വിജയ ബിന്ദു
കേവലം ഒരു കൗതുകകാഴ്ചയല്ല ബിന്ദു സജിത്ത്കുമാറിെൻറ ജീവിതം. ഇതൊരു അത്ഭുതകഥയാണ്. വിവാഹശേഷം വീടിെൻറ നാലു ചുവരുകൾക്കുള്ളിൽ സ്വയം തളച്ചിടുന്ന എല്ലാ വീട്ടമ്മമാരും വായിച്ചുപഠിക്കേണ്ട അത്ഭുതകഥ. വിവാഹം വരെ മാത്രമേ ജീവിതമുള്ളു. വിവാഹം കഴിഞ്ഞാൽ മക്കളൊക്കെയായി ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ശുശ്രൂഷിച്ച് വീട്ടിൽ ചടഞ്ഞുകൂടേണ്ടി വരും. ജോലിയില്ലാതെ വിവാഹിതരാകുന്ന ഏതൊരു പെണ്‍കുട്ടിയും കേൾക്കുന്ന പല്ലവിയാണിത്. അന്ന് ബിന്ദുവും അതൊക്കെ ആവോളം കേിരുന്നു. അങ്ങനെ എറണാകുളത്തു നിന്ന് വിവാഹശേഷം തീവണ്ടിയിൽ കണ്ണൂരിലെത്തുന്നതുവരെ ബിന്ദുവിെൻറ കാതിൽ ഈ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു. എന്നാൽ കഥ അവിടം മുതൽ മാറുകയായിരുന്നു. തെൻറ കഴിവുകൾ ഒന്നൊന്നായി തേച്ചുമിനുക്കിയെടുക്കാൻ കുടുംബജീവിതം വഴിതുറന്നതായി ബിന്ദുവിെൻറ പിന്നീടുള്ള ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

ഗാനമേള ട്രൂപ്പിെൻറ ഉടമ, ഗായിക, വാർത്താ അവതാരക, ഡബ്ബിംഗ് ആർിസ്റ്റ്, കോംപെയറർ, റേഡിയോ ജോക്കി, സ്റ്റേജ് ആർിട്ടസ്റ്റ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ പ്രസിഡൻറ്, പാരലൽ കോളജ് അസോസിയേഷൻ ജില്ലാ ജോയിൻറ് കോഓർഡിനേറ്റർ, സാന്ത്വനം വയോജന സദനം കലാസാഹിത്യവേദി കണ്‍വീനർ എന്നു തുടങ്ങി നാിലെ ദേവിസരസ്വതി കുടുംബശ്രീയുടെ പ്രസിഡൻറ് കൂടിയാണ് ഇന്ന് ബിന്ദു. ഇതൊന്നും കൂടാതെ കണ്ണൂർ കോളജ് ഓഫ് കൊമേഴ്സിലെ ജീവനക്കാരിയും. എല്ലാത്തിനും എങ്ങനെ സമയം കണ്ടെത്തുന്നുവെന്നു ചോദിച്ചാൽ പതിവ് പുഞ്ചിരി മാത്രം മറുപടി... ബിന്ദുസജിത്ത്കുമാറിെൻറ വിശേഷങ്ങളിലേക്ക്...

കഥയുടെ തുടക്കം

എറണാകുളം കാഞ്ഞിരമറ്റത്തെ പ്ലാന്തോട്ടുകുന്നേൽ തറവാട്. 20 അംഗങ്ങളുള്ള കൂട്ടുകുടുംബം. അവിടത്തെ നീലാംബരൻവിലാസിനി ദന്പതികൾക്ക് മൂന്നു മക്കൾ. അതിൽ ഏറ്റവും മൂത്തവളാണ് ബിന്ദു. പഠിക്കാൻ മിടുക്കിയായ അവൾ അത്യാവശ്യം നല്ല രീതിയിൽ പാട്ടും പാടും. സ്കൂളിൽ പ്രാർഥന പാടി തുടങ്ങിയ അവൾ പിന്നീട് സ്കൂൾ കലോത്സവങ്ങളിലും പാടി. തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളജിൽ പഠിക്കണമെന്ന ആഗ്രഹം സംഗീതം ശാസ്ത്രീയമായി പഠിച്ചില്ലെന്ന കാരണത്താൽ അവസാനിപ്പിച്ചു. പിന്നീട് ചേർത്തല ശശികുമാറിൽ നിന്നും കീർത്തനം പഠിച്ചു. കലാപരമായ കഴിവുകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചത് വല്യമ്മാവൻ സുകുമാരനായിരുന്നു. കോളജ് പഠനകാലത്ത് രാവിലെ പാർ്ടൈം ജോലിക്കും പോയിരുന്നു ബിന്ദു. ഇങ്ങനെ കാര്യങ്ങൾ അല്ലലില്ലാതെ മുന്നോട്ടുപോകുന്പോഴാണ് ഇരുപതാം വയസിൽ വിവാഹം നടക്കുന്നത്.

വിവാഹശേഷം

വരൻ കണ്ണൂരിൽ നിന്നാണ്. പേര് സജിത്ത് കുമാർ. കണ്ണൂർ താവക്കര ചാത്തോത്ത് തറവാട്ടിലെ കരുണാകരൻ -സരോജിനി ദന്പതികളുടെ മകൻ. വിവാഹം കഴിഞ്ഞ് ട്രെയിനിൽ കണ്ണൂരിലേക്ക് വരവെ പലരും ചോദിച്ച ആ ചോദ്യം വീണ്ടും ബിന്ദുവിെൻറ മനസിൽ മുഴുങ്ങി. ഇനി ഭർത്താവിെൻറ വീട്ടിൽ ചെന്നാൽ ചുമ്മാ ഒരു വീട്ടമ്മയായി അവിടെ ഒതുങ്ങി കഴിയേണ്ടിവരുമോ. ഉത്തരം അപ്പോഴും പിടികൊടുക്കാതെ കുതിച്ചുപായുകയായിരുന്നു.

എല്ലാം ശുഭം

സജിത്ത് കുമാർ പുതിയതെരുവിലെ ഗീതാ റെസിഡൻസിയിലെ ജീവനക്കാരനാണ്. വന്നുകയറിയ പെണ്ണിെൻറ കലാപരമായ കഴിവുകളെ തിരിച്ചറിയാനും അവളെ പ്രോത്സാഹിപ്പിക്കാനും സജിത്ത് കുമാറം കുടുംബവും തയാറായതോടെ ബിന്ദുവിന് പുതിയലോകം തുറന്നു കിട്ടുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോൾ തന്നെ കണ്ണൂരിലെ കോളജ് ഓഫ് കൊമേഴ്സിൽ ബിന്ദു ജോലിക്ക് കയറി. ഒരു കൊച്ചു ട്യൂഷൻ സെൻററായിരുന്ന അതിന്ന് അയ്യായിരത്തിലധികം വിദ്യാർഥികളുള്ള കോളജാണ്. അവിടത്തെ വിദ്യാർഥികളുടെ കലാപരിപാടികൾ സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്വം ബിന്ദുവിനായിരുന്നു. അത് ബിന്ദുവിൽ ജ·നായുള്ള കലാവാസനകളെ പൊടിതിയുണർത്താനുള്ള കാരണമാകുകയായിരുന്നു.


കുിട്ടിക്കാലത്തേ അൽപസ്വല്പം പാടുമായിരുന്ന ബിന്ദു ഭർത്താവിെൻറ നിർദേശപ്രകാരം തളാപ്പ് സംഗീത കലാക്ഷേത്രത്തിൽ പാട്ട് പഠിക്കാൻ പോയി. സംഗീതത്തോട് ജൻമനാ അഭിരുചിയുണ്ടായിരുന്നതിനാൽ പഠിത്തം എളുപ്പമായി. അങ്ങനെ ഗാനമേളകളിലും സ്റ്റേജ് ഷോകളിലും പാടാൻ തുടങ്ങി. കണ്ണൂരിലെ സാംസ്കാരിക സളേനങ്ങളിൽ പ്രാർഥനാ ഗാനം ആലപിക്കാനും അവതരണം നടത്താനും ബിന്ദു സജിത്ത് കുമാറിെൻറ സാന്നിധ്യം അനിവാര്യമായി മാറി. അതിനിടെ കുട്ടിക്കാലത്തെ മറ്റൊരു ആഗ്രഹപൂർത്തീകരണവും നടന്നു. ടിവി ചാനലിൽ വാർത്ത വായിക്കുക. കണ്ണൂർ സിറ്റി വിഷൻ, കണ്ണൂർ വിഷൻ, സീൽ തളിപ്പറന്പ്, ഗ്രാമിക കൂത്തുപറന്പ്, എസിവി തലശേരി, വേൾഡ് വിഷൻ ചക്കരക്കൽ എന്നീ പ്രാദേശിക ചാനലുകളിൽ വാർത്താ അവതാരകയായി. കണ്ണൂർ സിറ്റി വിഷനിൽ ഇപ്പോഴും വാർത്ത വായിക്കുന്നുണ്ട്. സിറ്റി ചാനലിൽ മൂന്നു വർഷം തുടർച്ചയായി ഒരു മ്യൂസിക് പ്രോഗ്രാം ലൈവായി നടത്തി. ഏഴു വർഷം സ്വകാര്യ റേഡിയോയിൽ റേഡിയോ ജോക്കിയായി പരിപാടി അവതരിപ്പിച്ചു. ശബ്ദം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് മനസിലായതോടെ ഡബ്ബിംഗ് രംഗത്തേക്കും ബിന്ദു ശ്രദ്ധപതിപ്പിച്ചു. നാല് ഷോർട്ട് ഫിലിമുകൾക്കും നിരവധി പരസ്യങ്ങൾക്കും ശബ്ദം നല്കി. ഇതോടൊപ്പം കണ്ണൂരിലെ പ്രധാന ഗാനമേള ട്രൂപ്പായ എജെ ഓർക്കസ്ട്രയുടെ ചുമതലയും ബിന്ദുവിെൻറ കൈയിലാണ്. സ്റ്റേജിൽ പഴയ മലയാളം പാട്ടുകൾ പാടി ഗാനമേളകളെ ധന്യമാക്കാനും ബിന്ദുവിെൻറ സാന്നിധ്യമുണ്ടാകും. ഇങ്ങനെ തെൻറ കഴിവുകൾ ഒന്നൊന്നായി പുറത്തെടുക്കാൻ ബിന്ദുവിന് കുടുംബ ജീവിതം തുണയാവുകയായിരുന്നു.

വ്യക്തിപരമായ കഴിവുകളെ പ്രകടിപ്പിക്കുക എന്നതിനപ്പുറം സംഘാടനരംഗത്തും ബിന്ദു ഇന്ന് സജീവമാണ്. കണ്ണൂരിലെ ഉത്തരകേരള കവിതാ സാഹിത്യവേദി പി. ലീല പുരസ്കാരം നൽകി ബിന്ദുവിനെ ആദരിച്ചിട്ടുണ്ട്.

വൈകുന്നേരം വരെ കോളജ് ഓഫ് കൊമേഴ്സിൽ ജോലി ചെയ്തും വൈകുന്നേരങ്ങളിൽ കലാപ്രവർത്തനങ്ങളിൽ മുഴുകിയും ധന്യജീവിതം നയിക്കുകയാണ് ഇന്ന് ബിന്ദു സജിത്ത് കുമാർ. എംബിഎ വിദ്യാർഥിയും സ്റ്റേജ് ഷോ അവതാരകനുമാണ് അമൽജിത്ത്, കോയന്പത്തൂർ സിഎംഎസ് കോളജിലെ എംസിഎ വിദ്യാർഥിനിയായ അഞ്ജനജിത്ത് എന്നിവരാണ് മക്കൾ. അഞ്ജന ഭരതനാട്യം, മോഹിനിയാം എന്നീയിനങ്ങളിൽ യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ സാനം നേടിയിുണ്ട്. കണ്ണൂർ പുതിയതെരുവ് ചിറക്കൽ രാജാസ് ഹൈസ്കൂളിനടുത്താണ് ബിന്ദു സജിത്ത് കുമാറും കുടുംബവും താമസിക്കുന്നത്.

ഷിജു ചെറുതാഴം