പെണ്‍മയുടെ മുടിയേറ്റ്
കേരളത്തിെൻറ സ്വന്തം മുടിയേറ്റെന്ന കലാരൂപത്തിനു പെണ്‍മയുടെ മുഖം നൽകിയിരിക്കുകയാണ് പിറവം പാഴൂർ ഗുരുകുലത്തിെൻറ അമരക്കാരി ബിന്ദു നാരായണമാരാർ. രൗദ്രഭാവത്തിെൻറ കടുംചായങ്ങൾ മുഖത്തണിഞ്ഞ് ആടിയും ചുവടുവച്ചും കാളിദേവിയായി ബിന്ദു നിറഞ്ഞാടിയപ്പോൾ മുടിയേറ്റിെൻറ പുരുഷമേധാവിത്വം അസ്തമിക്കുകയായിരുന്നു. തെക്കൻ കേരളത്തിലെ പ്രധാന അനുഷ്ഠാന കലയായ മുടിയേറ്റിൽ സാധാരണയായി കാളിയുടെ വേഷം അണിയുന്നത് പുരുഷ·ാരാണ്. എന്നാൽ കേരളത്തിൽ ആദ്യമായി മുടിയേറ്റിൽ കാളിക്ക് പെണ്‍മുഖം നൽകിയത് ബിന്ദു നാരായണമാരാരാണ്. കഴിഞ്ഞ വർഷം നവംബർ 18ന് എറണാകുളം തേവര സേക്രഡ് ഹാർ് കോളജിൽ നടന്ന ജനറലി സ്പീക്കിംഗ് എന്ന പരിപാടിയുടെ ഭാഗമായാണ് ബിന്ദു ആദ്യമായി കാളിവേഷംകെി മുടിയേറ്റിെൻറ ചരിത്രം തിരുത്തിയത്.

മുടിയേറ്റിലേക്ക്

പിറവം പാഴൂർ കണ്ണാട്ട് മാരാത്ത് വീട്ടിലേക്ക് പാഴൂർ നാരായണമാരാരുടെ ഭാര്യയായി കടന്നുവന്നതോടെയാണ് ബിന്ദു മുടിയേറ്റിനെക്കുറിച്ച് കൂടുതലായി അറിയുന്നത് . എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന ബിന്ദു ചെറുപ്പത്തിൽ മുടിയേറ്റ് കണ്ടതല്ലാതെ മുടിയേറ്റിനെക്കുറിച്ച് കൂടുതലായി അറിയുകയോ മനസിലാക്കാൻ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. ഭർത്താവും ഭർതൃ പിതാവും മരണമടഞ്ഞതോടെ മുടിയേറ്റെന്ന കലാരൂപം അന്യംനിന്നു പോകാതിരിക്കാൻ ബിന്ദു തന്നെ മുന്നിട്ടിറങ്ങി. കൂടെ പൂർണപിന്തുണയുമായി മക്കളായ വിഷ്ണുനാരായണമാരാരും കൃഷ്ണപ്രിയയുമുണ്ട്.

വാദ്യകലാകാരനും സോപാന സംഗീതജ്ഞനുമായ പാഴൂർ നാരായണമാരാരായിരുന്നു ബിന്ദുവിെൻറ ഭർത്താവ്. 2012 നവംബറിൽ കാൻസർ ബാധിച്ചാണ് പാഴൂർ നാരായണമാരാർ മരിച്ചത്. അദ്ദേഹത്തിെൻറ മരണശേഷം ബന്ധുക്കൾ മുടിയേറ്റ് സാധനങ്ങളും മറ്റും അവകാശം പറഞ്ഞ് കൊണ്ടുപോയെന്നു ബിന്ദു പറഞ്ഞു. പിന്നീട് മുടിയേറ്റ് സംഘത്തിെൻറ പേരും മാറ്റി. മുടിയേറ്റ് എന്ന കലാരൂപം അന്യംനിന്നുപോകരുതെന്ന ദൃഢനിശ്ചയത്തോടെ 2013ൽ തന്നെ മറ്റൊരു സംഘവുമായി ചേർന്ന് മുടിയേറ്റ് നടത്തി. 2014 ൽ 14 കലാകാര·ാരെ സംഘടിപ്പിച്ച് പാഴൂർ ദാമോദരമാരാർ ആൻഡ് പാഴൂർ നാരായണമാരാർ ഗുരുകുലം (പാഴൂർ ഗുരുകുലം)എന്ന പേരിൽ സ്വന്തമായി ട്രൂപ്പും ഉണ്ടാക്കി.

എറണാകുളം ജില്ലയിലെ അങ്കമാലി നായത്തോടാണ് ബിന്ദുവിെൻറ സ്വദേശം. ചെറുപ്പത്തിൽ മൂന്നോ നാലോ തവണ മാത്രമേ ബിന്ദു മുടിയേറ്റ് കണ്ടിട്ടുള്ളൂ. അതിനു ശേഷം കല്യാണം കഴിഞ്ഞെത്തിയിട്ടും വിരലിലെണ്ണാവുന്ന തവണയേ മുടിയേറ്റ് കാണാനുള്ള ഭാഗ്യമുണ്ടായുള്ളൂ. എന്നാൽ, ഒഴിവുസമയങ്ങളിൽ ഭർത്താവിെൻറ പിതാവ് പാഴൂർ ദാമോദരമാരാർ മുടിയേറ്റിെൻറ കഥകളും ഐതിഹ്യങ്ങളും വളരെ വിശദമായി ബിന്ദുവിനു പറഞ്ഞുകൊടുത്തിരുന്നു. കൂടാതെ, മുടിയേറ്റിെൻറ ഓരോ ചുവടുകളടക്കമുള്ളവയെപ്പറ്റി അദ്ദേഹം കൃത്യമായി എഴുതിവച്ചിരുന്നു. അതായിരുന്നു ഏറ്റവും വലിയ റഫറൻസ് ഗ്രന്ഥമെന്നു ബിന്ദു പറഞ്ഞു. തുടർന്ന് നാളുകൾക്കുശേഷം സ്വന്തമായി കലാകാര·ാരെ ലഭിച്ചപ്പോൾ അവരെ പരിശീലിപ്പിച്ചു. മകൻ വിഷ്ണു നാരായണമാരാരുടെ കൂട്ടുകാരായിരുന്നു ഇവരിൽ കൂടുതലും. ബിന്ദുവിെൻറ മകൻ വിഷ്ണുവാണ് ട്രൂപ്പിൽ കൊട്ടും മറ്റു കാര്യങ്ങളും നോക്കുന്നത്. 17 പേരാണ് ട്രൂപ്പിലുള്ളത്. എല്ലാവരെയും ചുവടുകൾ പഠിപ്പിച്ചു. ചുവടുകളിൽ സംശയം വന്നപ്പോഴൊക്കെ മുതിർന്ന മുടിയേറ്റ് കലാകാര·ാരോടും മറ്റും ചോദിച്ചു കാര്യങ്ങൾ മനസിലാക്കിയെന്നും ബിന്ദു പറഞ്ഞു. മുടിയേറ്റു സംഘത്തിെൻറ ആദ്യത്തെ അരങ്ങേറ്റം ഏഴൂർ ഏഴിമന ക്ഷേത്രത്തിലായിരുന്നു. അന്ന് നടന്നത് അരങ്ങേറ്റമായിരുന്നുവെന്നു കാണികളിൽ പലരും വിശ്വസിച്ചില്ല. ഒരു സ്ത്രീ മുടിയേറ്റ് സംഘം നടത്തുന്നുവെന്നതു തന്നെ പലർക്കും അതൃപ്തിയുണ്ടാക്കി. മുടിയേറ്െന്ന കലയെ അവഹേളിച്ചെന്നും അശുദ്ധമാക്കിയെന്നും വരെ ആരോപണമുയർന്നു. അപവാദങ്ങളെല്ലാം തനിക്ക് വലിയ പ്രചോദനമായിരുന്നുവെന്ന് ബിന്ദു പറയുന്നു.


കാളിവേഷത്തിൽ

കാളിവേഷത്തിൽ മുടിയേറ്റ് അവതരിപ്പിക്കുകയെന്നത് വലിയ സ്വപ്നമായിരുന്നു. കാളിവേഷത്തിൽ ചുട്ടികുത്തി ഒരു ഫോട്ടോയെടുത്ത് ഫ്രെയിം ചെയ്തു വയ്ക്കണമെന്ന് തമാശയായി പലരോടും പറഞ്ഞിുണ്ട്. അതിനിടയിലാണ് തേവര സേക്രഡ് ഹാർ് കോളജിൽ നിന്ന് മുടിയേറ്റിനായി വിളിക്കുന്നത്. കോളജ് അധികൃതർ താൻ കാളിയുടെ വേഷം ചെയ്യും എന്ന നിലയിലാണ് പരിപാടി ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ, പരിപാടിയുടെ തലേദിവസമാണ് ഞാനാണ് കാളിയുടെ വേഷം ചെയ്യേണ്ടതെന്ന് അറിയുന്നത്. ആദ്യം ഉറപ്പ് നൽകിയില്ല. പിന്നെ ഗുരുതുല്യരായ ആളുകളോടു വിദഗ്ധാഭിപ്രായം തേടി.

ഒരു സ്ത്രീ കാളിവേഷം കെട്ടിയാൽ എന്തുസംഭവിക്കും എന്ന് ബിന്ദു കാണിച്ചുകൊടുക്കണമെന്ന് പറഞ്ഞ് അവർ എനിക്ക് ധൈര്യവും പിന്തുണയും നൽകി.

കേരളത്തിൽ ഇതുവരെ സ്ത്രീ കാളിയുടെ വേഷം കെട്ടിയിട്ടില്ല. പ്ലാവിെൻറ തടികൊണ്ടുണ്ടാക്കിയ ഒന്പതു കിലോയിലധികം ഭാരം വരുന്ന വലിയ മുടി (കിരീടം) തലയിൽ ആദ്യമായി കെട്ടിയപ്പോൾ വേച്ചുപോയി. ഇരുന്നാണ് വലിയ മുടി തലയിൽ കെട്ടിയത്. തുടർന്ന് എണീറ്റു നിൽക്കാൻ പോലും പറ്റാത്ത സ്ഥിതിയായിരുന്നു. പക്ഷേ കാര്യങ്ങൾ വിപരീതമാകുന്നത് അരങ്ങിലെത്തിയപ്പോഴാണ്. ഒന്പതു കിലോയിലധികം ഭാരമുള്ള മുടിയാണ് തലയിലിരിക്കുന്നതെന്നു മറന്ന് കാളിയായി നിറഞ്ഞാടി. എല്ലാം കഴിഞ്ഞപ്പോൾ സദസിലുണ്ടായിരുന്ന സിനിമാതാരം റിമ കല്ലിങ്കലടക്കം ഒരുപാട് പേർ അഭിനന്ദനവുമായി എത്തി. സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയില്ല. ഈ ജ·ത്തിെൻറ സാഫല്യമായാണ് അതിനെ കാണുന്നത്. കോളജിലെ പരിപാടി പത്രങ്ങളിലും മാഗസിനുകളിലും കണ്ടതിനുശേഷം പലരും വിളിച്ചു. ഗുജറാത്തിലും ലണ്ടനിലും പരിപാടി അവതരിപ്പിക്കാൻ ബിന്ദുവിനു ക്ഷണം ലഭിച്ചിട്ടുണ്ട്. ഇങ്ങനെ വിളിക്കുന്നവരോട് ബിന്ദുവിനു ഒന്നേ പറയാനുള്ളൂ. അന്പലത്തിലാണെങ്കിൽ പരിപാടി അവതരിപ്പിക്കാൻ ബുദ്ധിമുട്ടുണ്ട്. ഓഡിറ്റോറിയത്തിലാണെങ്കിൽ പൂർണസമ്മതം എന്നാണ്.

ഇനിയുമുണ്ട് സ്വപ്നങ്ങൾ

തെക്കൻ കേരളത്തിലെ മുടിയേറ്റ് എന്ന കലാരൂപം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയിുണ്ട്. എന്നാൽ മുടിയേറ്റെന്ന കലാരൂപത്തെപ്പറ്റി അധികമാർക്കും അറിയില്ല. സ്കൂളുകളിൽ മുടിയേറ്റ് എന്ന കലാരൂപത്തെക്കുറിച്ച് പഠിക്കാനുണ്ട്. ചില സ്കൂളുകളിൽ മുടിയേറ്റ് നടത്താൻ വിളിക്കാറുണ്ട്. പക്ഷേ അധ്യാപകർക്കൊന്നും ഇതിനെക്കുറിച്ച് കൃത്യമായൊന്നും അറിയില്ല. മുടിയേറ്റിനെക്കുറിച്ച് ആധികാരികമായി പറയുന്ന പുസ്തകങ്ങളും നിലവിലില്ല. അതുകൊണ്ടാണ് മുടിയേറ്റിനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഒരു സിഡി ബിന്ദു തയാറാക്കിയത്. ഇതിനകം പല സ്കൂളുകളിലും സിഡി നൽകിക്കഴിഞ്ഞു. ഭർത്താവിെൻറ അച്ഛൻ ദാമോദരമാരാർ മുടിയേറ്റിനെക്കുറിച്ച് എഴുതിയതെല്ലാം ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന മോഹമുണ്ട്. മുടിയേറ്റിനെക്കുറിച്ചും സോപാനസംഗീതത്തെക്കുറിച്ചും പഠിക്കാനും പഠിപ്പിക്കാനും മാത്രമായി മ്യൂസിയവും ലൈബ്രറിയും ആർട്ട് ഗാലറിയും സ്ഥാപിക്കണം. പിന്നെ മുടിയേറ്റ് ഉൾപ്പെടുന്ന ഒരു സിനിമ ചെയ്യണം. ഇതൊക്കെ എെൻറ ഏറ്റവും വലിയ സ്വപ്നങ്ങളാണ്. ഇതിെൻറയെല്ലാം പ്രാരംഭനടപടികൾ ആരംഭിച്ചു. ബിന്ദുവിെൻറ വാക്കുകളിൽ നിറയുന്നത് പ്രതീക്ഷയുടെ വർണത്തിളക്കം.

വി.ആർ. അരുണ്‍കുമാർ