Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Sthreedhanam |


കല്യാണമേളം
ഒരുപോലെയുള്ള ചിന്തകളും ആശയങ്ങളും വായനയുമാണ് ഞങ്ങളെ ഒന്നിപ്പിച്ചത് കേരളത്തിെന്‍റെ യുവ എംഎൽഎയും മലയാളത്തിെൻറ പ്രിയനേതാവ് ജി. കാർത്തികേയെൻറ മകനുമായ ശബരിനാഥനും തിരുവനന്തപുരം സബ്കളക്ടർ ദിവ്യ എസ്. അയ്യരും ഒരുപോലെ പറയുന്നു. ഇരുവരുടെയും വിവാഹവാർത്ത അക്ഷരാർഥത്തിൽ ആഘോഷിക്കുകയാണ് ഇപ്പോൾ കേരളം. തിരുവനന്തപുരം ജില്ലയിലെ എംഎൽഎയും സബ്കളക്ടറും വിവാഹത്തിൽ ഒന്നിക്കുന്പോൾ കേരള ഭരണരംഗത്തുത്തന്നെ പുതിയൊരു ചരിത്രം എഴുതിച്ചേർക്കപ്പെടുകയാണ്.

കേരളത്തിെൻറ പ്രിയ രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായിരുന്ന ജി. കാർത്തികേയെൻറയും സുലേഖ ടീച്ചറിെൻറയും മകൻ എംഎൽഎ എന്ന നിലയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും ഏറെ സവിശേഷതകളുള്ള ആളാണ്. അച്ഛെൻറ വ്യക്തിത്വത്തിെൻറ ഒരടയാളം, അമ്മ പഠിപ്പിച്ച മൂല്യബോധത്തിെൻറ ഒരു തിളക്കം... എല്ലാം പെരുമാറ്റത്തിൽ ചേരുന്നുണ്ട്. അതുകൊണ്ടുകൂടി തന്നെയാണ് രാഷ്ട്രീയ പാരന്പര്യം അവകാശപ്പെടാനില്ലാത്ത ദിവ്യയ്ക്കും കുടുംബാംഗങ്ങൾക്കും ശബരിനാഥൻ എന്ന പൊതുപ്രവർത്തകനെ ഏറെ ഇഷ്ടമായതും.

ആദ്യം പുസ്തക ചർച്ച

ഒരേജില്ലയിൽ ഭരണരംഗത്ത് പ്രവർത്തിക്കുന്നവർ എന്ന നിലയിലാണ് ഇവർ ആദ്യം പരിചയപ്പെടുന്നത്. പിന്നീട് പുസ്തകങ്ങളുടെ ഒരു ലോകം കടന്നുവന്നു. രവീന്ദ്രനാഥ ടാഗോറിെൻറ കവിതകളും മിലൻ കുന്ദേരയുടെ രചനകളും ആന്ദ്രേ ആഗസിയുടെ ഓപ്പണ്‍ എന്ന രചനയും ഇരുവരും ചർച്ച ചെയ്തു. ആന്ദ്രേ ആഗസിയുടെ ഓപ്പണ്‍ തന്നെയാണ് ശബരീനാഥൻ ദിവ്യയ്ക്ക് ആദ്യം സമ്മാനിച്ചതും. കർണാടക സംഗീതവും മറ്റൊരു രാഗചാലായി. ഇവിടെ, ഈ നിമിഷത്തിൽ കാലത്തിന്‍റെ നാഴികമണി നമുക്ക് അൽപം പിന്നിലേയ്ക്കു തിരിച്ചുവയ്ക്കാം.

കാലം അൽപം പിന്നിലേക്ക്

വർഷം 1978. തിരുവനന്തപുരത്തെ കാര്യവട്ടം യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻറിൽ എംഫില്ലിനു പഠിക്കുന്ന എം.ടി. സുലേഖ എന്ന വിദ്യാർഥിനി.... തീവ്ര കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുമെത്തിയ പെണ്‍കുട്ടിയ്ക്ക് സ്വാഭാവികമായി ഇടതുപക്ഷ ചായ്്വുണ്ടായിരുന്നു. വായനയായിരുന്നു സുലേഖയുടെ ഏറ്റവും വലിയ ഭ്രമം. എം.ടി, കെ. സുരേന്ദ്രൻ, മാധവിക്കുട്ടി, ടി. പദ്മനാഭൻ തുടങ്ങിയവരുടെ ലോകത്തിലൂടെ സഞ്ചരിച്ചിരുന്ന സുലേഖ, ജോണ്‍ ജോർജ് എന്ന സുഹൃത്ത് വഴിയാണ് അന്ന് കഐസ്യു സംസ്ഥാന പ്രസിഡൻറായിരുന്ന ജി. കാർത്തികേയനെ പരിചയപ്പെടുന്നത്. പുസ്തകങ്ങളാണ് രണ്ട് വിരുദ്ധ രാഷ്ട്രീയപശ്ചാത്തലത്തിൽ നിന്നും വന്ന അവരെ ഒരുമിപ്പിക്കുന്നതും. പുസ്തകങ്ങൾ കൈമാറുന്പോൾ, എംടിയെയും പദ്മനാഭനെയും കുറിച്ച് സംസാരിക്കുന്പോൾ ഒരു മാനസിക ലയം അവരറിയാതെ രൂപപ്പെടുകയായിരുന്നു. സൗഹൃദം പ്രണയത്തിന് വഴിമാറി. വിവാഹത്തിന് വീട്ടുകാരിൽ നിന്നും എതിർപ്പുകളുണ്ടായി. ജി. കാർത്തികേയൻ എന്ന രാഷ്ട്രീയക്കാരെൻറ കുടുംബസ്ഥിതിയും, സ്ഥിരവരുമാനമില്ലാത്ത രാഷ്ട്രീയക്കാരെൻറ ഒപ്പം ജീവിതം പങ്കിടുന്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങളും സുലേഖയുടെ കുടുംബക്കാരിൽ നിന്നും എതിർപ്പുകൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങളായി. എങ്കിലും അവർ ഒന്നിച്ചു. ആദ്യകാലങ്ങളിൽ യുവദന്പതികളെ സഹായിക്കുവാൻ കുറച്ചു നല്ല സുഹൃത്തുക്കൾ മാത്രം.

തിരുവനന്തപുരം നഗരത്തിലെ ചെറിയ വാടക വീട്ടിൽ താമസം ആരംഭിക്കുന്പോൾ പാതിരാ ഫർണിച്ചറിൽ നിന്നും വാങ്ങിയ കൊച്ചുസ്റ്റൂളും മേശയും കട്ടിലും. സാന്പത്തിക പരാധീനതകൾ ധാരാളം, എങ്കിലും ജി. കാർത്തികേയൻ എന്ന പൊതു പ്രവർത്തകെൻറ വീടിെൻറ കൊച്ചുവാതിലുകൾ തുറന്നുതന്നെ കിടന്നു. എന്നും എപ്പോഴും അണികൾ വന്നു. ചെറിയ രീതിയിൽ വീട്ടിലുണ്ടായിരുന്ന ഭക്ഷണം അതിഥികൾക്കു നൽകുന്നതിൽ, അതിഥി സൽക്കാരപ്രിയൻകൂടിയായ കാർത്തികേയന് വലിയ ഉത്സാഹമായിരുന്നു. ഇന്നത്തെ രാഷ്ട്രീയ തലമുറയ്ക്ക് ഒരുപക്ഷേ വിശ്വസിക്കാൻപോലും കഴിയാത്ത ഒരു ജീവിതയാത്ര... (ജി. കാർത്തികേയന്‍റെ സുഹൃത്ത് കൂടിയായ പ്രശസ്ത സംവിധായകൻ ബാലചന്ദ്രമേനോന്‍റെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിന് ഇവരുടെ ജീവിതത്തിെൻറ ചില ഏടുകൾ പ്രചോദനമായിട്ടുണ്ട്)

പിന്നീടെല്ലാം കേരള രാഷ്ട്രീയ ചരിത്രത്തിെൻറ തന്നെ ഭാഗമാണ്. എംഎൽഎ, യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻറ്, കെപിസിസി സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നീ നിലകളിലേയ്ക്ക് ജി. കാർത്തികേയൻ ഉയർന്ു. പിന്നീട് മന്ത്രിയായും സ്പീക്കറായുമെല്ലാം കാർത്തികേയൻ കേരള ഭരണരംഗത്ത് ഉജ്വല സാന്നിധ്യമായി.

കോളജ് അധ്യാപികയായും പ്രിൻസിപ്പലായും കേരള സർവകലാശാലാ പരീക്ഷാ കണ്‍ട്രോളർ ആയും ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കൗണ്‍സിൽ ഡയറക്ടറായും കേരള സംസ്ഥാന സർവിജ്ഞാനകോശം ഡയറക്ടറായും ഡോ. എം.ടി. സുലേഖയും മാറി. മലയാള നിരൂപണ സാഹിത്യരംഗത്തും സംഭാവനകൾ നൽകി കേരളത്തിെൻറ സാംസ്കാരിക മലത്തിലും സ്വന്തമായൊരിടം കണ്ടെത്തി.

ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നും വന്ന സുലേഖ ടീച്ചർ ആത്മാവുകൊണ്ട്, കോണ്‍ഗ്രസിെൻറ ഭാഗമായി എപ്പഴോ മാറിയിരുന്നു. വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും കാർത്തികേയെൻറ തണലായി, ഉറച്ച പിന്തുണയായി മാറിയിരുന്നു...അനന്തപദ്മനാഭനും ശബരിനാഥനും കുടുംബത്തിെൻറ അഭിമാനങ്ങളായി.

സ്വാശ്രയ സ്ഥാപനങ്ങളിൽ പണം മുടക്കി പ്രവേശനം നേടി മക്കൾ പഠിക്കരുതെന്നുള്ള നിർബന്ധം കാർത്തികേയൻ എന്ന ആദർശശാലിയായ രാഷ്ട്രീയ നേതാവിനുണ്ടായിരുന്നു. മക്കൾ അച്ഛെൻറ ആഗ്രഹം സഫലമാക്കി. രണ്ട് മക്കളും ഉന്നത വിദ്യാഭ്യാസം നേടിയത് മെരിറ്റ് അടിസ്ഥാനത്തിൽതന്നെയാണ്. മക്കൾ എെൻറ സുഹൃത്തുക്കളെപോലെയാണ്. പുതിയ സിനിമകളൊക്കെ പരിചയപ്പെടുത്തുന്നതും കുട്ടികളാണെന്ന് സ്ത്രീധനത്തിന് നൽകിയ അഭിമുഖത്തിൽ കാർത്തികേയൻ ഒരിക്കൽ പറഞ്ഞിരുന്നു. തെൻറ രാഷ്ട്രീയ ജീവിതത്തിെൻറ വിജയത്തിനു പിന്നിൽ സുലേഖയുടെ സാന്നിധ്യം എന്തെന്നും കാർത്തികേയൻ പലതവണ വ്യക്തമാക്കിയിുണ്ട്.

സൗഹൃദം പ്രണയത്തിലേക്ക്

ഇപ്പോൾ 2017 ൽ ശബരിയുടെയും ദിവ്യയുടെയും മനസിലൂടെ സഞ്ചരിക്കുന്പോൾ, സ്നേഹത്തിലൂടെ സഞ്ചരിക്കുന്പോൾ ജി. കാർത്തികേയെൻറയും സുലേഖയുടെയും സ്നേഹ ജീവിതത്തിെൻറ ഒരു പകർപ്പ് കാണാം. അച്ഛനെപോലെ താടിയുള്ള, തിളങ്ങുന്ന കണ്ണുകളുള്ള ആദർശമുള്ള മകൻ. അച്ഛെൻറ അതേ പുസ്തക പ്രണയമുള്ള ശബരിനാഥൻ, ദിവ്യയെ പ്രണയിക്കുന്നത് പുസ്തകത്തിെൻറ വഴിയിലൂടെതന്നെ.

മനസുകൾ തമ്മിലുള്ള സാമ്യംതന്നെയാണ് ഒന്നിച്ചു ജീവിക്കുവാൻ പ്രേരിപ്പിച്ചതെന്നും വിവാഹോലചന രണ്ടുപേരുടെയും പൊതുവായ സുഹൃത്തിലൂടെയായിരുന്നുവെന്നും ദിവ്യ പറയുന്പോൾ കാർത്തികേയനും സുലേഖയ്ക്കുമിടയിലെ ജോണ്‍ ജോർജ് എന്ന സുഹൃത്ത് ഓർയിലേക്ക് ഓടിവരികയാണ്. നല്ല സാമൂഹ്യബോധമുള്ള ശക്തമായ സ്ത്രീതന്നെയാവണം ജീവിതപങ്കാളിയെന്ന സങ്കൽപ്പമുള്ള ആളായിരുന്നു കാർത്തികേയൻ. അച്ഛനെ പോലെ മകനും ആ സങ്കൽപ്പം ഓമനിച്ചു. ആ നിറസങ്കൽപ്പം തന്നെ സാക്ഷാത്കരിക്കുകയും ചെയ്യുന്നു.

വീട്ടിൽ സാധാരണ ഗൃഹനാഥനും അച്ഛനുമായിരുന്നു ജി.കെ. രാഷ്ട്രീയ സർമ്മദ്ദങ്ങളും കേരള രാഷ്ട്രീയ പ്രതിസന്ധികളുമെല്ലാം ഗേറ്റിനുപുറത്തുവച്ചശേഷമാണ് താൻ വീട്ടിനുള്ളിലേക്ക് കയറുന്നതെന്ന് കാർത്തികേയൻ പറയുമായിരുന്നു. കുടുംബത്തിന് വളരെ വലിയ പ്രാധാന്യം കൊടുത്തിരുന്നു കാർത്തികേയൻ. രാഷ്ട്രീയ പ്രവർത്തനം കഴിഞ്ഞാൽ പിന്നെ വീട്ടിലേക്ക്. അതായിരുന്നു ജി.കെയുടെ വഴി. ശബരിനാഥനും ഇപ്പോൾ ഈ വഴി തന്നെയാണ് പിന്തുടരുന്നത്. ഒൗദ്യോഗിക ജീവിതത്തെയും വ്യക്തിജീവിതത്തെയും രണ്ടായി കാണണമെന്നുള്ള ഒരു തീരുമാനം പരസ്പരം ഉണ്ടാക്കിയിട്ടുണ്ടെന്ന ശബരിനാഥെൻറ വാക്കുകൾ ഇതുമായി ചേർത്ത് വായിക്കാം.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തങ്ങളായ സ്ഥാപനങ്ങളിൽ നിന്നും ബിടെക്കും എംബിഎ ബിരുദവും നേടിയിട്ടുണ്ട് ശബരിനാഥൻ. എങ്കിലും ഇപ്പോൾ പൊതുരംഗത്തായതുകൊണ്ടുതന്നെ ആദ്യം ശബരിനാഥെൻറ ജോലിയുടെ അസ്ഥിരത സ്വന്തം വീട്ടിൽ ചർച്ചാവിഷയമായിരുന്നുവെന്നുള്ള ദിവ്യ എസ്. അയ്യരുടെ വാക്കുകളും ജി. കാർത്തികേയെൻറ രാഷ്ട്രീയ പ്രാരംഭ കാലത്തോടും അറിയാതെ ചേർന്നുപോകുന്നു.

ചലച്ചിത്രങ്ങളെ സ്നേഹിച്ചിരുന്ന, ഗാനങ്ങളെ സ്വന്തം നെഞ്ചോടടക്കിപ്പിടിച്ചിരുന്ന, യാത്രകളെ ആഘോഷമാക്കിയിരുന്ന, ജീവിതത്തെ വല്ലാതങ്ങ് പ്രണയിച്ചിരുന്ന അച്ഛെൻറ വഴിയെ മകൻ നടക്കുകയാണ്... ഒപ്പം നടക്കുവാൻ മഴയെ സ്നേഹിക്കുന്ന, ആദിവാസി ഊരുകൾ കാണാൻ കൊതിക്കുന്ന ദിവ്യയും. മനസ്സുകൊണ്ട് എപ്പോഴും പാവപ്പെവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഡോക്ടർകൂടിയാണ് ദിവ്യ.

എസ്. മഞ്ജുളാദേവി
ഫോട്ടോ: ടി.സി. ഷിജുമോൻ

വാതപ്പനിയെ കരുതിയിരിക്കണം
റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ
ലണ്ടനിൽ കൂടി ഒരു സഞ്ചാരം
എയർപോർട്ടിൽ രാവിലെ ഏഴിന് എത്തി. ലണ്ടൻ സമയം ഇന്ത്യൻ സമയത്തേക്കാൾ നാലര മണിക്കൂർ പുറകിലാണ്.
പെണ്‍മയുടെ മുടിയേറ്റ്
കേരളത്തിെൻറ സ്വന്തം മുടിയേറ്റെന്ന കലാരൂപത്തിനു പെണ്‍മയുടെ മുഖം നൽകിയിരിക്കുകയാണ് പിറവം
അങ്കമാലിക്കാരൻ
ഒന്നും എന്‍റെ കൈയിലല്ലല്ലോ......? സന്തോഷം എന്നല്ലാതെ എന്തുപറയാൻ. നായകനായി അഭിനയിച്ച ആദ്യ സിനിമ തന്നെ
ഹൃദയാരോഗ്യവും ആയുർവേദവും
ഏറ്റവും ഉഷ്ണഗുണപ്രദാനങ്ങളായ മദ്യം, എരിവ്, മാംസം തുടങ്ങിയ ഉപയോഗിക്കുന്നവർ, ദഹിക്കാൻ പ്രയാസമുള്ളതും
ഹൃദയാരോഗ്യത്തിന് പത്തു പ്രമാണങ്ങൾ
ആരോഗ്യവും ആയുർദൈർഘ്യവും വർധിപ്പിക്കാൻ, ജീവനെ പോറ്റി വളർത്തുന്ന ഹൃദയത്തെ രോഗാതുരതയിൽ നിന്ന്
കല്യാണമേളം
ഒരുപോലെയുള്ള ചിന്തകളും ആശയങ്ങളും വായനയുമാണ് ഞങ്ങളെ ഒന്നിപ്പിച്ചത് കേരളത്തിെന്‍റെ യുവ എംഎൽഎയും മലയാളത്തിെൻറ
മാരിവില്ലഴകിൽ മുടി
കറുത്ത മുടി, കാർക്കൂന്തൽ എന്നൊക്കെ പണ്ടുള്ളവർ പറയുമായിരുന്നു. ഇപ്പോൾ ബ്ലാക്കിന് അൽപം ഡിമാൻഡ് കുറഞ്ഞിരിക്കുകയാണ്
സാലഡുകൾ പലതരം
കാബേജ് ചെറുതായി അരിയുക. ബാക്കി പച്ചക്കറികൾ വത്തിൽ അരിയുക. ഇവയെല്ലാം ഉപ്പും നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
കുട്ടിമുടിക്കും വേണം സംരക്ഷണം
കുഞ്ഞു വളരുന്തോറും വീടിനു പുറത്തു കളിക്കാനുള്ള സാധ്യതയും കൂടും. മണ്ണുവാരാനും വെള്ളത്തിൽ
മുടിയഴക്
മുടി സംരക്ഷണത്തിൽ ആദ്യം അറിയേണ്ടത് നിങ്ങളുടേത് ഏതുതരത്തിലുള്ള മുടിയാണെന്നാണ്. സ്വഭാവം അനുസരിച്ച് മുടിയെ മൂന്നായി തിരിക്കാം.
ക്ഷയരോഗികളുടെ പോഷകാഹാരം
ഛർദ്ദിയും കടുത്ത ക്ഷീണവുമായിാണ് 35കാരനായ വേണു (യഥാർഥ പേരല്ല) ഡോക്ടറുടെ അടുത്തെത്തിയത്.
താളി ഉണ്ടാക്കാം
നീളമുള്ള ഇടതൂർന്ന കറുത്ത മുടി... അത് സ്ത്രീസൗന്ദര്യത്തിെൻറ ലക്ഷണം തന്നെയാണ്. പണ്ട് മുടി
അങ്കമാലി അച്ചായത്തി
അങ്കമാലി ഡയറീസിലെ അങ്കമാലി അച്ചായത്തി എന്ന കഥാപാത്രം തന്നെത്തേടിയെത്തിയപ്പോൾ
ഈഗോ എന്ന വില്ലൻ
ബീനയും സോമുവും വിവാഹിതരായിട്ട് അഞ്ചുവർഷമായി.എംഫിലും നെറ്റും പാസായ ബീന അന്നുമുതൽ ജോലിക്ക്ശ്രമിച്ചുകൊണ്ടിരുന്നു.
ഇലക്കറികൾ പോഷകങ്ങളുടെ കലവറ
ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം...
മേഘല ഡബിൾ ബെൽ അടിക്കുന്നു; ശുഭപ്രതീക്ഷയോടെ
സമയം രാവിലെ 10.15. കോട്ടയം ചേർത്തല റൂട്ടിൽ ഓടുന്ന വേന്പനാട് ബസ് കോട്ടയം നാഗന്പടം ബസ് സ്റ്റാൻഡിൽ എത്തി
പെയ്തിറങ്ങുന്ന രോഗങ്ങൾ
ഇപ്പോൾ ജൂണ്‍മാസമെത്തുന്നതു രോഗങ്ങളുമായാണ്. ഓരോ മഴക്കാലത്തും പുതിയ പുതിയ രോഗങ്ങൾ.
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെച്ചെണ്ണയുടെ സുഗന്ധമുള്ള തുന്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ
കുട്ടിഭക്ഷണം സ്വാദോടെ
ഭക്ഷണം കഴിക്കാൻ കുട്ടികൾ പൊതുവേ വാശികാണിക്കും. പ്രത്യേകിച്ച് അഞ്ചു വയസിനു താഴെയുള്ള കുട്ടികൾ
സ്ത്രീ സുരക്ഷാ പാഠങ്ങൾ
അഞ്ചു വയസുകാരിയെ മധ്യവയസ്കൻ പീഡിപ്പിച്ചു, ബസ് യാത്രക്കാരിയെ ശല്യം ചെയ്തയാൾ
സ്വപ്ന സുരഭിലം
സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന സമയം. അച്ഛെൻറ മരണശേഷം സാന്പത്തികമായി
എന്‍റെ കരളേ...
കരൾ രോഗങ്ങൾ പലതരത്തിലുണ്ട്. ഫാറ്റി ലിവർ, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, കരളിനുണ്ടാകുന്ന കാൻസർ ഇങ്ങനെ പോകുന്നു കരൾ രോഗങ്ങൾ..
ബ്രസൽസ് നീ എത്ര മനോഹരീ...
തണുത്തകാലാവസ്ഥ, പച്ചപ്പാണ് എവിടെയും. മാനെകിൻ പിസ് പ്രതിമ (Manneken pis statue) സെൻറ് മൈക്കിൾസ് പള്ളി
കാക്കാം കുരുന്നുകളെ; സൈബർ വലയിൽ കുരുങ്ങാതെ
വിരൽത്തുന്പിൽ വിരിയുന്ന സൗകര്യങ്ങളുടെ നീണ്ടനിരയാണ് വിവരസാങ്കേതികവിദ്യ സാധ്യമാക്കിയത്.
നടുവേദനയെ പേടിക്കേണ്ട?
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് നടുവേദന അഥവാ ലോ ബാക്ക് പെയ്ൻ.
നിർമല വിജയം
ജീവിതത്തെ നാലു ദിശകളിൽ നിന്നും നോക്കിക്കാണുന്ന എഴുത്തുകാരി, വർണങ്ങൾ കൊണ്ടൊരു മായാപ്രപഞ്ചം
കരൾ സംരക്ഷണം ആയുർവേദത്തിൽ
ശരീരത്തിന് ഉൗർജവും സ്വസ്ഥതയും ലഭിക്കുന്നതിന് കരളിെൻറ ആരോഗ്യം അനിവാര്യമാണ്
ഈ പെണ്‍കുട്ടികൾ എങ്ങോട്ടു പോകുന്നു ?
രണ്ടാഴ്ച മുന്പാണ് പതിനാലുകാരിയുമായി മാതാപിതാക്കൾ മനോരോഗവിദഗ്ധെൻറ അടുത്തെത്തിയത്.
കരളിനെ കാക്കാം
കരൾ നമ്മുടെ ശരീരത്തിൽ ഒരുപാടു പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നു. അവയിൽ പ്രധാനപ്രവർത്തനങ്ങൾ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.