മുടിയഴക്
മുടി മൂന്നുതരം

മുടി സംരക്ഷണത്തിൽ ആദ്യം അറിയേണ്ടത് നിങ്ങളുടേത് ഏതുതരത്തിലുള്ള മുടിയാണെന്നാണ്. സ്വഭാവം അനുസരിച്ച് മുടിയെ മൂന്നായി തിരിക്കാം.

* വരണ്ട മുടി
വരണ്ടതും പാറിപ്പറന്നിരിക്കുന്നതുമായ മുടിയാണിത്.
* എണ്ണമയമുള്ള മുടി
എണ്ണ പുരിയില്ലെങ്കിലും ഈ മുടിയിഴകളിൽ എണ്ണമയം തോന്നിക്കും
* സാധാരണ മുടി
കൂടുതൽ വരൾച്ചയോ എണ്ണമയമോ ഇല്ലാത്ത മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാത്ത മുടിയായിരിക്കും ഇത്.

ഇവ കൂടാതെ അറ്റം പൊട്ടിയ മുടി. തീരെ ഉള്ളില്ലാത്ത മുടി എന്നിങ്ങനെയും മുടിയെ തരംതിരിക്കാം. ഒരു ബ്യൂട്ടിഷെൻറ സഹായത്തോടെ മുടി ഏതു വിഭാഗത്തിൽ പെടുന്നുവെന്നു മനസിലാക്കി വേണം കേശപരിചരണം തുടങ്ങാൻ.

പ്രകൃതിദത്ത ഷാംപൂ നല്ലത്

മുടിയിൽ അഴുക്കും ചെളിയും നിൽക്കുന്നതാണ് പലരുടെയും പ്രശ്നം. ഇവ നീക്കം ചെയ്യാൻ ഷാംപൂ ഉപയോഗിക്കാം. കടകളിൽ നിന്നു വാങ്ങുന്ന ഷാംപൂവിനെക്കാൾ നല്ലത് വീട്ടിൽ ഉണ്ടാക്കുന്ന ഷാംപൂ തന്നെയാണ്.

ശീവക്കായപ്പൊടിക്കൊണ്ട് ആഴ്ചയിലൊരിക്കൽ തല കഴുകുന്നത് ഏറെ ഗുണകരമാണ്. അതുപോലെത്തന്നെ താളി ഉപയോഗിക്കുന്നതും നല്ലതാണ്. അഞ്ചിതളുള്ള ചെന്പരത്തിയുടെ താളി ഇതിനായി ഉപയോഗിക്കാം. ചെറുപയർ പൊടി തലയിൽ തേച്ച് അഴുക്കും എണ്ണമയവും നീക്കം ചെയ്യാം. കടകളിൽ നിന്നു വാങ്ങുന്ന ഷാംപൂവാണെങ്കിൽ ബ്രാൻഡ് ഉൽപന്നങ്ങൾ വാങ്ങാൻ ശ്രദ്ധിക്കണം. ഒന്നിടവിട്ട ദിവസങ്ങളിൽ കുറഞ്ഞ അളവിൽ ഷാംപൂ ഉപയോഗിക്കാം.

മുടിക്ക് മിനുസവും തണുപ്പും കിട്ടാൻ കണ്ടീഷണർ സഹായിക്കും. മുട്ടയുടെ വെള്ള നല്ലൊരു കണ്ടീഷണർ ആണ്. മാസത്തിലൊരിക്കൽ കണ്ടീഷണർ മുടിയിൽ തേച്ച് ആവി പിടിക്കണം. ഒരു ടവൽ ചെറു ചൂടുള്ള വെള്ളത്തിൽ മുക്കി ചൂടോടെ മുടിയിൽ കെി വയ്ക്കുക. ആവി കിട്ടിയശേഷം ടൽ മാറ്റുക. പിന്നീടു മുടി കഴുകണം.

താരൻ അകറ്റാം

താരനുള്ള ചില ഷാംപൂകൾ ഗുണത്തെക്കാളേറെ ദോഷം ചെയ്യും. ഷാംപൂ ഉപയോഗിച്ചാലും താരൻ മാറണമെന്നില്ല. ജനിതകാരണങ്ങൾ, ടെൻഷൻ, ആഹാരശീലം എന്നിവയെല്ലാം താരൻ ഉണ്ടാക്കും. തലമുടി വൃത്തിയായി സൂക്ഷിക്കുകയാണ് താരൻ അകറ്റാനുള്ള മാർഗം. വരണ്ട ചർമമുള്ളവർക്ക് ഡ്രൈ താരനും എണ്ണമയമുള്ളവർക്ക് ഓയിലി താരനുമാണ് സാധാരണയായി കണ്ടുവരു്നത്. ഡ്രൈ താരൻ പുരികത്തിലും കണ്‍പീലിയിലുമൊക്കെ പെട്ടെന്നു ബാധിക്കും. തലമുടിയിൽ മെല്ലേ ഉരസിയാൽ പോലും പൊടി പോലെ താരൻ താഴെ വീഴും. ഓയിലി താരനുള്ളവർക്ക് ചൊറിച്ചിൽ കൂടും. താരൻ അകറ്റാനുള്ള ആയുർവേദ അലോപ്പതി എണ്ണകളും ആൻറി ഡാൻഡ്രഫ് ഷാംപൂവും വിപണിയിൽ ലഭ്യമാണ്. ബ്യൂട്ടി പാർലറുകളിൽ താരനുള്ള പ്രത്യേക ട്രീൻറ്മെൻറുകളും ഉണ്ട്.


താരനുള്ളവർ കുളി കഴിഞ്ഞയുടൻ തലമുടി ചീകരുത്. നനഞ്ഞ മുടി കെിവയ്ക്കുന്നതും നല്ലതല്ല. താരനുള്ളവർ ഉപയോഗിക്കുന്ന ചീപ്പും ടലും മറ്റുള്ളവർ ഉപയോഗിക്കരുത്.

മുടി കൊഴിച്ചിൽ

ഒരു വ്യക്തിയുടെ തലയിൽ നിന്ന് ദിവസവും ഏകദേശം 10 മുതൽ 50 മുടിവരെ കൊഴിഞ്ഞു പോകും. വിറ്റാമിനുകളുടെയും പ്രോട്ടീെൻറയും കുറവുമൂലം മുടി കൊഴിച്ചിൽ ഉണ്ടാകും.

മാനസിക സർമ്മദ്ദം മൂലവും മുടി കൊഴിച്ചിൽ ഉണ്ടാകും. ദിവസവും എട്ടു മണിക്കൂർ ഉറങ്ങണം. യോഗ, ധ്യാനം എന്നിവയിലൂടെ സർദ്ദം ഒഴിവാക്കാം. മുടി വലിച്ചു കെട്ടരുത്. ഗർഭനിരോധന ഗുളിക ഉപയോഗിക്കുന്ന ചിലരിലും മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്.

ഉപ്പ് കൂടുതലുള്ള വെള്ളം, ഭക്ഷണത്തിലെ വ്യത്യാസം, കൂടിയ ചൂടും തണുപ്പും എന്നിവയൊക്കെ മുടി കൊഴിച്ചിൽ ഉണ്ടാക്കും.

ഹെയർ കട്ടിംഗ് പ്രധാനം

മൂന്നു മാസം കൂടുന്പോൾ മുടി വെുന്നത് നല്ലതാണ്. ഇതു മുടിയുടെ വളർച്ച കൂട്ടും. മുടിയുടെ അറ്റം പിളരുന്നതു തടയാനും സഹായിക്കും.

എണ്ണ നിർബന്ധമില്ല

മുടിയിൽ ദിവസവും എണ്ണ പുരട്ടണമെന്നില്ല. എണ്ണ ഉപയോഗിക്കുകയാണെങ്കിൽ വെളിച്ചെണ്ണ തന്നെയാണ് ഉത്തമം.

വിവിധതരം ചികിത്സകൾ

മുടി കൂടുതൽ സുന്ദരമാക്കാൻ ഇന്ന് വിവിധതരം ട്രീൻറ്മെൻറുകൾ ബ്യൂട്ടിപാർലറുകളിൽ ലഭ്യമാണ്. ഹെയർ സ്പാ, പ്രോീൻ ട്രീറ്റ്മെൻറ്, ഹെന്ന ട്രീറ്റമെൻറ്, സ്മൂത്തനിംഗ് സ്പാ എന്നിവയെല്ലാം ഈ വിഭാഗത്തിലുണ്ട്.

തയ്യാറാക്കിയത്:
സീമ മോഹൻലാൽ

രാജൻ

എൽസ് ബ്യൂട്ടി പാർലർ
എറണാകുളം നോർത്ത്.