ഹോണ്ട ഡബ്ല്യുആർവി
ഹോണ്ട ജാസിന്‍റെ പ്ലാറ്റ്ഫോമിൽ നിർമിച്ച ഡബ്ല്യുആർവിയാണ് ഈ വിഭാഗത്തിൽ അവസാനമായി എത്തിയ മോഡൽ. 2017 മാർച്ചിൽ വിപണിയിലെത്തി. ഈ വിഭാഗത്തിൽ ഏറ്റവും വിശാലമായ ഇൻറീരിയറും മികച്ച ഫീച്ചറുകളുമുള്ള മോഡലാണ് ഡബ്ല്യുആർവി. ഹോണ്ട ഒരു പ്രീമിയം ബ്രാൻഡ് ആയതുകൊണ്ടുതന്നെ ഡബ്ല്യുആർവിയ്ക്ക് എതിരാളികളേക്കാൾ അൽപ്പം വിലക്കൂടുതലാണ്. സബ് കോംപാക്ട് എസ്യുവികളിൽ ആദ്യമായി സണ്‍റൂഫ് ഡബ്ല്യുആർവി നൽകുന്നുണ്ട്.

പെർഫോമൻസിനെക്കാളേറെ സ്ഥല സൗകര്യത്തിനും ഫീച്ചറുകൾക്കും പ്രാധാന്യം കൊടുക്കുന്നവർക്ക് ഡബ്ല്യുആർവി ഇണങ്ങും. അടിസ്ഥാന വകഭേദത്തിനു തന്നെ ഇഷ്ടംപോലെ ഫീച്ചറുകളുണ്ട്.


പെട്രോൾ, ഡീസൽ എൻജിൻ വകഭേദങ്ങളുണ്ട്. 1.2 ലിറ്റർപെട്രോൾ 89 ബിഎച്ച്പി 110 എൻഎം. അഞ്ച് സ്പീഡ് മാന്വൽ. മൈലേജ് ലിറ്ററിന് 17.50 കിലോമീറ്റർ.

1.5 ലിറ്റർ ഡീസൽ 99 ബിഎച്ച്പി 200 എൻഎം. ആറ് സ്പീഡ് മാന്വൽ. മൈലേജ് ലിറ്ററിന് 25.50 കിലോ മീറ്റർ.

കൊച്ചി എക്സ്ഷോറൂം വില
1.2 ലിറ്റർ പെട്രോൾ : എസ് 7.90 ലക്ഷം രൂപ, വിഎക്സ് 9.14ലക്ഷം രൂപ.
1.5 ലിറ്റർ ഡീസൽ : എസ് 8.94 ലക്ഷം രൂപ, വിഎക്സ് 10.15 ലക്ഷം രൂപ.