ഫോര്‍ഡ് കാറുകൾക്കു‍ വില കുറയും
ന്യൂ​ഡ​ല്‍ഹി: ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ്ര​മു​ഖ വാ​ഹ​നനി​ര്‍​മാ​താ​ക്ക​ളാ​യ ഫോ​ര്‍​ഡ് ഇ​ന്ത്യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ​ന്‍ കി​ഴി​വ് പ്ര​ഖ്യാ​പി​ച്ചു. ഫോ​ര്‍​ഡി​ന്‍റെ കോം​പാ​ക്ട് എ​സ് യു​വി ഇ​ക്കോ സ്‌​പോ​ര്‍​ട്ട്, സെ​ഡാ​ൻ ആ​സ്പെ​യ​ര്‍, ഹാ​ച്ച്ബാ​ക്ക് ഫി​ഗോ എ​ന്നീ മോ​ഡ​ലു​ക​ള്‍​ക്ക് 30,000 രൂ​പ വ​രെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ക്കോ സ്‌​പോ​ര്‍​ട്ടി​ന് 20,000 രൂ​പ മു​ത​ല്‍ 30,000 വ​രെ​യാ​ണ് വി​ല കു​റ​യു​ന്ന​ത്. 7.18 ല​ക്ഷം മു​ത​ല്‍ 10.76 ല​ക്ഷം വ​രെ​യാ​ണ് ഇ​തി​ന്‍റെ വി​ല. ചെ​റു​കാ​റു​ക​ളാ​യ ആ​സ്പ​യ​റി​നും ഫി​ഗോ​യി​ക്കും 10,000 മു​ത​ല്‍ 25,000 രൂ​പ വ​രെ കു​റ​യും. ഫി​ഗോ ഹാ​ച്ച്ബാ​ക്കി​ന് 4.75 ല​ക്ഷം മു​ത​ല്‍ 7.73 ല​ക്ഷം വ​രെ​യും ആ​സ്പ​യ​റി​ന് 5.44 ല​ക്ഷം മു​ത​ല്‍ 8.28 ല​ക്ഷം വ​രെ​യു​മാ​ണ് വി​ല.


വേ​രി​യ​ന്‍റ് അ​നു​സ​രി​ച്ചാ​ണ് വി​ല​യി​ല്‍ മാ​റ്റം വ​രു​ക. ജ​ര്‍​മ​ന്‍ വാ​ഹ​ന​നി​ര്‍​മാ​താ​ക്ക​ളാ​യ ഔ​ഡി ജൂ​ണ്‍ 30 വ​രെ 10 ല​ക്ഷം രൂ​പ വ​രെ​യും ബി​എം​ഡ​ബ്ല്യു 12 ശ​ത​മാ​നം വ​രെ​യും കി​ഴി​വ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ വ​ലി​യ കാ​റു​ക​ള്‍​ക്ക് വി​ല കു​റ​യു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളെ​ത്തു​ട​ര്‍​ന്നാ​ണ് ഇ​പ്പോ​ള്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.