ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി മാ​രു​തിയുടെ പു​തി​യ എ​സ് ക്രോ​സ്
എ​സ്‌യു​വി കാ​റി​ന്‍റെ രൂ​പ​ഭാ​വ​വും രാ​ജ​കീ​യ സു​ഖ​സൗ​ക​ര്യ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​ര​നി​ലേ​ക്ക് എ​ത്തി​ച്ച മാ​രു​തി സു​സു​ക്കി എ​സ് ക്രോ​സി​ന്‍റെ പ​രി​ഷ്കരി​ച്ച പ​തി​പ്പ് വി​പ​ണി​യി​ലെ​ത്തു​ന്നു. പു​തി​യ പ​തി​പ്പ് ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് വി​പ​ണി​യി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വെ​ർ​ട്ടി​ക്ക​ൽ ക്രോ​മു​ക​ളു​ള്ള ഗ്രി​ല്ലും പു​തി​യ ഹെ​ഡ്‌ലാം​പും മ​സ്കു​ല​റാ​യ ബം​പ​റു​മാ​ണ് പ​രി​ഷ്ക​രി​ച്ച പ​തി​പ്പി​ൽ പു​റ​മേ​യു​ള്ള പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ. ഇ​ന്‍റീ​രി​യ​റി​ലെ പു​തി​യ ക​ള​ർ കോ​ന്പി​നേ​ഷ​നു​ക​ൾ, ല​ക്ഷ്വ​റി സൗ​ക​ര്യ​ങ്ങ​ളു​ടെ വ​ർ​ധ​ന​വ്, പു​തി​യ ഇ​ൻ​ട്രു​മെ​ന്‍റ് ക​ണ്‍​സോ​ൾ എ​ന്നി​വ ഉ​ൾ​ഭാ​ഗ​ത്തെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.
എ​ൻ​ജി​ൻ:

1.3, 1.6 ലി​റ്റ​ർ ഡി​ഡി​ഐ​എ​സ് എ​ൻ​ജി​നാ​ണ് പ​ഴ​യ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ടു​ത​ൽ ക​രു​ത്തു​ള്ള 1598സി​സി എ​ൻ​ജി​ൻ പു​തി​യ എ​സ് ക്രോ​സി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ലി​റ്റ​റി​ന് 22.70 കി​ലോ​മീ​റ്റ​ർ മൈ​ലേ​ജ് ക​ന്പ​നി വാ​ഗ്ദാ​നം ചെ​യു​ന്നു​ണ്ട്. നി​സാ​ൻ ടെ​റാ​നോ, ഹ്യൂ​ണ്ടാ​യ് ക്രേ​റ്റ, റെ​നോ​ൾ​ഡ് ഡ​സ്റ്റ​ർ എ​ന്നി​വ​യാ​ണ് എ​സ് ക്രോ​സി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ.

പ്ര​ത്യേ​ക​ത​ക​ൾ:

നീ​ളം 4300 മി​ല്ലി മീ​റ്റ​ർ. വീ​തി 1765 മി​ല്ലി മീ​റ്റ​ർ, ഉ​യ​രം 1590, വീ​ൽ ബേ​സ് 2600 മി​ല്ലി മീ​റ്റ​ർ, ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ് 180 മി​ല്ലി മീ​റ്റ​ർ, ബൂ​ട്ട് സ്പേ​സ് 810 എ​ൽ, കെ​ർ​ബ് വെ​യ്റ്റ് 1275 കി​ലോ​ഗ്രാം, ഗ്രോ​സ് വെ​യ്റ്റ് 1740 കി​ലോ​ഗ്രാം, ഫ്ര​ണ്ട് ട്രാ​ക്ക് 1535 മി​ല്ലി മീ​റ്റ​ർ, റി​യ​ർ ട്രാ​ക്ക് 1505 മി​ല്ലി മീ​റ്റ​ർ എ​ന്നി​വ​യാ​ണ് ഇ​തി​ലെ മ​റ്റ് പ്ര​ത്യേ​ക​ത​ക​ൾ. കൂ​ടാ​തെ പു​തി​യ ത​ല​മു​റ ഇ​ഷ്ട​പ്പെ​ടു​ന്ന ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്മെ​ന്‍റി​ൽ ആ​പ്പി​ൾ കാ​ർ​പ്ലേ, ആ​ൻ​ഡ്രോ​യി​ഡ് ഓ​ട്ടോ മോ​ട്ട​ർ​ലി​ങ്ക് എ​ന്നി​വ​യു​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. ഡ്യു​വ​ൽ എ​യ​ർ​ബാ​ഗ് എ​ന്നി​വ​യും പു​തി​യ പ​തി​പ്പി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.വി​ല:

9.02 മു​ത​ൽ 14.12 ല​ക്ഷം വ​രെ​യാ​ണ് കാ​റി​ന്‍റെ ഡ​ൽ​ഹി ഷോ​റൂ​മി​ലെ വി​ല. രാ​ജ്യ​ത്തെ 70 ന​ഗ​ര​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 120 നെ​ക്സ ഷോ​റു​മു​ക​ളി​ലൂ​ടെ​യാ​ണ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്.​കാ​റി​ന്‍റെ പെ​ട്രോ​ൾ പ​തി​പ്പ് ഇ​റ​ങ്ങു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല.

അരുൺ ജോളി