എ​പ്സ​ണ്‍ ഇ​ങ്ക്ടാ​ങ്ക് പ്രി​ന്‍റർ
എ​പ്സ​ണ്‍ ഇ​ങ്ക്ടാ​ങ്ക് പ്രി​ന്‍റർ
Tuesday, May 30, 2017 4:32 AM IST
സീ​ക്കോ എ​പ്സ​ണ്‍ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഹൈ ​ക​പ്പാ​സി​റ്റി ഇ​ങ്ക്ടാ​ങ്ക് ഇ​ൻ​ക്ജെ​റ്റ് പ്രി​ൻ​റ​റു​ക​ളു​ടെ ആ​ഗോ​ള വി​ൽ​പ്പ​ന ഇ​രു​പ​ത് ദ​ശ​ല​ക്ഷം യൂ​ണി​റ്റു​ക​ൾ ക​ട​ന്നു. 2011 ൽ ​വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച ശേ​ഷം ഇ​ന്ത്യ​യി​ൽ മാ​ത്രം 1.7 ദ​ശ​ല​ക്ഷം യൂ​ണി​റ്റു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​താ​യി എ​പ്സ​ണ്‍ അ​വ​കാ​ശ​പ്പെ​ട്ടു.

ലേ​സ​ർ, ഇ​ങ്ക്ജെ​റ്റ് പ്രി​ൻ​റ​ർ വി​പ​ണി​യി​ൽ (ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ അ​വ​സാ​നി​ച്ച സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​കെ 45 ദ​ശ​ല​ക്ഷം യൂ​ണി​റ്റു​ക​ൾ) പ​ത്ത് ശ​ത​മാ​ന​വും എ​പ്സ​ണ്‍ ഹൈ ​ക​പ്പാ​സി​റ്റി ഇ​ങ്ക്ടാ​ങ്ക് ഇ​ൻ​ക്ജെ​റ്റ് പ്രി​ൻ​റ​റു​ക​ൾ ക​യ്യ​ട​ക്കി .ബ്ളാ​ക്ക് പ്രി​ൻ​റ് കേ​വ​ലം 7 പൈ​സ​യ്ക്കും ക​ള​ർ പ്രി​ൻ​റ് 18 പൈ​സ​യ്ക്കും ല​ഭ്യ​മാ​കും എ​ന്ന​താ​ണ് എ​പ്സ​ണ്‍ പ്രി​ൻ​റ​റി​ന് ഇ​ത്ര​യ​ധി​കം സ്വീ​കാ​ര്യ​ത ല​ഭി​ക്കാ​ൻ കാ​ര​ണം. ഐ ​ഡി സി ​ഏ​ഷ്യ പ​സ​ഫി​ക് ഹാ​ർ​ഡ്കോ​പ്പി പെ​രി​ഫെ​റ​ൽ ട്രാക്കറിന്‍റെ 2016 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് നി​ല​വി​ൽ പ്രി​ൻ​റ​ർ വി​പ​ണി​യി​ൽ 54.8 ശ​ത​മാ​നം വി​പ​ണി പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ന്ത്യ​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ എ​പ്സ​ണ്‍ ആ​ണ്.


ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷം ആ​ഗോ​ള വി​ൽ​പ്പ​ന​യി​ൽ 25 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് എ​പ്സ​ണ്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.