കുട്ടിമുടിക്കും വേണം സംരക്ഷണം
കുഞ്ഞു വളരുന്തോറും വീടിനു പുറത്തു കളിക്കാനുള്ള സാധ്യതയും കൂടും. മണ്ണുവാരാനും വെള്ളത്തിൽ കളിക്കാനുമൊക്കെയാണ് കുരുന്നുകൾക്ക് താൽപര്യം. അഴുക്കും പൊടിയുമൊക്കെ കൂടുതലായി പിടിക്കുന്നത് മുടിയിൽത്തന്നെയാണ്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ കേശസംരക്ഷണത്തിലും പ്രത്യേകം ശ്രദ്ധിക്കണം.

മുടി മൃദുലം

കുഞ്ഞിെൻറ ശരീരത്തിനു യോജിച്ച ബേബി സോപ്പൊക്കെ അമ്മമാർ കണ്ടുവച്ചിട്ടുണ്ടാകും. എന്നാൽ കുഞ്ഞുങ്ങളുടെ തലമുടി വൃത്തിയാക്കുന്നതിനു പറ്റിയ ഉത്പന്നം എന്താണെന്നു മിക്ക അമ്മമാർക്കും അറിയില്ല. അതുകൊണ്ടുതന്നെ പലപ്പോഴും മുതിർന്നവർ ഉപയോഗിക്കുന്ന ഉത്പന്നങ്ങളായിരിക്കും കുഞ്ഞുങ്ങളുടെ മുടി വൃത്തിയാക്കുവാൻ ഉപയോഗിക്കുക.

പക്ഷേ, അമ്മമാർ അറിയേണ്ട പ്രധാനപ്പെ ഒരു കാര്യമുണ്ട്. ചർമം പോലെതന്നെ കുഞ്ഞുങ്ങളുടെ മുടിയും മൃദുലമാണെന്ന കാര്യം എപ്പോഴും ഓർക്കണം. അതിനാൽ കുഞ്ഞുങ്ങളുടെ മുടി വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

കുഞ്ഞുങ്ങളുടെ ജനനത്തിനുശേഷം തലയോിയിലെ മുടിനിൽക്കുന്ന അറകളുടെ സാന്ദ്രത ക്രമമായി കുറഞ്ഞുവരുന്നു. (തലയോട്ടിക്ക് വലുപ്പം വയ്ക്കുന്നതാണ് കാരണം). അതേസമയം മുടിയുടെ കനം വർധിക്കുകയും ചെയ്യുന്നു. ആദ്യത്തെ നാലു വർഷത്തിൽ മുടി വേഗം വളരുകയും പത്തുവയസാകുന്പോഴേക്കും പൂർണ വളർച്ച നേടുകയും ചെയ്യുന്നു.

കുഞ്ഞുങ്ങളുടെ ആദ്യവർഷത്തെ മുടിയേക്കാൾ രണ്ടിരട്ടി കനത്തിലും നീളത്തിലുമാണ് തുടർന്നുള്ള വർഷങ്ങളിൽ മുടി വളരുക. പത്തുവയസാകുന്പോഴേക്കും വളർച്ച അഞ്ചിരട്ടിയും കൂടുതൽ നീളത്തിലുമാകും. ഈ വളർച്ചയുടെ വർഷങ്ങളിലും മുതിർന്നവരുടെ മുടിയേ അപേക്ഷിച്ച് കുഞ്ഞുങ്ങളുടെ മുടി ദുർബലമാണ്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ നശിക്കും.

മുതിർന്നവരുടെ സോപ്പും ഷാംപൂവും വേണ്ട?


മൂന്ന് അമാരിൽ ഒരാൾ വീതം തങ്ങളുടെ കുഞ്ഞുങ്ങളുടെ മുടിയിൽ അവരുടെ മൂന്നാം വയസുമുതൽ മുതിർന്നവരുടെ സോപ്പും ഷാംപൂവും ഉപയോഗിക്കുന്നുവെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. കുട്ടികൾ വളരുന്നതിനനുസരിച്ച് ഇത്തരം ഷാംപൂ ഉപയോഗം വർധിക്കുകയും ചെയ്യുന്നു.

ഇത്തരം ഷാംപൂ കുഞ്ഞുങ്ങളിൽ ഉപയോഗിക്കുന്നതിനു മുന്പ് ചില പൊടിക്കൈകൾ അമ്മമാർ പ്രയോഗിക്കുന്നതായി പഠനം പറയുന്നു. മുടിയിലുപയോഗിക്കുന്നതിനു മുന്പ് ഷാംപൂ നേർപ്പിക്കുന്നതാണ് അതിലൊന്ന്. കുട്ടികളുടെ കണ്ണിൽ ഷാംപൂ വീഴുന്നത് ഒഴിവാക്കാനായി തലയുടെ പുറകിലെ തലമുടിയിൽ മാത്രം ഇത് ഉപയോഗിക്കുന്നു.

മുതിർന്നവരുടെ ഉപയോഗത്തിനുള്ള ഷാംപൂവിെൻറ പിഎച്ച് മൂല്യം 5.5ന് മുകളിലാണ്. എന്നാൽ കുട്ടികളുടെ കാര്യത്തിൽ ഇത് 5.56 ആയിരിക്കുന്നതാണ് ഉത്കൃഷ്ടമായിട്ടുള്ളത്. പിഎച്ച്, ആറിൽ കുടുതലുള്ള ഷാംപൂ തലമുടിയുടെ പ്രതലത്തിൽ നെഗറ്റീവ് ഇലക്ട്രിക്കൽ ചാർജ് വർധിപ്പിക്കും. ഇതു തലമുടി നാരുകൾ തിലുള്ള ഘർഷണം വർധിപ്പിക്കുകയും മുടി നിൽക്കുന്ന അറകൾക്ക് (ക്യൂട്ടിക്കിൾ) കേടുപറ്റുകയും തലമുടിക്ക് പൊട്ടലുണ്ടാവുകയും ചെയ്യുന്നു.

കുട്ടികളുടെ തലമുടിയിൽ തേയ്ക്കാൻ തെരഞ്ഞെടുക്കുന്ന കേശസംരക്ഷണ ഉത്പന്നങ്ങളെക്കുറിച്ച് അതുകൊണ്ടുതന്നെ അതീവശ്രദ്ധ വേണം. ചെറുതായി പതയുന്നതും അലോസരമുണ്ടാക്കാത്തതുമായ ഉത്പന്നങ്ങൾ തെരഞ്ഞെടുക്കണം. അതു കുഞ്ഞുങ്ങളുടെ തലമുടിയേയും തലയിലെ ചർമത്തേയും വൃത്തിയാക്കും. മുതിർന്നവർ ഉപയോഗിക്കുന്ന തരത്തിലുള്ള ഷാംപൂ കൂടുതൽ കഠിനമായതും കുട്ടികളുടെ ശിരസിലെ ചർമത്തിനു നാശമുണ്ടാക്കുന്നതുമാണ്.

ഡോ. എ.എസ്. എസ് കമ്മത്ത്
മുൻ പ്രസിഡൻറ്
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്