മു​ഖം മി​നു​ക്കി പു​തി​യ നി​സാ​ൻ മൈ​ക്ര എ​ത്തി
മു​ഖം മി​നു​ക്കി പു​തി​യ നി​സാ​ൻ മൈ​ക്ര എ​ത്തി
Wednesday, June 7, 2017 8:15 AM IST
നി​സാ​ന്‍റെ ജ​ന​പ്രി​യ മോ​ഡ​ലാ​യ മൈ​ക്ര​യു​ടെ പ​രി​ഷ്കരി​ച്ച മോ​ഡ​ൽ വി​പ​ണി​യി​ലെ​ത്തി. പ​ഴ​യ മോ​ഡ​ലി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് കൂ​ടു​ത​ൽ ഫീ​ച്ച​റു​ക​ളു​മാ​യാ​ണ് പു​തി​യ മൈ​ക്ര രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പു​റ​മെ കാ​ര്യ​മാ​യ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും അ​ക​ത്തെ മാ​റ്റം ദൃ​ശ്യ​മാ​ണ്. എ​ൽ​ഇ​ഡി ഡേ ​ലൈ​റ്റും ബം​പ​റി​ലെ മാ​റ്റ​വും മൈ​ക്ര​യു​ടെ ഭം​ഗി കൂ​ട്ടു​ന്നു. പ​ഴ​യ മൈ​ക്ര​യു​ടെ പ്ര​ധാ​ന പോ​രാ​യ്മ​ക​ൾ സ്റ്റീ​രി​യോ ഇ​ല്ലാ​തി​രു​ന്ന​തും പ​ഴ​യ രീ​തി​യി​ലു​ള്ള ഹാ​ൻ​ഡ് ബ്രേ​ക്ക് സി​സ്റ്റ​വും ക്രാ​ഷ് ടെ​സ്റ്റി​ലെ പ​രാ​ജ​വു​മാ​യി​രു​ന്നു. പു​തി​യ മോ​ഡ​ലി​ൽ ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മു​ണ്ട്. ന്യൂ​ജ​ന​റേ​ഷ​നെ ആ​ക​ർ​ഷി​ക്കാ​നാ​യി കി​ടി​ല​ൻ മ്യൂ​സി​ക് സി​സ്റ്റ​വും ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​റും മൈ​ക്ര​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.



യു​എ​സ്ബി പോ​ർ​ട്ടോ​ടു​കൂ​ടി​യാ​ണ് മ്യൂ​സി​ക് സി​സ്റ്റം എ​ത്തു​ന്ന​ത്. ഇ​ല​ക്ട്രി​ക്ക് പ​വ​ർ സ്റ്റി​യ​റിം​ഗ്, ഓ​ട്ടോ​മാ​റ്റി​ക്ക് ഹെ​ഡ്‌ലാം​പ്, മ​ഴ തി​രി​ച്ച​റി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​പ്പ​ർ തു​ട​ങ്ങി​യ​വ പു​തി​യ മൈ​ക്ര​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​യി എ​ടു​ത്തു പ​റ​യാം. 1198 സി​സി 3 സി​ലി​ണ്ട​ർ 1.2 ലി​റ്റ​ർ പെ​ട്രോ​ൾ എ​ഞ്ചി​ൻ 6000 ആ​ർ​പി​എ​മ്മി​ൽ 76 ബി​എ​ച്ച്പി പ​വ​ർ ന​ൽ​കു​ന്നു. പെ​ട്രോ​ൾ മോ​ഡ​ൽ മൈ​ക്ര​യി​ൽ ഓ​ട്ടോ​മാ​റ്റി​ക്ക് ഗി​യ​ർ ട്രാ​ൻ​സ്മി​ഷ​നു​ള്ള ഓ​പ്ഷ​നും ല​ഭ്യ​മാ​ണ്. 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ഞ്ചി​നു​ള്ള കാ​റിന്‍റേത് അ​ഞ്ച് സ്പീ​ഡ് മാ​നു​വ​ൽ ഗി​യ​ർ ട്രാ​ൻ​സ്മി​ഷ​നാ​ണ്. പാ​സ​ഞ്ച​ർ എ​യ​ർ​ബാ​ഗു​ക​ളും പു​ഷ് സ്റ്റാ​ർ​ട്ട് ബ​ട്ട​ണും ഇ​ല്ക​ട്രോ​ണി​ക് അ​ഡ്ജി​സ്റ്റ​ബി​ൾ മി​റ​റും എ​ല്ലാ മോ​ഡ​ലി​നും ഉ​ണ്ടെ​ങ്കി​ലും ഉ​യ​ർ​ന്ന മോ​ഡ​ലി​നു മാ​ത്ര​മേ കീ​ലെ​സ് എ​ൻ​ട്രി​യും എ​സി​യും എ​ബി​എ​സ് ബ്രേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ.


പ​രി​ഷ്ക​രി​ച്ച മോ​ഡ​ലി​ന് 1665 മീ​ല്ലി​മീ​റ്റ​ർ വീ​തി​യും 3825 മി​ല്ലി​മീ​റ്റ​ർ നീ​ള​വും 1525 മീ​റ്റ​ർ ഉ​യ​ര​വും 2450 മി​ല്ലീ​മീ​റ്റ​ർ വീ​ൽ​ബേ​സു​മാ​ണു​ള്ള​ത്. 154 മി​ല്ലീ​മീ​റ്റ​ർ ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ് പ​രു​ക്ക​ൻ റോ​ഡി​ലും മൈ​ക്ര​യ്ക്ക് ഗു​ണം ചെ​യ്യും. അ​ഞ്ചു പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ഈ ​വാ​ഹ​ന​ത്തി​ന്‍റെ 251 ലി​റ്റ​ർ ബൂ​ട്ട് സ്പേ​സ് ഫാ​മി​ലി ട്രി​പ്പു​ക​ൾ​ക്ക് സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണ്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 19.49 കി​ലോ​മീ​റ്റ​റും ഡീ​സ​ലി​ന് 23.08 കി​ലോ​മീ​റ്റ​ർ മൈ​ലേ​ജും ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.



മാ​രു​തി സ്വി​ഫ്റ്റും ടാ​റ്റാ ടി​യാ​ഗോ​യും ഗ്രാ​ൻ​ഡ് ഐടെന്നു​മാ​ണ് മൈ​ക്ര​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ. മൈ​ക്ര​യു​ടെ ബേ​സ് മോ​ഡ​ലി​നു എ​സി ഇ​ല്ലാ​ത്ത​ത് ഒ​രു പോ​രാ​യ്മ​യാ​ണ്. എ​തി​രാ​ളി​ക​ളാ​യ സ്വി​ഫ്റ്റി​നും ഐ 10​നും ബേ​സ് മോ​ഡി​ലി​നു പോ​ലും എ​സി ഓ​പ്ഷ​നു​ണ്ട്. ന​ഗ​ര​ങ്ങ​ളി​ലെ യാ​ത്ര​യ്ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ വാ​ഹ​ന​മാ​ണ് മൈ​ക്ര. ചെ​റി​യ വാ​ഹ​ന​ങ്ങ​ളെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് മൈ​ക്ര​യേ​യും ഇ​ഷ്ട​പ്പെ​ടും. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ഷോ​റൂ​മു​ക​ളി​ലെ വി​ല. ഡ​ൽ​ഹി: 5.99- 7.23 ല​ക്ഷം, മും​ബൈ 6.3-7.23 ല​ക്ഷം, ബം​ഗ​ളു​രൂ- 6.1-7.23 ല​ക്ഷം, ചെ​ന്നൈ- 5.98- 7.23 ല​ക്ഷം, ഹൈ​ദ​രാ​ബാ​ദ്- 6.1-7.23 ല​ക്ഷം.​കാ​റി​ന് ഡ​ൽ​ഹി ഷോ​റൂ​മി​ലെ വി​ല 5.99 ല​ക്ഷം മു​ത​ലാ​ണ്.​നി​ല​വി​ലെ വി​ല​യ​നു​സ​രി​ച്ച് മൈ​ക്ര​യു​ടെ പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് 9,000 രൂ​പ​യും ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് 14,000 രൂ​പ​യും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

അരുൺ ജോളി