ഇരുചക്ര വാഹന വിപണിയിൽ ഉണർവ്
ന്യൂ​ഡ​ൽ​ഹി: നോ​ട്ട് റ​ദ്ദാ​ക്ക​ലും ബി​എ​സ്-3 വാ​ഹ​ന​ങ്ങ​ളു​ടെ നി​രോ​ധ​ന​വും എ​ല്പി​ച്ച ആ​ഘാ​ത​ത്തി​ൽനി​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന വി​പ​ണി മോ​ച​നം നേ​ടു​ന്നു. നി​ല​വി​ലെ വ​ള​ർ​ച്ച തു​ട​ർ​ന്നാ​ൽ ഈ ​സാ​ന്പ​ത്തി​കവ​ർ​ഷം എ​ട്ടു മു​ത​ൽ പ​ത്തു ശ​ത​മാ​നം വ​രെ വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്നാ​ണ് ഐ​സി​ആ​ർ​എ​യു​ടെ പ്ര​വ​ച​നം.

2016 ന​വം​ബ​ർ മു​ത​ൽ 2017 മാ​ർ​ച്ച് വ​രെ ഇ​രു​ച​ക്ര വാ​ഹ​ന വി​പ​ണി​യി​ൽ ക​ന​ത്ത ഇ​ടി​വാ​ണ് രേ​ഖ​പ്പ​ടു​ത്തി​യി​രു​ന്ന​ത്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 6.5 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വാ​ണ് ഈ ​സ​മ​യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.


സ്കൂ​ട്ട​ർ, മോ​ട്ടോ​ർ സൈ​ക്കി​ൾ വി​പ​ണി​യെ വ​ലി​യ തോ​തി​ൽ​ത​ന്നെ നോ​ട്ട് റ​ദ്ദാ​ക്ക​ൽ ബാ​ധി​ച്ചി​രു​ന്നു.