Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Youth |


ഒന്നു കൈയടിക്കു...
രാ​ജ​സ്ഥാ​നി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന്‍റെ മ​ക​ളി​ൽ​നി​ന്നു സി​വി​ൽ സ​ർ​വീ​​സ് പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​തു​വ​രെ​യു​ള്ള ഉ​മു​ലി​ന്‍റെ ജീ​വി​തം പോ​ർ​ക്ക​ള​ത്തി​ൽ ശ​ത്രു​സൈ​ന്യ​ത്തെ ഒ​റ്റ​യ്ക്കു പൊ​രു​തി വി​ജ​യി​ച്ച പോ​രാ​ളി​യു​ടേ​താ​ണ്.

പ​ഠി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ അ​ച്ഛ​ൻ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ജന്മനാ അ​സ്ഥി രോ​ഗി​യാ​യ, കൗ​മാ​ര​ക്കാ​രി​യാ​യ ആ ​പെ​ണ്‍​കു​ട്ടി ഇ​റ​ങ്ങി ന​ട​ന്ന​ത് ഡ​ൽ​ഹി​യി​ലെ ചേ​രി​യി​ലേ​ക്കാ​ണ്. ജീ​വി​ത​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​വ​ൾ​ക്ക് അ​ഭ​യം ന​ൽ​കാ​ൻ ക​ള്ള​ൻ​മാ​രും പി​ടി​ച്ചു​പ​റി​ക്കാ​രും വി​രാ​ജി​ച്ചി​രു​ന്ന ത്രി​ലോ​ക്പു​രി​യി​ലെ ചേ​രി​യെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

പ​തി​മൂ​ന്നാം വ​യ​സി​ൽ കു​ടും​ബം ഉ​പേ​ക്ഷി​ച്ചു പ​ഠി​ക്കാ​ൻ പു​റ​പ്പെ​ട്ട ഉ​മു​ൽ എ​ന്ന കൗ​മാ​ര​ക്കാ​രി​യെ ഇ​ന്നു നി​ങ്ങ​ൾ ഒ​രു​പ​ക്ഷേ അ​റി​യും. യുപിഎസിയുടെ സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യി​ൽ 420ാം റാ​ങ്ക് നേ​ടി​യ ആ ​പെ​ണ്‍​കു​ട്ടി ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്നത് അഭിമാനത്തോടെയാണ്. 15 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് വീ​ട് ഉ​പേ​ക്ഷി​ച്ച് പെരുവഴിയിലേ​ക്ക് ഇ​റ​ങ്ങി ന​ട​ന്ന ആ ​കൗ​മാ​ര​ക്കാ​രി​യു​ടെ ക​ണ്ണു​ക​ളി​ൽ നിന്ന് ഊർന്നിറങ്ങിയ കണ്ണുനീർ ഇപ്പോൾ ചിരിക്കുന്നുണ്ടാകും. കൂടുതൽ പ്രകാശത്തോടെ...

അ​ഞ്ചാം വ​യ​സി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക്

രാ​ജ​സ്ഥാ​നി​ൽ​നി​ന്ന് അ​ഞ്ചാം വ​യ​സി​ലാ​ണ് കു​ടും​ബ​ത്തോ​ടൊ​പ്പം ഉ​മു​ൽ ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ അ​ഴു​ക്ക് വ​ന്ന​ടി​ഞ്ഞി​രു​ന്ന ഖാ​നേ​ഖാ​ന​യ്ക്ക് സ​മീ​പം ചെ​റ്റ​ക്കു​ടി​ലി​ൽ താ​മ​സം. ഹ​സ്റ​ത്ത് നി​സാ​മു​ദീ​ൻ റോ​ഡി​ന്‍റെ ഓ​ര​ത്ത് തു​ണി​ക​ൾ വി​റ്റാ​ണ് അ​ച്ഛ​ൻ കു​ടം​ബം പോ​റ്റി​യി​രു​ന്ന​ത്.

ജന്മ​നാ അ​സ്ഥി രോ​ഗി​യാ​യി​രു​ന്നു ഉ​മു​ൽ. എ​ല്ലു​ക​ൾ​ക്ക് ബ​ല​ക്കു​റ​വ്. ചെ​റി​യ വീ​ഴ്ച പോ​ലും അ​സ്ഥി ഒ​ടി​യു​ന്ന​തി​നു കാ​ര​ണ​മാ​യി. ചാ​ടി​യും ഓ​ടി​യും ന​ട​ക്കേ​ണ്ട ബാ​ല്യ​ത്തി​ൽ ഉ​മു​ലി​ന് രോ​ഗം ക​ഷ്ട​പ്പെ​ടു​ത്തി​യ​ത് ചി​ല്ല​റ​യൊ​ന്നു​മ​ല്ല. അ​സ്ഥി ഒ​ടി​ഞ്ഞ​ത് 16 ത​വ​ണ. ഇ​തി​ൽ എ​ട്ടു ത​വ​ണ ശ​സ​ത്ര​ക്രി​യ​ നടത്തി. പ​ക്ഷേ ഇ​തൊ​ന്നും ഉ​മു​ലി​ന് ത​ള​ർ​ത്തി​യി​രു​ന്നി​ല്ല.

പ​ഠി​ത്ത​ത്തി​ൽ കേ​മി

പ​ഠി​ക്കാ​നു​ള്ള മോ​ഹം ചെ​റുു​പ്പ​ത്തി​ലെ ഉ​മു​ലി​ന്‍റെ ര​ക്ത​ത്തി​ൽ ഉണ്ടായിരു​ന്നു. ഒ​രു​പ​ക്ഷേ അ​തു​കൊ​ണ്ടാ​വാം പി​ന്നീ​ട് വീടിനെ ഉ​പേ​ക്ഷി​ച്ച​പ്പോ​ഴും (അല്ലെങ്കിൽ വീട്ടുകാർ അവളെ ഉപേക്ഷിച്ചപ്പോഴും)ആ ​കു​ഞ്ഞു ഹൃ​ദ​യം വ്യതിചലിക്കാതിരു ന്നത്.

ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പ​ട്ടേ​ൽ ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യ​യ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ചേ​ർ​ന്നു പ​ഠ​നം ആ​രം​ഭി​ച്ച ഉ​മു​ൽ പ​ഠ​ന​ത്തി​ൽ കേ​മി​യാ​യി​രു​ന്നു. അ​ഞ്ചാം ക്ലാ​സ് വ​രെ കൊ​ച്ചു മി​ടു​ക്കി​യാ​യ ഉ​മു​ൽ പ​ഠി​ച്ച​ത് ഇ​വി​ടെ​യാ​യി​രു​ന്നു.ശേ​ഷം പ​ഠ​നം സ​ർ​ക്കാ​ർ ട്ര​സ്റ്റാ​യ അ​മ​ർ ചാ​രി​റ്റി ന​ട​ത്തി​യി​രു​ന്ന സ്കൂ​ളി​ൽ. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു പോ​ലും വ​ക​യു​ണ്ടാ​യി​രു​ന്നി​ല്ല ഉ​മു​ലി​ന്. പ​ക്ഷേ അ​വ​ൾ സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ​തി​നാ​ൽ പ​ണ​ച്ചെ​ല​വി​ല്ലാ​തെ പ​ഠി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ണ്ട​ല്ലോ എ​ന്ന ആ​ത്മ​സം​തൃ​പ്തി​യാ​യി​രു​ന്നു അ​ത്.

ഒ​റ്റ​പ്പെ​ടലിന്‍റെ ജീവിതം

വ​ർ​ഷം 2001. ഉ​മു​ലും കു​ടം​ബം താ​മ​സി​ച്ചി​രു​ന്ന ഡ​ൽ​ഹി​യു​ടെ ഭാ​ഗം വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ഒ​ഴി​പ്പി​ക്ക​പ്പെ​ട്ടു. ദ​ക്ഷി​ണ ഡ​ൽ​ഹി​യെ കി​ഴ​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കൂ​റ്റ​ൻ പാ​ലം പ​ണി​യു​ന്ന​തി​നാ​യി​രു​ന്നു ഇ​ത്. കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട കു​ടും​ബം ഡ​ൽ​ഹി​യി​ലെ ത​ണു​പ്പി​ൽ വ​ല​ഞ്ഞു. പി​ടി​ച്ചു നി​ല്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. രാ​ജ​സ്ഥാ​നി​ലെ ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങി പോ​കാ​ൻ അ​ച്ഛ​ൻ തീ​രു​മാ​നി​ച്ചു.

കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴും പ​ഠ​ന​ത്തെ കു​റി​ച്ചു മാ​ത്രം ചി​ന്തി​ക്കു​ക​യും സ്വ​പ്നം കാ​ണു​കും ചെ​യ്ത ഉ​മു​ൽ തു​ട​ർ പ​ഠ​നം അ​ർ​വാ​ചി​ൻ ഭാ​ര​തി ഭ​വ​നി​ൽ തു​ട​രു​ന്ന​തി​നു​ള്ള ചി​ന്ത​യി​ലാ​യി​രു​ന്നു. വൈ​ക​ല്യ​മു​ള്ള കു​ട്ടി​യാ​യ​തി​നാ​ൽ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​മു​ള്ള ഭാ​ര​തി ഭ​വ​നി​ൽ കാ​ര്യ​ങ്ങ​ൾ അ​ല്പം കൂ​ടി ഭേ​ദ​മാ​യി​രി​ക്കു​മ​ല്ലോ.

എ​ന്നാ​ൽ ഉ​മു​ലി​ന്‍റെ തീ​രു​മാ​ന​ത്തെ കു​ടും​ബം എ​തി​ർ​ത്തു. ഒ​രു പെ​ണ്‍​കു​ട്ടിക്കു ല​ഭി​ക്കേ​ണ്ട​തി​ൽ ആ​വ​ശ്യ​ത്തി​ൽ അ​ധി​കം വി​ദ്യാ​ഭ്യാ​സം ഉ​മു​ലി​നാ​യി എ​ന്ന് അ​ച്ഛ​ൻ പ​റ​ഞ്ഞു. അ​മ്മ അ​ച്ഛ​ന്‍റെ തീ​രു​മാ​ന​ത്തെ പി​ന്താ​ങ്ങി. ഇ​നി​യും തു​ട​ർ​ന്നു പ​ഠി​ച്ചാ​ൽ പെ​ണ്‍​കു​ട്ടി​ക​ൾ വ​ഴി​തെ​റ്റി പോ​കു​മെ​ന്നാ​യി​രു​ന്നു അ​മ്മ​യു​ടെ കണ്ടെ ത്തൽ.

എ​ന്നാ​ൽ ഉ​മു​ൽ മ​ന​സി​ൽ ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. ത​ന്നി​ഷ്ട​ക്കാ​രി​യാ​യ മ​ക​ളെ അ​ച്ഛ​ൻ ശാ​പ​വാ​ക്കു​ക​ളോ​ടെ ഉ​പേ​ക്ഷി​ച്ചു. ബ​ന്ധം മു​റി​ച്ച് കു​ടം​ബം രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യി.ജീ​വി​ത​ത്തി​ൽ കൗ​മാ​രി​ക്കാ​രി​യാ​യ ഉ​മു​ൽ ത​രി​ച്ചു പോ​യ നി​മി​ഷ​മാ​യി​രു​ന്നു അ​ത്. എ​ന്ത് ചെ​യ്യ​ണം എ​ന്ന​റി​യാ​തെ വി​ധി​ക്കു മു​ന്പി​ൽ പ​ക​ച്ചുനി​ന്ന പെ​ണ്‍​കു​ട്ടി ത്രി​ലോ​ക്പു​രി​യി​ലെ ചേ​രി​യി​ലേ​ക്ക് ന​ട​ന്നു.

ട്യൂ​ഷ​ൻ ടീ​ച്ച​റാ​യി മു​ന്നോ​ട്ട്

പ​ഠ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തി​യി​രു​ന്ന ഉ​മു​ലി​ന് തേ​ടി അ​ധ്യാ​പി​ക​യു​ടെ ക​ര​ങ്ങ​ൾ എ​ത്തി. അ​വ​ർ അ​വ​ൾ​ക്കു സ്കോ​ള​ർ​ഷി​പ്പ് സം​ഘ​ടി​പ്പി​ച്ചു ന​ൽ​കി. പ​ഠ​നം തു​ട​ർ​ന്ന ഉ​മു​ലി​ന് നേ​രി​ടേ​ണ്ടി വ​ന്ന​ത് ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ്. പ​ഠ​നച്ചെ​ല​വി​ന് സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ചെ​ങ്കി​ലും ജീ​വി​ത ചെ​ല​വു​ക​ൾ​ക്കാ​യി അ​വ​ൾ പാ​ടു​പ്പെ​ട്ടു.

ചേ​രി​യി​ലെ കു​ട്ടി​ക​ളെ ട്യൂ​ഷ​ൻ പ​ഠി​പ്പി​ച്ചാ​ണ് ഉ​മു​ൽ ഇ​തി​നു മാ​ർ​ഗം ക​ണ്ട​ത്. എ​ന്നാ​ൽ റി​ക്ഷാ​ക്കാ​ര​ന്‍റെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ​യും മ​ക്ക​ളാ​യി​രു​ന്ന അ​വ​രി​ൽ​നി​ന്നും ഭീ​മ​മാ​യ തു​ക ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ൽ ട്യൂ​ഷ​ൻ ബാ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടി. ദി​വ​സം എ​ട്ടു മ​ണി​ക്കൂ​ർ വി​വി​ധ ബാ​ച്ചു​ക​ൾ​ക്കാ​യി ഉ​മു​ൽ ട്യൂ​ഷ​ൻ എ​ടു​ത്തു.

ക​ള്ള​ന്മാ​രു​ടെ ചേ​രി​യി​ൽ

ചേ​രി​ക​ൾ കു​പ്ര​സി​ദ്ധ​മാ​ണ്. ക​ള്ള​മാ​രും പി​ടി​ച്ചു​പ്പ​റി​ക്കാ​രു​ടെ​യും കേ​ന്ദ്രം. കൗ​മാ​ര​ക്കാ​രി​യാ​യ ഉ​മു​ലി​ന് സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​റ്റ​യ്ക്കു​ള്ള ചേ​രി​യി​ലെ ജീ​വി​തം ഭീ​തി​ത​മാ​യി​രു​ന്നു. പ​ക്ഷേ ഉ​മു​ലി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യത്തെ തോ​ൽ​പ്പി​ക്കാ​ൻ അ​വ​യ്ക്കു കഴിഞ്ഞില്ല.

ത്രി​ലോ​ക്പു​രി​യി​ലെ ഉ​മു​ലി​ന്‍റെ അ​യ​ൽ​വാ​സി​യാ​യി​രു​ന്ന ഷ​ഹ്നാ​ഗ് ബീ​ഗ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ൽ ഇ​തു വ്യ​ക്ത​മാ​ണ്. ""ധീ​ര​യാ​യി​രു​ന്നു ഉ​മു​ൽ. ഒ​റ്റ​യ്ക്കാ​യി​രു​ന്നു അ​വ​ൾ വീ​ട്ടി​ൽ ജീ​വി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഞാ​ൻ എ​ന്‍റെ മ​ക​ളെ അ​വ​ൾ​ക്കൊ​പ്പം കൂ​ട്ടു​കി​ട​ക്കാ​ൻ വി​ടു​മാ​യി​രു​ന്നു. പ​ക​രം അ​വ​ൾ എ​ന്‍റെ മ​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ട്യൂ​ഷ​ൻ ന​ൽ​കി.​''

ജെ​ആ​ർ​എ​ഫോ​ടെ ജെഎ​ൻ​യു​വി​ൽ

91 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ് ടു ​വി​ജ​യി​ച്ച ഉ​മു​ൽ ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഡി​ഗ്രി​ക്ക് ചേ​ർ​ന്നു. ട്യൂ​ഷ​ൻ ത​ന്നെ​യാ​യി​രു​ന്നു പ​ഠ​ന​ത്തി​നു​ള്ള ചെ​ല​വു ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഏ​ക മാ​ർ​ഗം. ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡി​ബേ​റ്റ് വേ​ദി​യി​ൽ ഉ​മു​ൽ താ​ര​മാ​വു​ന്ന​ത് ഇ​തോ​ടെ​യാ​ണ്. പ​ല മ​ത്സ​ര​ങ്ങ​ളു​ടെ​യും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വ​ലി​യ തു​ക​യാ​യി​രു​ന്നു. ഉ​മു​ൽ ഡി​ബേ​റ്റ് വേ​ദി​യി​ൽ തി​ള​ങ്ങി. എ​ന്നാ​ൽ പ​ല മ​ത്സ​ര​ങ്ങ​ളും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​യ​തി​നാ​ൽ അ​വ​ൾ​ക്കു പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഈ ​സ​മ​യ​മാ​യി​രു​ന്നു അ​വ​ൾ ട്യൂ​ഷ​ൻ എ​ടു​ത്തി​രു​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ ഗാ​ർ​ഗി കോ​ള​ജി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഉ​മു​ലി​ന് ദു​ഷ്ക​ര​മാ​യി​രു​ന്നു. ഒ​രി​ക്ക​ൽ വീ​ണു പ​രി​ക്കേ​റ്റ ഉ​മു​ലി​ന്‍റെ ജീ​വി​ത​ത്തി​ലെ ഒ​രു വ​ർ​ഷം വീ​ൽ​ചെ​യ​റി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഏ​തു ക​ഷ്ട​പ്പാ​ടു​ക​ളും സ​ഹി​ക്കാ​നും അ​വ​ൾ മ​ന​സി​നെ പാ​ക​പ്പെ​ടു​ത്തി​യി​രു​ന്നു.

ജെ​ആ​ർ​എ​ഫ് നേ​ടി​യ​തോ​ടെ ഉ​മു​ലി​ന്‍റെ ജീ​വി​തം മാ​റി​മ​റി​ഞ്ഞു. മാ​സം 25,000 രൂ​പ സ്റ്റൈ​പ്പന്‍റ് ആയി ല​ഭി​ക്കും. കൂ​ടാ​തെ ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​യാ​യ ജെഎൻ​യു​വി​ൽ പ്ര​വേ​ശ​നം. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റ​ഡീ​സാ​യി​രു​ന്നു വി​ഷ​യം. പി​എ​ച്ച്ഡി​ക്കാ​യി റി​സ​ർ​ച്ച് പേ​പ്പ​റു​ക​ൾ ത​യാ​റാ​ക്കു​ന്പോ​ഴും സി​വി​ൽ സ​ർ​വീ​സ​സ് മ​ന​സി​ൽ നീ​റ്റ​ലാ​യി കി​ട​ന്നു.

ആ​ദ്യ പ​രി​ശ്ര​മ​ത്തി​ൽ സി​വി​ൽ സ​ർ​വീ​സ്

വൈ​ക​ല്യ​ങ്ങ​ളെ തോ​ൽ​പ്പി​ച്ചാ​യി​രു​ന്നു ഉ​മു​ൽ ജെഎ​ൻ​യു​വി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്. പ​ഠ​ന​ത്തി​ലും പാഠ്യേത​ര വി​ഷ​യ​ങ്ങ​ളി​ലും മി​ക​വു പു​ല​ർ​ത്തി​യ ഉ​മു​ൽ പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ത്ഭു​ത​മാ​യി​രു​ന്നു.

കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള ഉ​മു​ലി​ന്‍റെ അ​ഭി​ലാ​ഷ​മാ​യി​രു​ന്നു ഐ​എ​എ​സ് ആ​കു​ക എ​ന്ന​ത്. പി​എ​ച്ച്ഡി​ക്കു ശേ​ഷ​മാ​ണ് ശ്ര​മി​ച്ച​ത്. ക​ഠി​ന​മാ​യ സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യി​ൽ ആ​ദ്യ​ത്തെ പ​രി​ശ്ര​മ​ത്തി​ൽ ത​ന്നെ വി​ജ​യി​ച്ചു. ഓ​ൾ ഇ​ന്ത്യ​യി​ൽ 420ാമ​ത്തെ റാ​ങ്ക്. അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു​ള്ള റി​സ​ർ​വേ​ഷ​ൻ പ​രി​ഗ​ണി​ക്കു​ന്പോ​ൾ ഐ​എ​എ​സ് കി​ട്ടു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് ഉ​മു​ൽ ഇ​പ്പോ​ൾ.

പ​രീ​ക്ഷയി​ൽ വി​ജ​യി​ച്ച ഉ​മു​ലി​ന് തേ​ടി അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ പ്ര​വാ​ഹ​മാ​ണ്. പ​ക്ഷേ എ​ന്ന​ത്തേ​യും പോ​ലെ ഉ​മു​ൽ ചി​രി​യോ​ടെ അ​തി​നെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. സി​വി​ൽ സ​ർ​വീ​സ​സ് പ​രീ​ക്ഷ​യി​ൽ വി​ജി​യി​ച്ചു എ​ന്ന​ത് നി​സാ​ര​മാ​യ ഒ​രു നേ​ട്ട​മാ​ണെ​ന്നാ​ണ് ഉ​മു​ലി​ന്‍റെ പ​ക്ഷം. വ​ലി​യ നേ​ട്ട​ങ്ങ​ൾ ഇ​നി​യും കൈ​വ​രി​ക്കാ​നു​ണ്ട്. ഉ​റ​പ്പാ​ണ് ഉ​മു​ൽ അ​തു കൈ​വ​രി​ക്കു​ക ത​ന്നെ ചെ​യ്യും....

ഈദ് ആഘോഷിക്കും കുടുംബത്തോടൊപ്പം

ഉ​പേ​ക്ഷി​ച്ചു എ​ങ്കി​ലും എ​നി​ക്ക് കു​ടും​ബ​ത്തോ​ട് പി​ണ​ക്ക​മി​ല്ല. ഐ​എ​എ​സ് എ​ന്നു പ​റ​ഞ്ഞാ​ൽ അ​വ​ർ​ക്കു മ​ന​സി​ലാ​കു​ക പോ​ലു​മി​ല്ല. പ​ക്ഷേ വ​രു​ന്ന ഈ​ദി​ന് ഞാ​ൻ എ​ന്‍റെ കു​ടും​ബ​ത്തെ കാ​ണും. അ​വ​ർ​ക്കൊ​പ്പ​മാ​യി​രി​ക്കും എ​ന്‍റെ പെ​രു​നാ​ൾ ആ​ഘോ​ഷം.

ജെ​സ്റ്റി​ൻ ഏ​ബ്ര​ഹാം

കണ്ണനെയോർത്ത് നയന പാടി...
തിരുവനന്തപുരത്തെ ഒരു റസിഡന്‍റ്സ് അസോസിയേഷെൻറ വാർഷികാഘോഷങ്ങൾ തകൃതിയായി നടക്കുന്നു.
വിജയ ബിന്ദു
കേവലം ഒരു കൗതുകകാഴ്ചയല്ല ബിന്ദു സജിത്ത്കുമാറിെൻറ ജീവിതം. ഇതൊരു അത്ഭുതകഥയാണ്.
ഫാൻസി പാദസരങ്ങൾ
അന്പലപ്പറന്പിലെ ആൽമരച്ചുവിൽ അവളുടെ വരവും കാത്ത് അവനിരുന്നു. വയൽവരന്പുകൾക്കിടയിലൂടെ
ഒന്നു കൈയടിക്കു...
രാ​ജ​സ്ഥാ​നി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന്‍റെ മ​ക​ളി​ൽ​നി​ന്നു സി​വി​ൽ സ​ർ​വീ​​സ് പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​തു​വ​രെ​യു​ള്ള
ട്രെൻഡി ത്രെഡ് ബാംഗിൾസ്
കണ്ണടച്ചു തുറക്കും മുന്പേയാണ് ഫാഷൻ മാറി മറിയുന്നത്. ഇന്നത്തെ ട്രെൻഡ് ഇറങ്ങി രണ്ടു ദിവസം കഴിയുന്പോൾ ഫീൽഡ് ഒൗട്ട് ആകും
മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
രാ​ജ​ല​ക്ഷ്മി... ഈ ​പേ​ര് സി​നി​മ​യോ​ട് ചേ​ർ​ത്ത് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​മേ​റെ​യാ​യി. ഇ​ന്നും ഒ​രു തു​ട​ക്ക​കാ​രി​യു​ടെ
കോളജിൽ പോകാൻ ഭയം
നിർമല കേരളത്തിൽ ഒരു നഴ്സിംഗ് കോളജിൽ പഠിക്കുവാനായി ചേർന്നു. ആദ്യമായിട്ടാണ് വീട്ടിൽ നിന്ന് മാറി നിൽക്കുന്നത്.
ഇരട്ടത്തിളക്കത്തിൽ സിമി
കൊല്ലം തട്ടാമലയിലുള്ള നാട്യബ്രഹ്മ എന്ന നൃത്തവിദ്യാലയത്തിലെ അധ്യാപിക സിമി ബൈജു ഇപ്പോൾ നർത്തകി
വേനലിൽ തിളങ്ങാൻ ടി ഷർട്ടുകൾ
വേനൽക്കാലമായതു മുതൽ പതിവു വസ്ത്രങ്ങൾക്കു റെസ്റ്റ് കൊടുത്തിരിക്കുകയാണ് യൂത്ത്. ഇപ്പോഴത്തെ ട്രെൻഡ്
പേപ്പർ ക്വല്ലിംഗ് ടുലിപ്
പച്ച നിറത്തിലുള്ള ക്വല്ലിംഗ് പേപ്പറുകൾ. ഇലയ്ക്കും തണ്ടിനും പച്ചയുടെ തന്നെ വേറെ വേറെ ഷേഡുകൾ ഉപയോഗിച്ചാൽ വളരെ നല്ലത്.
അശ്വതി സ്പീക്കിംഗ്
അശ്വതിയെ കോമഡി സൂപ്പർ നൈറ്റ് പരിപാടി കണ്ടിട്ടാണ് കൂടുതൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്
അണിയാം, സാൻഡ് സ്റ്റോണ്‍ മാലകൾ
മാല വിപണിയിലെ ട്രെൻഡി ഐറ്റം സാൻഡ് സ്റ്റോണ്‍ മാലകളാണ്. നീളത്തിലോ ഡബിൾ ലെയറായോ
മുന്തിരിവള്ളികൾക്കു പിന്നിൽ
മൂന്നേ മൂന്നു ചിത്രങ്ങളുടെ നിർമാണം നിർവഹിച്ചിട്ടെയുള്ളൂവെങ്കിലും സോഫിയ പോൾ ഇന്ന് മലയാളസിനിമാരംഗത്ത്
നടനതാരം
നൃത്തവേദിയിലെ വിസ്മയ സാന്നിധ്യമാണ് സോനു സതീഷ്. നാട്യത്തോടൊപ്പം അഭിനയവും കൂടിയാകുന്പോൾ സോനു വ്യത്യസ്തയാകുന്നു. സോനുവിനെക്കുറിച്ച് ഏറെ പറയേണ്ടതില്ല.
സ്റ്റൈലാകാൻ സെപ്റ്റം റിംഗ്
പഴയകാല സ്ത്രീകളെ സുന്ദരിമാരാക്കിയിരുന്ന മൂക്കിെൻറ അഗ്രത്ത് അണിയുന്ന മൂക്കുത്തി (സെപ്റ്റം റിംഗ്)യാണ് ലേറ്റസ്റ്റ് ട്രെൻഡ്. സെലിബ്രിറ്റികൾ മുതൽ സാധാരണ യുവതികൾ വരെ...
മാലകളിലെ വൈവിധ്യം
കാഴ്ചയിൽ വലിയതും ഭംഗിയേറിയതുമായ മാലകളോടാണ് സ്ത്രീകൾക്ക് എന്നും പ്രിയം. അവസരങ്ങൾക്ക് ചേരുന്ന രീതിയിൽ ഒരുങ്ങി പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ ഫാഷൻ ലിസ്റ്റിലെ
എന്‍റെ അമ്മ എന്‍റെ ടീച്ചർ
രണ്ട് അമാരോടുള്ള സ്നേഹം. അതാണ് എ.പി.അശ്വനിയെക്കുറിച്ചുള്ള ഈ കുറിപ്പിെൻറ കാതൽ.
സംഗീതവഴിയേ.....
മലയാള ചലച്ചിത്ര സംഗീത സംവിധാന ലോകത്തിൽ സ്ത്രീസാന്നിധ്യം നന്നേ കുറവാണ്. മുൻകാലത്ത് മറുനാുകാരിയായ ഉഷ ഖന്ന, ഇപ്പോൾ പുതിയ തലമുറയിൽ നേഹാനായർ.. അങ്ങനെ
പ്രണയവര്‍ണങ്ങള്‍
പ്ര​ണ​യ​ത്തി​നു​വേ​ണ്ടി​യു​ള്ള ദി​ന​മാ​ണു വാ​ലന്‍റൈൻ​സ് ഡേ. ​പ്ര​ണ​യി​ക്കു​ന്ന​വ​ർ​ക്കും പ്ര​ണ​യം കൊ​തി​ക്കു​ന്ന​വ​ർ​ക്കും
റെഡ് ഔട്ട്, പിങ്ക് * ഗോൾഡൻ ഇൻ...
സ്നേഹത്തിെൻറ നിറം രക്‌തവർണ്ണമാണ്. പ്രണയത്തിനായി രക്‌തം ചീന്തിയവരുടെ സ്മരണയ്ക്കാകും ഒരുപക്ഷെ
പുഞ്ചിരി തൂകൂ... കൂടുതൽ ആത്മവിശ്വാസത്തോടെ...
ഒരു പുഞ്ചിരി ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഒട്ടേറെയാണ്. കൂടുതൽ ആവിശ്വാസത്തോടെ പുഞ്ചിരിക്കാൻ തീർച്ചയായും മനോഹരമായ ചുണ്ടുകൾ വേണം. വെറുതെ ഒരു ലിപ്സ്റ്റിക്ക് മാത്...
പെൺവിജയഗാഥ
കേരരളത്തിൽ സ്റ്റാർട്ടപ് സംരംഭകർ വേരുറപ്പിച്ചു തുടങ്ങുന്നതെയുള്ളു. ആശയത്തിന്റെ പ്രായോഗികത മുതൽ ഇൻകുബേഷൻ, ഫണ്ടിംഗ് എന്നു തുടങ്ങി വെല്ലുവിളികളിലൂടെ തന്നെയാണ്
കഥയെഴുതുന്ന കവിത
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത
ഫാഷൻ ചാർട്ടിൽ കളിമൺ ആഭരണങ്ങൾ
നിന്റെ തലയിലെന്താ, കളിമണ്ണാണോയെന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്. കളിമണ്ണിൽ തീർത്ത ആഭരണങ്ങൾക്ക്
പുതുവർഷത്തിലെ താരം റോ കോസ്റ്റ് തീം
ഫാഷൻ ഇൻഡ്രസ്ട്രിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം പിറകിലാണെന്നായിരുന്നു കഴിഞ്ഞ
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെളിച്ചെണ്ണയുടെ സുഗന്ധമുള്ള തുമ്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ മാത്രം നിറയുന്നു. മുട്ടറ്റം വരെ മുടി നീട്ടി വളർത്താനൊന്നും ...
ഒരുക്കം മൂന്നു മാസം മുമ്പേ
കല്യാണത്തിന് മൂന്നു മാസം മുൻപ് ഒരുക്കം തുടങ്ങണം. പാർലറിൽ പോകുന്നത് കൂടാതെ വീട്ടിൽ വച്ചു തന്നെ മുടിക്കും ചർമത്തിനും സംരക്ഷണം നൽകാം.
പട്ടിന്റെ പ്രൗഢിയിൽ സറീന റൊയാൽ
ആരെയും മോഹിപ്പിക്കുന്ന വിവാഹസാരികളുടെ പുതിയ ശേഖരമാണ് തിരുവനന്തപുരത്തെ സിൽക്ക് സാരികളുടെ എക്സ്ക്ലൂസീവ് ഷോറുമായ സറീന റൊയാലിൽ ഒരുക്കിയിരിക്കുന്നത്.
ടെംപിൾ ജ്വല്ലറി
പണ്ടുകാലത്ത് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ ദേവീ–ദേവന്മാരുടെ വിഗ്രഹങ്ങളെ അണിയിക്കാനുപയോഗിച്ച ആഭരണങ്ങളാണിവ. ഭരതനാട്യം, കുച്ചിപ്പുടി നർത്തകരും ഇതേ രീതിയിലുള്ള
ട്രെൻഡി 2016
ന്യൂജെൻ ഗാൽസിന് ട്രെൻഡി ഐറ്റംസ് സമ്മാനിച്ച വർഷമാണ് 2016. ഫാഷൻ ആക്സസറീസ് ചാർട്ടിൽ കൊച്ചു മൂക്കുത്തി മുതൽ വലിയ മാല വരെ ഇടം പിടിച്ചു. 2016 വിടവാങ്ങുമ്പോൾ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.