ട്രെൻഡി ത്രെഡ് ബാംഗിൾസ്
കണ്ണടച്ചു തുറക്കും മുന്പേയാണ് ഫാഷൻ മാറി മറിയുന്നത്. ഇന്നത്തെ ട്രെൻഡ് ഇറങ്ങി രണ്ടു ദിവസം കഴിയുന്പോൾ ഫീൽഡ് ഒൗട്ട് ആകും. ഫാഷൻ ആക്സസറീസിെൻറ കാര്യത്തിൽ നമ്മുടെ കേരളവും ഒട്ടും പിന്നിലല്ല. ഒറ്റ നിറത്തിലുള്ള കുപ്പിവളയുമിട്ട് നടന്നിരുന്ന പെണ്‍കുട്ടികളുടെ കൈയിലെ വള കണ്ടാൽ ആരുമൊന്നു നോക്കിപ്പോകും. വളയിലെ ലേറ്റസ്റ്റ് ട്രെൻഡ് ത്രെഡ് ബാംഗിളുകളാണ്.

വളകളിൽ പട്ടുനൂലുകൾ ചുറ്റിയ ത്രെഡ് വളകൾ ട്രെൻഡി ലുക്ക് നൽകുമെന്നതിൽ യാതൊരു സംശയവുമില്ല. ഡിസൈനിലെ സവിശേഷതയാണ് സിൽക്ക് ത്രെഡ് വളകളെ മനോഹരിയാക്കുന്നത്. വീതി കൂടിയതും കുറഞ്ഞതുമായ തടി വളകളിൽ പട്ടുനൂലുകൾ ചുറ്റിയാണ് ത്രെഡ് വളകൾ ഒരുക്കുന്നത്. ഒരേ നിറത്തിലുള്ള നൂലുകൾ ചുറ്റിയ പ്ലെയിൻ ഡിസൈൻ വളകൾ, വിവിധ നിറത്തിലുള്ള നൂലുകൾ ചുറ്റിയ മൾട്ടി കളർ ഡിസൈൻ വളകൾ എന്നിങ്ങനെ പോകുന്നു ത്രെഡ് വളകളിലെപുതുമ.


സ്വർണ വർണമുള്ള നൂലിഴകൾ തുന്നിയ വളകൾക്കും ഡിമാൻഡുണ്ട്. പത്ത് മുതൽ അന്പത് രൂപ വരെയാണ് വില. ഫ്ളൂറസൻറ് പച്ച, പിസ്ത ഗ്രീൻ, എലൈറ്റ് റെഡ്, പർപ്പിൾ, കോപ്പർ നിറങ്ങളിൽ ത്രെഡ് ബാംഗിൾസ് ലഭ്യമാണ്. സാരി, കുർത്ത, ചുരിദാർ... വസ്ത്രം ഏതുമാകട്ടെ, ത്രെഡ് ബാംഗിളുകൾ അണിഞ്ഞാൽ സൂപ്പർ ലുക്കായിരിക്കും.

പിന്നെ മറ്റൊരു കാര്യം, കടയിൽ പോയി ത്രെഡ് ബാംഗിളുകൾ വാങ്ങാൻ കാഷ് മുടക്കാൻ വിഷമമുണ്ടെങ്കിൽ നോ പ്രോബ്... പഴയ വള ഇരിപ്പില്ലേ? പട്ടുനൂൽ വാങ്ങി, ഗ്യാപ്പില്ലാതെ അതിൽ ചുറ്റി ത്രെഡ് ബാംഗിളുകൾ നിങ്ങൾക്കു സ്വന്തമായിത്തന്നെ ഉണ്ടാക്കാം.

എസ്.എം