മഹീന്ദ്ര ബൊലറോ പവർ പ്ലസ്
മഹീന്ദ്ര ബൊലേറോയുടെ ചെറിയ പതിപ്പ്. നീളം നാലുമീറ്ററിൽ ഒതുക്കിയ ബൊലേറോ പവർ പ്ലസ് 2016 സെപ്റ്റംബറിലാണ് വിപണിയിലെത്തിയത്. സാധാരണ ബൊലേറോയെ അപേക്ഷിച്ച് 13 ശതമാനം അധിക കരുത്തും അഞ്ച് ശതമാനം അധിക ഇന്ധനക്ഷമതയും കുട്ടി ബൊലേറോയ്ക്കുണ്ട്.

നീളം കുറഞ്ഞെങ്കിലും ഏഴ് സീറ്ററാണ് പുതിയ ബൊലേറോ. പഴയകാല എസ്യുവികളുടെ രൂപത്തോടു മമതയുള്ളവർക്ക് ബോലോറോ പവർ പ്ലസ് ഇഷ്ടമാകും. സാധാരണ ബൊലേറോയെ അപേക്ഷിച്ച് വിലിയിൽ ഒരു ലക്ഷം രൂപയുടെ കുറവുണ്ട്. എബിഎസും എയർബാഗും ഓപ്ഷനായി പോലും ലഭ്യമല്ലെന്നത് പോരായ്മ.


1.5 ലിറ്റർ ഡീസൽ , 70 ബിഎച്ച്പി 195 എൻഎം. അഞ്ച് സ്പീഡ് മാന്വൽ . മൈലേജ് ലിറ്ററിന് 16.50 കിലോമീറ്റർ.

കൊച്ചി എക്സ്ഷോറൂം വില
എൽഎക്സ് 6.68 ലക്ഷം രൂപ, എസ്എൽഇ 7.02 ലക്ഷം രൂപ,എസ്എൽഎക്സ് 7.68 ലക്ഷം രൂപ, സെഡ്എൽഎക്സ് 8.03 ലക്ഷം രൂപ.