പിയാജിയോ പോർട്ടർ 700 വിപണിയിൽ
മുംബൈ: ലൈ​റ്റ് കൊ​മേ​ഴ്സ​ൽ വാ​ഹ​ന വി​പ​ണി​യി​ലേ​ക്ക് പോ​ർ​ട്ട​ർ 700 എ​ന്ന മോ​ഡ​ൽ പി​യാ​ജി​യോ ഇ​ന്ത്യ ലി​മി​റ്റ​ഡ് അ​വ​ത​രി​പ്പി​ച്ചു. ക​മ്പ​നി​യു​ടെ ഇ​പ്പോ​ൾ പ്ര​ചാ​ര​ത്തി​ലു​ള്ള പോ​ർ​ട്ട​ർ 600ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​ണ് പോ​ർ​ട്ട​ർ 700.

ഭാ​ര​ത് സ്റ്റേ​ജ് നാ​ലി​ലു​ള്ള വാ​ഹ​ന​ത്തി​ന് 700 കി​ലോ​ഗ്രാം ലോ​ഡ് ഉ​ൾ​ക്കൊ​ള്ളാ​നാ​വു​മെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു. 652 സി​സി അ​ഞ്ച് സ്പീ​ഡ് മാ​ന്വ​ൽ ഗി​യ​ർ സിം​ഗി​ൾ സി​ലി​ണ്ട​ർ എ​ൻ​ജി​നാ​ണ് വാ​ഹ​ന​ത്തി​ന്‍റെ ക​രു​ത്ത്. 26 കി​ലോ​മീ​റ്റ​ർ മൈ​ലേ​ജ് അവകാശപ്പെടുന്ന വാഹനത്തിന്‍റെ വി​ല 3.31 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം ഡ​ൽ​ഹി)