങൾ കാണാം. ഇവയുടെ സുഗന്ധവുമേറ്റാണ് വീടിനുള്ളിലേക്കു കയറുക. കായ്ഫലമുള്ള 40 ഗ്രാന്പൂ മരങ്ങൾ ഇ...
നാളികേര കർഷകർ ആശങ്കയിൽ; ത്രിതല സംവിധാനം ഉൗർജിതമാക്കുക
ഒരു നാളികേരത്തിന് മുപ്പതു രൂപ കൊടുത്തു വാങ്ങുന്ന ഉപഭോക്താവ് അറിയാൻ ഒരു രഹസ്യം പറയാം. ചേർത്തല സ്വദേശിയായ ഡോ. ഹരിദാസിന് എണ്ണൂറിനടുത്ത് നാളികേരം ഓരോ വിളവെടുപ്പിനുമുണ്ടാകും. സങ്കരയിനമാകയാൽ സാമാന്യം വലിപ്പവും തൂക്കവുമുള്ള നാളി...
2022-ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാകുമോ?
2022ഓടെ കർഷകരുടെ വരുമാനം എങ്ങനെ ഇരട്ടിയാക്കാമെന്നതാണ് ഇപ്പോൾ രാജ്യത്തെ കാർഷിക മേഖലയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയം. ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് സെമിനാറുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേന്ദ്രഗവണ്‍ മെന്‍റ...
വളര്‍ത്തുപക്ഷി മേഖലയിലെ വെല്ലുവിളികള്‍, സമീപനങ്ങള്‍
ഭാരതത്തിൽ പ്രതിവർഷം 47,000 കോടി രൂപയുടെ വിനിമയം നടക്കുന്ന വളർത്തുപക്ഷി മേഖല, കാർഷിക മൃഗസംരക്ഷണരംഗത്തെ അവഗണിക്കാനാകാത്ത സാന്നിധ്യമാണ്. പ്രതിവർഷം മുട്ടക്കോഴി വ്യവസായത്തിൽ ആറു ശതമാനം, ഇറച്ചിക്കോഴി വ്യവസായത്തിൽ 12 ശതമാനം എന്നി...
തിരിച്ചറിയാം, നട്ടുവളർത്താം കുടംപുളി
കേരളത്തിലെ കാലാവസ്ഥയിൽ തീരപ്രദേശം മുതൽ സമു ദ്രനിരപ്പിൽ നിന്ന് 2500 മീറ്റർ ഉയരമുളള പ്രദേശങ്ങളിൽ വരെ ഒരുപോലെ കൃഷി ചെയ്യാവുന്ന നിത്യഹരിത സുഗന്ധവിളയാണ് കുടംപുളി. ക്ലൂസിയേസിയ സസ്യ കുടുംബത്തിലെ അംഗമായ കുടംപുളിയുടെ ശാസ്ത്രീയ നാമം ...
കർഷകനാകുമോ ഈ വിശുദ്ധ പശുക്കളെ പോറ്റാൻ
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്‍റെ 38-ാം വകുപ്പിലെ ഒന്നും രണ്ടും വകുപ്പുകൾ നൽകുന്ന അധികാരം ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാമാറ്റം മന്ത്രാലയം 2017 ജനുവരി 16 ന് പുതിയ ചട്ടങ്ങളുടെ കരടു രൂപത്തിലുള്ള വിജ്...
പ്രശ്നങ്ങൾക്കു നടുവിലും പ്രത്യാശയായി നെൽകൃഷി
കാർഷിക സംസ്കാരത്തിന്‍റെ നെടുംതൂണായ നെൽകൃഷി പാലക്കാട്, കുട്ടനാട്, കോൾ നിലങ്ങളിലൊഴികെ മറ്റ് പ്രദേശങ്ങളിലെല്ലാം തന്നെ ലാഭകരമല്ലാത്ത കൃഷിയായി മാറുന്നു. കേരളത്തിന്‍റെ നെല്ലറകളായ ഈ പ്രദേശത്തെ കർഷകർ നമ്മുടെ അന്നദാതാക്കളാണ്. നെൽവയ...
കാർഷികമേഖല കര കയറാൻ
മധ്യപ്രദേശിലെ മൻസോറിൽ വിലയിടിവിൽ പ്രതിഷേധിച്ച് തെരുവിൽ സമരത്തിനിറങ്ങിയ കർഷകർ വെടിയേറ്റു മരിച്ചതിനെ തുടർന്ന് ആളിക്കത്തിയ കർഷക രോഷം ഇന്ത്യയൊട്ടാകെ പടരുകയാണ്. വിലയിടിവിൽ പ്രതിഷേധിച്ചും കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടും മഹാര...
ഉച്ചാരത്തിനു ഭൂമി കിളയ്ക്കരുത്
ഉച്ചാറൽ സമയത്ത് (പകൽ ഒരുമണി) കൃഷിപ്പണി അരുതെന്നാണ് പ്രമാണം. ഈ സമയത്ത് മണ്ണ് കിളച്ചുമറിച്ചിട്ടാൽ വെയിലിന്‍റെ കാഠിന്യം മൂലം മണ്ണിലെ ഈർപ്പമത്രയും നഷ്ടപ്പെടും. ചുട്ടുപൊള്ളുന്ന ആ മണ്ണിൽ സൂക്ഷ്മജീവികൾ ഇല്ലാതെയാകും. ജൈവ നിലനിൽ പ്പി...
സകുടുംബം കൃഷി
സകുടുംബം കൃഷി’ - ഇന്ന് കൃഷിയിൽ വേണ്ടതും ഇതുതന്നെയാണ്. ഭക്ഷണം ഒൗഷധമാകേണ്ടതാണ്. ഒൗഷധം പോട്ടെ - വിഷമാകാതിരിക്കാൻ കഴിവതും സ്വന്തമായി വിളയിക്കുക എന്നത് തന്നെയാണ് പോംവഴി. കൂടുന്പോൾ ഇന്പമുണ്ടാക്കുന്ന കുടുംബം മണ്ണൊരുക്കാൻ, വിത്തി...
തൊടിയിൽ കളയാനുള്ളതല്ല ജാതിത്തോട്
സുഗന്ധവിളകളിലെ ഒരു പ്രധാന വിളയാണ് ജാതി. ജാതിക്കയും ജാതിപത്രിയും ആയുർവേദത്തിലും മറ്റും ഒൗഷധ നിർമാണത്തിനും ഉപയോഗി ക്കുന്നു. കായും പത്രിയും ഉപയോഗിച്ചശേഷം പാഴായി പ്പോകുന്ന ജാതിക്കയുടെ തൊണ്ടി ൽ നിന്നും മറ്റുഫലങ്ങളെപ്പോലെ തന്ന...
വരുമാനവും വിനോദവും നൽകി പ്രദീപ്കുമാറിന്‍റെ അലങ്കാരക്കോഴികൾ
ആദായത്തിലുപരി സ്വന്തം വീട്ടിലെ ഉപയോഗത്തിന് വ്യത്യസ്ത മുട്ടകൾ തരികയും, ഒഴിവുസമയങ്ങളിൽ കണ്ടാനന്ദിക്കുന്നതിന് അവസരമൊരുക്കുകയും ചെയ്യുന്ന പക്ഷികളുടെ കൂട്ടത്തിലാണ് അലങ്കാരക്കോഴികൾ. ഈയിടെ പ്രചാരം വർധിച്ച പക്ഷിയാണ് കരിങ്കോഴി. മട...
അത്യുത്പാദനശേഷിയുള്ള കശുമാവിനങ്ങൾ
ഇന്ത്യയിൽ കശുമാവ് കൃഷിയിൽ മുൻപന്തിയിലായിരുന്ന കേരളം ഇന്ന് വിസ്തൃതിയിലും ഉത്പാദനത്തലും ഉത്പാദനക്ഷമതയിലും പല സംസ്ഥാനങ്ങളെക്കാളും പിന്നിലാണ്. എന്നാൽ കശുവണ്ടി സംസ്കരണ കയറ്റുമതി രംഗത്ത് കേരളം ഇന്നും മുൻപന്തിയിൽ തന്നെ. കേരളത്തെ സം...
രാജപ്രൗഢിയോടെ രാജമല്ലി
ഇടക്കാലത്ത് മലയാളികളുടെ വീട്ടുമുറ്റങ്ങളിൽ നിന്നും പൂന്തോ ട്ടങ്ങളിൽ നിന്നും അപ്രത്യക്ഷമായ രാജമല്ലി വീണ്ടും വസന്തം തീർക്കുന്നു. റോസയും ഓർക്കിഡും ആന്തുറിയവും ഉൾപ്പെടെയുള്ള പൂച്ചെടികൾക്കൊപ്പം ഇപ്പോൾ മലയാണ്‍മയുടെ പ്രതീകം പോലെ...
മാങ്ങയുടെ വലിപ്പമുള്ള ജാതി
കണ്ടാൽ മാങ്ങയാണോ എന്നു തെറ്റിധരിക്കും. അത്രയ്ക്കു വലിപ്പം. 70- / 73 ജാതിക്ക ഒരുകിലോ തൂങ്ങും. 300-360 പത്രിമതി ഒരുകിലോ ലഭിക്കാൻ. കേടില്ല. പ്രത്യുത്പാദന ശേഷി കൂടുതൽ. നല്ല കായ്പിടിത്തം. ഇലകാണാത്ത രീതിയിൽ കായ് എന്നുപറഞ്ഞാൽ അ...
വീണ്ടുമൊരു ഞാറ്റുവേലക്കാലം; നട്ടുവളർത്താം ശാസ്ത്രീയമായി
മലയാളക്കരയിൽ കാർ ഷികവർഷത്തിന് തിരശീല ഉയരുന്നത് മേടമാസം ഒന്നാം തീയതി. മേടത്തിൽ ആരംഭിച്ച് മീനത്തോടെ അവസാനിക്കുന്ന ഒരു കാർഷിക വർഷത്തെ നമ്മുടെ പൂർവികർ ശരാശരി പതിമൂന്നര ദിവസം ദൈർഘ്യമുള്ള ഇരുപത്തിയേഴു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു...
മഴക്കാലത്തും മത്സ്യസമൃദ്ധിക്ക് അടുക്കളക്കുളങ്ങൾ
ജലത്തിന്‍റെ പിഎച്ചിലുണ്ടാകുന്ന മാറ്റങ്ങൾ, വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചിൽ...മത്സ്യം വളർത്തുന്ന കർഷകർ വർഷകാലത്ത് നേരിടുന്ന പ്രതിസന്ധികൾ അനവധിയാണ്. എന്നാൽ വീടിന്‍റെ സമീപത്തു നിർമിക്കുന്ന അടുക്കളത്തോട്ടങ്ങൾ പോലെ വീടിനു സമീപത്...
വർഷകാല കൃഷിക്ക് കാന്താരി
നമ്മുടെ മണ്ണിൽ എല്ലാ കാലാവസ്ഥയിലും വളരുന്ന മുളകിനത്തിലെ സൂപ്പർ താരമാണ് കാന്താരി മുളക്. കടുത്ത വേനലിനെ പോലും അതിജീവിക്കുവാൻ കരുത്ത്. മഴക്കാലം കാന്താരിക്കും ഏറെ പ്രിയം തന്നെ. പച്ച കാന്താരി കൂടാതെ വെള്ള കാന്താരി, നീല കാന്താരി, ...
കൃഷിയെ പ്രണയിക്കുന്ന യുവത്വം
കൃഷിയെ സ്നേഹിക്കുന്ന ഒരുകൂട്ടം കോളജ് കുമാര·ാരുടെയും കുമാരിമാരുടെയും കൂട്ടായ്മ കാണണമെങ്കിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിലെത്തണം. ചൊരിമണലിനോട് മല്ലിടുന്ന ഇവരുടെ കഠിനാധ്വാനത്തിന്‍റെ പരിണിത ഫലമാണ് ഇവിടുത...
ബൈജുവിന്‍റേത് കാടകൾ നൽകിയ ജീവിതം
ആയിരം കോഴിക്ക് അരകാട- മുട്ടയുടെയും ഗുണമേ·യുള്ള ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ ഇതിനകം തന്നെ കാട ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കാടമുട്ടയ്ക്കും ഇറച്ചിക്കും പ്രിയം വർധിച്ചുവരുന്ന കാലഘട്ടമാണിത്. ഈ വിപണന സാധ്യത മനസിലാക്കി കാടവളർത്...
അറിയാം, പ്രയോജനപ്പെടുത്താം, അധിനിവേശ സസ്യങ്ങളെ
വളരെ വേഗത്തിൽ വളരുന്നതും തദേശീയ സസ്യങ്ങളുമായി ഈർപ്പം, പ്രകാശം, പോഷകവസ്തുക്കൾ, സ്ഥലം മുതലായവക്കായി മത്സരിക്കുന്നതുമായ സസ്യങ്ങളാണ് അധിനിവേശ സസ്യങ്ങൾ. ഈ ചെടികൾ വായു സഞ്ചാരം കുറയ്ക്കുന്നതോ ടൊപ്പം ചില പ്രത്യേകതരം ഷഡ്പദങ്ങളുടെയു...
മണം തരും മുല്ല പണവും തരും
ടിവി. ചാനലുകൾ ആ വീട്ടമ്മയെ അന്വേഷിച്ച് പോയപ്പോഴാണ് നാട്ടുകാർ അവരെക്കുറിച്ച് അറിഞ്ഞത്. കൂണ്‍ കൃഷിയിലെ വരുമാനവും അത്ഭുതവും നിറഞ്ഞ കാഴ്ചകളായിരുന്നു ടിവി ചാനലുകളെ ഈ വീട്ടിലെത്തിച്ചതിനു പിന്നിൽ. എറണാകുളത്ത് കരുമാലൂർ കളത്തിൽ വീട...
ഒരുങ്ങാം, മഴക്കാല പച്ചക്കറികൃഷിക്കായി
വേനൽക്കാലം തീരാറായി. അധികം താമസിയാതെ മണ്‍സൂണ്‍ ആരംഭിക്കും. മഴയ്ക്കു മുന്പേ പച്ചക്കറികൾ നട്ടാൽ ജൂണ്‍-ജൂലൈ മാസത്തിൽ വിള വെടുക്കാം. വേനൽ അവസാ നമായ മേയ് പകുതിക്കുശേഷം നട്ട് മഴയെത്തുന്നതോടെ വളർച്ച പ്രാപിക്കുന്ന പച്ചക്കറികൾക്കാണ്...
രാസവളം വാങ്ങാനും തിരിച്ചറിയൽ കാർഡ്; നയംമാറ്റം കർഷകരെ തുണക്കുമോ ?
സഹകരണ സ്റ്റോറിലോ വളക്കടയിലോ പോയി കുറഞ്ഞ വിലക്ക് വളം വാങ്ങി തിരിച്ചു പൊന്നിരുന്ന നല്ലകാലം അവസാനിക്കാൻ പോകുന്നു. അടുത്ത ജൂണ്‍ മുതൽ അംഗീകൃത വളം വ്യാപാരിയിൽ നിന്ന് രാസവളം വാങ്ങണമെങ്കിൽ ആധാർ കാർഡ്, വോട്ടേഴ്സ് തിരിച്ചറിയൽകാർ...
ആരോഗ്യ സംരക്ഷണത്തിന് വെസ്റ്റിന്ത്യൻ ചെറി
കേരളത്തിന്‍റെ കാലാവ സ്ഥയിൽ നന്നായി വളരു ന്നതും ഏറെ പോഷകസന്പു ഷ്ഠവുമായ ഒരു ഫലവൃ ക്ഷമാ ണ് വെസ്റ്റിന്ത്യൻ ചെറി. മാൽപീജി യേസ്യേ സസ്യകുടുംബത്തിൽ പ്പെട്ട ഈ വൃക്ഷത്തിന്‍റെ ശാസ്ത്രീ യനാമം മാൽപീജിയ പ്യൂണിസി ഫോളിയ എന്നാണ്. ഉദ്യാന ങ്...
കാന്പസുകൾക്ക് ഒരു കൃഷി മോഡൽ
പ്രതീക്ഷയുടെ ഇളം പച്ചപ്പ് വിരിയുന്ന കാന്പസുകൾ. കാലഘട്ടത്തിന്‍റെ മാറ്റങ്ങളെയും നൂതനമായ അറിവുകളെയും ഉൾക്കൊണ്ടുകൊണ്ട് പുത്തൻ കൃഷിശാസ്ത്രം പച്ചപിടിക്കുകയാണിവിടെ. വ്യക്തികൾക്കും സമൂഹത്തിനും പുരോഗതി നേടുവാൻ കഴിയണമെങ്കിൽ കാർഷിക മ...
വീട്ടുവളപ്പിൽ അരുമപ്പക്ഷികളുടെ വർണപ്രപഞ്ചം
കുട്ടിക്കാനത്ത് പ്ലാന്‍ററായി ജോലി ചെയ്തിരുന്ന കുര്യൻ ജോണിന് നേട്ടങ്ങളുടെ കഥയാണ് പറയാനുള്ളത്. മൂന്നര ഏക്കർ സ്ഥലം കോട്ടയം ജില്ലയിലെ കുഴിമറ്റത്ത് ഉണ്ടായിരുന്നിട്ടും ഈ പ്രദേശത്ത് കൃഷിയിലൂടെ വിജയം നേടാൻ ഇദ്ദേഹത്തിന് സാധിച്ചില്ല...
മണ്ണറിഞ്ഞുവേണം തെങ്ങിൻതൈ നടാൻ
മണ്ണിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ എത്രയുണ്ടെന്നറിഞ്ഞെങ്കിൽ മാത്രമെ ആ മണ്ണ് തെങ്ങു കൃഷിക്ക് എത്രത്തോളം അനുയോജ്യമാണെന്ന് വിലയിരുത്താനാവൂ. അപ്പോൾ മാത്രമെ തെങ്ങിനു നൽകേണ്ട വളത്തിന്‍റെ അളവ് കൃത്യമായി നിർണ്ണയിക്കാനും കഴിയൂ. ആധുന...
LATEST NEWS
ബുള്ളറ്റ് പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു; സഹയാത്രികൻ ഗുരുതരാവസ്ഥയിൽ
പി.​സി ജോ​ർ​ജി​നെ​തി​രെ സ്പീ​ക്ക​റും വ​ടി​യെ​ടു​ക്കു​ന്നു
പാ​ക് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കാ​ഷ്മീ​രി​ന്‍റെ ബ​ങ്ക​ർ പ്ര​തി​രോ​ധം
വെനസ്വേലയിൽ ജയിലിൽ കലാപം; 37 പേർ കൊല്ലപ്പെട്ടു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.